ലോക വനിതാദിനചാരണവും മാതൃസംഗമവും നടത്തി.

413
Advertisement

കരുവന്നൂര്‍: രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് കരുവന്നൂര്‍ ഇടവകയിലെ മുഴുവന്‍ അമ്മമാരെയും കോര്‍ത്തിണക്കി ലോക വനിതാദിനചാരണവും മാതൃസംഗമവും നടത്തി. ‘കൊയ്‌നോണിയ 2018’ എന്ന പേരില്‍ നടത്തിയ വനിത – മാതൃമഹാസംഗമം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനറും ഇടവക മാതൃവേദി പ്രസിഡന്റുമായ ലിസി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.ഇടവക വികാരി ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍ ആമുഖപ്രസംഗം നടത്തി. പ്രഫ. സി.ഡി. വര്‍ഗീസ് ക്ലാസ് നയിച്ചു. 70 വയസിനു മുകളിലുള്ള അമ്മമാരെയും ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരെയും കുടുംബജീവിതത്തിലെ നവാഗതരെയും ആദരിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹോപഹാരം നല്‍കി. 700 ഓളം അമ്മമാര്‍ മാതൃകണ്‍വന്‍ഷനില്‍ പങ്കെടുത്തു. സിസ്റ്റര്‍ സാല്‍വി, തോമാസ് ആളൂര്‍, പ്രിന്‍സി ലോറന്‍സ്, റാണി വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement