തൃശ്ശൂരില്‍ നടക്കുന്ന സി.പി.ഐ(എം) 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി ഏരിയാതല സംഘാടക സമിതി രൂപീകരിച്ചു

527
Advertisement

ഇരിങ്ങാലക്കുട : സി.പി.ഐ(എം) 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി 2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വെച്ച് ചേരുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട ഏരിയാ തല സംഘാടക സമിതി രൂപീകരിച്ചു. എസ്.എന്‍.ക്ലബ്ബ് ഹാളില്‍ നടന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍.ബാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ, ഏരിയാ സെക്രട്ടറി കെ.സി.പ്രേമരാജന്‍, സി.കെ.ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍, കൂടല്‍മാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ ,പി.തങ്കപ്പന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പൗരപ്രമുഖരും, പാര്‍ട്ടി നേതാക്കളും,പ്രവര്‍ത്തകരും സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു.പ്രൊഫ.കെ യു. അരുണന്‍ എം.എല്‍.എ ചെയര്‍മാനും, കെ.സി.പ്രേംരാജന്‍ ജനറല്‍ കണ്‍വീനറും, ഉല്ലാസ് കളക്കാട്ട് ട്രഷററുമായി 301 അംഗ സംഘാടക സമിതിയും, 75 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ആര്‍.വിജയ സ്വാഗതവും, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Advertisement