സൈക്കിളുകള്‍ വിതരണം ചെയ്തു

641
Advertisement
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10-ാം ക്ലാസ്സിലെ നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വെച്ച് വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സൈക്കിളുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.സി. വര്‍ഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ ബഷീര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി, കൗണ്‍സിലര്‍മാരായ സോണിയ ഗിരി, പി.വി. ശിവകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ഷാജു സ്വാഗതവും നഗരസഭ സെക്രട്ടറി ഒ.എന്‍.അജിത്ത് നന്ദിയും പറഞ്ഞു. പട്ടികജാതി വികസന ആഫീസര്‍ ടി.ആര്‍ ഷാബു പദ്ധതി വിശദീകരണം നടത്തി.
Advertisement