31.9 C
Irinjālakuda
Sunday, January 12, 2025
Home Blog Page 636

കൊല്ലാടി ഷഷ്ഠി : ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട: എസ് എൻ ബീ എസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശിക കാവടികൾ റോഡിൽ എത്തുന്ന രാവിലെ 10 മുതലാണ് ഗതാഗത നിയന്ത്രണം .ചാലക്കുടി ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ പുല്ലൂർ ജംഗ്ഷനിൽ നിന്ന് അവിട്ടത്തൂർ കൊറ്റനെല്ലൂർ വെള്ളാങ്ങല്ലൂർ വഴി തിരിഞ്ഞ് പോകണം. തൃശൂർ ഇരിങ്ങാലക്കുട കാട്ടൂർ ഭാഗത്തേയ്ക്ക് പേകേണ്ട വാഹനങ്ങൾ പുല്ലൂർ എസ് എച്ച് ആശുപത്രി കഴിഞ്ഞ് മുല്ലകാട് ,ഗാന്ധിഗ്രാം ,വഴി തിരിഞ്ഞ് പോക്കണം .ഇരിങ്ങാലക്കുടയിൽ നിന്ന് ചാലക്കുടിയ്ക്ക് പോകുന്ന വാഹനങ്ങൾ സുരു ബേക്കറി ജംഗ്ഷനിൽ നിന്ന് ഇടത്തോട് തീരീക്ക് ഗാന്ധിഗ്രാം പുല്ലൂർ അമ്പല നട വഴി പോകണം. തൃശൂർ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂരിലേയ്ക്ക് പോകുന്ന വാഹനങ്ങൾ കാട്ടുങ്ങച്ചിറയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ക്രൈസ്റ്റ് കോളേജ് ,ബസ് സ്റ്റാന്റ് ,ടൗൺ ഹാൾ റോഡുവഴി ചന്തകുന്ന് കയറീ പോകണം. മൂന്ന് പിടിക ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂച്ചകുളത്ത് നിന്ന് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ ,പൊറുത്തീശ്ശേരി, മാപ്രാണം വഴി തിരിഞ്ഞ് പോകണം.

Advertisement

കൊല്ലാട്ടി ഷഷ്ഠി : ക്ഷേത്ര പരിസരത്ത് കച്ചവട നിരോധനം

Advertisement

തട്ടില്‍ ചേറ്റുപുഴക്കാരന്‍ തോമന്‍ മകന്‍ ജോസഫ് (88) നിര്യാതനായി.

ഇരിങ്ങാലക്കുട : തട്ടില്‍ ചേറ്റുപുഴക്കാരന്‍ തോമന്‍ മകന്‍ ജോസഫ് (88) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ മറിയാമ്മ.മക്കള്‍ മേരി,ആന്റു,വര്‍ഗ്ഗീസ്,ജെസ്സി,ജോസ്,ജെയ്‌സണ്‍.മരുമക്കള്‍ പോള്‍,ബീന,ഷോഭി,ടോണി,നിഷ,മെനില.

Advertisement

വെള്ളക്കരം കുടിശ്ശിക ഉള്ളവരുടെ കണക്ഷനുകള്‍ വിഛേദിക്കുന്നു

ഇരിങ്ങാലക്കുട : കേരള ജല അതോററ്റിയില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയവരുടെ കണക്ഷനുകള്‍ വിഛേദിച്ച് തുടങ്ങിയതായി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.6 മാസത്തിന് മേല്‍ കുടിശ്ശിക ഉള്ളവരുടെ കണക്ഷനുകളാണ് വിഛേദിക്കുന്നത്.മീറ്റര്‍ കേട് വന്ന ഗുണഭോക്താക്കള്‍ ലൈസന്‍സുള്ള പ്ലംബര്‍ വഴി ജനുവരി 31 ന് മുന്‍പ് മീറ്റര്‍ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ കണക്ഷനുകള്‍ വിഛേദിച്ചിക്കുമെന്നും അറിയിപ്പുണ്ട്.ഉടമസ്ഥാവകാശം മാറ്റാത്തവര്‍ ഫെബ്രുവരി 28ന് മുന്‍പ് മാറ്റണമെന്നും പൊതുടാപ്പില്‍ നിന്നും ഹോസിടുക,തുണികള്‍ കഴുകുക,വാഹനങ്ങള്‍ കഴുകുക,ഗാര്‍ഹിക കണക്ഷനില്‍ നിന്നും പറമ്പ് നനയ്ക്കുക,കിണറ്റിലോട്ട് ഹോസിടുക,മറ്റ് വീടുകളിലേയ്ക്ക് നല്‍കുക,മീറ്ററിന് മുന്‍പ് വെള്ളമെടുക്കുക,മോട്ടോര്‍ ഘടിപ്പിക്കുക എന്നിവ കുറ്റകരമായി കണ്ട് 25000 രൂപ പിഴയും മൂന്ന് മാസം വരെ തടവ് ലഭിയ്ക്കാവുന്ന കുറ്റമായി കണക്കുമെന്നും പത്രകുറിപ്പിലൂടെ അറിയിച്ചു.

Advertisement

സുമനുസുകളുടെ കാരുണ്യം തേടുന്നു.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കോണത്തകുന്ന് മഹല്ലില്‍ വെളുത്തേടത്ത് കാട്ടില്‍ യൂസഫ് (റഷീദ്) ( വയസ്സ് 48 ) ന്റെ വൃക്കയുടെ പ്രവര്‍ത്തനം നിലക്കാറായ നിലയിലാണ്. വൃക്ക മാറ്റിവെക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചീട്ടുള്ളത്. ശാസ്ത്രക്രിയക്ക് 25 ലക്ഷം രൂപയോളം ചിലവ് വരും. ശാസ്ത്ര ക്രിയയുടെ തിയ്യതി 25 -01 -2018 നു തീരുമാനിച്ചിരിക്കുകയാണ് , ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും വലിയ തുക കണ്ടെത്തുവാന്‍ സന്മനസുള്ളവരുടെ സഹായം തേടുകയാണ് .ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ കുടുബാഗംങ്ങള്‍ ഫണ്ട് കണ്ടെത്തുവാനായി സഹായം അഭ്യര്‍ഥിക്കുയാണ് .അദ്ദേഹത്തിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു

JASMIN MUHAMED YOUSUF
S/B A/C NO: 0545053000003796
IFC CODE :SIBL0000545
SOUTH INDIAN BANK
KONATHUKUNNU BRANCH
THRISSIR KERALA

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക

Muhammed Kunju : +919745940940 ( India )
Nasar Master : +919446302503 ( India )

Advertisement

ചിറ്റിലപ്പിള്ളി പറപ്പുള്ളി തോമസ് ഭാര്യ കുഞ്ഞേല്യക്കുട്ടി (95) നിര്യാതയായി.

കടുപ്പശ്ശേരി : ചിറ്റിലപ്പിള്ളി പറപ്പുള്ളി തോമസ് ഭാര്യ കുഞ്ഞേല്യക്കുട്ടി (95) നിര്യാതയായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ ഇഗ്നേഷ്യസ്,സെലീന,ഡേവീസ്,ജോസ്(പരേതന്‍),ലിസ്സി,ഫിലോമിന,മേരി,ആനി.മരുമക്കള്‍ ശോശാമ്മ (പരേത) തോമസ്,എല്‍സി,മിനി,ആന്റോ,വിത്സന്‍,പൗലോസ്,സൈമണ്‍.

Advertisement

ആലപ്പാട്ട് കോട്ടോളി കൊച്ചു ദേവസ്യ മകന്‍ ജോസഫ് (84) നിര്യാതനായി.

ഇരിങ്ങാലക്കുട : ആലപ്പാട്ട് കോട്ടോളി കൊച്ചു ദേവസ്യ മകന്‍ ജോസഫ് (84) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച വൈകീട്ട് 4ന് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ പോളി,ഷേളി,ബെന്നി,സുമി.മരുമക്കള്‍ മേരീസ്,ജോര്‍ജ്ജ്,ലീന,ഡേവീസ്.

Advertisement

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കേരള ജനപക്ഷം പ്രവര്‍ത്തകര്‍ ബൈക്ക് ഉന്തി പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്‌ക്കെതിരെ കേരള ജനപക്ഷം ബൈക്ക് ഉന്തി സമരത്തിലൂടെ പ്രതിഷേധിച്ചു. സമരം ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ഇന്ധനവില വര്‍ദ്ധന ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുതെന്നും സംസ്ഥാനത്ത് ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയും വീതം വര്‍ദ്ധിക്കുന്നുണ്ടെും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഇന്ധനവില ദിവസവും മാറു രീതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കിട്ടാനാണ് ഈ രീതിയൊയിരുന്നു സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍ പുതിയ രീതി നടപ്പിലായതിനുശേഷം വില കുറഞ്ഞത് വളരെ ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രമായിരുന്നു. ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുകയും പെട്രോള്‍ വില കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നീങ്ങുകയും ചെയ്യുന്ന സ്ഥിതിവിശേഷണമാണ് നിലവില്‍ സംസ്ഥാനത്തുള്ളതെും, ഇന്ധനവില ദിവസവും മാറുന്ന സംവിധാനം നിലവില്‍ വന്നതോടെ നിയന്ത്രണമില്ലാതെ വില കൂട്ടുന്ന പ്രവണത എണ്ണക്കമ്പനികള്‍ തുടരുകയാണെും ഇത് എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴ്ചകളായി ഇന്ധനവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അനുബന്ധമേഖലകള്‍ പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണെന്നും, നിര്‍മ്മാണരംഗം, ചരക്കുകടത്ത്, പൊതുഗതാഗതം, അവശ്യവസ്തു വിപണി മേഖലകളിലെല്ലാം ഇതിന്റെ പ്രത്യാഘാതം പ്രകടമായിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് കേരളത്തിലേക്ക് ചരക്കു കൊണ്ടുവരുന്ന വാഹനങ്ങളുടെ വാടക പത്തുശതമാനത്തോളം കൂടിയിട്ടുണ്ട്. അതിനാല്‍ ഭക്ഷ്യധാന്യങ്ങളുടേയും നിര്‍മ്മാണസാമഗ്രികളുടേയം വിലയും കൂടിത്തുടങ്ങി. ഡീസല്‍വിലയിലെ കുതിപ്പ് സാധാരണക്കാരുടെ ദൈനംദിന ജിവിതത്തെ നേരിട്ട് ബാധിച്ചിരിക്കുന്നു. അതിനാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് എത്രയും വേഗം നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് അഡ്വ. ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. മറ്റുനേതാക്കളായ അഡ്വ. പി.എസ്. സുബീഷ്, ജോസ് കിഴക്കെപ്പീടിക, വി.കെ. ദേവാനന്ദ്, ജോര്‍ജ്ജ് വേളൂക്കര, മുരിയാട് ആന്റോ, അരവിന്ദാക്ഷന്‍ നടവരമ്പ്, സഹദേവന്‍ ഞാറ്റുവെട്ടി, ബിജോ കാട്ടൂര്‍, അനില്‍ വേളൂക്കര, ജോര്‍ജ്ജ് ചിറ്റിലപ്പിള്ളി, വിനീഷ് സഹദേവന്‍, സുരേഷ് പുല്ലൂര്‍, ടി.എ. പോളി, ഇമ്മാനുവല്‍ ടി.കെ., ശരത് പോത്താനി, ഹാരിഷ് കെ., ഹരിജിത്ത് കുമാരന്‍, സുരേഷ് പടിയൂര്‍, അശ്വിന്‍ സോമസുന്ദരം, ആദര്‍ശ് എടക്കുളം, പ്രഭാകരന്‍ എന്‍., തോമസ് കൈപ്പിള്ളില്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 

Advertisement

കളഞ്ഞ് കിട്ടിയ 4പവന്‍ സ്വര്‍ണ്ണമാല തിരിച്ച് നല്‍കി യുവാവ് മാതൃകയായി

ഇരിങ്ങാലക്കുട : വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയ മാല ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി യുവാവ് മാതൃകയായി.കരുവന്നൂര്‍ റങ്ക് ഹോട്ടലുടമ കാരയില്‍ വീട്ടില്‍ അക്ബര്‍ അലിയ്ക്കാണ് കഴിഞ്ഞ ദിവസം ബംഗ്ലാവ് പരിസരത്ത് നിന്ന് സ്വര്‍ണ്ണമാല ലഭിച്ചത്.പരിസരത്ത് ഉടമയെ തിരഞ്ഞെങ്കില്ലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലിസില്‍ ഏല്‍പിക്കുകയായിരുന്നു.പുതുക്കാട് സ്വദേശി ഐനിയ്ക്കല്‍ ഷൈജിയുടെ മാലയാണ് നഷ്ടപെട്ടിരുന്നത്.ബംഗ്ലാവ് സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുന്ന മകളൊടെപ്പം വാര്‍ഷികാഘോഷ പരിപാടിയ്ക്കായി എത്തിയപ്പോഴാണ് ഷൈജിയുടെ മാല നഷ്ടപ്പെട്ടത്.മാലയുടെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം ഇരിങ്ങാലക്കുട ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്റെ സാന്നിദ്ധ്യത്തില്‍ മാല കൈമാറുകയായിരുന്നു.

Advertisement

പൈനാടത്ത് പൊന്മനിശ്ശേരി പരേതനായ പാവു ഭാര്യ അന്നം (87) നിര്യാതയായി.

അവിട്ടത്തൂര്‍ ; പൈനാടത്ത് പൊന്മനിശ്ശേരി പരേതനായ പാവു ഭാര്യ അന്നം (87) നിര്യാതയായി.താണിശ്ശേരി ചെമ്പകശ്ശേരി കുടുംബാഗമാണ്.സംസ്‌ക്കാരം ചെവ്വാഴ്ച്ച രാവിലെ 9 മണിയ്ക്ക് അവിട്ടത്തുര്‍ തിരുകുടുംബ ദേവാലയത്തില്‍.മക്കള്‍ റോസി (റിട്ട.പ്രധാന അധ്യാപിക),ജോസ് (റിട്ട.സെന്റട്രല്‍ പി ഡ്യ ഡി)മരുമക്കള്‍ പോള്‍ (റിട്ട.എ ഇ ഒ),ക്ലാര

Advertisement

സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു.

കാട്ടൂര്‍ ; ഗ്രാമപഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ ദിനാചരണം കോസ്‌മോ ഹാളില്‍ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍,ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ഉദയപ്രകാശ്,ഷംന അസീസ്,അംബുജ രാജന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു,ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ രമേഷ്,വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി വി ലത,ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജയശ്രീ സുബ്രമുഹ്ണ്യന്‍,മെമ്പര്‍മാരായ സുമ,ഷീജ,സ്വപ്‌ന,രാജലക്ഷ്മി,എ എസ് ഹൈദ്രോസ്,അമീര്‍ മെഡിയ്ക്കല്‍ ഓഫീസര്‍ റോഷ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് സ്‌നേഹവിരുന്നും,കിറ്റ് വിതരണവും വിനോന്ദയാത്രയും ഉണ്ടായിരുന്നു.

Advertisement

നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌ക്കരണം : ബൈപാസ് വഴി കൊടകര, ചാലക്കുടി ബസുകള്‍ തിരിച്ച് വിടുന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി ഫെബ്രുവരി 1 മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം നിലവില്‍ വരുന്നു. കൊടകര, ചാലക്കുടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ ഠാണാവില്‍ പുതക്കുളത്ത് നിന്നും ബൈപാസ് വഴി ഇടത്തോട്ട് തിരിഞ്ഞ് മാസ്സ് തീയറ്റര്‍ വഴി ക്രൈസ്റ്റ് കോളേജിന് മുന്നിലെത്തി സാധരണഗതിയില്‍ എ.കെ.പി. ജംഗ്ഷന്‍ വഴി ബസ് സ്റ്റാന്റിലെത്തണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന മുന്‍സിപ്പല്‍ തല ട്രാഫിക് കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനമായി.രണ്ട് മാസം മുന്‍പ് ചേര്‍ന്ന കമ്മിറ്റിയില്‍ എടുത്ത തീരുമാനം ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇന്ന് ചേര്‍ന്ന കമ്മിറ്റിയില്‍ ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഫെബ്രുവരി 1 മുതല്‍ പുതിയ പരിഷ്‌ക്കാരം നിലവില്‍ വരുത്തുന്നത്. ട്രാഫിക് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ രേഖമൂലം ലഭിക്കാന്‍ വൈകുന്നതുകൊണ്ട് തീരുമാനങ്ങളും പൊലീസിന് സമയബന്ധിതമായി നടപ്പിലാക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പോലിസ് അറിയിച്ചു.നഗരത്തിലെ പാര്‍ക്കിംങ്ങിന് പോപാര്‍ക്കിംങ്ങ് സംവിധാനം ഏര്‍പെടുത്താനും സെന്റ് ജോസഫ് കോളേജിന് സമീപത്തായി സീബ്രലൈന്‍ വരയ്ക്കാനും കാട്ടുങ്ങച്ചിറ പോലീസ് സ്‌റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിയ്ക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.പുതുതായി ഗതാഗതത്തിന് തുറന്ന് നല്‍കിയ ബൈപ്പാസ് റോഡില്‍ കാട്ടൂര്‍ റോഡിലേയ്ക്ക് ഇറങ്ങുന്നിടത്ത് ഹംമ്പുകള്‍ സ്ഥാപിച്ച് അപകട ഭീഷണി കുറയ്ക്കുവാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.ബസ് സ്റ്റാന്‍ഡ് പരിസരത്തെ രൂക്ഷമായ പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരമായി ടൗണ്‍ ഹാള്‍ റോഡില്‍ വാഹന പാര്‍ക്കിംഗ് നിരോധിക്കാനും ടൗണ്‍ഹാളില്‍ പരിപാടികളില്ലാത്ത സമയങ്ങളില്‍ പേപാര്‍ക്കിംങ്ങ് സംവിധാനത്തില്‍ പാര്‍ക്കിംങ്ങിന് അനുവദിക്കാനും സമീപത്തേ ഓട്ടോറിക്ഷ പേട്ട ഒരുവശത്തേയ്ക്ക് മാത്രമാക്കുന്നതിനും കമ്മിറ്റിയില്‍ നിര്‍ദേശമുയര്‍ന്നു.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി ഐ സുരേഷ് കുമാര്‍,ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്‍,എം പി ജാക്‌സണ്‍,പി വി ശിവകുമാര്‍,ജോര്‍ജ്ജ്,എ സി രമണന്‍,സംഗീത ഫ്രാന്‍സിസ്,റോക്കി ആളൂക്കാരന്‍,തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

ഠാണ-ചന്തകുന്ന് റോഡ് വികസനം 17 മീറ്ററില്‍ തന്നെ

ഇരിങ്ങാലക്കുട : ഠാണ-ചന്തകുന്ന് റോഡ് വികസനം 17 മീറ്ററില്‍ തന്നെ തുടങ്ങാന്‍ പുതിയ വാല്യൂഷന്‍ എസ്റ്റിമേറ്റ് തയ്യറാക്കിയതായി പൊതുമരാമത്ത് അസി.എഞ്ചിനിയര്‍ ട്രാഫിക്ക് അഡ്വവൈസറി യോഗത്തേ അറിയിച്ചു.പുതിയ നിരക്ക് പ്രകാരമാണ് എസ്റ്റിമേറ്റ് തയ്യറാക്കിയിട്ടുള്ളത്.ഇരിങ്ങാലക്കുടക്കാരുടെ ചിരകാല അഭിലാക്ഷമായ ഠാണ-ചന്തകുന്ന് റോഡ് വികസനം പലതവണയായി നിയമകുരുക്കിലും അധികൃതരുടെ അനാസ്ഥയിലും പലഅളവുകളിലായി മാറി മറിഞ്ഞ് കൊണ്ടിരിക്കുന്നതിനിടെയാണ് പൊതുമരാമത്ത് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യാപാരികളുടെ താല്‍പര്യം കണക്കിലെടുത്ത് റോഡ് വികസനം 17 മീറ്ററില്‍ നിന്നും 14 മീറ്ററാക്കി ചുരുക്കുകയും പീന്നീട് ഇപ്പോഴത്തേ എം എല്‍ എ പ്രൊഫ.കെയു അരുണന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എത്രയും വേഗം വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് ചില വീട്ട് വിഴ്ച്ചകള്‍ ആവശ്യമാണെന്നും അതിനാല്‍ 14 മീറ്ററില്‍ ആരംഭിയ്ക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കില്ലും ദീര്‍ഘവീഷ്ണമില്ലാത്ത അത്തരം വികസനം ജനോപകാരപ്രദമാകില്ലയെന്ന് കണ്ടാണ് 17 മീറ്ററീല്‍ തന്നെ ഠാണ ചന്തകുന്ന് റോഡിനായി 17 മീറ്ററില്‍ തന്നെ പുതിയ വാല്യൂഷന്‍ എസ്റ്റിമേറ്റ് തയ്യറാക്കിയത്.

 

Advertisement

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രേത്സവം കലാപരിപാടികളുടെ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ച് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം സഞ്ജു ശിവറാം നിര്‍വഹിച്ചു,ക്ഷേത്രം പ്രിസിഡന്റ് എ സി ദിനേഷ് വാരിയര്‍ അദ്ധ്യക്ഷത വഹിച്ചു,എം എസ് മനോജ്,വി പി ഗോവിന്ദന്‍കുട്ടി,വി വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി,ടി ശിവകുമാര്‍,സി സി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement

വിമുക്തി മിഷന്റെ ഭാഗമായി വാച്ചുമരം ആദിവാസി കോളനിയില്‍ ജാഗ്രതാ കാമ്പയിന്‍

ഇരിങ്ങാലക്കുട : എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷന്റെയും വനസംരക്ഷണ സമിതിയുടേയും സഹകരണത്തോടെ വാച്ചുമരം ആദിവാസി കോളനിയില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ജാഗ്രതാ കാമ്പയിന്‍ നടത്തി. നൂറോളം ആദിവാസികള്‍ പങ്കെടുത്തു. ഗൃഹസന്ദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ്സ്, എന്നിവയും ഉണ്ടായിരുന്നു.ആദിവാസികളോടൊപ്പം ഉദ്യോഗസ്ഥരും ഊരുമൂപ്പനും ഊരിലെ ലഹരിയുയര്‍ത്തുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരിങ്ങാലക്കുട എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ഹാറൂണ്‍ റഷീദ്, വിഎ ഉമ്മര്‍, ചാലക്കുടി എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ വിന്‍സെന്റ് , സി.ഇ.ഒ മാരായ എം. ഒ. ബെന്നി, വനിത സി .ഇ. ഒ മാരായ രജിത, ശാലിനി, ഫോറസ്റ്റ് ഓഫീസര്‍മാരായ മോഹന്‍കുമാര്‍, ബിജേഷ് ഭാസ്‌കര്‍, ‘ഊരു മൂപ്പന്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

മനക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ജനുവരി 24ന്

വെള്ളാങ്ങല്ലൂര്‍ : മനക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ ജനുവരി 24ന് (ബുധനാഴ്ച്ച) ആഘോഷിക്കും.അന്നേ ദിവസം പതിനൊന്നു മണിക്കുള്ള ഉച്ചപ്പൂജക്കു ശേഷം പ്രസാദഊട്ട്, ഉച്ചതിരിഞ്ഞ് മൂന്നു മണി മുതല്‍ മംഗലാംകുന്ന് ഗജവീരന്മാരെ അണിനിരത്തിക്കൊണ്ടുള്ള കാഴ്ച്ച ശീവേലി, മൂന്നു മണി മുതല്‍ അഞ്ചുമണി വരെ പഞ്ചവാദ്യം, തുടര്‍ന്ന് 6.30 വരെ പാണ്ടിമേളം, ഏഴു മണി മുതല്‍ തായമ്പക, രാത്രി 9.30 ന് തിരുവനന്തപുരം വൈഗ വിഷന്‍ അവതരിപ്പിക്കുന്ന ‘കാളിയമ്മന്‍’ എന്ന പുരാണ നാടകം, പുലര്‍ച്ചെ രണ്ടു മണിക്ക് വിളക്കിനെഴുന്നെള്ളിപ്പ്, 2.45 മുതല്‍ 4.30 വരെ പഞ്ചവാദ്യം, 4.30 മുതല്‍ 6 മണി വരെ പഞ്ചാരിമേളം എന്നിവയാണ് പരിപാടികള്‍. താലപ്പൊലിയോടനുബന്ധിച്ച് തലേദിവസം (ചൊവ്വാഴ്ച്ച) വൈകീട്ട് 6.30 മുതല്‍ പ്രാദേശിക കലാകാരന്മാര്‍ പങ്കെടുക്കുന്ന ‘കലാസന്ധ്യ”യും അരങ്ങേറും.

Advertisement

ചക്ക കട്‌ലറ്റ്

സംസ്‌കരിച്ച് പാക്ക് ചെയ്ത ചക്കയാണ് കട്‌ലറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ പുളിരസം കളയാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം വാര്‍ത്തു കളയണം. ഫ്രഷ് ചക്കയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇടിച്ചക്ക പുഴുങ്ങി പൊടിച്ചും ഇളംചക്ക കൊത്തിയരിഞ്ഞു വേവിച്ചും തയ്യാറാക്കണം. രണ്ടു പ്രായത്തിലുള്ള ചക്കയും വെന്തു കുഴയാതിരിക്കാന്‍ ശ്രദ്ധിക്കണം.
ചേരുവകള്‍:
ഇടിച്ചക്ക കൊത്തിയരിഞ്ഞു വേവിച്ചത് ഒരു കിലോ, സവാള 300 ഗ്രാം, ഇഞ്ചി 50 ഗ്രാം, വെളുതിതുള്ളി ഒരു തുടം, പച്ചമുളക് 4-5 എണ്ണം, കുരുമുളക് പൊടി 2-3 ടീസ്പൂണ്‍, കറിവേപ്പില, മല്ലിയില 4-5 തണ്ട്, മധുരമില്ലാത്ത ബ്രെഡ് ഒരു പായ്ക്കറ്റ്, മുട്ട വെള്ള 4 എണ്ണം, പാചകയെണ്ണ വറുക്കാന്‍ ആവശ്യമുള്ളത്, ഉപ്പ്, മഞ്ഞള്‍പ്പൊടി ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി നുറുക്കി അല്‍പ്പം വെളിച്ചെണ്ണയില്‍ വഴറ്റുക. ശേഷം ഗരം മസാല, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്ത് മൊരിയുമ്പോള്‍ വേവിച്ച ചക്കയും ഉപ്പും ചേര്‍ത്ത് വഴറ്റുക. (ചക്ക വേവിക്കുമ്പോള്‍ ഉപ്പു ചേര്‍ത്തിട്ടുണ്ടെങ്കില്‍ പിന്നീട് ചേര്‍ക്കേണ്ടതില്ല.) ചെറുതായി അരിഞ്ഞ കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് യോജിപ്പിച്ച് തീയണച്ചു വയ്ക്കുക. മിക്‌സിയില്‍ ബ്രെഡ് പൊടിച്ചെടുക്കുക. (ബ്രഡിന്റെ അരികുവശം പ്രത്യേകം പൊടിച്ചെടുത്ത് കട്‌ലറ്റ് കൂട്ടില്‍ ചേര്‍ത്താല്‍ സ്വാദ് കൂടും.) കട്‌ലറ്റിന്റെ കൂട്ട് തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ പരത്തി അടിച്ചു പതപ്പിച്ച മുട്ടവെള്ളയില്‍ മുക്കി ബ്രെഡ് പൊടികൊണ്ട് നന്നായി പൊതിഞ്ഞ് പാചക എണ്ണയില്‍ ഇളം തവിട്ട് നിറമാകുന്നതുവരെ മൊരിച്ചെടുക്കുക. സ്വാദിലും ഗുണത്തിലും മികവുറ്റതാണ് ഈ കട്‌ലറ്റ്. ഉരുളക്കിഴങ്ങോ മറ്റു പച്ചക്കറികളോ ചേര്‍ക്കേണ്ടതില്ല. കട്‌ലറ്റ് കൂട്ടിനായി വേവിച്ച ചക്ക ഫുഡ്‌സേവര്‍ പാത്രങ്ങളില്‍ അടച്ച് ഒരാഴ്ച ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ചക്ക- മസാലക്കൂട്ടായും എടുക്കാം.

Advertisement

പടിയൂരില്‍ വീടുകയറി ആക്രമണം. വൃദ്ധയടക്കം 4 പേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തില്‍ രാത്രി വീടുകയറി ആക്രമിച്ച് വൃദ്ധയടക്കം 4 പേര്‍ക്ക് സാരമായ പരിക്ക്. പരിക്കേറ്റ ഇവരെ താലൂക്ക് ഗവര്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കൂട്ട് ഗംഗാധരന്‍ ഭാര്യ മാധവി (84), മകന്‍ വത്സന്‍(50), ഭാര്യ ഷീബ(36), മകനും യുവമോര്‍ച്ച് പഞ്ചായത്ത് സെക്രട്ടറിയുമായ ജിബിന്‍ (22), വൈക്കം ശാഖ മുഖ്യശിക്ഷക് കൊടുങ്ങൂക്കാരന്‍ പ്രകാശന്‍ മകന്‍ ദീപു(34) എന്നിവരാണ് ചികിത്സയിലുള്ളത്. ജിബിന്‍ നടവരമ്പ് സഹകരണ ആശുപത്രിയിലാണ്. മാധവിക്ക് തലയില്‍ സാരമായ പരിക്കുണ്ട്. പതിനഞ്ചോളം പോരടങ്ങുന്ന സംഘമാണ് രാത്രിയില്‍ വീടുകയറി ആക്രമിച്ചതെന്ന് പറയുന്നു.അക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബി ജെ പി ആരോപിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡണ്ട് ബിനോയ് കോലാന്ത്ര അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ക്ഷിതിരാജ് വലിയപറമ്പില്‍, സുരേഷ് വലിയപറമ്പില്‍, രമേഷ് പടിയൂര്‍, ശ്രീജിത്ത് മണ്ണായില്‍ എന്നിവര്‍ സംസാരിച്ചു. പോലീസ് ശക്തമായി ഇടപെട്ട് പ്രദേശത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും ബിജെപി നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടരിമാരായ കെ.സി.വേണുഗോപാല്‍, പാറയില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

ചിറ്റിലപ്പിള്ളി തൊമ്മാന വീട്ടില്‍ ലിജോവിനും വലപ്പാട് ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രീഡ്രയ്ക്കും വിവാഹമംഗളാശംസകള്‍

ചിറ്റിലപ്പിള്ളി തൊമ്മാന വീട്ടില്‍ ലിജോവിനും വലപ്പാട് ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രീഡ്രയ്ക്കും വിവാഹമംഗളാശംസകള്‍

Advertisement

കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ധിച്ചു

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന് സമീപം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 തോടെയാണ് സംഭവം.ഓടികൊണ്ടിരുന്ന കാര്‍ ബൈക്കിലെത്തിയ രണ്ട്‌പേര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി മര്‍ദ്ധിക്കുകയായിരുന്നു.പുല്ലൂര്‍ സ്വദേശി പാറേപറമ്പില്‍ കൃഷ്ണകുമാറിനാണ് മര്‍ദ്ധനമേറ്റത്.സംഭവത്തിന് ശേഷം നാട്ടുക്കാര്‍ കൂടിയതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാര്‍ രക്ഷപെടുകയായിരുന്നു.കാറിന് പുറകില്‍ ഹോണ്‍ അടിച്ചിട്ടും സൈഡ് നല്‍കിയില്ല എന്നരോപിച്ചായിരുന്നു മര്‍ദ്ധനമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.മര്‍ദ്ധനത്തില്‍ മൂക്കിന് പരിക്കേറ്റ ഇയാളെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe