ഇരിങ്ങാലക്കുട : ദനഹാതിരുന്നാളിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകീട്ട് നടന്ന ദിവ്യബലിക്കുശേഷം രൂപം എഴുന്നള്ളിച്ചുവെക്കലും പള്ളിചുറ്റി പ്രദക്ഷിണവും നേര്‍ച്ചവെഞ്ചിരിപ്പും നടന്നു. പള്ളി ചുറ്റി പ്രദക്ഷിണത്തിലും രൂപം എഴുന്നള്ളിച്ചു വയ്പിലും ആയിരങ്ങള്‍ അണി ചേര്‍ന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വലിയങ്ങാടി, കുരിശങ്ങാടി, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 12 ന് പള്ളിയിലെത്തി. കോമ്പാറ വിഭാഗത്തിന്റെ അമ്പെഴുന്നള്ളിപ്പ് രാത്രി എട്ടിന് ആരംഭിച്ച് 9.30 ന് പള്ളിയില്‍ സമാപിച്ചു.ഞായറാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ച്ചിറ തിരുനാള്‍ സന്ദേശം നല്‍കി.വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രദക്ഷിണം ഏഴിനു പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നടക്കും. തിരുനാളിനെത്തുന്നവര്‍ക്ക് അമ്പ് എഴുന്നള്ളിക്കുന്നതിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.തിരുന്നാളിന്റെ തത്സമയ സംപ്രേഷണം രാവിലെ മുതല്‍ ഇരിങ്ങാലക്കുട ഡോട്ട്‌കോമില്‍ കാണാവുന്നതാണ്.
ദനഹാതിരുന്നാള്‍ ഭക്തിനിര്‍ഭരം ; വൈകീട്ട് 3ന് പ്രദക്ഷിണം
Advertisement