നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌ക്കരണം : ബൈപാസ് വഴി കൊടകര, ചാലക്കുടി ബസുകള്‍ തിരിച്ച് വിടുന്നു

1168
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി ഫെബ്രുവരി 1 മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം നിലവില്‍ വരുന്നു. കൊടകര, ചാലക്കുടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ ഠാണാവില്‍ പുതക്കുളത്ത് നിന്നും ബൈപാസ് വഴി ഇടത്തോട്ട് തിരിഞ്ഞ് മാസ്സ് തീയറ്റര്‍ വഴി ക്രൈസ്റ്റ് കോളേജിന് മുന്നിലെത്തി സാധരണഗതിയില്‍ എ.കെ.പി. ജംഗ്ഷന്‍ വഴി ബസ് സ്റ്റാന്റിലെത്തണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന മുന്‍സിപ്പല്‍ തല ട്രാഫിക് കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനമായി.രണ്ട് മാസം മുന്‍പ് ചേര്‍ന്ന കമ്മിറ്റിയില്‍ എടുത്ത തീരുമാനം ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇന്ന് ചേര്‍ന്ന കമ്മിറ്റിയില്‍ ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഫെബ്രുവരി 1 മുതല്‍ പുതിയ പരിഷ്‌ക്കാരം നിലവില്‍ വരുത്തുന്നത്. ട്രാഫിക് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ രേഖമൂലം ലഭിക്കാന്‍ വൈകുന്നതുകൊണ്ട് തീരുമാനങ്ങളും പൊലീസിന് സമയബന്ധിതമായി നടപ്പിലാക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പോലിസ് അറിയിച്ചു.നഗരത്തിലെ പാര്‍ക്കിംങ്ങിന് പോപാര്‍ക്കിംങ്ങ് സംവിധാനം ഏര്‍പെടുത്താനും സെന്റ് ജോസഫ് കോളേജിന് സമീപത്തായി സീബ്രലൈന്‍ വരയ്ക്കാനും കാട്ടുങ്ങച്ചിറ പോലീസ് സ്‌റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിയ്ക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.പുതുതായി ഗതാഗതത്തിന് തുറന്ന് നല്‍കിയ ബൈപ്പാസ് റോഡില്‍ കാട്ടൂര്‍ റോഡിലേയ്ക്ക് ഇറങ്ങുന്നിടത്ത് ഹംമ്പുകള്‍ സ്ഥാപിച്ച് അപകട ഭീഷണി കുറയ്ക്കുവാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.ബസ് സ്റ്റാന്‍ഡ് പരിസരത്തെ രൂക്ഷമായ പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരമായി ടൗണ്‍ ഹാള്‍ റോഡില്‍ വാഹന പാര്‍ക്കിംഗ് നിരോധിക്കാനും ടൗണ്‍ഹാളില്‍ പരിപാടികളില്ലാത്ത സമയങ്ങളില്‍ പേപാര്‍ക്കിംങ്ങ് സംവിധാനത്തില്‍ പാര്‍ക്കിംങ്ങിന് അനുവദിക്കാനും സമീപത്തേ ഓട്ടോറിക്ഷ പേട്ട ഒരുവശത്തേയ്ക്ക് മാത്രമാക്കുന്നതിനും കമ്മിറ്റിയില്‍ നിര്‍ദേശമുയര്‍ന്നു.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി ഐ സുരേഷ് കുമാര്‍,ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്‍,എം പി ജാക്‌സണ്‍,പി വി ശിവകുമാര്‍,ജോര്‍ജ്ജ്,എ സി രമണന്‍,സംഗീത ഫ്രാന്‍സിസ്,റോക്കി ആളൂക്കാരന്‍,തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement