പടിയൂരില്‍ വീടുകയറി ആക്രമണം. വൃദ്ധയടക്കം 4 പേര്‍ക്ക് പരിക്ക്

1011
Advertisement

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തില്‍ രാത്രി വീടുകയറി ആക്രമിച്ച് വൃദ്ധയടക്കം 4 പേര്‍ക്ക് സാരമായ പരിക്ക്. പരിക്കേറ്റ ഇവരെ താലൂക്ക് ഗവര്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കൂട്ട് ഗംഗാധരന്‍ ഭാര്യ മാധവി (84), മകന്‍ വത്സന്‍(50), ഭാര്യ ഷീബ(36), മകനും യുവമോര്‍ച്ച് പഞ്ചായത്ത് സെക്രട്ടറിയുമായ ജിബിന്‍ (22), വൈക്കം ശാഖ മുഖ്യശിക്ഷക് കൊടുങ്ങൂക്കാരന്‍ പ്രകാശന്‍ മകന്‍ ദീപു(34) എന്നിവരാണ് ചികിത്സയിലുള്ളത്. ജിബിന്‍ നടവരമ്പ് സഹകരണ ആശുപത്രിയിലാണ്. മാധവിക്ക് തലയില്‍ സാരമായ പരിക്കുണ്ട്. പതിനഞ്ചോളം പോരടങ്ങുന്ന സംഘമാണ് രാത്രിയില്‍ വീടുകയറി ആക്രമിച്ചതെന്ന് പറയുന്നു.അക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബി ജെ പി ആരോപിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡണ്ട് ബിനോയ് കോലാന്ത്ര അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ക്ഷിതിരാജ് വലിയപറമ്പില്‍, സുരേഷ് വലിയപറമ്പില്‍, രമേഷ് പടിയൂര്‍, ശ്രീജിത്ത് മണ്ണായില്‍ എന്നിവര്‍ സംസാരിച്ചു. പോലീസ് ശക്തമായി ഇടപെട്ട് പ്രദേശത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും ബിജെപി നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടരിമാരായ കെ.സി.വേണുഗോപാല്‍, പാറയില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.