28.9 C
Irinjālakuda
Saturday, January 11, 2025
Home Blog Page 644

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി- ചരിത്രവും വര്‍ത്തമാനകാല രാഷ്ട്രീയവും, ഭൂതകാലമിത്തും ജീവിതവും കൂട്ടിയിണക്കി സൃഷ്ടിച്ച ഭാവനാഭൂപടം- ഒ.എ.സതീശന്‍.

ഇരിങ്ങാലക്കുട : ടി.ഡി.രാമകൃഷ്ണന്‍ എഴുതിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവല്‍ ഭൂത-ഭാവി-വര്‍ത്തമാന കാലങ്ങളെ മിത്തുമായി കൂട്ടിയിണക്കി തികച്ചും വ്യത്യസ്തമായ വായനാനുഭവം പകരുന്ന കൃതിയാണെന്ന് ശ്രീ.ഒ.എ.സതീശന്‍ അഭിപ്രായപ്പെട്ടു. തമിഴ് ഈഴ പ്രസ്ഥാനങ്ങളുടേയും, ശ്രീലങ്കന്‍ ഭരണകൂടത്തിന്റേയും, മനുഷ്യാവകാശ ധ്വംസനങ്ങളുടേയും, സ്ത്രീ വിരുദ്ധതയുടേയും, ഫാസിസത്തിന്റേയും മുഖംമൂടികള്‍ വായനക്കാരുടെ മുന്നില്‍ അഴിച്ചുലക്കുകയാണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. ചുറ്റുപാടുകളോടുള്ള തന്റെ കലഹങ്ങളും പ്രതിഷേധങ്ങളുമാണ് എഴുത്തിലൂടെ താന്‍ തുറന്നു കാണിക്കുന്നതെന്ന് നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയില്‍ പതിനേഴാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു ഒ.വിസതീശന്‍.രാജലക്ഷ്മി കുറുവത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, സി.സുരേന്ദ്രന്‍, കെ.ഹരി, കേശവ്.ജി.കൈമള്‍, ജോസ് മഞ്ഞില, ഉണ്ണികൃഷ്ണന്‍ കിഴുത്താണി, മായ.കെ എന്നിവര്‍ സംസാരിച്ചു.

 

Advertisement

മുത്തുക്കുടകളും ,പ്രാര്‍ത്ഥനാ ഗീതങ്ങളും ,വര്‍ണ്ണ പ്രകാശവുമായി ദനഹാതിരുന്നാള്‍ പ്രദക്ഷിണം ആരംഭിച്ചു.തത്സമയം കാണാം

ഇരിങ്ങാലക്കുട:ദനഹാ തിരുന്നാളിന്റെ നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നു.മുത്തുക്കുടകളും,പ്രാര്‍ത്ഥനാ ഗീതങ്ങളുമായി ഭക്തിനിര്‍ഭരമായും ,ചിട്ടയോടെയും രണ്ട് വരിയായി ഭക്തജനങ്ങള്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.പ്രദക്ഷിണ വീഥിയുടെ ഇരുവശങ്ങളിലും പടക്കം പൊട്ടിച്ച്,വര്‍ണ്ണ ശോഭയാര്‍ന്ന പ്രകാശം തീര്‍ത്തും ജനങ്ങള്‍ പ്രദക്ഷിണത്തെ വരവേറ്റു.ചന്തക്കുന്ന് ,ചന്ദ്രിക ,മൈതാനം ,ആല്‍ത്തറ,ഠാണാവ് ,തെക്കേ അങ്ങാടി ,കിഴക്കേ അങ്ങാടി എന്നീ വഴിയിലൂടെയാണ് പ്രദക്ഷിണം കടന്നു പോയിക്കൊണ്ടിരിക്കുന്നത്..

Advertisement

തുമ്പൂര്‍ അയ്യപ്പന്‍കാവ്‌:കാവടി അഭിഷേക മഹോത്സവം കൊടിയേറി

തുമ്പൂര്‍:തുമ്പൂര്‍ അയ്യപ്പന്‍കാവിലെ പ്രശസ്‌തമായ കാവടി അഭിഷേക മഹോത്സവം ജനുവരി 6 വൈകീട്ട്‌ 7 മണിക്ക്‌ ക്ഷേത്രം തന്ത്രി അഴകത്ത്‌ ശാസ്‌ത്രശര്‍മ്മന്‍ തിരുമേനി കൊടിയേറ്റം നടത്തി .കൊടിയേറ്റത്തിനു മുമ്പായി നാരായണീയം,വേദമന്ത്രം മുതലായവ നടന്നു.കൊടിയേറ്റത്തിനു ശേഷം വര്‍ണ്ണമഴ,അന്നദാനം,നൃത്തസന്ധ്യ എന്നിവ നടന്നു.ജനുവരി 12നാണ്‌ മഹോത്സവം.

Advertisement

പിണ്ടിമത്സരം:സമ്മാനദാനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സി എല്‍ സി നടത്തിയ ദനഹ ഫെസ്റ്റ് 2018 പിണ്ടി മത്സരത്തില്‍ 26 അടി 6 ഇഞ്ച് ഉയരത്തില്‍ CITU ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്വന്തമായി നട്ടുവളര്‍ത്തിയ വാഴപിണ്ടിയ്ക്കാണ് ഇത്തവണ ഒന്നാം എന്നത് വ്യത്യസ്തമായി. 24 അടി 7 ഇഞ്ച് ഉയരത്തില്‍ പി.ജെ ഡേവിസ് പള്ളിപ്പാട്ട് രണ്ടാം സ്ഥാനവും, 24 അടി 6 ഇഞ്ച് ഉയരത്തില്‍ ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്സ് മൂന്നാം സ്ഥാനവും, 24 അടി ഉയരത്തില്‍ CITU ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് നാലാം സ്ഥാനവും, 23 അടി ഉയരത്തില്‍ റോയ് കടങ്ങോട്ട് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ ഏറ്റവും ഉയരം കൂടിയ പിണ്ടിക്കും കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ ഭംഗിയുള്ള അലങ്കാരപിണ്ടിക്കും മത്സരം നടത്തുന്നുണ്ട്. 150 ഓളം പിണ്ടികളാണു മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.വിജയികള്‍ക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍.ലാസര്‍ കുറ്റിക്കാടന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

Advertisement

ദനഹാതിരുന്നാള്‍ ഭക്തിനിര്‍ഭരം ; വൈകീട്ട് 3ന് പ്രദക്ഷിണം

ഇരിങ്ങാലക്കുട : ദനഹാതിരുന്നാളിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകീട്ട് നടന്ന ദിവ്യബലിക്കുശേഷം രൂപം എഴുന്നള്ളിച്ചുവെക്കലും പള്ളിചുറ്റി പ്രദക്ഷിണവും നേര്‍ച്ചവെഞ്ചിരിപ്പും നടന്നു. പള്ളി ചുറ്റി പ്രദക്ഷിണത്തിലും രൂപം എഴുന്നള്ളിച്ചു വയ്പിലും ആയിരങ്ങള്‍ അണി ചേര്‍ന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വലിയങ്ങാടി, കുരിശങ്ങാടി, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 12 ന് പള്ളിയിലെത്തി. കോമ്പാറ വിഭാഗത്തിന്റെ അമ്പെഴുന്നള്ളിപ്പ് രാത്രി എട്ടിന് ആരംഭിച്ച് 9.30 ന് പള്ളിയില്‍ സമാപിച്ചു.ഞായറാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ച്ചിറ തിരുനാള്‍ സന്ദേശം നല്‍കി.വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രദക്ഷിണം ഏഴിനു പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നടക്കും. തിരുനാളിനെത്തുന്നവര്‍ക്ക് അമ്പ് എഴുന്നള്ളിക്കുന്നതിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.തിരുന്നാളിന്റെ തത്സമയ സംപ്രേഷണം രാവിലെ മുതല്‍ ഇരിങ്ങാലക്കുട ഡോട്ട്‌കോമില്‍ കാണാവുന്നതാണ്.

Advertisement

ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ റപ്പായി മകന്‍ സെബാസ്റ്റ്യന്‍ (62) നിര്യാതനായി.

കാട്ടൂങ്ങച്ചിറ : ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ റപ്പായി മകന്‍ സെബാസ്റ്റ്യന്‍ (62) നിര്യാതനായി.സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 10.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ ഓമന.മക്കള്‍ സൗമ്യ,രമ്യ,ധന്യ.മരുമക്കള്‍ എല്‍ജോ,റിജോ.

Advertisement

പിണ്ടിമത്സരം ഒന്നാം സ്ഥാനം ചുമട്ട്‌തൊഴിലാളികള്‍ നട്ട് വളര്‍ത്തിയ പിണ്ടിയ്ക്ക്.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സി എല്‍ സി നടത്തിയ ദനഹ ഫെസ്റ്റ് 2018 പിണ്ടി മത്സരത്തില്‍ 26 അടി 6 ഇഞ്ച് ഉയരത്തില്‍ CITU ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്വന്തമായി നട്ടുവളര്‍ത്തിയ വാഴപിണ്ടിയ്ക്കാണ് ഇത്തവണ ഒന്നാം എന്നത് വ്യത്യസ്തമായി. 24 അടി 7 ഇഞ്ച് ഉയരത്തില്‍ പി.ജെ ഡേവിസ് പള്ളിപ്പാട്ട് രണ്ടാം സ്ഥാനവും, 24 അടി 6 ഇഞ്ച് ഉയരത്തില്‍ ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്‌സ് മൂന്നാം സ്ഥാനവും, 24 അടി ഉയരത്തില്‍ CITU ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് നാലാം സ്ഥാനവും, 23 അടി ഉയരത്തില്‍ റോയ് കടങ്ങോട്ട് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

 

Advertisement

ഇടിച്ചക്ക മാങ്ങാ കൂട്ടാന്‍

ചേരുവകള്‍

ഇടിച്ചക്ക – കഷ്ണങ്ങള്‍ ആക്കിയത്
പച്ചമാങ്ങ – കഷ്ണങ്ങള്‍ ആക്കിയത്
മുരിങ്ങക്കാ
തേങ്ങ ചിരകിയത് – അര മുറി
ജീരകം – 1/8 സ്പൂണ്‍
പച്ചമുളകും ഉണക്കമുളകും – എരുവിന് ആവശ്യമായത്
പുളിയില്ലാത്ത മോര് – 1/4 കപ്പ്
മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കടുക് – 1 സ്പൂണ്‍
ഉലുവ – 1/4 സ്പൂണ്‍
ഉണക്കമുളക് – 1
കറിവേപ്പില
വെളിച്ചെണ്ണ – 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

 

ഇടിച്ചക്കയും മാങ്ങയും മുരിങ്ങക്കോലും മഞ്ഞളും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളവുമോഴിച്ചു വേവിക്കുക. തേങ്ങയും ജീരകവും പച്ചമുളകും ഉണക്കമുളകും കൂടി വെണ്ണ പോലെ അരച്ചത് വെന്ത കഷ്ണത്തിലേക്ക് ചേര്‍ക്കുക. പുളിയില്ലാത്ത മോരും കൂടി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക . ഒരു തിള വന്നാല്‍ വാങ്ങി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ 2 സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും വറുത്തു കൂട്ടാനില്‍ ചേര്‍ക്കുക. ഇടിച്ചക്ക മാങ്ങാ കൂട്ടാന്‍ തയ്യാര്‍

 

Advertisement

പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പില്‍ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: കത്തീഡ്രല്‍ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണു നാടും നഗരവും. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ആത്മീയതയുടെയും ഇഴചേരലാണു ഇരിങ്ങാലക്കുടക്കാര്‍ക്കു പിണ്ടിപ്പെരുന്നാള്‍. നയനമനോഹരമായ ദീപാലങ്കാരങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും മുങ്ങി. ക്രൈസ്തവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മാനംമുട്ടെ ഉയരത്തിലുള്ള പിണ്ടികള്‍ കുത്തി അലങ്കരിച്ചു കഴിഞ്ഞു. വഴിവാണിഭക്കാര്‍ എല്ലാ റോഡുകളും കൈയടക്കികഴിഞ്ഞു. ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒന്നുചേരാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള അവസരം കൂടിയാണു പിണ്ടിപ്പെരുന്നാള്‍. പലഹാരപ്പണികള്‍ പൂര്‍ത്തിയാക്കി വീട്ടമ്മമാര്‍ ബന്ധുമിത്രാദികളെ വരവേല്‍ക്കാന്‍ തയാറായിക്കഴിഞ്ഞു. ഒട്ടേറെ പുതുമകളോടെയാണു കത്തീഡ്രല്‍ ദേവാലയത്തിലെ ഇത്തവണത്തെ ദീപാലങ്കാരം.ശനിയാഴ്ച്ച വൈകീട്ട് 4.30 ന് നടക്കുന്ന ദിവ്യബലിക്കുശേഷം രൂപം എഴുന്നള്ളിച്ചുവെക്കലും പള്ളിചുറ്റി പ്രദക്ഷിണവും നേര്‍ച്ചവെഞ്ചിരിപ്പും നടക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വലിയങ്ങാടി, കുരിശങ്ങാടി, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 12 ന് പള്ളിയിലെത്തും. കോമ്പാറ വിഭാഗത്തിന്റെ അമ്പെഴുന്നള്ളിപ്പ് രാത്രി എട്ടിന് ആരംഭിച്ച് 9.30 ന് പള്ളിയില്‍ സമാപിക്കും.ഞായറാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ച്ചിറ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രദക്ഷിണം ഏഴിനു പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നടക്കും. കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ ഏറ്റവും ഉയരം കൂടിയ പിണ്ടിക്കും കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ ഭംഗിയുള്ള അലങ്കാരപിണ്ടിക്കും മത്സരം നടത്തുന്നുണ്ട്. 150 ഓളം പിണ്ടികളാണു മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുനാളിനെത്തുന്നവര്‍ക്ക് അമ്പ് എഴുന്നള്ളിക്കുന്നതിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട ്. ക്രമ സമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങളാണു പോലീസിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.

 

Advertisement

ഇന്റര്‍ കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ജൂഗോസ് 2018ന് സമാപനമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് സെല്‍ഫ് ഫിനാന്‍സ് വിഭാഗത്തിന്റെയും മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ജൂഗോസ് 2018ന് സമാപനമായി.രണ്ട് ദിവസങ്ങളിലായി നടത്തിയ എട്ട് തരം മത്സരത്തില്‍ 54 ടീമുകള്‍ പങ്കെടുത്തു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് മാത്യൂ പോള്‍ ഊക്കന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.സമാപനയോഗത്തില്‍ കെ എല്‍ എഫ് ഓയില്‍മില്‍ മാനേജിംങ്ങ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് വിജയികള്‍ക്ക് സമ്മാനദാനം നടത്തി.വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോളി ആന്‍ഡ്രൂസ് കോമേഴ്‌സ് വിഭാഗം കോഡിനേറ്റര്‍ പ്രൊഫ.കെ ജെ ജോസഫ്,മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം കോഡിനേറ്റര്‍ പ്രൊഫ.കെ എ ഡേവീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പ്രൊഫ.അല്‍ നിഷാല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement

കവിത ബാലകൃഷ്ണന്‍ ഹുസൈനിലെ ചിത്രകാരനെ വീണ്ടും വരയ്ക്കുമ്പോള്‍

ഡോ.കവിത ബാലകൃഷ്ണന്‍…, ഇരിങ്ങാലക്കുടയുടെ സമ്പന്നതയില്‍ നിറവു ചാര്‍ത്തിയ എഴുത്തുകാരി, ചിത്രകാരി, കലാചരിത്ര ഗവേഷക. ‘കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം’ എന്ന ഗ്രന്ഥത്തിന് കേരള ലളിതകലാസാഹിത്യ അക്കാദമി അവാര്‍ഡും, 1989-ല്‍ ചിത്രരചനയ്ക്ക് സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഡോ.കവിത ബാലകൃഷ്ണന്റെ ശ്രദ്ധേയമായ രചനയാണ് ‘ഇന്ത്യന്‍ ചിത്രകാരന്‍’. ആധുനിക ചിത്രകാരനായ എം.എഫ്. ഹുസൈനെ നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരോടിക്കുന്ന ഗ്രന്ഥം. ഹിന്ദു ദൈവങ്ങളുടെ നഗ്‌ന ചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ട് നാടുവിടേണ്ടി വന്ന കലാകാരനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും കലാവീക്ഷണത്തിന്റെ അന്തര്‍ധാരയിലൂടെ പുനര്‍ചിന്തനത്തിനു വിധേയമാക്കുകയാണ് എഴുത്തുകാരി.
സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റുമധികം ആഘോഷിക്കപ്പെട്ട എഴുത്തുകാരനാണ് എം.എഫ്. ഹുസൈന്‍. ഹുസൈന്റെ കാവ്യാത്മക ചുരുക്കെഴുത്തുകളിലൂടെയും കവനങ്ങളിലൂടെയും, ആ കലാജീവിതത്തിന് ഏറെക്കാലം സഹയാത്ര ചെയ്ത സ്നേഹിതയുടെ ആഖ്യാനങ്ങളിലൂടെയും, ഹുസൈനെക്കുറിച്ച് ഏറ്റവുമൊടുവില്‍ ഉണ്ടായ രണ്ടു മികച്ച അക്കാദമിക് ലേഖനങ്ങളിലൂടെയും പരിഭാഷകളിലൂടെയും, സിനിമ, അക്കാദമിക് ആക്ടിവിസം തുടങ്ങിയ പാര്‍ശ്വമേഖലകളില്‍ നിന്നും ഹുസൈന്‍ സംഭവത്തെ പ്രതിനടത്തപ്പെടുന്ന വിചാരങ്ങളിലൂടെയും, അദ്ദേഹത്തിന്റെ മരണാനന്തരം മലയാളിയായ ചിത്രകാരന്‍ ഹുസൈനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്ത ഒന്നിലൂടെയുമാണ് ഈ ഹുസൈന്‍ പുസ്തകം ഉണ്ടാകുന്നത്.
ഇന്ത്യന്‍ രാഷ്ട്രബോധത്തിന്റെ മുഖ്യധാരയിലേക്ക് ചിത്രകലയുടെ ഭാഷയെ സന്നിവേശിപ്പിച്ച ഹുസൈന്റെ കലാചരിത്രവും ദേശചരിത്രവും ഒന്നിച്ചു കാണുന്ന പഠനങ്ങളും കുറിപ്പുകളും ഈ പുസ്തകത്തില്‍ സമ്മേളിക്കുന്നു. ഹുസൈന്റെ ജീവിതത്തെ അടുത്തറിഞ്ഞ റഷ്ദ സിദ്ദിഖിയുടെ രസകരമായ അനുഭവ നിരീക്ഷണങ്ങള്‍, കലാചരിത്ര പണ്ഡിതന്മാരായ ഗീത കപൂര്‍, തപതീഗുഹ താക്കുര്‍ത്ത, ഡോ.സി.എസ്. വെങ്കിടേശ്വരന്‍, കെ.എം. മധുസൂദനന്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍, ശിവജി പണിക്കരുമായി കവിത ബാലകൃഷ്ണന്‍ നടത്തിയ അഭിമുഖം, ഒപ്പം ഹുസൈന്‍ വരച്ച അപൂര്‍വ്വ ചിത്രങ്ങളും ഈ പുസ്തകത്തെ സാക്ഷാത്ക്കാര നിറവിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നു.
കലയില്‍ ചരിത്രം നിര്‍മ്മിക്കുന്ന മനുഷ്യരുടെ അസാധാരണമായ പ്രസക്തികള്‍ കണ്ടെടുക്കാനും അവയെക്കുറിച്ച് അറിയാനും അറിയിക്കാനുമുള്ള എഴുത്തുകാരിയുടെ ആഗ്രഹം അറിവിന്റെ ലോകത്തിലേക്ക് എയ്തുവിട്ടത് സര്‍ഗ്ഗാത്മകതയുടെ ആധുനിക ആവിഷ്‌കാരങ്ങളുടെ നേര്‍ക്ക് ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്ന സമീപനത്തിന്റെ ഉള്‍ക്കാഴ്ചയിലൂടെയാണ്. ഹുസൈന്‍ ഇന്ത്യന്‍ രാഷ്ട്രബോധത്തിന്റെ മുഖ്യധാരയിലേക്ക് ചിത്രകലയുടെ ഭാഷ കടത്തിവിട്ടു. ഒപ്പംതന്നെ സ്വതന്ത്ര ഇന്ത്യയില്‍ സാധ്യമാകുന്ന വ്യത്യസ്തമായ മതാത്മക ജീവിത ഭാവനകളുടെ സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങളും തന്റെ ചിത്രകലയിലേക്ക് കടത്തിവിട്ടു.
‘ഒരു വ്യക്തി ജീവിതത്തിന്റെ കലാചരിത്രവും ദേശചരിത്രവും’ എന്ന ആമുഖത്തില്‍ കവിത ബാലകൃഷ്ണന്‍ എം.എഫ്.ഹുസൈന്‍ എന്ന ചിത്രകാരനെ ശക്തമായിത്തന്നെയാണ് അടയാളപ്പെടുത്തുന്നത്:- ‘ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലഘട്ടത്തില്‍ നിന്നും ദേശത്തെക്കുറിക്കുന്ന സൂചകരൂപങ്ങള്‍- ഗ്രാമീണര്‍, ഭഗവാന്മാര്‍, ദേവതമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിങ്ങനെ പെറുക്കിയെടുക്കുമ്പോള്‍ ഒരു നിശ്ചിത സംസ്‌കാരത്തിലെ മതം, രാഷ്ട്രീയം, പാരമ്പര്യം തുടങ്ങിയവയുടെ സന്ദര്‍ഭങ്ങള്‍ ഒരാള്‍ സ്പര്‍ശിക്കുന്നുവെന്നത് ശരിയാണ്. പക്ഷേ, ചിത്രകാരന്റെ ഈ സൂചകരൂപങ്ങള്‍ക്കുള്ളില്‍ ആരെങ്കിലും ദേശസത്തയുടെ ആവാഹനമന്ത്രം നിറച്ചിട്ടുണ്ടോ? ബിംബം വിഗ്രഹമാകുന്നത് അത് പ്രതിഷ്ഠിക്കുമ്പോഴാണ്. ഒരു തന്ത്രിയും വെള്ളം തളിച്ചിട്ടില്ലാത്തതിനാല്‍, മന്ത്രമൂതിയിട്ടില്ലാത്തതിനാല്‍ ഹുസൈന്റെ ഡ്രോയിങ്ങ് ഒരു മത വസ്തുവല്ല. ഹുസൈന്‍ ചിത്രങ്ങളില്‍ ആവശ്യത്തിലധികമുള്ള കുഴമറികളുള്ളതുകൊണ്ട് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അവ ഏതെങ്കിലും കക്ഷിക്ക് ഉപകാരപ്രദമായിട്ടില്ല. കരുവാന്റെ മകന്‍ അക്കൗണ്ടന്റ്, അക്കൗണ്ടന്റിന്റെ മകന്‍ ചിത്രകാരന്‍- ഇങ്ങനെയാണ് ഹുസൈന്റെ കര്‍മ്മപൈതൃകം. ജീനുകളുടെ സാമൂഹിക നൈരന്തര്യം നഷ്ടപ്പെട്ട ഒരു കണ്ണിയാണ്. അതിനാല്‍ ഹുസൈന്‍ ‘ഇന്ത്യന്‍ ചിത്രകാരന്‍’ ആയത് മത-രാഷ്ട്രീയ പാരമ്പര്യ സത്തകളുടെ തുടര്‍ച്ചകൊണ്ടല്ല. ഹൂസൈന്‍ അറിഞ്ഞും അറിയാതെയും പുറത്തു വലിച്ചിട്ടത് ഇന്ത്യന്‍ സന്ദര്‍ഭത്തിലെ ശൈഥില്യങ്ങളാണ്. അതിനാല്‍ ഈ പുസ്തകം ഒരു ഇന്ത്യന്‍ ചിത്രകാരന്‍ എന്ന നിലയ്ക്ക് ഹുസൈനെ കാണുന്നു. ഫലത്തില്‍ ‘ഇന്ത്യന്‍ ചിത്രകാരന്‍’ എന്ന പരികല്പനയുടെതന്നെ ചരിത്രവും സ്പര്‍ശിക്കുന്നു.’ കവിത ബാലകൃഷ്ണന്റെ ‘ഇന്ത്യന്‍ ചിത്രകാരന്‍’ എന്ന പുസ്തകം ചിന്തയുടെ അന്തരാളങ്ങളില്‍ നിന്ന് വായനയുടെയും അറിവിന്റെയും അനന്തവിഹായസ്സിലേക്ക ഭ്രാന്തമായലയാന്‍ പ്രാപ്തമായ കലാപ്രണയം നമ്മിലുണ്ടാക്കുന്നു. പ്രബുദ്ധചിന്തയുടെ ആത്മാവ് എഴുത്തുകാരിയേയും എഴുത്തിനെയും മഹത്തരമാക്കുമ്പോള്‍ വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ഈ അക്ഷരങ്ങള്‍ ചരിത്രരേഖയാകുന്നു..

 

അഞ്ജലി ഇരിങ്ങാലക്കുട

 

Advertisement

മാളിയേക്കല്‍ തോമസ് മകന്‍ ഡേവിസ് (48) നിര്യാതനായി.

പുല്ലൂര്‍ : അമ്പലനട കുറ്റിപുഴക്കാരന്‍ മാളിയേക്കല്‍ തോമസ് മകന്‍ ഡേവിസ് (48) നിര്യാതനായി.സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ ഷീന.മക്കള്‍ ആകാശ്,ആദര്‍ശ്.സഹോദരങ്ങള്‍ ബീന പോളി,ലീന ബാബു.

Advertisement

വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലങ്കാരം മിഴിതുറന്നു.സ്ട്രീറ്റ് ഫെസ്റ്റ് ശനിയാഴ്ച്ച

ഇരിങ്ങാലക്കുട : ദനഹാ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ബഹുനില അലങ്കാര ഗോപുരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സ്ട്രീറ്റ് ഇല്ല്യൂമിനേഷന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവും ആശിര്‍വാദകര്‍മം ഫാ. ജോണ്‍ പാലിയേക്കരയും നിര്‍വഹിച്ചു.വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ഭാഗമായി ഠാണാ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ മെയിന്‍ റോഡില്‍ ബള്‍ബ് കൊണ്ട് അലങ്കരിക്കുകയും 50 അടിയിലും ഉയരത്തില്‍ അലങ്കാര ഗോപുരവും നിര്‍മ്മിച്ചിട്ടുണ്ട്. വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ജനുവരി 6 ന് വൈകീട്ട് 7ന് എം പി ഇന്നസെന്റ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് സ്ട്രീറ്റ് ഫെസ്റ്റിവലും അരങ്ങേറും.

Advertisement

അഖിലേന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് കിരീടം

ഇരിങ്ങാലക്കുട : അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വനിത ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് കിരീടം ചൂടി. മത്സരത്തില്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി നേടിയ വിജയത്തില്‍ അഞ്ചു താരങ്ങളും ടീം മാനേജരും കോച്ചും സെന്റ് ജോസഫ്‌സ് കോളജിന്റെ സ്വന്തമായിരുന്നു. ടീം മാനേജര്‍ തുഷാര ഫിലിപ്പ്, കോച്ച് പി.സി. ആന്റണി, വിമ്മി വര്‍ക്കി, കെ.സി. ലിതാര, അലീന സെബി, സ്‌നേഹ സെബാസ്റ്റ്യന്‍ എന്നിവരാണു കലാലയത്തിന്റെ അഭിമാനങ്ങളായി മാറിയത്. യൂണിവേഴ്‌സിറ്റിയില്‍ വോളിബോളിലും ബാസ്‌കറ്റ് ബോളിലും സ്ഥിരം കുത്തക നിലനിര്‍ത്തുകയാണു ഡോ. സ്റ്റാലിന്‍ റാഫേല്‍ നേതൃത്വം നല്‍കുന്ന കായിക വിഭാഗം. പ്രിന്‍സിപ്പലും അധ്യാപകരും റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് താരങ്ങളെ ആനയിച്ചു. തുടര്‍ന്ന് കലാലയത്തില്‍ അനുമോദനയോഗം നടന്നു. സിസ്റ്റര്‍ ക്രിസ്റ്റി, ഡോ. സ്റ്റാലിന്‍ റാഫേല്‍, ചീഫ് കോച്ച് പി.സി. ആന്റണി, മാനേജര്‍ തുഷാര, അശ്വതി ജയശങ്കര്‍, ഡോ. കെ.എല്‍. മനോജ്, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നസ്‌റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ക്രൈസ്റ്റ് കോളജില്‍ ചാഹു നൃത്തകലാരൂപം രംഗാവിഷ്‌കാരം വിസ്മയമായി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സ്്പിക്മാക്കേ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചാഹു നൃത്തകലാരൂപത്തിന്റെ രംഗാവിഷ്‌കാരം നടന്നു. ചാഹു നൃത്തം ഒഡീഷിയ, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ പ്രാദേശിക പ്രാധാന്യം വിളിച്ചോതുന്ന കലാരൂപമാണ്. ബംഗാള്‍ ഭാഗങ്ങളില്‍ പുരുലിയ ചാഹു എന്നും ഒഡീഷിയാ ഭാഗങ്ങളില്‍ മായുര്‍ബജ് ചാഹു എന്നും ജാര്‍ഖണ്ഡ് ഭാഗങ്ങളില്‍ സരികളാ ചാഹു എന്നും ഈ കലാരൂപം അറിയപ്പെടുന്നു. 16 പേരടങ്ങുന്ന സംഘം പുലരിയ ബംഗാളില്‍നിന്നുള്ള താരാപത് രജത് എന്ന കലാകാരന്റെ നേതൃത്വത്തില്‍ അണിനിരന്നു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രഫ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. സ്പിക്മാക്കേ സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. അനുഷ മാത്യു, ഫാ. പി.ടി. ജോയ്, റവ. ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. വി.പി. ആന്റോ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

പിണ്ടിപെരുന്നാള്‍ : കത്തിഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാര പ്രഭയില്‍

ഇരിങ്ങാലക്കുട : ദനഹതിരുന്നാളിനോട് അനുബദ്ധിച്ച് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു.കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ ഇലുമിനേഷന്‍ കണ്‍വീനര്‍ ഷാജു പാറേക്കാന്‍ സ്വഗതവും തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സിജു എടത്തിരുത്തിക്കാരന്‍ നന്ദിയും പറഞ്ഞു.അസി.വികാരിമാരായ ഫാ.ടിനോ മേച്ചേരി,ഫാ.ലിജോണ്‍ ബ്രഹ്മകുളം,ഫാ.അജോ പുളിക്കന്‍ എന്നിവരും പള്ളി ട്രസ്റ്റിമാരായ പ്രൊഫ.ഇ ടി ജോണ്‍ ഇല്ലിക്കല്‍,റോബി കാളിയങ്കര,ലോറന്‍സ് ആളൂക്കാരന്‍,ഫ്രാന്‍സിസ് കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പൂര്‍ണ്ണമായും ഡിജിറ്റലായാണ് ഇത്തവണ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.ജനുവരി 6 ാംതിയ്യതി വൈകീട്ട് 4.30 ന് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച്ച , ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, നൊവേന, പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിക്കല്‍, നേര്‍ച്ചവെഞ്ചിരിപ്പ് എന്നിവയുണ്ടായിരിക്കും. തിരുനാള്‍ ദിനമായ 7 ാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണിയോടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു രൂപത വികാരി ലാസര്‍ കുറ്റിക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റൂബി ജൂബിലിയോടനുബന്ധിച്ച് കത്തീഡ്രല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ 40 അംഗ ഗായകസംഘമായിരിക്കും തിരുനാള്‍ കുര്‍ബാനയ്ക്കു ഗാന ശുശ്രുഷ നിര്‍വ്വഹിക്കുന്നത്.ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് 7.00 മണിക്ക് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. ജനുവരി 9 തിങ്കളാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. ദനഹാത്തിരുനാളിന്റെ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ഡോട്ട് കോമില്‍ തിരുന്നാള്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Advertisement

നിര്‍ധനരായ രോഗികളുടെ ചികിത്സക്കായി ഐപിഎല്‍

ഇരിങ്ങാലക്കുട: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ തുക കണ്ടെത്തുവാനായി ഐ പി എല്‍ ക്രിക്കറ്റ് നടത്തി മാതൃകയാകുകയാണ് ഇരിങ്ങാലക്കട ലോര്‍ഡ്‌സ് ക്ലബ്. ടൂര്‍ണ്ണമെന്റിലുടെ കിട്ടിയ തുക 33 നിര്‍ധന കടുംബങ്ങളിലെ രോഗികള്‍ക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു വിതരണം ചെയ്തു. ചടങ്ങില്‍ കൗണ്‍സിലര്‍ സോണിയ ഗിരി, പ്രസിഡണ്ട് രഞ്ജിത്ത് മേനോന്‍ , സെക്രട്ടറി ഉണ്ണി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ 5 വര്‍ഷമായി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തി 15 ലക്ഷത്തിലധികം രൂപ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ ഇനത്തില്‍ സഹായിച്ചിട്ടുണ്ട്. പ്രസിഡണ്ട് രഞ്ജിത്ത് മേനോന്‍. സെക്രട്ടറി ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 30 ഓളം ചെറുപ്പക്കാരാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാത്രി ഫ്‌ലഡ് ലൈറ്റിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 6 ഓവറാണ് മത്സരം കേരളത്തിലെ വിവിധ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ തൃശൂര്‍ എ വണ്‍ സ്റ്റാര്‍ ചാമ്പ്യന്മാരായി. ചികിത്സാ സഹായ രംഗത്ത് വേറിട്ട രീതിയില്‍ തുക സ്വരൂപിച്ച് മാതൃക കാട്ടുകയാണ് ലോര്‍ഡ്‌സ് ക്ലബിലെ ചെറുപ്പക്കാര്‍.

Advertisement

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൃഷി വകുപ്പിന്റെ വിഷരഹിത പച്ചക്കറികള്‍

ഇരിങ്ങാലക്കുട: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറികള്‍ നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ ആറ് കൃഷി ഭവനുകളില്‍ നിന്നും ശേഖരിച്ച പച്ചക്കറികള്‍ കലോത്സവ നഗരിയിലേക്ക് അയച്ചു. ഇരിങ്ങാലക്കുട കൃഷി അസി. ഡയറക്ടറുടെ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ പച്ചക്കറി കയറ്റിയ വാഹനം പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഫല്‍ഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ അധ്യക്ഷനായിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുശീല ടി., കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, അഗ്രോ സര്‍വ്വീസ് സെന്റര്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

കലോത്സവ കലവറയിലേക്ക് വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ പച്ചക്കറികള്‍

വെള്ളാങ്ങല്ലൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ നിറയ്ക്കലിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ പച്ചക്കറി സമാഹരിച്ചു നല്‍കി. കര്‍ഷകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച പലതരം പച്ചക്കറികളും, കായക്കുലകള്‍ നാളികേരം എന്നിവയാണ് നല്‍കിയത്. കലോത്സവ കലവറയിലേക്ക് പച്ചക്കറി നിറച്ചുള്ള വണ്ടി വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ടി.കെ.ഉണ്ണികൃഷ്ണന്‍,എം.കെ. ഗോപിദാസ്, ഉണ്ണികൃഷ്ണന്‍കുറ്റിപറമ്പില്‍, എം.കെ.മോഹനന്‍, സിമി കണ്ണദാസ്, എ.കെ.മജീദ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement

വിസ്മയക്കൂടാരം സഹവാസ ക്യാമ്പ് സമാപിച്ചു

വെള്ളാങ്ങല്ലൂര്‍: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് ‘ വിസ്മയക്കൂടാരം സമാപിച്ചു. കുട്ടികളുടെ സര്‍ഗവാസനകള്‍ തിരിച്ചറിയാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുമുള്ള വേദിയൊരുക്കാനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഡെയ്‌സി ജോസ് അധ്യക്ഷയായി. ഇ.എസ്.പ്രസീത, എം.കെ.മോഹനന്‍, ആര്‍.ശ്രീഭ, പ്രദീപ്.യു.മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe