31.9 C
Irinjālakuda
Thursday, January 16, 2025
Home Blog Page 616

അട്ടപ്പാടിയിലെ വിശപ്പകറ്റാന്‍ ബി ജെ പി യുടെ കൈതാങ്ങ്

ഇരിങ്ങാലക്കുട : അട്ടപ്പാടി ഊരിലെ അരക്ഷിതരായ ജനങ്ങളുടെ അന്നത്തിന് വേണ്ടി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ 2500 ചാക്ക് അരിയും മറ്റ് ധാന്യങ്ങളും നല്‍കുന്നതിലേക്ക് യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ശേഖരിച്ച അരിയും ധാന്യങ്ങളും കൈമാറി.ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം ഉത്ഘാടനം ചെയ്തു.യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അഖിലാഷ് വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.ജില്ല ഉപാധ്യക്ഷന്‍ ഇ മുരളിധരന്‍.മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് സുനില്‍കുമാര്‍. മണ്ഡലം ജനറല്‍ സെക്രട്ടറി ‘ഉണ്ണികൃഷ്ണന്‍ പാറയില്‍ ‘മണ്ഡലം ട്ര ഷറര്‍ ഗിരീശന്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ മിഥുന്‍ കെ.പി.മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ അജീഷ് പൈക്കാട്ട്, ജീവന്‍ വലിയ വീട്ടില്‍, ബിജു വര്‍ഗീസ്, വി സി രമേഷ് ശ്യാംജി, രഞ്ചിത്ത് ഊരകം, രാഹുല്‍ ,ശ്യാം ശേഖര്‍, ആ ദിത്ത്, എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

കൂടല്‍മാണിക്യം സംഗമേശ്വന് ഇനി സ്വന്തം വളപ്പില്‍ വിളഞ്ഞ നേദ്യങ്ങള്‍

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ആവശ്യമായ നേദ്യവസ്തുക്കള്‍ ക്ഷേത്രവളപ്പില്‍ തന്നേ കൃഷി ചെയ്തു വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടിലാക്കല്‍ പറമ്പില്‍ പൂജാ കദളിയും, നേന്ത്ര വാഴയും കൃഷി ആരംഭിച്ചു.വെള്ളിയാഴ്ച രാവിലെ പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ നിര്‍വഹിച്ചു.കൊട്ടിലാക്കല്‍ പറമ്പില്‍ കൃഷിക്കായി ഒരുക്കിയ 3 ഏക്കറില്‍ 100 ഓളം ഇപ്പോള്‍ വാഴയാണ് കൃഷി ആരംഭിക്കുന്നത്. ജലസേചന സൗകര്യത്തിനായി സമീപത്തെ കുളം വൃത്തിയാക്കല്‍ ഉടന്‍ ആരംഭിക്കും.ക്ഷേത്രത്തിലെ ഇല്ലം നിറയ്ക്കാവശ്യമായ നെല്‍ക്കതിര്‍ ദേവസ്വം ഭൂമിയില്‍ തന്നെ കൃഷിചെയ്തു എടുക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നതായും കരനെല്‍കൃഷിക്ക് പുറമെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും കൊട്ടിലാക്കല്‍ പറമ്പില്‍ മറ്റു വികസനങ്ങള്‍ക്ക് തടസ്സമാകാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കുമെന്നും . ചെമ്മണ്ട കായല്‍ തീരത്തിനോട് ചേര്‍ന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തിന് സ്വന്തമായുള്ള പതിമൂന്ന് ഏക്കര്‍ സ്ഥലത്ത് ക്ഷേത്രത്തിലെ താമരമാലക്ക് ആവശ്യമായ താമര കൃഷിയും ഉടന്‍ ആരംഭിക്കുംമെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അറിയിച്ചു.ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാന്‍, എ വി ഷൈന്‍, കെ ജി സുരേഷ്, കെ കെ പ്രേമരാജന്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കലാനിലയം ഗോപി ആശാന്‍, വെട്ടിക്കര പീതാമ്പരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കൃഷി നടക്കുന്നത്.

Advertisement

ചിറവളവില്‍ മധുര പാനീയങ്ങള്‍

ഇരിഞ്ഞാലക്കുട കോലോത്തുംപടി ചിറവളവില്‍ യാത്രാക്കാര്‍ക്ക് കടുത്ത വേനലില്‍ വ്യത്യസ്ത പാനീയങ്ങളുമായി വഴിയോര കച്ചവടക്കാര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.ചിറവളവില്‍ നറുനീണ്ടി സര്‍ബത്ത് ,കുലുക്കി സര്‍ബത്ത് തന്നെ പേരക്ക,ഞാവല്‍,പൈനാപ്പിള്‍,സ്‌ട്രോബെറി,ഓറഞ്ച്,മാംഗോ എന്നിങ്ങനെ നീളുന്നു.രണ്ട് മണിയാകുമ്പോഴേക്കും നിരവധി പേരാണ് വാഹനങ്ങള്‍ നിര്‍ത്തി പാനീയങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.ചിറയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് യാത്രാക്കാര്‍ക്ക് പാനീയങ്ങള്‍ കുടിക്കാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ നിരവധി പേരാണ് ഇവിടേക്ക് കടന്നു വരുന്നത് .പാനീയങ്ങള്‍ക്ക് പുറമെ പൊട്ട് വെള്ളരി ,തണ്ണിമത്തന്‍ തുടങ്ങിയവയും വില്‍ക്കപ്പെടുന്നു.

Advertisement

പട്ടേപ്പാടം റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം പാനലിന് വിജയം

വേളൂക്കര : പട്ടേപ്പാടം റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം പാനലിനെതിരെ മത്സരിച്ച സിപിഐക്ക് പരാജയം. 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച സഹകരണ സംഘത്തില്‍ ഇതുവരെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടായിരുന്നില്ല . പ്രാദേശികമായ ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇടതുപക്ഷത്തിലെ തന്നെ രണ്ടു പ്രമുഖ കക്ഷികള്‍ പരസ്പരം പാനലുണ്ടാക്കി മത്സരത്തിന് ഇറങ്ങിയത്, 13 അംഗ ഭരണസമതില്‍ സി പി യ്ക്ക് പ്രാതിനിത്യം ഉണ്ടായിരുന്നില്ല. മാര്‍ച്ച് ഒന്നിന് നടന്ന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സി പി എം നേതൃത്വം നല്‍കിയ പാനല്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. 3500 അംഗങ്ങളുള്ള സംഘത്തില്‍ 1833 പേരാണ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. വേളൂക്കര പുത്തന്‍ചിറ മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സിപി എം – സി പി ഐ രാഷ്ട്രീയ അഭിപ്രായ വ്യതാസം മറനീക്കി പുറത്ത് വരുന്ന കാഴ്ച്ചയാണ് ഉള്ളത്.

Advertisement

കൂടല്‍മാണിക്യം തെക്കേ കുളത്തില്‍ മുങ്ങിമരണം

ഇരിങ്ങാലക്കുട: ഉണ്ണായിവാര്യര്‍ കലാനിലയത്തിന് സമീപമുള്ള കൂടല്‍മാണിക്യം തെക്കേ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ മദ്ധ്യവയസ്‌കനേ കണ്ടെത്തി.പുലര്‍ച്ചെ ഇവിടെ കുളിക്കാനെത്തിവരാണ് വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച തലയില്‍ നര കയറി തുടങ്ങിയ ആളെ വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.ഏകദേശം 45 വയസ് പ്രായം തോന്നിപ്പിക്കുന്ന ഇയാളെ തിരിച്ചറിയുന്നവര്‍ ഇരിങ്ങാലക്കുട പോലീസുമായി ബദ്ധപ്പെടുക. ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ആളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നു.

 

Advertisement

ആയൂര്‍വേദ ആശുപത്രിയില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത് അഴിമതിയ്ക്കായെന്ന് ആരോപണം

ഇരിങ്ങാലക്കുട : നഗരസഭ ആയൂര്‍വേദ ആശുപത്രിയില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതിക്കു സാധ്യതയുള്ളതായി എല്‍. ഡി. എഫ്. അംഗങ്ങളുടെ ആരോപണം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലാണ് അന്‍പത്തിയഞ്ചു ലക്ഷം രൂപയുടെ ഖരമാലിന്യ സ്ംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സപ്ലിമെന്ററിയായി അജണ്ട പാസ്സാക്കിയതെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്രയും തുകക്കുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ ആശുപത്രിയില്‍ സ്ഥലമില്ലെന്ന് ആശുപത്രി സൂപ്രണ്ട് തന്നോട് പറഞ്ഞതായി സി. സി. ഷിബിന്‍ പറഞ്ഞു. ഇത്രയുംവലിയ തുക വകയിരുത്തിയത് അഴിമതിക്കു വഴിവക്കുന്നതാണന്ന് ചൂണ്ടിക്കാട്ടി എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാറും രംഗത്തെത്തി. എന്നാല്‍ വാര്‍ഷിക പദ്ധതി അംഗീകരിച്ച പദ്ധതിയാണ് ഇതെന്നും ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു ചൂണ്ടിക്കാട്ടി. പ്ലാന്റ് ആവശ്യമില്ലെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ട് കത്തു നല്‍കിയാല്‍ പ്രോജക്ട് മാറ്റാവുന്നതാണന്നും എം. ആര്‍. ഷാജു പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാതെയാണ് ഇത്തരം പ്രോജക്ടുകള്‍ തയ്യാറാക്കുന്നതെന്ന മറു ചോദ്യവുമായി എല്‍. ഡി. എഫ്. അംഗങ്ങളും രംഗത്തു വന്നതോടെ യു ഡി. എഫ്. അംഗങ്ങളും എല്‍. ഡി. എഫ്. അംഗങ്ങളും തമ്മില്‍ ഏറെ നേരം വാക്കേറ്റം തുടര്‍ന്നു. ആശുപത്രി സൂപ്രണ്ട് എഴുതി നല്‍കിയാല്‍ മാത്രമെ പ്രോജക്ട് മാറ്റാനാവുകയുള്ളുവെന്ന സന്തോഷ് ബോബന്റെ പരാമര്‍ശവും അംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിനിടയാക്കി. എന്നാല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്ത് വാര്‍ഷിക പദ്ധതിയില്‍ അംഗീകാരം നല്‍കി ജില്ലാ ആസൂത്രണ സമിതിയില്‍ നിന്നും അംഗീകാരം ലഭിച്ച പ്രോജക്ടാണ് പ്ലാന്റ് നിര്‍മാണമെന്ന് സെക്രട്ടറി ഒ എന്‍. അജിത്ത്കുമാര്‍ വിശദീകരിച്ചു. പദ്ധതി വേണമെങ്കില്‍ കൗണ്‍സിലിനു ഉപേക്ഷിക്കാം. നേരത്തെ ആയിരുന്നു എങ്കില്‍ ആ തുക മറ്റ് വകയിലേക്ക് മാറ്റാന്‍ കഴിയുമായിരുന്നുവെന്ന് സെക്രട്ടറി വിശദീകരിച്ചു. എന്നാല്‍ വിഷയത്തില്‍ പരിശോധിച്ച്് നടപടി സ്വീകരിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്ത അറിയിച്ചു.

Advertisement

പ്രതീക്ഷാ ട്രെയിനിംഗ് സെന്ററില്‍ കെയ്ലോ ഇന്ത്യ 2018

ഇരിങ്ങാലക്കുട : സ്പെഷ്യല്‍ ഒളിപിംക്സ് കെയ്ലോ ഇന്ത്യ ‘മായാസ് പ്രോഗ്രാം 2018’ ഇരിങ്ങാലക്കുട പ്രതീക്ഷാ ട്രെയിനിംഗ് സെന്ററില്‍ ടി.വി ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷാ ഭവന്‍ ഡയറക്ടര്‍ ബോര്‍ഡംഗവും സ്നേഹഭവന്‍ ഡയറക്ടറുമായ ഫാ.ജോയ് വൈദ്യക്കാരന്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു.
കെയ്ലോ ഇന്ത്യയെ കുറിച്ച് എസ്.ഒ.ബി കോര്‍ഡിനേറ്ററായ സി. റാണി ജോ,പോപ് പോള്‍ മേഴ്സി ഹോം ഡയറക്ടര്‍ ഫാ.ജോണ്‍സന്‍ അന്തിക്കാടന്‍ , മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫിലോമിന ജോയി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എ.എസ് കുട്ടി,സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സുരേഷ് കെ.ആര്‍,പി.ടി.എ പ്രസിഡന്റ് പി.സി ജോര്‍ജ്ജ്,എസ്.ഒ.ബി സംസ്ഥാന കമ്മറ്റിയംഗം സി. പുഷ്പ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ സ്പെഷ്യല്‍ സ്‌ക്കുളുകളില്‍ നിന്ന് 300-ല്‍ പരം കുട്ടികള്‍ പങ്കെടുത്തു.

Advertisement

ഇരിങ്ങാലക്കുടയിലെ മാംസ വില്‍പ്പന നിരോധനം ഭരണകക്ഷിയംഗങ്ങള്‍ക്കിടയില്‍ ഭിന്നത

ഇരിങ്ങാലക്കുട : നഗരത്തിലെ മാംസ വില്‍പ്പന നിരോധനം ഭരണകക്ഷിയംഗങ്ങള്‍ക്കിടയില്‍ ഭിന്നത. വിവിധ ടെണ്ടറുകള്‍ അംഗീകരിക്കുന്നതിന് വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഭരണകക്ഷിയംഗങ്ങള്‍ തമ്മിലുള്ള ഭിന്നത പുറത്തു വന്നത്. നഗരത്തിലെ മാംസ വില്‍പ്പനശാലകള്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യോഗാരംഭത്തില്‍ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ രംഗത്തു വന്നതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ഭരണകക്ഷിയംഗം കൂടിയായ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി. എ. അബ്ദുള്‍ ബഷീര്‍ ഭരണ നേത്യത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നത്. കഴിഞ്ഞ കൗണ്‍സിയല്‍ യോഗത്തില്‍ അനതിക്യത മാംസ വ്യാപാരത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. എന്നാല്‍ കൗണ്‍സില്‍ യോഗത്തിനു ശേഷം മാര്‍ക്കറ്റിലെ മാംസ വ്യാപാരികളുമായി നടത്തിയ ചര്‍ച്ച തന്നെ അറിയിക്കാതെയായിരുന്നുവെന്ന് പി. എ. അബ്ദുള്‍ ബഷീര്‍ ആരോപിച്ചു. താന്‍ മാപ്രാണം ഭാഗത്തുള്ള മാംസ വ്യാപാരികള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ചര്‍ച്ചയെ കുറിച്ച് അറിയുന്നത്. മാംസ വ്യാപാരം എത്രയും വേഗം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പി. എ. അബ്ദുള്‍ ബഷീര്‍ ആവശ്യപ്പെട്ടു. ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ ഐ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പി. എ അബ്ദുള്‍ ബഷീറിനെ പിന്‍തുണച്ച് ഐ. വിഭാഗത്തിലെ കെ. കെ. അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി. അതാത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റികളുടെ അധികാര പരിധിയില്‍ മറ്റുള്ളവര്‍ കൈ കടത്തരുതെന്ന് കെ. കെ. അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരെ പങ്കെടുപ്പിക്കേണ്ടതായിരുന്നുവെന്ന് എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാറും, സി. സി. ഷിബിനും ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരവാദിതത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അത് നിര്‍വ്വഹിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു പറഞ്ഞത്, പി. എ. അബ്ദുള്‍ ബഷീനുള്ള മറുപടിയായിരുന്നു. മാംസ വ്യാപരം പുനസ്ഥാപിക്കുന്നതിന് എടുത്ത നടപടി വിശദീകരിക്കണമെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചത് ബി. ജെ. പി. അംഗം സന്തോഷ് ബോബനുമായുള്ള തര്‍ക്കത്തിനും വഴിവച്ചു. അറവുശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു. ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്് ശുചിത്വ മിഷനു സമര്‍പ്പിച്ചുണ്ടെന്നും അനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ചൂണ്ടിക്കാട്ടിയ ചെയര്‍പേഴ്‌സണ്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റികള്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും ആവശ്യപ്പെട്ടു.

Advertisement

അനധികൃതമായി ഭൂമി കൈമാറ്റം മുന്‍ ജില്ലാകളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

ഇരിങ്ങാലക്കുട : ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ മുന്‍ ജില്ലാ കളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മാടായിക്കോണം വില്ലേജ് സര്‍വ്വെ 169/1 നമ്പറുള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി ബോട്ട് ഇന്‍ ലാന്റ് എന്ന വ്യാജേനെ സ്വകാര്യ വ്യക്തിക്ക് കൈമാറിയതിനെതിരെ കുഴിക്കാട്ടുകോണം സ്വദേശി അനൂപ് കെ.വി. ബോധിപ്പിച്ച ഹര്‍ജിയിലാണ് തൃശ്ശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി.യോട് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുന്‍ ജില്ലാ കളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍, മാടായിക്കോണം വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പടെയുള്ളവരുടെ ഒത്താശയോടെയാണ് ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ബോട്ട് ഇന്‍ ലാന്റ് ആണെന്ന് കാണിച്ച് കൈമാറിയത്. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ഉദ്യോഗസ്ഥര്‍ അവിഹിത സ്വാധീനത്തിന് വഴങ്ങി സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറുകയായിരുന്നെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ഒരു കാരണവശാലും തിരിച്ചുനല്‍കുവാന്‍ പാടില്ല. എന്നാല്‍ അത് കൈമാറ്റം ചെയ്തിരിക്കുന്നത് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വിലയിലും വളരെ കുറച്ചാണ്. ഇതുമൂലം സര്‍ക്കാറിന് കോടി കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി നഷ്ടപ്പെടുകയായിരുന്നു. ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ നിന്നും മണ്ണെടുക്കാന്‍ പാടില്ലെന്നിരിക്കെ ഈ ഭൂമിയില്‍ നിന്നും സ്വകാര്യ വ്യക്തി മണ്ണെടുത്ത് വില്‍ക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെ തെറ്റുദ്ധരിപ്പിച്ച് സമ്പാദിച്ച അനുമതി പ്രകാരം അനുവദിച്ചതില്‍ കൂടുതല്‍ മണ്ണെടുത്ത് വിറ്റതിനെതിരെ ഇയാള്‍ക്കെതിരെ ജിയോളജി വകുപ്പ് കേസെടുത്തതും നിലവിലുണ്ട്. കൈമാറിയ ഭൂമിക്ക് കമ്പോള വില സെന്റിന് മൂന്ന് ലക്ഷമാണ്. അതുപ്രകാരം മൂന്ന് കോടി രൂപ വിലമധിക്കുന്ന ഭൂമിയാണ് ബോട്ട് ഇന്‍ ലാന്റ് ഭൂമിയെന്ന പേരില്‍ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ സ്വകാര്യവ്യക്തിക്ക് നല്‍കിയത്. ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളില്‍ നിന്നും സമ്പാദിച്ച രേഖകളില്‍ നിന്നാണ് ഭൂവുടമകളും ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഡാലോചന നടത്തി ചെയ്ത ഈ അഴിമതിയെ കുറിച്ച് മനസിലാക്കിയത്. തുടര്‍ന്നാണ് എതിര്‍കക്ഷികള്‍ക്കെതിരെ പരാതിയുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള വിശദമായ വാദം കേട്ട കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് കേസ് വിജിലന്‍സ് ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്. പ്രതികള്‍ക്കെതിരെ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്റ്റ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി വകുപ്പ് പ്രകാരവും കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

Advertisement

മുകുന്ദപുരം അമ്പലനട റോഡ് തകര്‍ന്ന് നാമാവശേഷമായിട്ടും തിരിഞ്ഞ് നോക്കാതേ അധികൃതര്‍

നടവരമ്പ് : മുകുന്ദപുരം അമ്പലനട റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മൂന്നുവര്‍ഷത്തിലധികമായി.പുതിയ ഭരണസമിതി ഭരണത്തില്‍ കേറിയതിനുശേഷം കൊറ്റനെല്ലൂര്‍ ,കല്ലംകുന്ന് ,നടവരമ്പ് കോമ്പാറ,അവിട്ടത്തൂര്‍,പട്ടേപാടം,തുടങ്ങിയ ഭാഗങ്ങളില്‍ പുതിയ റോഡുകളും,കേടുപാടുകള്‍ വരാത്ത പല റോഡുകളും ടാറിംഗ് നടത്തിയിട്ടുണ്ട്.കാര്യമായ കേടുപാടില്ലാത്ത നടവരമ്പ് കോളനി ചര്‍ച്ച് റോഡ് റോഡില്‍ വരെ ടാറിംഗ് നടത്തി.കാര്യമായി പൊതുജന സഞ്ചാരമില്ലാത്ത കല്ലംകുന്ന് ആപ്പുറം ക്ഷേത്രത്തിനു സമീപം കേവലം സ്വകാര്യറോഡ് പോലെയുള്ള വഴി രണ്ടു ദിവസം മുമ്പ് മെറ്റലിംഗ് നടത്തി ടാറിംഗിന് തയ്യാറാക്കുകയും ചെയ്തു.കേവലം നാനൂറ്റമ്പത് മീറ്റര്‍ മാത്രം ദൂരം വരുന്ന മുകുന്ദപുരം അമ്പലനട റോഡ് ടാറിംഗ് ഓരോ കാരണങ്ങള്‍ പറഞ്ഞ് ടാറിംങ്ങില്‍ നിന്ന് ഒഴിവാക്കുന്നതായാണ് പരാതി.പഞ്ചായത്തധികൃതര്‍ ഇരിങ്ങാലക്കുട ഭാഗത്തേക്ക് ഇതുവഴിയാണ് പോയിരുന്നത്.അവര്‍ പോലും ഈ വഴി യാത്ര ഒഴിവാക്കി വരുന്നതായി പറയുന്നു.ആശാനിലയം,ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ആറോളം വാഹനങ്ങള്‍ രണ്ടുനേരവും
നടവരമ്പ് സ്‌ക്കൂള്‍,മുകുന്ദപുരം പബ്ലിക്ക് സ്‌ക്കൂള്‍,കൊറ്റനെല്ലൂര്‍ എല്‍.പി.സ്‌ക്കൂള്‍,മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങള്‍,മുകുന്ദപുരം ,ചാത്തന്നൂര്‍,പുല്‍കണ്ടം മുതലായ ക്ഷേത്രങ്ങള്‍,നടവരമ്പ് മുകുന്ദപുരം ഭാഗത്തുനിന്ന് പഞ്ചായത്ത്,കൃഷിഭവന്‍,മൃഗാസ്പത്രി,ഗവഃആയുര്‍വ്വേദ,ഹോമിയോ ഡിസ്‌പെന്‍സറികള്‍,കൊറ്റനെല്ലൂര്‍ ഭാഗത്തുനിന്നും,നടവരമ്പ് ഭാഗത്തേക്കും തിരിച്ചും,കല്ലംകുന്ന് ഭാഗത്തേക്കും തിരിച്ചും ദിവസവും ധാരാളം ഇരുചക്രവാഹനങ്ങളും,നാലുചക്രവാഹനങ്ങളും ഗതാഗതം നടത്തുന്ന വളരെ തിരക്കേറിയ വഴിയാണിത്.നടവരമ്പ് ,വെളയനാട് ഭാഗത്തുനിന്നും ഓട്ടോ റിക്ഷക്കാര്‍ പോലും ഇത് വഴി ഓട്ടോറിക്ഷ വിളിച്ചാല്‍ ഓട്ടം പോകാറില്ലെന്ന് പറയുന്നു.

Advertisement

വ്യാജശാസ്ത്ര പ്രചാരണത്തിനെതിരെ അക്കാദമിക സമൂഹം ജാഗ്രത പുലര്‍ത്തണം : കലാമണ്ഡലം വൈസ്ചാന്‍സിലര്‍

ഇരിങ്ങാലക്കുട : ശാസ്ത്രം എന്ന വ്യാജേന പ്രചരിപ്പിക്കുന്ന വ്യാജ അവബോധങ്ങള്‍ക്കെതിരെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ടി.കെ.നാരായണന്‍ ആഹ്വാനം ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ മികച്ച വിദ്യാര്‍ത്ഥി പ്രതിഭയ്ക്ക് ക്രൈസ്റ്റ് കോളേജ് നല്‍കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അറിവ് വര്‍ദ്ധിക്കുന്തോറും മാനവവിമോചനശാസ്ത്രം അവഗണിക്കപ്പെടുകയാണ്. വിദ്യാഭ്യാസരംഗത്തുനി്ന്നു സാമൂഹികപ്രതിബദ്ധത നിശ്ശേഷം തുടച്ചുനീക്കപ്പെട്ടതും കച്ചവടപരത വര്‍ദ്ധിച്ചതുമാണ് ഇന്നത്തെ എല്ലാപ്രശ്നങ്ങള്‍ക്കും കാരണം. അരാഷ്ട്രീയമനസ്സുകളില്‍ വ്യാജശാസ്ത്രബോധം കടത്തിവിടാനാണ് ശ്രമം.കാളക്കൊമ്പ് ധരിച്ചാല്‍ റേഡിയേഷനെ അതിജീവിക്കാമെന്നും, പശുവിന്റെ മൂത്രവും ചാണകവും സര്‍വ്വരോഗസംഹാരിയാണെും പ്രചരിപ്പിക്കപ്പെടുന്നു. മാംസം കഴിക്കരുതൊണ് മറ്റൊരു വാദം. ഭവഭൂതിയുടെ ഉത്തരരാമചരിതത്തിലും പതഞ്ജലിയുടെ മഹാഭാഷ്യത്തിലും മാംസാഹാരശീലം സര്‍വ്വവ്യാപകമായിരുന്നു. എന്നതിന്റെ സുവ്യക്തസൂചനകള്‍ ലഭ്യമാണ്. പശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എടുക്കുന്ന വപ മികച്ച ഹോമദ്രവ്യമായി കണക്കാക്കപ്പെട്ടിരുന്നു. ഇതൊക്കെ മറച്ചുവച്ചുകൊണ്ട് പുതിയവാദങ്ങള്‍ ഉയര്‍ത്തി ഭാരതത്തെ വര്‍ഗ്ഗിയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അക്കാദമിക സമൂഹം പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞൂ.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, അവാര്‍ഡ് സമിതി കണ്‍വീനര്‍ പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, ഫാ.ജോസ് ചുങ്കന്‍, പ്രൊഫ.സി.വി.സുധീര്‍ എന്നി വര്‍ സംസാരിച്ചു.

Advertisement

കേരള കര്‍ഷകസംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.

മാപ്രാണം : ഇരിങ്ങാലക്കുട ഏരിയായിലെ കേരള കര്‍ഷകസംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മാപ്രാണം യൂണിറ്റില്‍ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍ ഗോപി കയ്യാലയുടെ കുടുംബാംഗങ്ങളെ അംഗങ്ങളാക്കി കൊണ്ട് ഉദ്ഘാടനം ചെയ്തു.കര്‍ഷക സംഘം ഏരിയാ ജോയിന്റ് സെക്രട്ടറി എം.ബി.രാജു, പൊറത്തിശ്ശേരി സൗത്ത് മേഖലാ സെക്രട്ടറി കെ.ജെ.ജോണ്‍സണ്‍, കെ.കെ.ദിവാകരന്‍ മാസ്റ്റര്‍, കൃഷണന്‍ കൊല്ലാറ,കെ.വി.ചന്ദ്രന്‍, കെ കെ.സുജേഷ്,എ.പി.വറീത് എന്നിവര്‍ ക്യാമ്പയിനില്‍ പങ്കെടുത്തു.

Advertisement

കുണ്ടോളി വീട്ടില്‍ അപ്പു മകന്‍ മുകുന്ദന്‍ കെ എ (58) നിര്യാതനായി

കുണ്ടോളി വീട്ടില്‍ അപ്പു മകന്‍ മുകുന്ദന്‍ കെ എ (58) നിര്യാതനായി.ചാലക്കുടി കാര്‍ഷിക ബാങ്ക് സെക്രട്ടറി ആയിരുന്നു.സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മേച്ചിറ തറവാട്ട് വസതിയില്‍.ഭാര്യ ജിസി മുകുന്ദന്‍ (അധ്യാപിക കാറളം വി എച്ച് എസ് ഇ) ,മകന്‍ സൂരജ് ക്യഷ്ണന്‍

Advertisement

ലേഡി ലയണ്‍സ് ക്ലബ് വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ നല്‍കി.

ഇരിങ്ങാലക്കുട : ഇന്ത്യയിലെ ആദ്യത്തെ ലയണ്‍ ലേഡി ക്ലബ്ബായ ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമന്‍ഡ്‌സാണ് യാത്രാസൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സ്‌കൂള്‍ മുഖേന സൈക്കിളുകള്‍ വിതരണം ചെയ്തത്.എടതിരിഞ്ഞി ഹിന്ദുധര്‍മ്മ പ്രകാശിനി സമാജം സ്‌കൂളില്‍ നടന്ന ചടങ്ങ് പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. ബിജു ഉദഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ എം.ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് ജിത ബിനോയ് കുഞ്ഞിലിക്കാട്ടില്‍, സെക്രട്ടറി ബെന്‍സി ഡേവിഡ്, ട്രഷറര്‍ വിമല മോഹന്‍ പട്ടാട്ട്, സാജന്‍ പൂവേലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement

തൃശൂര്‍ റൂറല്‍ പോലിസ് ഡോഗ്‌സ് സ്വകാഡ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : കുറ്റവാളികള്‍ക്ക് പേടിസ്വപ്‌നമായി തൃശൂര്‍ റൂറല്‍ പോലിസിന്റെ ശ്വാനസേന വിഭാഗം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.വ്യാഴാഴ്ച്ച കാട്ടുങ്ങച്ചിറ പോലിസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച പുതിയ പോലിസ് ഡോഗ്‌സ് സ്വകാഡ് മന്ദിരം തൃശൂര്‍ എസ് പി യതിഷ്ചന്ദ്ര ഐ പി എസ് ഉദ്ഘാടനം ചെയ്തു.സ്വീറ്റി, ഹണി എന്നി രണ്ട് ട്രെയ്‌നിംങ്ങ് കഴിഞ്ഞ ഡോഗുകളാണ് ഇവിടെ ഇപ്പോള്‍ ഉള്ളത്. സബ് ഇന്‍സ്‌പെക്ടര്‍ ഡി ശശിധരന്‍ അടക്കം അഞ്ച് പോലിസ് ഓഫിസര്‍മാര്‍ സ്റ്റേഷന്‍ ചാര്‍ജ്ജിലുണ്ട്.ട്രാക്കര്‍ വിഭാഗത്തിലെ ലാബ്രഡോര്‍ ഡോഗ് ഇനത്തില്‍പ്പെട്ട രണ്ട് ഡോഗുകളാണ് ഒന്നര വയസ് പ്രായമുള്ള സ്വീറ്റിയും ഹണിയും.ജില്ലയിലെ രണ്ടാമത്തേ പോലിസ് ഡോഗ്‌സ് സ്വകാഡാണ് ഇരിങ്ങാലക്കുടയിലേത്.ഹരിയാനയിലെ ഇന്ത്യ-ടിബന്‍ ബോര്‍ഡര്‍ പോലിസില്‍ നിന്ന് കൊലപാചകം,മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയ കുറ്റവാളികളെ കണ്ടെത്തുന്നതിനായി 9 മാസത്തേ പ്രേത്യേക പരിശീലനം നേടിയ ട്രാക്കര്‍ സ്‌നിപര്‍ വിഭാഗത്തില്‍പ്പെട്ട ഡോഗാണ് ഹണി.ഹരിയാനയില്‍ നിന്നും തന്നേ എക്‌സ്‌പ്ലോസിവ്,മയക്ക്മരുന്നുകള്‍ എന്നിവ കണ്ടെത്തുന്നതിനായി 6 മാസത്തേ പ്രേത്യേകം പരിശിലനം നേടിയ ഡോഗാണ് സ്വീറ്റി.ഇരിങ്ങാലക്കുട കൂടി ഉള്‍പെട്ട തൃശൂര്‍ റൂറലില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ വരും നാളുകളില്‍ വന്‍ മുതല്‍കൂട്ടായി ഈ രണ്ട് ഡോഗ്‌സ് മാറും എന്ന കാര്യത്തില്‍ സംശയമില്ല.ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.പ്രസിദ്ധ ഡോഗ് ട്രെയിനര്‍ ക്രിസ്റ്റോ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നായ്ക്കളുടെ അന്വേഷണ വൈദിഗദ്യം തെളിയിക്കുന്ന പ്രദര്‍ശനവും സ്റ്റേഷന് മുന്നില്‍ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടി. കാണികളില്‍ ഒരാള്‍ക്ക് ടൗവല്‍ നല്‍കി തുടപ്പിച്ചതിനു ശേഷം ഒരു കൂട്ടം ടൗവലുകള്‍ക്കൊപ്പം അതിട്ട് ട്രാക്കര്‍ ഡോഗായ ഹണി കൃത്യമായി അത് കണ്ടെത്തുകയായിരുന്നു.അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, കൊടുങ്ങലൂര്‍ ഇന്‍സ്പെക്ടര്‍ ബിജു കുമാര്‍, വലപ്പാട് ഇന്‍സ്പെക്ടര്‍ ഷൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എന്‍ .കെ സ്വാഗതവും സബ്ബ് ഇന്‍സ്പെക്ടര്‍ സുശാന്ത് നന്ദിയും പറഞ്ഞു.

Advertisement

ശാന്തിനികേതന്‍ ഗുരുദേവ പ്രതിമ സമര്‍പ്പണം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഗുരു മന്ദിരത്തില്‍ ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ പ്രതിമ സമര്‍പ്പിച്ചു. ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം പ്രസിഡണ്ട് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളാണ് ഗുരുദേവ പ്രതിമ സമര്‍പ്പിച്ചത്. ബ്രഹ്മശ്രീ സ്വരൂപാനന്ദ സ്വാമികളും, ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എന്‍.ഇ.എസ്. ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഇ.എസ്. പ്രസിഡണ്ട് എ.എ. ബാലന്‍, സെക്രട്ടറി എ.കെ. ബിജോയ്, പ്രിന്‍സിപ്പാള്‍ ഹരീഷ് മേനോന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എം.സി. ചെയര്‍മാന്‍ അഡ്വ.കെ.ആര്‍ അച്യുതന്‍, എം.കെ. അശോകന്‍, വൈസ് പ്രസിഡണ്ട് പി.കെ. പ്രസന്നന്‍, മാനേജര്‍ പ്രൊഫ.എം.എസ്. വിശ്വനാഥന്‍, വൈസ് ചെയര്‍മാന്‍ കെ.കെ. കൃഷ്‌നാന്ദബാബു, വൈസ് പ്രിന്‍സിപ്പല്‍ നിഷ ജിജോ ശ്രീധരന്‍ പി.ടി.എ. പ്രസിഡണ്ട് റിമ പ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement

നഴ്‌സിനെ പിരിച്ച് വിട്ടത് അന്വേഷിക്കാന്‍ ചെന്ന സംഘടനാ പ്രതിനിധികള്‍ക്കെതിരെ വധഭീക്ഷണി മുഴക്കിയതായി പരാതി.

ഇരിങ്ങാലക്കുട : നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ( UNA) യില്‍ അംഗവും ഇരിങ്ങാലക്കുട സഹകരണ ആശുപത്രി യൂണിറ്റ് സെക്രട്ടറിയായ സജ്ജന വി.ജിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ട സംഭവത്തില്‍ അന്വേഷിക്കാന്‍ ആശുപതിയില്‍ എത്തിയ യു എന്‍ എ പ്രതിനിധികളെ ഭീക്ഷണിപെടുത്തിയതായി പരാതി.സഹകരണ ആശുപത്രി അധികൃതര്‍ ഭീക്ഷണിപെടുത്തി എന്നാരോപിച്ചാണ് യു.എന്‍.എ തൃശൂര്‍ ജില്ലാ സെക്രട്ടറി സുധീഷ് ദിലീപ്, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് നിതിന്‍ മോന്‍ സണ്ണി എന്നവരാണ് വധഭീക്ഷണി ആരോപിച്ച് ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കിയത്.പുലര്‍ച്ചേ ആശുപത്രിയില്‍ എത്തിയ രോഗിയെ അഡ്മിറ്റ് ചെയ്തുവെന്നാരോപിച്ച് രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിനെ ആശുപത്രി അധികൃതര്‍ പിരിച്ച് വിട്ടത്.എന്നാല്‍താന്‍ ഡോക്ടറുടെ അനുമതിയോടെയാണ് രോഗിയെ അഡ്മിറ്റ് ചെയ്തതെന്നും യു എന്‍ എ യൂണിറ്റ് സെക്രട്ടറിയായ താന്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ ആശുപത്രി അധികൃതര്‍ പക വീട്ടുകയാണെന്നും നഴ്‌സ് സജ്ജന പറഞ്ഞു.ആശുപത്രി നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ടും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നഴ്‌സിനെ പിരിച്ച് വിട്ടതെന്നും സംഘടനാ പ്രതിനിധികളോട് നിയമപരമായി നീങ്ങാന്‍ ആവശ്യപെടുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി പ്രസിഡന്റ് എം പി ജാക്‌സണ്‍ പറഞ്ഞു.

Advertisement

സെന്റ് തോമസ് കത്തീഡ്രലില്‍ മെഗാമെഡിക്കല്‍ ക്യാമ്പ്

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അശ്വതി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡും പാലക്കാട് അഹല്യ കണ്ണാശുപത്രിയും സംയുക്തമായി പാരിഷ് ഹാളില്‍ വച്ച് നടത്തിയ സൗജന്യ മെഗാ രക്തരോഗ പരിശോധന ക്യാമ്പ് കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡണ്ട് ലിന്‍സണ്‍ മണവാളന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ അധ്യക്ഷപ്രസംഗവും ജോണ്‍സണ്‍ കോലങ്കണ്ണി മുഖ്യ പ്രഭാഷണവും നടത്തിയ മെഗാ ക്യാമ്പില്‍ കണ്‍വീനര്‍ ഡേവിഡ് ചക്കാലക്കല്‍ സ്വാഗതം പറഞ്ഞു.ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോണ്‍ തെക്കിനിയത്ത് ആശംസയും യൂണിറ്റ് പ്രസിഡണ്ട് ബാബു ചേലക്കാട്ടു പറമ്പില്‍ നന്ദിയും പറഞ്ഞു. 450 ഓളം പേര്‍ രക്ത നിര്‍ണയ ക്യാമ്പിലും നേത്ര പരിശോധനയിലും പങ്കെടുത്തു.

Advertisement

ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തേ റോഡ് ടൈല്‍സ് വിരിയ്ക്കുന്നു വ്യാഴാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്നു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ 14 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി നഗരസഭ അസി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭ ഈ ഭാഗത്ത് ടൈല്‍സ് വിരിക്കുന്നത്. ഈ റോഡിലെ വലിയ കുഴികള്‍ യാത്രക്കാരേയും വാഹനങ്ങളേയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പല തവണ റോഡ് അറ്റകുറ്റപണി നടത്തിയെങ്കിലും ഫലപ്രദമായില്ല. ഇതിനിടയില്‍ ഈ റോഡ് പി.ഡബ്ല്യൂ.ഡിയുടേതാണോ, നഗരസഭയുടേതാണോയെന്ന തര്‍ക്കംമൂലം അറ്റകുറ്റപണി വൈകിപ്പിച്ചു. എന്നാല്‍ പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡ് നഗരസഭയുടെതാണെന്നും അത് തങ്ങള്‍ക്ക് കൈമാറുകയാണെങ്കില്‍ അറ്റകുറ്റപണികള്‍ നടത്താമെന്നായിരുന്നു പി.ഡബ്ല്യൂ.ഡി. നിലപാട്. ഇതിനെ തുടര്‍ന്ന് നഗരസഭ നവംബറില്‍ അറ്റകുറ്റപണികള്‍ നടത്തി താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു. ബസ്സുകള്‍ സ്റ്റാന്റിലേക്ക് വളഞ്ഞുകയറുമ്പോള്‍ മെറ്റലുകള്‍ ഇളകി റോഡ് തകരുന്നതിനാല്‍ ഈ ഭാഗത്ത് ടൈല്‍സ് ഇടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. അതേസമയം മാര്‍ച്ച് ഒന്നുമുതല്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന നഗരസഭ ട്രാഫിക് കമ്മിറ്റിയുടെ ഗതാഗത പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും വൈകും. പരിഷ്‌ക്കരണ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി ആര്‍.ടി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് നഗരസഭ അറിയിച്ചിരുന്നെങ്കിലും ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് നഗരസഭ പറയുന്നത്. അടുത്തവാരത്തോടെ മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയൊള്ളൂ. അതിനിടയിലാണ് ഈ റോഡ് 14 ദിവസം അടച്ചിടുന്നത്.

Advertisement

വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ്

ഇരിഞ്ഞാലക്കുട : വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി ജ്യോതിസ് ഫെസ്റ്റ് ആഘോഷം .മദര്‍ തെരേസ സ്‌ക്വയറിലെ ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ജ്യോതിസ് ഫെസ്റ്റ് ആഘോഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ പ്രശസ്തനായ സുധീഷ് അഞ്ചേരി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയില്‍ ഫൈന്‍ ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ക്രിസ്റ്റീന കെ ഡേവിസ് സ്വാഗതവും ജ്യോതിസ് പ്രിന്‍സിപ്പാള്‍ എ എം വര്‍ഗ്ഗീസ് അധ്യക്ഷ പ്രസംഗവും റിപ്പോര്‍ട്ട് അവതരണവും നടത്തി. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടറും കാത്തലിക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററുമായ ഫാ. ജോണ്‍ പാലിയേക്കര മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ജ്യോതിസ് കോളേജ് ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ കുമാര്‍ സി കെ ,ജ്യോതിസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാരായ ഹുസൈന്‍ എം എ , ബിജു പൗലോസ്,സെന്റര്‍ ഇന്‍ ചാര്‍ജ് പ്രിയ ബൈജു എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ത്ഥി പ്രതിനിധി അശ്വതി എന്‍ നന്ദി പറഞ്ഞു.കോമഡി താരം സുധീഷ് അഞ്ചേരി- രഞ്ജീവ് എന്നിവരുടെ മിമിക്രി പ്രകടനവും കോളേജ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe