28.9 C
Irinjālakuda
Friday, January 17, 2025
Home Blog Page 610

വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്ങ്‌സ് അന്തരിച്ചു.

ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തിയിരുന്നത്.നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളാണ് ഹോക്കിംഗ് നടത്തിയിരുന്നത്. നിലവില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു. 1942ല്‍ ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡില്‍ ജനിച്ച സ്റ്റീഫന്‍ ഹോക്കിംഗ് 17-ാം വയസ്സിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പ്രശസ്ത ശാസ്ത്രഗ്രന്ഥം രചിച്ചത് ഹോക്കിംഗാണ്.കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൈകാലുകള്‍ തളര്‍ന്നുപോകാന്‍ കാരണമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (എംഎന്‍ഡി)എന്ന രോഗം അദ്ദേഹത്തെ ബാധിച്ചത്. പരമാവധി രണ്ടു വര്‍ഷം ആയുസെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനു ശേഷമാണ് അദ്ദേഹം നിരവധി ഗവേഷണങ്ങള്‍ നടത്തിയത്.ലണ്ടനിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് സ്റ്റീഫനു കണക്ക് ഹരമാവുന്നത്. കണക്കദ്ധ്യാപകന്‍ അത്രയ്ക്ക് പ്രതിഭാധനനായിരുന്നുവെന്നതാണ് കാരണം. കണക്കില്‍ വൈദഗ്ധ്യം നേടി മുന്നേറാമെന്ന് സ്റ്റീഫന്‍ തീരുമാനിക്കുകയും ചെയ്തു. അച്ഛന്റെ നിര്‍ബന്ധം കഥ മാറ്റി; കെമിസ്റ്റ്രി പഠിക്കേണ്ടി വന്നു. പിന്നീട് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സിലേക്ക് മാറി. പിന്നെ കേംബ്രിഡ്ജില്‍ കോസ്‌മോളജിയെന്ന പ്രധാന്‍ ഭൌതിക ശാസ്ത്ര ശാഖയില്‍ പഠനം തുടര്‍ന്നു. സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് എന്ന പ്രതിഭാശാലി പുതിയ ഉയരങ്ങള്‍ തേടാന്‍ തുടങ്ങി. ഈ സമയത്താണ് താന്‍ വല്ലാതെ മെലിയുന്നുവെന്ന് സ്റ്റീഫന്‍ തിരിച്ചറിയുന്നത്. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടറെ കണ്ടു.മാരകമായ മോട്ടോര്‍ ന്യുറോണ്‍ രോഗമാണ് സ്റ്റീഫനെന്നു പരിശോധനയില്‍ വ്യക്തമായി. ഓക്‌സ്ഫഡിലെ ഡോക്റ്ററേറ്റ് പൂര്‍ത്തിയാക്കാന്‍ ആയുസ്സ് അനുവദിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇക്കാലത്തെക്കുറിച്ച് സ്റ്റീഫന്‍: ‘എന്റെ ഭാവിക്കുമേല്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ സന്തോഷവാനായിരുന്നു. എന്റെ ഗവേഷണം കൂടുതല്‍ പുരോഗമിച്ചു.’തന്റെ ജീവിത സഖിയെ സ്വീകരിക്കാനും ജോലി സമ്പാദിക്കാനുമുള്ള ധൃതിയാണ് ഗവേഷണത്തിനു ആക്കം കൂട്ടിയത്. പിന്നീട് സ്റ്റീഫന്‍, ജെയ്ന്‍ വില്‍ഡെയെ വിവാഹം കഴിച്ചു. മൂന്നു കുട്ടികള്‍ ജനിച്ചു. അതിനിടയില്‍ ശരീരം കൂടുതല്‍ തളര്‍ന്നു തുടങ്ങി. ഇലക്ട്രിക് വീല്‍ ചെയറില്‍ കഴിയേണ്ടതായി വന്നു. 1985-ല്‍ ശക്തമായ ന്യൂമോണിയ ബാധയെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായി 24 മണിക്കൂറും പരിചരണം വേണമെന്ന ഘട്ടത്തിലെത്തി. ശസ്ത്രക്രിയയ്ക്ക് മുമ്പു സ്റ്റീഫനു അവ്യക്തമെങ്കിലും സംസാരിക്കാന്‍ സാധിച്ചിരുന്നു. ഒരു സെക്രട്ടറിയെ നിയോഗിച്ചു വേണ്ട കാര്യങ്ങള്‍ പതുക്കെ പറഞ്ഞു കൊടുത്ത് എഴുതിപ്പിക്കുമായിരുന്നു. സെമിനാറുകള്‍ക്കു തന്റെ ദുര്‍ബലമായ ശബ്ദം തിരിച്ചറിയാവുന്ന ഒരാളെ നിയോഗിച്ചു ഏറ്റു പറയിക്കുമായിരുന്നു. പക്ഷെ ശസ്ത്രക്രിയ കാര്യങ്ങള്‍ മാറ്റി മറിച്ചു. സംസാര ശേഷി പൂര്‍ണ്ണമായി ഇല്ലാതായി. മനസ്സു തുറക്കാനുള്ള മറ്റു വഴികള്‍. മനസ്സിലുള്ളത് പറയാന്‍ മറ്റൊരു രീതി സ്റ്റീഫന്‍ പരീക്ഷിച്ചു. പുരികക്കൊടികള്‍ ചലിപ്പിച്ച് തന്റെ മുന്നില്‍ കാണിക്കുന്ന കാര്‍ഡില്‍ സൂചിപ്പിച്ചായിരുന്നു ആശയ വിനിമയം. ഗവേഷണ പ്രബന്ധങ്ങള്‍ പറഞ്ഞു കൊടുക്കാനും കാര്യങ്ങള്‍ വ്യക്തമാക്കാനുമൊക്കെ ഈ രീതിയില്‍ ധാരാളം സമയം വേണ്ടി വന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാം തുണക്കെത്തുന്നു. മഹത്തായ ഭൌതിക ശാസ്ത്രകാരന്റെ ദുര്‍വിധി കണ്ട് വാള്‍ട്ട് വോള്‍ട്ടോസ് എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഒരു പുതിയ പ്രോഗ്രാം രൂപ കല്പന ചെയ്തു സ്റ്റീഫനു നല്‍കി. ‘ഇക്വലൈസര്‍’ എന്നായിരുന്നു അതിന്റെ പേര്. സ്‌ക്രീനില്‍ നിന്നും വാക്കുകള്‍ കൈയിലെ സ്വിച്ചമര്‍ത്തി തിരഞ്ഞെടുക്കാവുന്ന രീതിയായിരുന്നു അത്. തലയുടെയും കണ്ണിന്റെയും ചലനത്തിലൂടെയും സ്വിച്ച് പ്രവര്‍ത്തിപ്പിച്ച് മനസ്സിലുള്ള വാക്ക് തിരഞ്ഞെടുത്ത് കാര്യം വ്യക്തമാക്കാം. ‘ഡേവിഡ് മേസണ്‍ എന്നയാള്‍ കുറെക്കൂടി പരിഷ്‌കരിച്ച സ്പീച്ച് ഇക്വലൈസര്‍ സജ്ജമാക്കിത്തന്നു. എനിക്കു മിനിറ്റില്‍ 15 വാക്കു വരെ കൈകാര്യം ചെയ്യാവുന്നത്ര പുരോഗതിയുണ്ടായി. ഈ സംവിധാനം ഉപയൊഗിച്ചു ഞാനൊരു ശാസ്ത്ര പുസ്തകമെഴുതി. നിരവധി പ്രബന്ധങ്ങള്‍ തയ്യാറാക്കി.’ സ്റ്റീഫന്റെ വാക്കുകള്‍. തളരാത്ത വീര്യവുമായിസ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് എന്ന ശാസ്ത്രകാരന്‍ പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഗവേഷണങ്ങള്‍ തുടരുന്നു. ലോകമെമ്പാടുമുള്ള നിരവധി ശാസ്ത്രകാരന്മാര്‍ക്ക് പാഠങ്ങള്‍ പകരുന്ന മികച്ച അദ്ധ്യാപകനായി തിളങ്ങുകയും ചെയ്യുന്നു.

 

Advertisement

ബൈപ്പാസ് റോഡില്‍ അനധികൃതമായി തണ്ണീര്‍തടം നികത്തുന്നു.

ഇരിങ്ങാലക്കുട : പുതുതായി ഗതാഗതത്തിന് തുറന്ന് നല്‍കിയ ബൈപ്പാസ് റോഡില്‍ അനധികൃതമായി തണ്ണീര്‍തടം നികത്തുന്നു.രാത്രിയുടെ മറവിലാണ് വലിയ ലോറികളില്‍ മണ്ണടിച്ച് തണ്ണീര്‍തടമായ പ്രദേശം നികത്തിയെടുക്കുന്നത്.സമീപത്ത് വീടുകള്‍ ഇല്ലാത്തതിനാലും ബൈപ്പാസ് റോഡില്‍ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതിനാലും ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ബൈപ്പാസ് കേന്ദ്രികരിച്ച് അരങ്ങ് വാഴുകയാണ്.ഇരിങ്ങാലക്കുട വില്ലേജ്് ഓഫിസില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ഥലം ഉടമ പ്രവാസിയാണ്.റിയല്‍ എസ്റ്റേറ്റ് ദല്ലാളന്‍മാര്‍ വഴിയാണ് പാടം നികത്തിയെടുക്കുന്നത്. നികത്തുന്ന സ്ഥലത്തിന്റെ ഉടമ സ്ഥലത്തില്ലാത്തതിനാല്‍ സ്റ്റോപ്പ് മെമ്മോ റജിസ്‌ട്രേഡ് ആയി ആയക്കുമെന്നും വില്ലേജ് അധികൃതര്‍ അറിയിച്ചു.

Advertisement

നടനകൈരളി കാളിദാസ നാട്യോത്സവത്തിന് തുടക്കമായി.നാളെ വിക്രമോര്‍വ്വശീയം

ഇരിങ്ങാലക്കുട: നടനകൈരളിയുടെ കാളിദാസ നാട്യോത്സവത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടനകൈരളി രംഗവേദിയില്‍ നടക്കുന്ന നാട്യോത്സവം വ്യാഴാഴ്ച സമാപിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ നാട്യോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അഭിജ്ഞാനശാകുന്തളം കൂടിയാട്ടം ഒന്നാംഭാഗം അരങ്ങേറി.പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍ ദുഷ്യന്തന്‍, സുതന്‍ അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ ,ശകുന്തള കപില വേണു, കണ്വന്‍ സുരജ് നമ്പ്യാര്‍ ,മിഴാവ് കലാമണ്ഡലം കലാകാരന്‍മാരായ രാജീവ് ,ഹരിഹരന്‍ ,നാരായണന്‍ നമ്പ്യാര്‍ ,രവികുമാര്‍ ,ഇടയ്ക്ക കലാനിലയം ഉണ്ണികൃഷ്ണന്‍ ,താളം സരിതാ കൃഷ്ണ കുമാര്‍ ,ചുട്ടി കലാനിലയം ഹരിദാസ് എന്നിവര്‍ അരങ്ങിലെത്തി.ബുധനാഴ്ച വൈകീട്ട് 6.30ന് വിക്രമോര്‍വ്വശീയം കൂടിയാട്ടം അരങ്ങേറും. വേണുജി സംവിധാനം ചെയ്ത വിക്രമോര്‍വ്വശീയത്തില്‍ അമ്മന്നൂര്‍ രജനിഷ് ചാക്യാര്‍ സൂത്രധാരനായും സൂരജ് നമ്പ്യാര്‍ പുരൂരവസ്സായും കപില വേണു ഉര്‍വ്വശിയായും അഭിനയിക്കും. 3.30ന് വാക്യത്തിന്റെ അഭിനേയത എന്ന വിഷയത്തില്‍ കൂടിയാട്ടം കേന്ദ്രം ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ പ്രഭാഷണം നടത്തും. ആട്ടക്കഥാകൃത്ത് ടി. വേണുഗോപാല്‍ അധ്യക്ഷനായിരിക്കും.

Advertisement

ഇരിങ്ങാലക്കുടയില്‍ തെരുവ് നായ ആക്രമണം വ്യാപകമാകുന്നു.

കോമ്പാറ : ഇരിങ്ങാലക്കുടയില്‍ തെരുവ് നായ ആക്രമണം വീണ്ടും വ്യാപകമാകുന്നു.ചാലംപാടം സ്വദേശി കോക്കാലി ഫ്രാന്‍സീസിന്റെ വീട്ടിലെ കോഴിക്കൂട് തകര്‍ത്ത് 21 ഓളം വിവിധതരത്തിലുള്ള കോഴികളെ തെരുവ് നായക്കള്‍ കൊന്നു.കഴിങ്കോഴി,ഗ്രാമശ്രീ അടക്കം നിരവധി മുട്ടകോഴികളാണ് തെരുവ് നായകളുടെ ആക്രമണത്തില്‍ ചത്തിരിക്കുന്നത്.മരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കൂടുകള്‍ തകര്‍ത്താണ് കോഴികളെ കൊന്നിരിക്കുന്നത്.രാവിലെ പറമ്പിന്റെ പലയിടങ്ങളിലായി കോഴികളെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ച സമാന രീതിയില്‍ പുല്ലൂര്‍ ഊരകത്ത് തെരുവ് നായ്ക്കള്‍ കൂട് തകര്‍ത്ത് കോഴികളെ കൊന്നിരുന്നു.തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് നഗരസഭ അടിയന്തിര പ്രധാന്യം നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Advertisement

ക്രൈസ്റ്റ് കോളേജില്‍ തന്ത്ര ഷോ

ക്രൈസ്റ്റ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്ന ദിലീപേട്ടന്റെ ചികിത്സ ചെലവ് കണ്ടെത്തുന്നതിനും, തവനിഷ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുമായി പ്രശസ്ത പിന്നണി ഗായകന്‍ ജോബ് കുര്യന്റെ നേതൃത്വത്തില്‍ തന്ത്ര ബാന്‍ഡിന്റെ ഷോ നടന്നു.പ്രശസ്ത സിനിമാ താരം ടിറ്റോ വില്‍സണ്‍ മുഖ്യാതിഥി ആയിരുന്നു.ക്രൈസ്റ്റ് കോളേജിലെ കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തവനീഷ് സംഘടന സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമാണ്.ഒരുപാട് പാവപ്പെട്ട രോഗികളെ ഇതിനോടകം സഹായിച്ചു കഴിഞ്ഞു.

 

Advertisement

പെരുംപാലത്തോടിന് കയര്‍വലപ്പായ ഇനി സംരക്ഷണം

ഡോക്ടര്‍പടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടവരമ്പ് ഡോക്ടര്‍പടി പടിഞ്ഞാറ് ഭാഗത്തുള്ള പെരുംപാലത്തോടിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കയര്‍വലപ്പായ ഉപയോഗിച്ചാണ് ഈ തോട് സംരക്ഷിക്കുന്നത്. അഞ്ച് ലക്ഷത്തോളം രൂപയാണ് പദ്ധതി വിഹിതം. കണ്ണംപൊയ്യചിറയില്‍ നിന്നുള്ള വെള്ളം പൂമംഗലം പഞ്ചായത്തിലേക്ക് ഒഴുകുന്നത് ഈ തോട്ടിലൂടെയാണ്. ഒരു കിലോമീറ്ററോളം വരുന്ന ഈ തോടിന്റെ സംരക്ഷണത്തിലൂടെ സമീപത്തുള്ള പുഞ്ചപ്പാടത്തെ കൃഷിക്കും വേളൂക്കര പഞ്ചായത്തിലെ ഒന്ന്!, 18, പൂമംഗലം പഞ്ചായത്തിലെ മൂന്ന് എന്നീ വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും സഹായകമാകും. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി.എച്ച്. വിജീഷ് അധ്യക്ഷനായി. കോമളം വാസു, മീര പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement

വെളിയത്ത് വേലായുധന്‍ മകന്‍ ഭരതന്‍ (63) നിര്യാതനായി.

ചേലൂര്‍ :വെളിയത്ത് വേലായുധന്‍ മകന്‍ ഭരതന്‍ (63) നിര്യാതനായി.സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പില്‍.ഭാര്യ ഉഷ.മക്കള്‍ പ്രീതി,പ്രസാദ്.മരുമക്കള്‍ സതീഷ്,സിന്ധ്യ.

Advertisement

വ്യാജ അവാര്‍ഡ് വാര്‍ത്ത വെട്ടിലായി താണ്ണിശേരി സ്വദേശി യുവാവ്

ഇരിങ്ങാലക്കുട : താണിശ്ശേരി സ്വദേശിയും ഫോട്ടോഗ്രാഫി പാഷനായി കൊണ്ട് നടക്കുന്ന ശ്യം സത്യന്‍ എന്ന യുവാവാണ് വ്യാജ അവാര്‍ഡ് വാര്‍ത്തയെ തുടര്‍ന്ന് വെട്ടിലായിരിക്കുന്നത്.വേള്‍ഡ് ഫോട്ടോഗ്രാഫിക്ക് ഫോറം എന്ന ഫേസ്ബുക്ക് കൂട്ടായ്മ്മയുടെ 2018 ട്രാവല്‍ ഫോട്ടോഗ്രാഫിയ്ക്ക് പരിഗണക്കുന്ന ചിത്രങ്ങളില്‍ ശ്യാം സത്യന്റെ മികച്ച ക്ലിക്കുകളില്‍ ഒന്നായ കണ്ണൂരില്‍ നിന്ന് പകര്‍ത്തിയ കണ്ടനാര്‍ കേളന്റെ അഗ്നിപ്രവേശം ഉള്‍പെട്ടിരുന്നു.50000 രൂപയായണ് സമ്മാനതുക.ഇത് വ്യക്തമാക്കുന്ന രീതിയില്‍ ശ്യം രാവിലെ സ്വന്തം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ ഈ പോസ്റ്റ് കണ്ട് ശ്യംമിനോട് ചോദിച്ച് വ്യക്തത പോലും വരുത്താതെ ഇരിങ്ങാലക്കുടയിലെ ഒരു ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയ വാര്‍ത്തയാണ് പെല്ലാപ്പ് വരുത്തിയിരിക്കുന്നത്.വാര്‍ത്ത കണ്ട് അനുമോദന പ്രവാഹങ്ങളും മറ്റും എത്തിയപ്പോഴാണ് ശ്യം വിവരമറിയുന്നത്.50000 രൂപ സമ്മാനതുക ലഭിച്ചതറിഞ്ഞ് സുഹൃത്തുക്കള്‍ കടമായും ട്രീറ്റിനായും പൈസ ചേദിച്ച് തുടങ്ങിയതായി ശ്യം പറയുന്നു.

 

Advertisement

മഹാരാഷ്ട്രയിലെ സമരവിജയത്തില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം.

ഇരിങ്ങാലക്കുട : മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷകസമരം വിജയത്തിലെത്തിയതില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം.സി പി എം പാര്‍ട്ടി ഓഫിസില്‍ നിന്നാരംഭിച്ച ആഹ്ലാദപ്രകടനം ഠാണവില്‍ ബി എസ് എന്‍ എല്‍ പരിസരത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുയോഗം പി ആര്‍ വര്‍ഗ്ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ടി ജി ശങ്കരനാരായണന്‍,ടി എസ് സജീവന്‍ മാസ്റ്റര്‍,പി വി ഹരിദാസ്,എം ബി രാജു മാസ്റ്റര്‍,കെ വി ദിനരാജദാസന്‍,കെ ജെ ജോണ്‍സണ്‍,എം അനില്‍കുമാര്‍,മനോജ് വലിയപറമ്പില്‍,കെ കെ ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.സമരത്തില്‍ കിസാന്‍ സഭ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഫഡ്‌നാവിസ് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. വായ്പ എഴുതിത്തള്ളല്‍ നടപ്പിലാക്കുക, കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുക,’പിങ്ക് ബോള്‍ വേം’ ബാധമൂലം നഷ്ടത്തിലായ പരുത്തി കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുക, കടുത്ത മഞ്ഞും കാലംതെറ്റി പെയ്ത മഴയും മൂലമുണ്ടായ കഷ്ടതകള്‍ക്ക് പരിഹാരമായി എക്കറിന് 40000 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കുക,വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്നപേരില്‍ കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക ഭൂമിയില്‍ കടന്നുകയറുന്നത് അവസാനിപ്പിക്കുക,വനഭൂമി കൈകാര്യം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് വനത്തില്‍ നിന്നു തന്നെ സ്ഥലം അനുവദിക്കുക എന്നിങ്ങനെ അഞ്ച് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കിസാന്‍ സഭ തീരുമാനിച്ചത്.

Advertisement

സൈക്കിളുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10-ാം ക്ലാസ്സിലെ നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വെച്ച് വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സൈക്കിളുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.സി. വര്‍ഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ ബഷീര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി, കൗണ്‍സിലര്‍മാരായ സോണിയ ഗിരി, പി.വി. ശിവകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ഷാജു സ്വാഗതവും നഗരസഭ സെക്രട്ടറി ഒ.എന്‍.അജിത്ത് നന്ദിയും പറഞ്ഞു. പട്ടികജാതി വികസന ആഫീസര്‍ ടി.ആര്‍ ഷാബു പദ്ധതി വിശദീകരണം നടത്തി.
Advertisement

എം എല്‍എ ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച്

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്ന ലക്ഷ്യത്തോടെ 2012 ല്‍ തുടക്കംകുറിച്ച 2014 ല്‍ പൂര്‍ത്തിയാക്കേണ്ട സമഗ്ര കുടിവെള്ള പദ്ധതി ആറുവര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് പ്രൊഫ. കെ യു അരുണന്‍ എം എല്‍ എയുടെ ഓഫീസിലേക്ക് ബി ജെ പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.ആല്‍ത്തറ പരിസരത്ത് പോലിസ് മാര്‍ച്ച് തടഞ്ഞു.കുടിവെള്ളക്ഷാമം അതിരൂക്ഷമാകുമ്പോള്‍ കുടിവെള്ളപദ്ധതികളില്‍ എം എല്‍ എയുടെയുടെയും ഇടതുസര്‍ക്കാരിന്റെയും അനാസ്ഥയാണ് പദ്ധതികള്‍ വൈകുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി മേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഉണ്ണികൃഷ്ണന്‍ പാറയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി വേണു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ഇ മുരളിധരന്‍,സുരേഷ് കുഞ്ഞന്‍,ബിജുവര്‍ഗ്ഗീസ്,അഖിലാഷ് വിശ്വനാഥന്‍,സജി,അനു സജീവ്,സുധ,അമ്പിളി ജയന്‍,സുനില്‍ ഇല്ലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ലോക വനിതാദിനചാരണവും മാതൃസംഗമവും നടത്തി.

കരുവന്നൂര്‍: രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് കരുവന്നൂര്‍ ഇടവകയിലെ മുഴുവന്‍ അമ്മമാരെയും കോര്‍ത്തിണക്കി ലോക വനിതാദിനചാരണവും മാതൃസംഗമവും നടത്തി. ‘കൊയ്‌നോണിയ 2018’ എന്ന പേരില്‍ നടത്തിയ വനിത – മാതൃമഹാസംഗമം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനറും ഇടവക മാതൃവേദി പ്രസിഡന്റുമായ ലിസി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.ഇടവക വികാരി ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍ ആമുഖപ്രസംഗം നടത്തി. പ്രഫ. സി.ഡി. വര്‍ഗീസ് ക്ലാസ് നയിച്ചു. 70 വയസിനു മുകളിലുള്ള അമ്മമാരെയും ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരെയും കുടുംബജീവിതത്തിലെ നവാഗതരെയും ആദരിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹോപഹാരം നല്‍കി. 700 ഓളം അമ്മമാര്‍ മാതൃകണ്‍വന്‍ഷനില്‍ പങ്കെടുത്തു. സിസ്റ്റര്‍ സാല്‍വി, തോമാസ് ആളൂര്‍, പ്രിന്‍സി ലോറന്‍സ്, റാണി വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement

നടനകൈരളിയുടെ അഞ്ചാമത് കാളിദാസ നാട്യോത്സവത്തിന് ചെവ്വാഴ്ച്ച അരങ്ങുണരും.

ഇരിങ്ങാലക്കുട : നടനകൈരളിയുടെ അഞ്ചാമത് കാളിദാസ നാട്യോത്സവം മാര്‍ച്ച് 13, 14, 15 തിയ്യതികളില്‍ നടനകൈരളിയുടെ രംഗവേദിയില്‍ ആഘോഷിക്കുന്നു. കൂടിയാട്ടം ആചാര്യനായ വേണു ജി. ചിട്ടപ്പെടുത്തിയ അഭിജ്ഞാനശാകുന്തളം, വിക്രമോര്‍വ്വശീയം എന്നീ കാളിദാസ നാടകങ്ങളുടെ കൂടിയാട്ടം അവതരണവും രഘുവംശം കാവ്യത്തില്‍ നിന്നും സീതാപരിത്യാഗം നങ്ങ്യാര്‍കൂത്തും ഉള്‍കൊള്ളിച്ചാണ് കാളിദാസ നാട്യോത്സവമായി അവതരിപ്പിക്കുത്. മാര്‍ച്ച് 13-ാം തിയ്യതി 3.30 ന് നാടക ഗവേഷകനും സംവിധായകനുമായ അഭീഷ് ശശിധരന്‍ ‘കൂടിയാട്ടത്തിലെ നോക്കിക്കാണലുകളും ഇന്നത്തെ രംഗാവതരണ വേദിയും’ എ വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. കൂച്ചിപ്പൂഡി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍ അദ്ധ്യക്ഷത വഹിക്കും. 5.30 ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ നാട്യോത്സവം ഉദ്ഘാടനം ചെയ്യും. പ്രോഫ. ജോര്‍ജ്ജ് എസ്. പോള്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് അഭിജ്ഞാനശാകുന്തളം കൂടിയാട്ടം ഓന്നം ഭാഗം അവതരിപ്പിക്കുന്നു. മാര്‍ച്ച് 14-ാം തിയ്യതി 3.30 ന് കൂടിയാട്ടം കേന്ദ്രയുടെ ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ ‘വാക്യത്തിന്റെ അഭിനേയത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ആട്ടക്കഥാകൃത്ത് ടി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് 6.30 ന് വിക്രമോര്‍വ്വശീയം കൂടിയാട്ടം അവതരിപ്പിക്കുന്നു. മാര്‍ച്ച് 15 ന് 3.30 ന് കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ജി. പൗലോസ് ‘യക്ഷഭാവനയുടെ ദൃശ്യസാധ്യതകള്‍’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. ദിലീപ് വര്‍മ്മ (കൊടുങ്ങല്ലൂര്‍ കോവിലകം) അദ്ധ്യക്ഷത വഹിക്കും. 6.30 ന് സീതാപരിത്യാഗം നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും. പൊതിയില്‍ രഞ്ജിത് ചാക്യാര്‍, അമ്മൂര്‍ രജനീഷ് ചാക്യാര്‍, സൂരജ് നമ്പ്യാര്‍, കപിലാ വേണു എന്നിവരാണ് നടീനടന്മാര്‍. കലാമണ്ഡലം രാജീവ്, കലാ. ഹരിഹരന്‍, കലാ. നാരായണന്‍ നമ്പ്യാര്‍, കലാ. രവികുമാര്‍ എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണന്‍ ഇടക്കയിലും ടി. ആര്‍. സരിത താളത്തിലും പശ്ചാത്തലമേളം നല്‍കും. കലാനിലയം ഹരിദാസ് ആണ് ചമയം നിര്‍വ്വഹിക്കുന്നത്.

Advertisement

താലൂക്ക് ആശുപത്രി ജീവനക്കാരന്‍ പുല്ലൂര്‍ തിയ്യായി വീട്ടില്‍ വേലായുധന്‍ മകന്‍ അജിത്(53) നര്യാതനായി.

ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രി ജീവനക്കാരന്‍ പുല്ലൂര്‍ തിയ്യായി വീട്ടില്‍ വേലായുധന്‍ മകന്‍ അജിത്(53) നര്യാതനായി. സംസ്‌കാരം ഇന്ന് (13.3.2018) രാവിലെ 11 ന് കൊടുങ്ങല്ലൂര്‍ ചാപ്പാറ വൈദ്യുത ശ്മശാനത്തില്‍ നടക്കും. ഭാര്യ- ഷീബ, മക്കള്‍-ആതിര, അശ്വിന്‍, മരുമകന്‍-രജ്ജിത്ത്.

 

Advertisement

കാന നിറച്ച് വാട്ടര്‍ അതോററ്റിയുടെ കുടിവെള്ള വിതരണം.

ഇരിങ്ങാലക്കുട : കടുത്ത കുടിവെള്ള ക്ഷാമത്തിലേയ്ക്ക് നാട് നീങ്ങുമ്പോള്‍ കുടിവെള്ളം കാനയിലൂടെ ഒഴുക്കി ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി വ്യതസ്തമാകുന്നു. ഇരിങ്ങാലക്കുട പുറ്റിങ്ങല്‍, മൈനര്‍ സെമിനാരി റോഡരികിലെ കാനകളില്‍ നിറഞ്ഞെഴുകുന്നത് വാട്ടര്‍ അതോററ്റിയുടെ ദശലക്ഷകണക്കിന് കുടിവെള്ളം.മാസങ്ങളായി സമീപത്തെ പാടങ്ങളിലും ഇറിഗേഷന്‍ തോടുകളില്‍ പോലും വെള്ളമില്ലാത്ത സമയത്താണ് റോഡിലെ കാനകളില്‍ വെള്ളം നിറഞ്ഞൊഴുകുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുക്കാര്‍ പരിശോധിച്ചപ്പോഴാണ് വാട്ടര്‍ അതോററ്റിയുടെ പെപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് ശ്രദ്ധയില്‍പെട്ടത്.കൗണ്‍സിലര്‍ ശ്രീജ സുരേഷിന്റെ നേതൃത്വത്തില്‍ അന്നേ വാട്ടര്‍ അതോററ്റിയില്‍ പരാതി നല്‍കിയെങ്കില്ലും ഫലമുണ്ടായില്ല.കാന നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാല്‍ 24-ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മഴകാലത്തിന് മുന്‍പായി തീര്‍ക്കേണ്ട കാനവൃത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.

Advertisement

ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേലം ഭക്തരുടെ സേവന സമര്‍പ്പണം

ആറാട്ടുപുഴ: തീര്‍ത്ഥാടനത്തിന്റെ ഭാഗമായി 25 ഓളം വരുന്ന സേലം ഭക്തര്‍ ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേവനത്തിലൂടെ സമര്‍പ്പണം നടത്തി. രണ്ടു ദിവസത്തെ സേവനമായിരുന്നു അവരുടെ സമര്‍പ്പണം. ക്ഷേത്രത്തിലെ വിവിധ തരത്തിലുള്ള വിളക്കുകള്‍, പറകള്‍, കൈപ്പന്തത്തിന്റെ നാഴികള്‍, ദീപസ്തംഭങ്ങള്‍, കലശകുടങ്ങള്‍, കുത്തുവിളക്കുകള്‍, ആലിലവിളക്ക്, സോപാനം, ബലികല്ലുകള്‍, നമസ്‌കാര മണ്ഡലത്തിലെ തൂണുകള്‍, പിച്ചള പൊതിഞ്ഞ വിളക്കുമാടം, ഓട്ടുചെരാതുകള്‍, ഗോപുരത്തിലെ തൂണുകള്‍, തൃപ്പടികള്‍, ചുറ്റമ്പല വാതിലുകള്‍, തുടങ്ങിയവ വൃത്തിയാക്കി സ്വര്‍ണ്ണവര്‍ണ്ണമാക്കി. ചുറ്റമ്പല നടവഴിയും വിളക്കുമാടത്തറയും നടപ്പുരയും മനോഹരമാക്കി.വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യവസായികള്‍, സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ എന്നിവരടങ്ങുന്ന സംഘത്തില്‍ 13 സ്ത്രീകളും 2കുട്ടികളും 11 പുരുഷന്‍മാരും ഉണ്ടായിരുന്നു. കഴിഞ്ഞ 2 വര്‍ഷവും ആറാട്ടുപുഴ പൂരത്തിന് മുമ്പ് ഇവര്‍ ഇവിടെ വന്ന് ഈ പ്രവൃത്തി ചെയ്തിരുന്നു. ക്ഷേത്രവും അനുബന്ധ സാധന സാമഗ്രികളും വൃത്തിയാക്കി ദേവന് സമര്‍പ്പിക്കുന്നതാണ് ഇവരുടെ തീര്‍ത്ഥാടന ലക്ഷ്യം.സേലം സ്വദേശിയായ പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തില്‍ 2ദിവസമായാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ വകയായി എല്ലാവര്‍ക്കും ഓണപ്പുടവകള്‍ സമ്മാനിച്ചു. ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ എം.പി ജയദേവന്‍ ക്ഷേത്രത്തില്‍ എത്തിയത് ഇവര്‍ക്ക് പുതു അനുഭവമായി. സമിതി പ്രസിഡന്റ് എം. ശിവദാസന്‍, സെക്രട്ടറി ഏ.ജി. ഗോപി, ട്രഷറര്‍ കെ. രഘുനന്ദനന്‍ എന്നിവരടങ്ങുന്ന സമതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് എം.പി യെ സ്വീകരിച്ചു. സേലം ഭക്തരുടെ ആഗ്രഹപ്രകാരം അവരുമൊത്ത് ചിത്രമെടുത്ത് അവരുടെ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തതിന് ശേഷമാണ് എം.പി ക്ഷേത്രത്തില്‍ നിന്നും തിരിച്ചത്.

 

Advertisement

പറേക്കാടന്‍ ഡേവിസ് മകന്‍ ഡെന്‍സില്‍ (27) നിര്യാതനായി.

ആനന്ദപുരം : പറേക്കാടന്‍ ഡേവിസ് മകന്‍ ഡെന്‍സില്‍ (27) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച രാവിലെ 9.30 ന് മുരിയാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.മാതാവ് കൊച്ചുത്രേസ്യ,സഹോദരി ഡിസിലി

Advertisement

ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിയ്ക്കല്‍ : ഗതാഗത നിയന്ത്രണം നീളാന്‍ സാദ്ധ്യത

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന്റെ കിഴക്ക് വശത്തേ റോഡ് ടൈല്‍സ് വിരിക്കുന്ന ജോലികള്‍ നീണ്ട് പോകുന്നു.ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിക്കുന്നത്. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്ന് കുഴിയാകുന്നത് ഒഴിവാക്കാനായിട്ടാണ് നഗരസഭ ടൈല്‍സ് വിരിക്കുന്നത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ടൈലിങ്ങ് നടത്തുന്നത്. ടൈല്‍സ് വിരിയ്ക്കല്‍ ജോലികള്‍ ഏകദേശം പൂര്‍ത്തികരിച്ച റോഡ് ഉയര്‍ന്നതോട് കൂടി കിഴക്ക് വശത്തേ ഫുട്ട്പാത്ത് റോഡിനേക്കാളും താഴ്ന്ന് പോവുകയായിരുന്നു.ഇത് ഭാവിയില്‍ വെള്ളകെട്ടിന് സാദ്ധ്യതയുള്ളതാണ്.തന്നേയുമല്ല ഇവിടെ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പേട്ടയ്ക്കും തടസമാവുകയും ചെയ്യുമെന്നതിനാല്‍ ഫുട്പാത്ത് റോഡിനൊപ്പം ഉയര്‍ത്തി നിര്‍മ്മിക്കുന്നതിനായി എത്രയും വേഗം പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും പരിക്ഷകാലമായതിനാല്‍ യാത്രക്കാര്‍ക്ക് യാത്രദുരിതമുണ്ടാകാത്ത വിധം നിര്‍മ്മാണ ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തികരിച്ച് റോഡ് തുറന്ന് നല്‍കണമെന്നും സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.എന്നാല്‍ ഈ പ്രവര്‍ത്തിക്കായി 4 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു കഴിഞ്ഞു എന്നും അടുത്ത ദിവസം ചേരുന്ന സ്റ്റിയറിംങ്ങ് കമ്മിറ്റി യോഗത്തില്‍ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ നിര്‍മ്മാണം എത്രയും വേഗം തീര്‍ക്കുമെന്നും സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗ്ഗീസ് പറഞ്ഞു.

Advertisement

വിനയന്‍ വധക്കേസ് : 1-ാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ

ഇരിങ്ങാലക്കുട : ടെമ്പോ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ 1-ാം പ്രതി കൊന്നക്കുഴി കുടംമാട്ടി രമേശ് (48), 6 7 പ്രതികളായ ആളൂര്‍ പുതുശ്ശേരി 43 വയസ്സ്, ആന്റു (43), കാഞ്ഞിരപ്പിള്ളി വരപ്പന മാപ്രാമ്പിള്ളി സെബി (43) എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാര്‍ ശിക്ഷ വിധിച്ചു.2003 ഡെപ്റ്റംബര്‍ 3-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട വിനയന്റെ അയല്‍വാസിയായ കൊന്നക്കുഴി രാജനുമായുള്ള മുന്‍വൈരാഗ്യമൂലം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കേസിലെ 1-ാം പ്രതി രമേഷ് ബൈക്കില്‍ പോകുകയായിരുന്ന വരന്തരപ്പിളളി സ്വദേശി കൈതയില്‍ വീട്ടില്‍ വിനയനെയും സുഹൃത്ത് തോരപ്പ വീട്ടില്‍ മുജീബിനെയും ടെമ്പോ ഓടിച്ച് മനഃപൂര്‍വം ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോകുകയും വിനയന്‍ മരണപ്പെടുകയും മുജീബിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവശേഷം പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുകയും വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയും ചെയ്തു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് കേസ് അപകടമരണമായി രെജിസ്റ്റര്‍ ചെയുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് വിനയന്റെ കുടുംബാംഗങ്ങളുടെ പ്രതിഷേധവും കോടതി ഇടപെടലും മൂലം കേസ് ഹൈകോടതി ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു.ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ മരണത്തിനു കാരണമായ വാഹനവും പ്രതിയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചിലെ ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍മാരായ സി പി വേലായുധന്‍, എം എസ് ബാലസുബ്രഹ്മണ്യന്‍, സി അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ 1-ാം പ്രതി രമേഷിനെ കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവിനും,വധശ്രമത്തിന് ജീവപര്യന്തം കഠിന തടവിനും അമ്പതിനായിരം രൂപ വീതം പിഴ അടക്കുന്നതിനും 6,7 പ്രതികളെ തെളിവ് നശിപ്പിക്കല്‍ കുറ്റത്തിന് ഒരു വര്‍ഷം കഠിന തടവിനും പതിനായിരം രൂപ വീതം പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു.കേസില്‍ പ്രോസിക്യുഷന്‍ ഭാഗത്തുനിന്നും 55 സാക്ഷികളെ വിസ്തരിക്കുകയും 63 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യുഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പി. ജെ ജോബി, അഡ്വക്കേറ്റുമാരായ സജി റാഫേല്‍ ടി, ജിഷ ജോബി, അബിന്‍ ഗോപുരന്‍ എന്നിവര്‍ ഹാജരായി.

Advertisement

സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു

കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായ സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവത്കരണ രോഗനിര്‍ണയ പരിപാടിയാണ് ‘ഒപ്പം’ പദ്ധതി. സര്‍വ്വേയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സര്‍വ്വേയുടെ സമാപന സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. പ്രസന്ന അനില്‍കുമാര്‍, ഡോ.ടി.വി.ബിനു, സി.കെ.സംഗീത്, സി.എസ്.സുബീഷ്, എന്‍.കെ.ഉദയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe