എം എല്‍എ ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച്

868
Advertisement

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്ന ലക്ഷ്യത്തോടെ 2012 ല്‍ തുടക്കംകുറിച്ച 2014 ല്‍ പൂര്‍ത്തിയാക്കേണ്ട സമഗ്ര കുടിവെള്ള പദ്ധതി ആറുവര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് പ്രൊഫ. കെ യു അരുണന്‍ എം എല്‍ എയുടെ ഓഫീസിലേക്ക് ബി ജെ പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.ആല്‍ത്തറ പരിസരത്ത് പോലിസ് മാര്‍ച്ച് തടഞ്ഞു.കുടിവെള്ളക്ഷാമം അതിരൂക്ഷമാകുമ്പോള്‍ കുടിവെള്ളപദ്ധതികളില്‍ എം എല്‍ എയുടെയുടെയും ഇടതുസര്‍ക്കാരിന്റെയും അനാസ്ഥയാണ് പദ്ധതികള്‍ വൈകുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി മേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഉണ്ണികൃഷ്ണന്‍ പാറയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി വേണു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ഇ മുരളിധരന്‍,സുരേഷ് കുഞ്ഞന്‍,ബിജുവര്‍ഗ്ഗീസ്,അഖിലാഷ് വിശ്വനാഥന്‍,സജി,അനു സജീവ്,സുധ,അമ്പിളി ജയന്‍,സുനില്‍ ഇല്ലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement