23.9 C
Irinjālakuda
Saturday, January 11, 2025
Home Blog Page 646

കല്ലേറ്റുംങ്കര റെയില്‍വേയില്‍ അജ്ഞാത മൃതദേഹം

കല്ലേറ്റുംങ്കര : ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തായി പോയിന്റ് നമ്പര്‍ 56ന് അടുത്തായി 45 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി.ട്രെയിന്‍ നിന്ന് വീണ രീതിയിലാണ് മൃതദേഹം.ഏകദേശം 156 സെമി ഉയരവും ഇരുനിറവും മുടി ക്രോപ്പ് ചെയ്ത നിലയിലുള്ള മൃതദേഹം കണ്ടെത്തുമ്പോള്‍ ചുവന്ന ബനിയനും വെള്ള പാന്റ്‌സും അണ് ധരിച്ചിരുന്നത്.ഇദേഹത്തേ പറ്റി എന്തെങ്കില്ലും അറിവുള്ളവര്‍ ആളൂര്‍ പോലീസുമായി ബദ്ധപെടുക 9497941830 , 04802725100

 

Advertisement

ദ്വിദിന സഹവാസക്യാമ്പ് തുടങ്ങി

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അധ്യക്ഷനായി. ബി.പി.ഒ. പ്രസീത, ഇന്ദിരതിലകന്‍, പ്രസന്ന അനില്‍കുമാര്‍, വി.വി.മീര, ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍,കെ.സി.ബിജു, രജനി സതീഷ്, കെ.എച്ച്.അബ്ദുള്‍നാസര്‍, എ.കെ.മജീദ്, ടി.ആര്‍.സുനില്‍, വി.എച്ച്.വിജേഷ്, രേണുകസുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കും. ക്യാമ്പിന്റെ ഭാഗമായി പഠനയാത്രയും ഒരുക്കിയിട്ടുണ്ട്. ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.

Advertisement

ചേലൂര്‍ ചന്ദനമാരിയമ്മന്‍ കോവില്‍ അമ്മന്‍കൊട മഹോത്സവം ഭക്തിനിര്‍ഭരം

ഇരിങ്ങാലക്കുട : ചേലൂര്‍ ചന്ദനമാരിയമ്മന്‍ കോവില്‍ അമ്മന്‍കൊട മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.ചൊവ്വാഴ്ച വൈകീട്ട് കോമരങ്ങള്‍ നിറഞ്ഞാടിയ തെരുവുകളില്‍ രക്തവര്‍ണം ചാലിച്ചുകൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഭക്തസംഘം സത്യകരകം എഴുന്നുള്ളിച്ചു.ഉടുക്കുപാട്ട്, നാദസ്വരം എന്നിവയുടെ താളത്തില്‍ വൃതശുദ്ധിയോടെ കോമരങ്ങള്‍ തുള്ളിയാടിയപ്പോള്‍ കാഴ്ചയ്ക്ക് കൗതുകവും ഭക്തിയും പകര്‍ന്നു. തുടര്‍ന്ന് പുലര്‍ച്ചെ പൊങ്കല്‍, മാവിളക്ക്, കുരുതി, പടുക്ക തുടങ്ങി പുരാണകഥാ സംബന്ധിയായ ആചാരങ്ങള്‍ നടന്നു.ബുധനാഴ്ച ചന്ദനമാരിയമ്മയുടെ മുന്നില്‍ ദേവിയുടെയും ഉപദേവതകളുടെയും പ്രതിപുരുഷന്മാര്‍ മഞ്ഞളില്‍ നീരാടിയപ്പോള്‍ കാണികളുടെ കണ്ണുകളും മനവും ഒരുപോലെ നിറഞ്ഞു. 41 ദിവസം നീണ്ട കഠിനവ്രതം അനുഷ്ഠിച്ചെത്തിയ പ്രതിപുരുഷന്മാര്‍ മഞ്ഞളോഴിച്ച് തിളച്ചു മറിയുന്ന ജലം ശരീരത്തില്‍ തളിക്കുകയും ഭക്തിയുടെ പാരമ്യത്തില്‍ ചുവടുവയ്ക്കുകയും ചെയ്തു. ആദ്യം നീരാടിയത് ദേവിയുടെ പ്രതിനിധിയായ വെളിച്ചപ്പാടായി തെരഞ്ഞെടുത്തയാളാണ്.പ്രതിപുരുഷന്മാര്‍ നീരാടാന്‍ ഉപയോഗിച്ച ആരിവേപ്പിന്റെ ഒരു തണ്ടെങ്കിലും കിട്ടുന്നതിനായി കൈകള്‍ നീട്ടി ഭക്തജനങ്ങള്‍ കാത്തിരുന്നു. തുടര്‍ന്ന് കുരുതിയര്‍പ്പിച്ച് തിരുനടയയടച്ചതോടെ അമ്മന്‍കൊടയ്ക്ക് സമാപനമായി. ഇനി ഏഴാം ദിവസമാണ് നടതുറപ്പ്. തമിഴ്‌നാടിലെ ക്ഷേത്രങ്ങളിലെ ആചാരത്തിലുള്ള കേരളത്തിലെ ഇത്തരം ചുരുക്കംചില ക്ഷേത്രങ്ങളിലെന്നാണ് ഇരിങ്ങാലക്കുട ചേലൂരിലെ ചന്ദനമാരിയമ്മന്‍ കോവില്‍.

Advertisement

കാറ് തടഞ്ഞ് കുടുംബത്തേ ആക്രമിച്ചതായി പരാതി.

പടിയൂര്‍ : ഗുരുമന്ദിരത്തിന് സമീപം ചെവ്വാഴ്ച്ച വൈകീട്ട് റോഡില്‍ കാറ് തടഞ്ഞ് നിര്‍ത്തി കുടുംബത്തേ ആക്രമിച്ചതായി പരാതി.പടിയൂര്‍ സ്വദേശി ശാര്‍ത്താംകുടം ബിബിന്‍ (31) നെ പരിക്കുകളോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പടിയൂര്‍ സ്വദേശികളായ സിജു,ഭാര്യ വിജി 8 വയസുകാരി മകള്‍ എന്നിവരും ബിബിനും കാറില്‍ എടത്തിരിഞ്ഞിയില്‍ നിന്ന് പടിയൂര്‍ ഭാഗത്തേയ്ക്ക് പോകുന്നതിനിടെയാണ് 15 ഓളം പേരടങ്ങുന്ന സംഘം കാറ് തടഞ്ഞ് നിര്‍ത്തി അക്രമിച്ചതായി പരാതിയില്‍ പറയുന്നു.രണ്ട് വര്‍ഷം മുന്‍പ് ഗള്‍ഫില്‍ വെച്ച് നടന്ന സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് ഉണ്ടായ വൈര്യാഗ്യമാണ് അക്രമണത്തിന് പിന്നില്‍ പറയുന്നു.ആക്രമണത്തില്‍ ബിബിന്റെ മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്.കാട്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

പാനിക്കുളം ചെറിയ ജോര്‍ജ്ജ് (64) നിര്യാതനായി.

പാനിക്കുളം ചെറിയ ജോര്‍ജ്ജ് (64) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ ലില്ലി. മക്കള്‍ : ലിജി, ജിലിന്‍, ജിബിന്‍ (LATE) . മരുമക്കള്‍ : സാജു, അമൃത.

Advertisement

കടുപ്പശ്ശേരി ദേവാലയത്തിലെ വി,സെബാസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ജനുവരി 6,7 തിയ്യതികളില്‍

കടുപ്പശ്ശേരി : കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ വി,സെബാസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ജനുവരി 6,7 തിയ്യതികളില്‍ ആഘോഷിക്കുന്നു.6-ാം തിയ്യതി രാവിലെ ദിവ്യബലി രൂപം എഴുന്നള്ളിയ്ക്കല്‍ എന്നിവയ്ക്ക് ശേഷം വിവിധ യൂണിറ്റുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ്.7-ാം തിയ്യതി രാവിലെ ആരാധനയും ദിവ്യബലിയും 10 മണിയ്ക്കുള്ള ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ.ഡോ ടൈറ്റസ് കാടുപറമ്പില്‍ നേതൃത്വം നല്‍കും.ഫാ.സെബ്യാസ്റ്റന്‍ പഞ്ഞിക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.ഉച്ചതിരിഞ്ഞ് 4ന് ദിവ്യബലിയും തുടര്‍ന്ന് പ്രദക്ഷിണവും നടക്കും.രാത്രി കൊച്ചിന്‍ മരിയ തിയ്യേറ്റേഴ്‌സ് അവതരിപ്പിക്കുന്ന വിശുദ്ധ സെബ്യസ്റ്റേനേസ് എന്ന ബൈബിള്‍ നാടകവും ഉണ്ടായിരിക്കും.സിജോ തോമസ്,ആന്റണി കോങ്കോത്ത്,ഫ്രാന്‍സിസ്,ഡേവീസ് കണ്ണൂക്കാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement

ദനഹാ തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹാതിരുന്നാളിന് കൊടിയേറി.രാവിലെ 6ന് വിശുദ്ധ ബലിയ്ക്ക് കത്തിഡ്രല്‍ മുന്‍വികാരി ഫാ.ജോയ് കടമ്പാട്ട് കാര്‍മ്മികത്വം വഹിച്ചു..6 .40 ന് തിരുനാള്‍ കൊടിയേറ്റം കത്തീഡ്രല്‍ വികാരി ഫാ. ആന്റ് ആലപ്പാടന്‍ നിര്‍വ്വഹിച്ചു.വൈകീട്ട് 5 മണിയ്ക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.സാംസണ്‍ എലുവത്തിങ്കല്‍ കാര്‍മ്മികത്വം വഹിയ്ക്കും തുടര്‍ന്ന് വൈകീട്ട് 7 മണിക്ക് ബെഥേല്‍ ഹാളില്‍ സാമൂഹിക സാംസ്‌കാരിക സാമുദായിക നേതാക്കന്മാര്‍ ഒത്തുചേര്‍ന്ന് മതസൗഹാര്‍ദ്ദവും, സാഹോദര്യവും പങ്കുവെക്കും.ജനുവരി 6 ാംതിയ്യതി വൈകീട്ട് 4.30 ന് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച്ച , ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, നൊവേന, പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിക്കല്‍, നേര്‍ച്ചവെഞ്ചിരിപ്പ് എന്നിവയുണ്ടായിരിക്കും. തിരുനാള്‍ ദിനമായ 7 ാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണിയോടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു രൂപത വികാരി ലാസര്‍ കുറ്റിക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റൂബി ജൂബിലിയോടനുബന്ധിച്ച് കത്തീഡ്രല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ 40 അംഗ ഗായകസംഘമായിരിക്കും തിരുനാള്‍ കുര്‍ബാനയ്ക്കു ഗാന ശുശ്രുഷ നിര്‍വ്വഹിക്കുന്നത്.3 മണിയ്ക്ക് തിരുന്നാള്‍ പ്രദക്ഷണം ആരംഭിയ്ക്കും.ദനഹതിരുന്നാള്‍ പൂര്‍ണ്ണമായും www.irinjalakuda.com ല്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

 

Advertisement

ബൈപ്പാസ് റോഡുകൂടി ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുടയില്‍ ഗതാഗത പരിഷ്‌ക്കരണം നടത്തണമെന്നാവശ്യം

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡുകൂടി ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുടയില്‍ ഗതാഗത പരിഷ്‌ക്കരണം നടത്താന്‍ നഗരസഭ തയ്യാറാകണമെന്നാവശ്യം. കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി ബൈപ്പാസ് റോഡ് പൊതുജനത്തിന് തുറന്നുകൊടുത്തെങ്കിലും നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ഈ റോഡ് വേണ്ടവിധം പ്രയോജനപ്പെടുത്താനായിട്ടില്ലെന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ അടിയന്തിരമായി ട്രാഫിക് പരിഷ്‌ക്കരണ കമ്മിറ്റി ചേര്‍ന്ന് ഈ റോഡുകൂടി ഉള്‍പ്പെടുത്തി നഗരത്തില്‍ സമഗ്രമായ ഒരു ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നിലവില്‍ ഠാണ, ക്രൈസ്റ്റ് ജംഗ്ഷന്‍, ബസ് സ്റ്റാന്റ് പരിസരം, ചന്തക്കുന്ന് എന്നിവിടങ്ങളിലെല്ലാം തന്നെ ഗതാഗത കുരുക്ക് രൂക്ഷമാണ്. റോഡുകളുടെ വീതികുറവും വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളുടെ ഉപയോഗവും നഗരത്തെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ കത്തിഡ്രല്‍ പള്ളിയിലെ ദനഹാ തിരുന്നാള്‍, കൊല്ലാട്ടി ഷഷ്ടി എന്നിവ എത്തുന്നതോടെ നഗരം കൂടുതല്‍ കുരുക്കിലാകുമെന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്. രണ്ട് മാസം മുമ്പ് കമ്മിറ്റി ചേര്‍ന്നെങ്കിലും അന്ന് പല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യമായ സ്ഥലങ്ങളില്‍ സിഗ്‌നല്‍ സംവിധാനങ്ങളും ദിശാ ബോര്‍ഡുകളും സ്ഥാപിക്കുകയും വാഹനങ്ങള്‍ തിരിച്ചുവിട്ട് ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. ഇതിനായി പോലിസിന്റെ സഹായം ലഭ്യമാക്കുകയാണെങ്കില്‍ പരിഷ്‌ക്കരണം ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. കാട്ടൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപ്പാസ് വഴി ഠാണാവിലേക്ക് പോകുക, ചാലക്കുടി, വെള്ളിക്കുളങ്ങര ഭാഗത്തുനിന്നും സ്റ്റാന്റില്‍ യാത്ര അവസാനിക്കുന്ന ബസ്സുകള്‍ ക്രൈസ്റ്റ് ജംഗ്ഷന്‍ വഴി തിരിയാതെ ബൈപ്പാസ് വഴി തിരിഞ്ഞ് സ്റ്റാന്റിലേക്ക് കയറുക, സ്റ്റാന്റില്‍ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ലോക്കല്‍ ബസ്സുകള്‍ ഠാണാ വഴി വളയാതെ ഇപ്പോള്‍ ലിമിറ്റഡ് സ്റ്റോപ്പുകള്‍ സര്‍വ്വീസ് നടത്തുന്നതുപോലെ ഞവരിക്കുളം വഴി തിരിഞ്ഞ് ബൈപ്പാസ് വഴി തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് കയറുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പോലിസ് മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം അന്തിമ തിരൂമാനമെടുക്കേണ്ടത് ട്രാഫിക് പരിഷ്‌ക്കരണ കമ്മിറ്റിയാണ്. അതിനാല്‍ എത്രയും പെട്ടന്ന് ട്രാഫിക് പരിഷ്‌ക്കരണകമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ നഗരസഭ തയ്യാറാകണമെന്നാണ് ആവശ്യം.

 

Advertisement

ക്രിസ്തുമസ് തലേന്ന് മധ്യപ്രദേശില്‍ ആക്രമണത്തിനിരയായ വൈദീകന്‍ കത്തിഡ്രല്‍ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി.

ഇരിങ്ങാലക്കുട ; മധ്യപ്രദേശില്‍ ഭജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും സമര്‍ദ്ദത്തെ തുടര്‍ന്ന് പോലിസ് മതപരിവര്‍ത്തനം ആരോപിച്ച് കേസെടുക്കുകയും ചെയ്ത സിറോ മലബാര്‍ വൈദികന്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ സന്ദര്‍ശിച്ചു.സറ്റ്‌ന രൂപത മുന്‍ വികാരി ജനറാള്‍ ആയിരുന്ന ഫാദര്‍ ഡോ. ജോര്‍ജ് മംഗലപ്പിള്ളിയാണ് കത്തീഡ്രല്‍ സന്ദര്‍ശിച്ചത്.കഴിഞ്ഞ 14 ന് ക്രിസ്തുമസ് കരോള്‍ നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. ഭജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ വൈദികരെ ദേഹോപദ്രവം എല്‍പിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ഫാദര്‍ പറഞ്ഞു.കൂടാതെ രക്ഷകരാകേണ്ട പോലിസ് തങ്ങളെ രണ്ടു ദിവസം വെള്ളം പോലും തരാതെ തടഞ്ഞുവെയ്ക്കുകയും തനിക്കെതിരെ കേസെടുത്തതായും അദ്ദേഹം പറഞ്ഞു

 

Advertisement

തൃശ്ശൂരില്‍ നടക്കുന്ന സി.പി.ഐ(എം) 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി ഏരിയാതല സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : സി.പി.ഐ(എം) 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി 2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വെച്ച് ചേരുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട ഏരിയാ തല സംഘാടക സമിതി രൂപീകരിച്ചു. എസ്.എന്‍.ക്ലബ്ബ് ഹാളില്‍ നടന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍.ബാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ, ഏരിയാ സെക്രട്ടറി കെ.സി.പ്രേമരാജന്‍, സി.കെ.ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍, കൂടല്‍മാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ ,പി.തങ്കപ്പന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പൗരപ്രമുഖരും, പാര്‍ട്ടി നേതാക്കളും,പ്രവര്‍ത്തകരും സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു.പ്രൊഫ.കെ യു. അരുണന്‍ എം.എല്‍.എ ചെയര്‍മാനും, കെ.സി.പ്രേംരാജന്‍ ജനറല്‍ കണ്‍വീനറും, ഉല്ലാസ് കളക്കാട്ട് ട്രഷററുമായി 301 അംഗ സംഘാടക സമിതിയും, 75 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ആര്‍.വിജയ സ്വാഗതവും, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Advertisement

എം പി മനോഹരന്‍ അനുസ്മരണവും വൃക്കരോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

തുമ്പൂര്‍ : പി ആര്‍ ബാലന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ എം പി മനോഹരന്‍ അനുസ്മരണവും വൃക്കരോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.തുമ്പൂര്‍ അയ്യപ്പന്‍കാവ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കെ എ ഗോപി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി പി എം ജില്ലാകമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം കോഡിനേറ്റര്‍ യു പ്രദീപ് മേനോന്‍ വൃക്കരോഗത്തേ കുറിച്ച് പ്രഭാഷണം നടത്തി.വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ വൃക്കരോഗനിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ ടി പീറ്റര്‍ ,കെ എല്‍ ജോസ് മാസ്റ്റര്‍,ടി എല്‍ ജോര്‍ജ്ജ് എന്നിവര്‍ എനുസ്മരണ പ്രഭാഷണം നടത്തി.കെ കെ മോഹനന്‍ സ്വാഗതവും കെ വി മോഹനന്‍ നന്ദിയും പറഞ്ഞു.

Advertisement

ഊരകം എടയ്ക്കാട്ട് ക്ഷേത്രോത്സവ കാവടിയ്ക്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ സ്വീകരണം

പുല്ലൂര്‍ ; മതസൗഹാര്‍ദ്ധത്തിന് പേര് കേട്ട എടയ്ക്കാട്ട് ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം ആഘോഷിച്ചു.മഹോത്സവത്തോട് അനുബദ്ധിച്ച് ഊരകം തെക്കുമുറി വിഭാഗത്തിന്റെ കാവടി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കര്‍ളിപ്പാടം ഭദ്രദേവി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ഊരകം സെന്റ് ജോസഫ് ദേവാലയത്തിന് മുന്നില്‍ പള്ളികമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.തുടര്‍ന്ന് ഊരകം കിഴക്ക്മുറി,പാറപ്പുറം വഴി വൈകീട്ട് 7.30ന് ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു.കാവടികളും വാദ്യഘോഷങ്ങളുമായി വര്‍ണ്ണാഭമായ ഘോഷയാത്രയാണ് സംഘടിപ്പിച്ചത്.

Advertisement

തപസ്യ തിരുവാതിര മഹോത്സവം സമാപിച്ചു.

ഇരിങ്ങാലക്കുട : തപസ്യ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ രണ്ടു ദിവസങ്ങളായി നടന്ന തിരുവാതിര മഹോത്സവം സമാപിച്ചു. വൈകീട്ട് ഫിനിക്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരിയുമായ റിട്ട. എയര്‍കാമന്റര്‍ കെ.ബാലകൃഷ്ണമേനോന്‍ തിരുവാതിര മഹോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തപസ്യ യൂണിറ്റ് പ്രസിഡണ്ട് ചാത്തംപിള്ളി പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, സംഘാടകകമ്മിറ്റി കണ്‍വീനര്‍ സുചിത്രവിനയന്‍, വി.എം.ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. സംഗമഗ്രാമ തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിര കളിയോടെ പരിപാടികള്‍ ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംഘങ്ങള്‍ അവതരിപ്പിച്ച തിരുവാതിര കളി ഉണ്ടായിരുന്നു. 12 മണിക്കുശേഷം പാതിരപൂചൂടല്‍ തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ നടന്നു. തിരുവാതിര വിഭവങ്ങളോടുകൂടിയ ഭക്ഷണവും ഉണ്ടായിരുന്നു. തിരുവാതിര അനുഷ്ഠാന ചടങ്ങുകള്‍ക്ക് പുത്തില്ലം ലീലഅന്തര്‍ജ്ജനം നേതൃത്വം നല്‍കി. തിരുവാതിര ആഘോഷത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഞായറാഴ്ച്ച മകീര്യം നാളില്‍ എട്ടങ്ങാടി അനുഷ്ഠാന ചടങ്ങുകളും നടന്നു. തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് തിരുവാതിരകളിക്കുള്ള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ അണിമംഗലം സാവിത്രി അന്തര്‍ജ്ജനത്തെ ആദരിച്ചു. ശക്തിനിവാസില്‍ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷാണ് സാവിത്രി അന്തര്‍ജ്ജനത്തെ ഷാളണിയിച്ച് ആദരിച്ചത്. ചടങ്ങില്‍ എ.എസ്.സതീശന്‍, പുരുഷോത്തമന്‍ ചാത്തമ്പിള്ളി, കെ.ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് മേനോന്‍, സൂശീല പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ശക്തിനിവാസില്‍ നടന്ന എട്ടങ്ങാടി ആഘോഷങ്ങള്‍ക്ക് സാവിത്രി അന്തര്‍ജ്ജനം നേതൃത്വം നല്‍കി. അനുഷ്ഠാന ചടങ്ങിലും സമ്പ്രദായ തിരുവാതിരകളിയിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു.

Advertisement

സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹാതിരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇരിങ്ങാലക്കുട : റൂബി ജൂബിലിയുടെ നിറവിലുള്ള സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹാതിരുന്നാളിന്റെ (പിണ്ടിപെരുന്നാള്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചതായും വിശ്വാസികള്‍ക്ക് നേര്‍ച്ചയായി ഇത്തവണ നേര്‍ച്ചതേനും ഒരുക്കിയിട്ടുള്ളതായി കത്തീഡ്രല്‍ വികാരി ഫാ. ആന്റ് ആലപ്പാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.തിരുനാളിനു ഒരുക്കമായുള്ള നൊവേന ഡിസംബര്‍ 29 – ാം തിയ്യതി മുതല്‍ ആരംഭിച്ചു.എല്ലാ ദിവസവും വൈകീട്ട് 5ന് കുര്‍ബാന,ലദീഞ്ഞ്,നൊവേന എന്നിവ ഉണ്ടായിരിക്കും. 3 – ാം തിയ്യതി രാവിലെ 6ന് വിശുദ്ധ ബലിയ്ക്ക് കത്തിഡ്രല്‍ മുന്‍വികാരി ഫാ.ജോയ് കടമ്പാട്ട് കാര്‍മ്മികത്വം വഹിയ്ക്കും.6 .40 ന് തിരുനാള്‍ കൊടിയേറ്റം കത്തീഡ്രല്‍ വികാരി ഫാ. ആന്റ് ആലപ്പാടന്‍ നിര്‍വ്വഹിക്കും.സാമൂഹിക സാംസ്‌കാരിക സാമുദായിക നേതാക്കന്മാര്‍ 3 -ാംതിയ്യതി ബുധനാഴ്ച വൈകീട്ട് 7 മണിക്കി ബെഥേല്‍ ഹാളില്‍ ഒത്തുചേര്‍ന്ന് മതസൗഹാര്‍ദ്ദവും, സാഹോദര്യവും പങ്കുവെക്കും.ജനുവരി 6 – ാംതിയ്യതി വൈകീട്ട് 4.30 ന് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച്ച , ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, നൊവേന, പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിക്കല്‍, നേര്‍ച്ചവെഞ്ചിരിപ്പ് എന്നിവയുണ്ടായിരിക്കും. തിരുനാള്‍ ദിനമായ 7 – ാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണിയോടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു രൂപത വികാരി ലാസര്‍ കുറ്റിക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റൂബി ജൂബിലിയോടനുബന്ധിച്ച് കത്തീഡ്രല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ 40 അംഗ ഗായകസംഘമായിരിക്കും തിരുനാള്‍ കുര്‍ബാനയ്ക്കു ഗാന ശുശ്രുഷ നിര്‍വ്വഹിക്കുന്നത്.3 മണിയ്ക്ക് തിരുന്നാള്‍ പ്രദക്ഷണം ആരംഭിയ്ക്കും.അസി. വികാരിമാരായ ഫാ. ടിനോ മേച്ചേരി , ഫാ. ലിജോണ്‍ ബ്രഹ്മകുളം, ഫാ.അജോ പുളിക്കന്‍, ട്രസ്റ്റിമാരായ പ്രൊഫ.ഇ.ടി. ജോണ്‍ ഇല്ലിക്കല്‍, ലോറന്‍സ് ആള്ളൂകാരന്‍ , ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര ജനറല്‍ കണ്‍വീനര്‍ സിജോ എടതിരുത്തിക്കാരന്‍, ജോ. കണ്‍വീനര്‍ മാരായ രഞ്ജി അക്കരക്കാരന്‍ , മിനി ജോസ് കാളിയങ്കര, പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് മാമ്പിള്ളി, പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ ബാബു പുത്തനങ്ങാടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.ദനഹതിരുന്നാള്‍ പൂര്‍ണ്ണമായും www.irinjalakuda.com ല്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

Advertisement

തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ

ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവവും സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ജനുവരി 6 മുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 6- ാം തിയ്യതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്തൃശര്‍മ്മന്‍ തിരുമേനി കൊടിയേറ്റം നിര്‍വ്വഹിക്കും.തുടര്‍ന്ന് ചിലമ്പൊലി നൃത്തവിദ്യാലത്തിന്റെ നൃത്തസന്ധ്യ. ജനുവരി 7 – ാം തിയ്യതി രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്. രാത്രി 7ന് മെഗാതിരുവാതിര തുടര്‍ന്ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്യും.ജനുവരി 8ന് രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്.രാത്രി 8ന് നാടകം ഒരു നാഴി മണ്ണ്.ജനുവരി 9ന് രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്.രാത്രി 7ന് കലാമേള.ജനുവരി 10ന് രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്.രാത്രി 8ന് നാടകം സഹയാത്രികന്റെ ഡയറികുറിപ്പ്.ജനുവരി 11ന് രാവിലെ 8നും വൈകീട്ട് 5.30 നും ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളിപ്പ്.രാത്രി 8ന് പള്ളിവേട്ട ജനുവരി 12 ഉത്സവ ദിനത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍,8 മുതല്‍ 10:30 വരെ

ഏഴ് ഗജവീരന്മാര്‍ അണിനിരക്കുന്ന കാഴ്ച ശീവേലി പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരി മേളവും വൈകീട്ട് 4 മുതല്‍ പകല്‍പ്പൂരവും, പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം ശിവദാസ് തുടങ്ങിയ എഴുപത്തഞ്ചോളം കലാകാരന്‍മാര്‍ നയിക്കുന്ന പാണ്ടിമേളം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവ ഉണ്ടാകും.രാത്രി 8ന് നാടകം ഇത് പൊതുവഴിയല്ല.പുലര്‍ച്ചേ 2.30ന് ആറാട്ട് പുറപ്പാട്.പ്ര

സിഡന്റ് കെ.ജി വിജയകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എ. വിനയന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.സി. പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement

അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍ അനുസ്മരണ കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി.

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരു അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍ അനുസ്മരണ കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി. മാധവ നാട്യഭൂമിയില്‍ നടന്ന ചടങ്ങില്‍ ഗുരുകുലം ആചാര്യന്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ കൂടിയാട്ടത്തിന് ഭദ്രദീപം തെളിയിച്ചു. കുലപതി വേണുജി അധ്യക്ഷനായ ചടങ്ങില്‍ മുന്‍ ചിഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍ പരമേശ്വരചാക്യാര്‍ അനുസ്മരണവും ഒ.എന്‍. ഗോപിനാഥന്‍ നമ്പ്യാര്‍ പൈക്കുളം ദാമോദര ചാക്യാര്‍ അനുസ്മരണവും നടത്തി. കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സരിത കൃഷ്ണകുമാര്‍ കംസവധം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. ചൊവ്വാഴ്ച ഊരുഭംഗം കൂടിയാട്ടം അരങ്ങേറും.

 

 

Advertisement

ഗീതാ പാരായണത്തില്‍ സംസ്ഥാനതല വിജയി ശ്രീനിധി

ഇരിങ്ങാലക്കുട : ചിന്‍മയ മിഷന്‍ ഗീത ചൊല്ലല്‍ മത്സരത്തില്‍ ഗ്രൂപ്പ് എ വിഭാഗത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഒന്നാം സഥാനം നേടിയ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍സ് വിദ്യാ മന്ദിറിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രീനിധി കെ.എസ്,ഇരിങ്ങാലക്കുട കൊല്ലാട്ടില്‍ ശ്രീനിവാസന്റേയും ലോലിതയുടേയും മകളാണ്.

Advertisement

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ശ്രീരാമപട്ടാഭീഷേകം കൂടിയാട്ടം സമാപിച്ചു.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ നടന്നുവന്ന ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടം സമാപിച്ചു. ഭാസനാടകം അഭിഷേകാങ്കത്തിലെ ശ്രീരാമ പട്ടാഭിഷേകമാണ് ഞായറാഴ്ച അരങ്ങേറിയത്. അഗ്‌നിപ്രവേശം കഴിഞ്ഞ സീതക്ക് ആപത്തൊന്നും സംഭവിക്കാത്തത് കണ്ട് സന്തുഷ്ടരാകുന്ന ഹനുമാനും ലക്ഷ്മണനും പുളകം കൊള്ളുന്നതോടെയാണ് കൂടിയാട്ടം ആരംഭിക്കുന്നത്. അഗ്‌നി സീതയെ രാമന്റെ അടുത്ത് എത്തിക്കുമ്പോള്‍ ദേവന്‍മാര്‍ സ്തുതി ഗീതം പാടുന്നു. തുടര്‍ന്ന് അഗ്‌നിയുടെ സാന്നിധ്യത്തില്‍ ശ്രീരാമന്റേയും സീതയുടേയും പട്ടാഭിഷേകം നടക്കുന്നു. സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠവാമദേവന്‍മാരായി കൂടല്‍മാണിക്യത്തിലെ തന്ത്രിപ്രമുഖര്‍ കലശാഭിഷേകം നടത്തി. ശേഷം ശ്രീരാമന്‍, സീത, അഗ്‌നി എന്നിവര്‍ ക്ഷേത്രത്തിനകത്ത് ചെന്ന് ദര്‍ശനം നടത്തി. അഗ്‌നിയായി ഗുരു അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരും ശ്രീരാമനായി രജനിഷ് ചാക്യാരും, സീതയായി അപര്‍ണ്ണ നങ്ങ്യാരും രംഗത്തെത്തി. ലക്ഷ്മണനായി മാധവ് ചാക്യാരും, വിഭിഷണനായി രാമന്‍ ചാക്യാരും ഹനുമാനായി രാജന്‍ ചാക്യാരും അരങ്ങിലെത്തി. നെടുമ്പിള്ളി തരണനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അണിമംഗലം വല്ലഭന്‍ നമ്പൂതിരി തുടങ്ങിയവര്‍ തന്ത്രി മുഖ്യരായി ചടങ്ങിന് നേതൃത്വം നല്‍കി.

Advertisement

നഗരസഭ മുന്‍ കൗണ്‍സിലര്‍ ജോഷിക്കും നഗരസഭ കൗണ്‍സിലര്‍ മീനാക്ഷി ജോഷിക്കും വിവാഹ വാര്‍ഷികാശംസകള്‍

നഗരസഭ മുന്‍ കൗണ്‍സിലര്‍ ജോഷിക്കും നഗരസഭ കൗണ്‍സിലര്‍ മീനാക്ഷി ജോഷിക്കും വിവാഹ വാര്‍ഷികാശംസകള്‍

Advertisement

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ യാത്രയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ഇരിഞ്ഞാലക്കുട ടൗണ്‍ ബാങ്കിലെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ടി.ഐ ജോയിക്ക് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഇരിഞ്ഞാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട യാത്രയയപ്പു സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പീറ്റര്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.വി ചാര്‍ളി, ബാങ്ക് ഡയറക്ടര്‍മാരായ പി.ജെ തോമസ്, ജസ്റ്റിന്‍ ജോണ്‍, ഫിലോ മാത്യു, പി പി തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ജോസഫ് ചാക്കോ സ്വാഗതവും, സന്തോഷ് വില്ലടം നന്ദിയും പറഞ്ഞു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe