31.9 C
Irinjālakuda
Saturday, January 18, 2025
Home Blog Page 604

തകര്‍ന്ന റോഡ് ശരിയാക്കാത്തതില്‍ ബിജെപി പ്രതിഷേധിച്ചു.

കിഴുത്താണി : ഏറെ നാളായി തകര്‍ന്ന് കിടക്കുന്ന കണ്ടാരംതറ കിഴുത്താണി റോഡ് റീ ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് ബിജെപി 43,44 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം.അധികാരികളോട് നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡ് ശരിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വായ മൂടി കെട്ടി റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ്, ജയദേവന്‍ രാമന്‍കുളത്ത്, ബാബു, ഷാജി, രാധാകൃഷ്ണന്‍, സന്തോഷ്, സതീഷ്, ദീപു എന്നിവര്‍ നേതൃത്വം നല്കി.

Advertisement

ശ്രീ കൂടല്‍മാണിക്യം കീഴേടമായ ശ്രീ പഴയക്കാരകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

വെങ്കിടങ്ങ് : ശ്രീ കൂടല്‍മാണിക്യത്തിന്റെ കീഴേടമായ വെങ്കിടങ്ങ് ശ്രീ പഴയക്കാരകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ (തൊയക്കാവ് ) പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.മുന്നൂറ് വര്‍ഷത്തോളം പഴക്കം കണക്കാക്കുന്ന ക്ഷേത്രത്തില്‍ ഭഗവതിയാണ് പ്രതിഷ്ഠ.ക്ഷേത്രത്തില്‍ വെച്ച് നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ നിര്‍വഹിച്ചു.

Advertisement

കുടിവെള്ളത്തിനായി കോടതി കയറിയ പടിയൂര്‍ സ്വദേശിയ്ക്ക് നാല് ദിവസം ഇടവിട്ട് വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോററ്റി.

ഇരിങ്ങാലക്കുട: പടിയൂര്‍ മൂഞ്ഞനാടിലെ പൊതുടാപ്പില്‍ ആഴ്ചയില്‍ നാല് ദിവസം കൂടുമ്പോള്‍ വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോററ്റിയും പടിയൂര്‍ പഞ്ചായത്തും. പെര്‍മിനന്റ് ലോക് അദാലത്തില്‍ മുഞ്ഞനാട് കളപ്പുരയ്ക്കല്‍ ശശീധരന്‍ കെ.ജി. നല്‍കിയ പരാതിയുടെ ഉത്തരവ് നടത്തികിട്ടുന്നതിനായി ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി മുമ്പാകെ വിധി നടത്ത് ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട മീഡിയേഷന്‍ സബ് സെന്ററില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് നാല് ദിവസത്തിലൊരിക്കല്‍ വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോററ്റിയും പടിയൂര്‍ പഞ്ചായത്തും രേഖാമൂലം സമ്മതിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമായ മുഞ്ഞനാട് ഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പൊതുടാപ്പില്‍ ഇതുവരേയും വെള്ളമെത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 2011 മുതല്‍ ശശീധരന്‍ പെര്‍മിനന്റ് ലോക് അദാലത്തിനെ സമീപിച്ചത്. പരാതി പരിശോധിച്ച അദാലത്ത് പഞ്ചായത്തിനേയും കൂടി ഉള്‍പ്പെടുത്തി നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 2012ല്‍ പെര്‍മിനന്റ് ലോക് അദാലത്ത് 18 മാസത്തിനകം വാട്ടര്‍ അതോററ്റിയും പഞ്ചായത്തും ചേര്‍ന്ന് പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് വിധി നടപ്പിലാക്കി കിട്ടാന്‍ ശശീധരന്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയെ സമീപിച്ചത്. ഇരിങ്ങാലക്കുട മീഡിയേഷന്‍ സബ്ബ് സെന്ററില്‍ ഇരുവിഭാഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ കുടിവെള്ളം ലഭ്യമാക്കാമെന്ന ധാരണയില്‍ ഇരുവിഭാഗങ്ങളും ഒപ്പുവെച്ചു. ധാരണ പ്രകാരം ശശീധരനും പരിസരവാസികള്‍ക്കും നാല് ദിവസത്തിലൊരിക്കല്‍ പൊതുടാപ്പ് വഴി ശുദ്ധജലം ലഭ്യമാക്കാന്‍ വേണ്ട നടപടി കൈകൊള്ളുമെന്ന് വാട്ടര്‍ അതോററ്റി ഉറപ്പ് നല്‍കി. ഏതെങ്കിലും കാരണവശാല്‍ പൊതുടാപ്പുവഴി ശുദ്ധജലം ലഭ്യമാക്കുവാന്‍ വാട്ടര്‍ അതോററ്റിക്ക് സാധിക്കാത്തപക്ഷം പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ വാട്ടര്‍ അതോററ്റി വിവരം അറിയിക്കണം. പടിയൂര്‍ പഞ്ചായത്ത് അധികൃതര്‍ കളക്ടറുടെ അനുമതിയോടെ ടാങ്കര്‍ ലോറി വഴിയോ മറ്റ് മാര്‍ഗ്ഗത്തിലൂടേയോ വിധി ഉടമക്കും പരിസരവാസികള്‍ക്കും ആവശ്യമായ ശുദ്ധജലം എത്തിച്ചുകൊടുക്കാന്‍ നടപടിയെടുക്കും. ശശീധരനും പരിസരവാസികള്‍ക്കും ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് വാട്ടര്‍ അതോററ്റിയും ഗ്രാമപഞ്ചായത്തും ഉറപ്പുവരുത്തുമെന്നും വിധി ഉടമയും എതിര്‍കക്ഷികളും ഒപ്പിട്ട എഗ്രിമെന്റില്‍ ഉറപ്പ് പറയുന്നു. ശശീധരന് പുറമെ എതിര്‍കക്ഷികളായ വാട്ടര്‍ അതോറട്ടി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. കുടിവെള്ളം രൂക്ഷമായ മുഞ്ഞനാട് പ്രദേശവാസികള്‍ വേനല്‍കാലത്ത് വെള്ളം പണം കൊടുത്ത് വാങ്ങേണ്ടസ്ഥിതിയിലാണ്. കിണറുകളുണ്ടെങ്കിലും ഉപ്പുവെള്ളം കയറി ഒന്നും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ശശീധരന്‍ പറഞ്ഞു. നാല് ദിവസത്തിലൊരിക്കലെങ്കിലും വെള്ളം ലഭ്യമായാല്‍ അത് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. നിലവില്‍ 350 രൂപ കൊടുത്താണ് ഓരോ കുടുംബങ്ങളും ആവശ്യത്തിന് കുടിവെള്ളം വാങ്ങുന്നതെന്ന് ശശീധരന്‍ പറഞ്ഞു. വിധി ഉടമക്ക് വേണ്ടി അഡ്വ. സോമസുന്ദരന്‍ ഹാജരായി.

Advertisement

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വാഴകൃഷിയില്‍ നൂറുമേനിയുമായി ഊരകം സി എല്‍ സി

പുല്ലൂര്‍: നേന്ത്രവാഴ കൃഷിയില്‍ നൂറ് മേനി വിളവെടുപ്പിനായി ഊരകം സി എല്‍ സി ഒരുങ്ങുന്നു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി പള്ളിയുടെ പറമ്പില്‍ സി എല്‍ സി യുടെ നേതൃത്വത്തില്‍ നടത്തിയ നേന്ത്രവാഴ കൃഷിയിലാണ് നൂറ് മേനി വിളവുണ്ടായത്.ഏത് തൊഴിലിനും മഹത്വമുണ്ടെന്ന് വിളിച്ചോതി കഴിഞ്ഞ മെയ്ദിനത്തിലാണ് പുതു തലമുറയിലെ യുവാക്കള്‍ നേന്ത്രവാഴ കൃഷിയുമായിറങ്ങിയത്. ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടിയവരും മെഡിക്കല്‍, എഞ്ചനീയറിങ്, ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ജോലിയെടുക്കുന്നവരും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായിരുന്നു കര്‍ഷകര്‍.ദൈവത്തിന്റെ ദാനമായ ഭൂമിയെയും പ്രകൃതിയെയും നിലനിര്‍ത്താനും ആവശ്യമായ മഴയും വിഷമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ശുദ്ധമായ വെള്ളവും മലിനമാകാത്ത വായുവും നഷ്ടപ്പെട്ട സംസ്‌കൃതിയും സംസ്‌ക്കാരവും വീണ്ടെടുക്കാനും മണ്ണിനെ സ്‌നേഹിക്കണമെന്ന സന്ദേശം ഉയര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സി എല്‍ സി യുടെ നേതൃത്വത്തിലുള്ള സാന്ത്വനം പദ്ധതിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം.നിഖില്‍ ജോണ്‍, ഡെനില്‍ ഡേവിസ്, ജിലിന്‍ ജോര്‍ജ്, അലക്‌സ് ജോസ്, ജീസ് വര്‍ഗീസ്, സിബി ജേക്കബ്, ഫെബിന്‍ ബേബി, ക്രിസ്റ്റീന്‍ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.വിളവെടുപ്പ് പ്രൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം ചെയ്തു.

Advertisement

വഴിയാത്രക്കാര്‍ക്കും പക്ഷികള്‍ക്കും വേണ്ടി തണ്ണീര്‍ പന്തല്‍ ഒരുക്കി

മുരിയാട് : യുവമോര്‍ച്ച മുരിയാട് പഞ്ചായത്തിലെ മുല്ല, കുണ്ടായ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊള്ളുന്ന ചൂടില്‍ ദാഹിച്ചുവലയുന്ന വഴിയാത്രക്കാര്‍ക്കും പക്ഷികള്‍ക്കും വേണ്ടി തണ്ണീര്‍ പന്തല്‍ ഒരുക്കി .യുവമോര്‍ച്ച നിയോജക മണ്ഡലം ഉപാദ്ധ്യക്ഷന്‍ അജീഷ് പൈക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു . ഇരിങ്ങാലക്കുടയിലെ മുഴുവന്‍ യൂണിറ്റ് അടിസ്ഥാനത്തിലും ഇത്തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളും കുടിവെള്ള ഷാമം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വേണ്ടി ഭരണ വര്‍ഗ്ഗത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമരപരിപാടികള്‍ക്കും നേതൃതം നല്‍കും എന്നു യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ മുഖ്യപ്രഭാഷണത്തില്‍ സംസാരിച്ചു . മുരിയാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് വന്‍ പരിഹാരമുണ്ടാവണ്ട മുടിച്ചിറ നവീകരണത്തിന് നബാര്‍ഡില്‍ നിന്നും പാസായ 1 കോടി 43 ലക്ഷം രൂപ പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലേ പോക്ക് നയത്തില്‍ ലാപ്‌സായി പോയതായും കൂടാതെ മുല്ലക്കാട് സ്ഥിതി ചെയ്യുന്ന പൊതുകിണറ് ലക്ഷകണക്കിന് രൂപ ചിലവാക്കി കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയിട്ടും ആ കിണറില്‍ നിന്നും വെള്ളം കോരിയെടുക്കാന്‍ തുടിക്കാലുകളൊ മോട്ടോര്‍ സംവിധാനമോ ചെയ്തു കൊടുക്കാത്തതായും ആരോപിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരങ്ങള്‍ യൂണിറ്റ് തലത്തില്‍ നടത്തും എന്നു അദ്ധ്യക്ഷ ഭാഷണത്തില്‍ അരുണ്‍ ഇ ആര്‍ പറഞ്ഞു. മനോജ് നെല്ലിപറമ്പില്‍ ,മധു ടി എസ്, മിഷാദ് ,കൃഷ്ണ രാജ് ,സജിത്ത് ചന്ദ്രന്‍ ,ഷിബു, വിശാഖ് എന്നിവര്‍ നേതൃത്വം നല്‍കി

Advertisement

വൃക്കരോഗികള്‍ക്ക് സ്വാന്തനമേകി കിഡ്‌നി ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം

ഇരിങ്ങാലക്കുട : കിഡ്‌നി ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി.കാത്തലിക്ക് സെന്ററില്‍ നടന്ന പൊതുയോഗം കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്റ്റട്രേര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.ഡോ.ഹരിന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ് ജെ ചിറ്റിലപ്പിള്ളി പ്രവര്‍ത്തന അവലോകനവും ഇ പി സഹദേവന്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.കെ കെ ബാബു,എ എന്‍ രാജന്‍,എം എന്‍ തമ്പാന്‍,അല്‍ഫോണ്‍സാ തോമസ്,പ്രമീള അശോകന്‍,ശശി വെളിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.കെ എന്‍ സുഭാഷ് സ്വാഗതവും എ സി സുരേഷ് നന്ദിയും പറഞ്ഞു.വൃക്കരോഗികള്‍ക്കുള്ള ഡയാലീസിസ് ധനസഹായ വിതരണവും നടന്നു.

Advertisement

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍ കൂത്ത് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു അവതരിപ്പിച്ചുവരുന്ന ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍ കൂത്ത് സമ്പൂര്‍ണ്ണാവതരണത്തിന്റെ ഭാഗമായി ശകടാസുരവധം, തൃണാവര്‍ത്തവധം, നാമകരണം എന്നീ ഭാഗങ്ങള്‍ അവതരിപ്പിച്ചു. പൂതനാമോക്ഷത്തിനു ശേഷം ഭീമാകാരിയായി മരിച്ചുവീണ രാക്ഷസ്സിയുടെ മാറില്‍ നിന്നും ശ്രീകൃഷ്ണ ഭഗവാനെ ഗോപികമാര്‍ വന്ന് എടുത്തതിനു ശേഷം പൂതനയുടെ ശരീരം ദഹിപ്പിക്കുതും അതിനു ശേഷം ശകടാകൃതിയായി വന്ന അസുരനെ കൃഷ്ണന്‍ ചവിട്ടി നിഗ്രഹിക്കുതും തുടര്‍ന്ന് ഗര്‍ഗ്ഗ മഹര്‍ഷി കുട്ടികളെ ബലരാമനെയും കൃഷ്ണനെയും നാമകരണം ചെയ്യുതുവരെയുള്ള ഭാഗങ്ങളാണ് ഒന്നാം ദിവസം അവതരിപ്പിച്ചത്. നങ്ങ്യാര്‍ കൂത്ത് അവതരണത്തിന് മുന്നോടിയായി പ്രശസ്ത കലാനിരൂപകന്‍ എം. ജെ. ശ്രീചിത്രന്‍ ‘കൃഷ്ണസങ്കല്‍പം കേരളീയ കലകളില്‍’ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലായി വ്യത്യസ്ത ഭാഗങ്ങള്‍ അവതരിപ്പിച്ചാണ് ശ്രീകൃഷ്ണചരിതത്തിന്റെ രംഗാവതരണം സമ്പൂര്‍ണ്ണമാക്കുതെന്ന് കപില വേണു അഭിപ്രായപ്പെട്ടു.

Advertisement

മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കല്ലൂക്കാരന്‍ ( 62 ) നിര്യാതനായി

ചേലൂര്‍: മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കല്ലൂക്കാരന്‍ ( 62 ) നിര്യാതനായി.ഭാര്യ സുവര്‍ണ്ണ, മക്കള്‍ സവിത, സനല്‍ വര്‍ഗ്ഗീസ് (ITU BANK), വിനില്‍ വര്‍ഗ്ഗീസ്, മരുമകന്‍ പോള്‍(സൂറത്ത്).സംസ്‌ക്കാരം 27/03/2018 ചൊവ്വാഴ്ച്ച രാവിലെ 11:30 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

Advertisement

പടിയൂര്‍ പഞ്ചായത്തില്‍ റോഡരികിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നു.

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തില്‍ റോഡരികിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു.പഞ്ചായത്തിനെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കാക്കാത്തുരുത്തി, കോതറ, മതിലകം, അരിപ്പാലം, കെട്ടുചിറ പാലങ്ങളില്‍ വഴി വിളക്കുകള്‍ ശരിയായ രീതിയില്‍ കത്താത്തതിനാല്‍ രാത്രി സഞ്ചാരത്തിന് ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകുന്നു. രാത്രിയുടെ മറവില്‍ ഈ പ്രദേശങ്ങളില്‍ കക്കൂസ്മാലിന്യവും, അറവുമാലിന്യവും തള്ളുന്നത് പതിവായിരിക്കുകയാണ്. ഈ മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ കൂടി ഒഴുകി ദൂരവ്യാപകമായ സാമൂഹ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ ശല്യവും ഈ പ്രദേശത്തു രൂക്ഷമാണ്.നിരന്തരമായി പഞ്ചായത്തതികൃതരുടെ ശ്രദ്ധയില്‍ നാട്ടുക്കാര്‍ പ്രശ്‌നം അവതരിപ്പിച്ചിട്ടും നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുക്കാര്‍ സമരപരിപാടികള്‍ ആരംഭിക്കുവാന്‍ ആലോചിക്കുന്നു.

 

Advertisement

കുരുത്തോലയേന്തി ഓശാന തിരുന്നാള്‍ ആചരിച്ച് ഇരിങ്ങാലക്കുടയിലെ വിശ്വാസികള്‍

ഇരിങ്ങാലക്കുട : ഈസ്റ്ററിന്റെ ആഗമനമറിയിച്ച് ക്രൈസ്തവര്‍ ഞായറാഴ്ച ഓശാന ആചരിച്ചു.യേശുദേവന്റെ ജറുസലേം പട്ടണത്തിലേക്കുള്ള വരവിനെ അനുസ്മരിക്കുന്നതാണ് ഓശാന തിരുന്നാള്‍.കഴുതപ്പുറത്ത് എഴുന്നള്ളിയ യേശുവിനെ വസ്ത്രങ്ങള്‍ വിരിച്ചും ഒലിവ് ഇലകള്‍ വീശിയും ജറുസലേം നിവാസികള്‍ വരവേറ്റതിന്റെ അനുസ്മരണമാണ് കുരുത്തോല ഏന്തിയുള്ള ഓശാന ആചരണം. ഇതോടെ അമ്പത് നോമ്പിന്റെ സമാപനം കുറിക്കുന്ന വിശുദ്ധ വാരാചരണത്തിനും തുടക്കമാവും.ഞായറാഴ്ച രാവിലെ ദേവാലയങ്ങളില്‍ ഓശാന തിരുകര്‍മങ്ങളും കുരുത്തോല പ്രദക്ഷിണവും നടന്നു.സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് ബിഷപ് പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനായിരുന്നു.കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ സഹകാര്‍മ്മികത്വം വഹിച്ചു.

Advertisement

പുത്തന്‍ തോട് പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

Advertisement

പോസ്റ്റ് ഓഫിസ് റോഡില്‍ കൈവരി സ്ഥാപിക്കാനുള്ള നിര്‍ദേശം : ഓട്ടോ തെഴിലാളികള്‍ പ്രതിഷേധമായി രംഗത്ത്

ഇരിങ്ങാലക്കുട : ടൈലിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്‍ിന് കിഴക്കു വശത്ത് പോസ്‌റ്റോഫീസിനോട് ചേര്‍ന്നുള്ള റോഡില്‍ കൈവരികള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെതിരെ ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ റോഡ് ടൈല്‍ വിരിക്കുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിടയിലാണ് റോഡിന്റെ കിഴക്കു ഭാഗത്ത് ഫുട്പാത്തില്‍ കൈവരി നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നത്. കൈവരി സ്ഥാപിക്കുന്നതിനെ യു. ഡി. എഫ്, എല്‍. ഡി. എഫ്. അംഗങ്ങള്‍ തത്ത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. കൈവരികള്‍ സ്ഥാപിക്കുന്നതോടെ ഇവിടെ ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കാന്‍ കഴിയില്ലെന്നും ഇത് വികസനത്തിന്റെ പേരില്‍ തൊഴിലാളികളെ റോഡിലേക്ക് ഇറക്കി വിടുന്ന സാഹചര്യം ഒരുക്കുമെന്നും സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ തീരുമാനം അറിഞ്ഞതോടെ ശനിയാഴ്ച രാവിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഒന്നടങ്കം ചേംബറിലെത്തി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവിന് നിവേദനം നല്‍കുകയായിരുന്നു. തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു തൊഴിലാളി പ്രതിനിധികളെ അറിയിച്ചു. പുതിയ ട്രാഫിക് അഡൈ്വസറി തീരുമാനം പ്രകാരം നഗരത്തില്‍ ഇനി പുതിയ ഓട്ടോറിക്ഷ പേട്ടകള്‍ അനുവദിക്കാനാകില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള പേട്ട നിറുത്തലാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. കൗണ്‍സില്‍ തീരുമാനത്തിനെതിരെ എ. ഐ. ടി. യു. സി. യും, ബി. ജെ. പി. യും രംഗത്തു വന്നിരുന്നു. പത്താം നമ്പര്‍ ഓട്ടോ സ്റ്റാന്‍ഡ് നിറുത്തലാക്കാനുള്ള നീക്കം ഓട്ടോ തൊഴിലാളികളോട് കാണിക്കുന്ന അനീതിയാാണന്ന് എ. ഐ. ടി. യു. സി. പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഈ റോഡിലെ തന്നെ ബസ്സ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ അനതിക്യത കയ്യേറ്റങ്ങള്‍ക്ക് നേരെ നഗരസഭ കണ്ണടക്കുകയാണന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നഗരസഭ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ കടയുടമകള്‍ നടത്തിയിട്ടുള്ള 2 മീറ്ററോളം അനധികൃത കയ്യറ്റം ഒഴിവാക്കി ജനങ്ങള്‍ക്ക് സുഗമമായി സുരക്ഷയോടെ നടക്കുവാനായി നടപ്പാത ഒരുക്കുവാന്‍ കഴിയാത്ത നഗരസഭ ഓട്ടോറിക്ഷാ തൊഴിലാളികളോട് കാണിക്കുന്ന നിക്ഷേതാത്മക നടപടിക്ക് കടുത്ത വില നല്‍കേണ്ടി വരുമെന്ന് സി പി എം കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

 

Advertisement

ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തം ഒരുങ്ങി

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് കൈപ്പന്തങ്ങള്‍ ഒരുങ്ങി. രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട് മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടര്‍ന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കല്‍ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും മൂന്ന് വരി പന്തം കത്തിക്കും. ശാസ്താവിന്റെ തിരു മുമ്പില്‍ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.ഓടില്‍ തീര്‍ത്ത പന്തത്തിന്റെ നാഴികള്‍ ഓരോ വര്‍ഷവും പോളീഷ് ചെയ്യും. മുല്ലമൊട്ടിന്റെ ആകൃതിയില്‍ പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും. ഇതിനായി തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി മന്ദാരകടവില്‍ വെച്ച് പുഴുങ്ങി അലക്കി ഉണക്കി വെച്ചിട്ടുണ്ട്. വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലത്ത് വൃശ്ചികത്തില്‍ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച് വെയ്കാറുണ്ടായിരുന്നു. ഇതില്‍ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാന്‍ ഉപയോഗിക്കാറ്.ആറ് നാഴി പന്തം മൂന്ന് മണിക്കൂര്‍ കത്തണമെങ്കില്‍ 15 കിലോ വെളിച്ചെണ്ണ വേണ്ടി വരും. ഇലക്ട്രിസിറ്റി സാര്‍വ്വത്രിക മാകുന്നതിന് മുമ്പ് കൈപ്പന്തത്തിന്റെ പ്രകാശത്തിലാണ് പൂരം നടത്തി വന്നിരുന്നത്.ഊരകം എം എസ് ഭരതന്റെ നേതൃത്വത്തില്‍ കുട്ടന്‍, ശശി, കുട്ടപ്പന്‍, ബരീഷ് കുമാര്‍ എന്നിവരാണ് ആറാട്ടുപുഴ പത്തായപ്പുരയില്‍ വെച്ച് കൈപ്പന്തങ്ങള്‍ തയ്യാറാക്കിയത്.

Advertisement

ഇരിങ്ങാലക്കുട നഗരസഭ 2018 2019 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട : നഗരസഭയുടെ 2018 – 2019 സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അവതരിപ്പിച്ചു. 51.20 കോടി രൂപ വരവും, 47.88 കോടി രൂപ ചിലവും, 3 .32 കോടി നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് ശനിയാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ അവതരിപ്പിച്ചത്.കൃഷിയ്ക്കായി 80 ലക്ഷം രൂപയാണ് ബഡ്ജറ്റില്‍ വകയിരിത്തിയിരിക്കുന്നത്.കണ്ടാരംത്തറ ലിഫ്റ്റ് ഇറിഗേഷന്‍,പനോലിതോട് ആഴം കൂട്ടല്‍,തറയ്ക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍,തളിയകോണം ലിഫ്റ്റ് ഇറിഗേഷന്‍ തുടങ്ങിയവയ്ക്ക് 20 ലക്ഷവും നെല്‍കൃഷിയ്ക്ക് 25 ലക്ഷവും,തെങ്ങ്,വാഴ,ജാതി, കൃഷിയ്ക്ക് 15 ലക്ഷവും കാര്‍ഷിക മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിയ്ക്കല്‍ കൃഷിഭവനുകളുടെ സംരക്ഷണം എന്നിവയ്ക്ക് 20 ലക്ഷവും ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുണ്ട്.മൃഗസംരക്ഷണ മേഖലയില്‍ 40 ലക്ഷം രൂപയും നഗരത്തില്‍ പ്ലാസ്റ്റിക്ക് കിറ്റുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി തുണി സഞ്ചി പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി 3 ലക്ഷം രൂപ വകയിരുത്തി.കൂടാതെ സംരംഭക ക്ലബിനും,ഗ്രൂപ്പ്,വ്യക്തിഗത സംരംഭങ്ങള്‍ എന്നിവയ്ക്ക് വേണ്ടി 3 ലക്ഷം രൂപയും വകയിരുത്തി.അംഗനവാടി പോഷകാഹാര പദ്ധതിയ്ക്ക് 27 ലക്ഷം രൂപയും ശാരിരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പായി 25 ലക്ഷം രൂപയും വയോമിത്രം പരിപാടിയ്ക്ക് 10 ലക്ഷം രൂപയും ജനറല്‍ ആശുപത്രിയില്‍ ജെറിയാട്രിക് വാര്‍ഡ് നിര്‍മ്മിക്കുന്നതിന് 20 ലക്ഷവും അംഗനവാടികള്‍ക്കായി 10 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തി.വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി 3.5 കോടി രൂപയുംആരോഗ്യ മേഖലയിലേയ്ക്ക് 1.5 കോടി രൂപയും മാലിന്യ സംസ്‌ക്കരണത്തിന് 20 ലക്ഷം,ക്രിമിറ്റോറിയം നിര്‍മ്മാണത്തിന് 50 ലക്ഷം,പച്ചക്കറി മാര്‍ക്കറ്റ് നവീകരണത്തിന് 5 ലക്ഷം എന്നിങ്ങെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും ബൈപാസ് റോഡ് പൂതംകുളം മുതല്‍ ബ്രദര്‍ മിഷന്‍ റോഡ് വരെ ദീര്‍ഘിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുംടൗണ്‍ ഹാളിന്റെ പ്രതിധ്വനി ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപയും നഗരസഭ കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ക്ക് 20 ലക്ഷം രൂപയും പാര്‍ക്ക് നവീകരണത്തിന് 20 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.ബെപ്പാസ് റോഡില്‍ എല്‍ ഇ ഡി സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയും എല്ലാ വാര്‍ഡുകളിലെ തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി 1 കോടി 21 ലക്ഷം രൂപയും വനിതകളുടെ ക്ഷേമത്തിനായി 1 കോടി രൂപയും ഭരണ നിര്‍വഹണനത്തിനായി 40 ലക്ഷം രൂപയും ചാത്തന്‍ മാസ്റ്റര്‍ ഹാളിനായി 1 കോടി രൂപയും മറ്റ് പട്ടിക ജാതി ഭവന പദ്ധതികള്‍ക്കായി 1 കോടിയും ഇത്തവണത്തേ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.6.37 കോടി രൂപ മുന്നിരിപ്പും 42.49 കോടി വരവും അടക്കം 48.86 കോടി ആകെ വരവും 43.38 കോടി ചെലവും 5.47 കോടി നീക്കിയിരുപ്പും വരുന്ന 2017-2018 ലെ പുതുക്കിയ ബഡ്ജറ്റും 5.47 കോടി ഓപ്പണിംങ്ങ് ബാലന്‍സും 45.72 കോടി രൂപ വരവും കൂടി 51.20 കോടി രൂപ മെത്തം വരവും 47.88 കോടി രൂപ ചിലവും 3.32 കോടി രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്ന 2018-2019 ലെ ഇരിങ്ങാലക്കുട നഗരസഭാ ബഡ്ജറ്റാണ് സഭയുടെ അംഗീകരാത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്.

Advertisement

കേരളം കാര്‍ഷികോല്പന്നങ്ങള്‍ ആധുനിക രീതിയില്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറുകയാണ് : മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍

കരുവന്നൂര്‍ : കേരളം മികച്ച കാര്‍ഷികോല്പന്നങ്ങള്‍ ആധുനിക രീതിയില്‍ സംസ്‌കരിച്ച് പായ്ക്ക് ചെയ്ത് കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറുകയാണെന്നും, അടുത്ത വര്‍ഷം മുതല്‍ നേന്ത്രക്കായയുടെ വന്‍ തോതിലുള്ള കയറ്റുമതിക്ക് ലക്ഷ്യമിടുന്നുവെന്നും, അതിനായി തൃശ്ശൂര്‍ ജില്ലയില്‍ 500 ഹെക്ടര്‍ സ്ഥലത്ത് ജൈവ രീതിയിലുള്ള നേന്ത്രവാഴ കൃഷിക്ക് പ്രോത്സാഹനം നല്‍കുമെന്നും കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍.കരുവന്നൂരില്‍ പ്രവര്‍ത്തിക്കുന്ന വി.എഫ്.പി.സി.കെ.സ്വാശ്രയ കര്‍ഷക സമിതിയുടെ പുതിയ വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പീച്ചി കണ്ണാറയിലുള്ള വാഴ ഗവേഷണ കേന്ദ്രത്തില്‍ വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും, മാളയില്‍ ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള്ള ഫാക്ടറികള്‍ 10 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുകയാണ്.കൊടകരയില്‍ നാടന്‍ മഞ്ഞള്‍ സംഭരണ കേന്ദ്രവും ആരംഭിക്കും.കര്‍ഷകരെ പ്രൊഫഷണലുകളാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ പഴം-പച്ചക്കറി മേഖലയുടെ സമഗ്ര വികസനവും,സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ കരുവന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതിക്ക് സ്വന്തമായി വിപണന കേന്ദ്രം നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപയുടെയും, സ്ഥലം വാങ്ങുന്നതിന് 10 ലക്ഷം രൂപയുടെയും സഹായമാണ് ലഭ്യമായത്.പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ അദ്ധ്യക്ഷനായി.മികച്ച വാഴ കര്‍ഷകനായി തെരഞ്ഞെടുത്ത സാബു കൂളയെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു.വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.കെ.സുരേഷ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍, കൗണ്‍സിലര്‍ വി.കെ. സരള, വി.എഫ്.പി.സി.കെ പ്രോജക്റ്റ് ഡയറക്ടര്‍ അജു ജോണ്‍ മത്തായി, 1 ജില്ലാ മാനേജര്‍ എ.എ.അംജ,മാര്‍ക്കറ്റിംഗ് മാനേജര്‍ ബബിത.കെ.യു.പൊറത്തിശ്ശേരി കൃഷി ഓഫീസര്‍ വി.വി.സുരേഷ്, ധന്യ.സി.എസ് എന്നിവര്‍ പ്രസംഗിച്ചു. സമിതി പ്രസിഡണ്ട് കെ.സി.ജെയിംസ് സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.കെ.ഡേവിസ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.പുഷ്പലത ‘വാഴയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍’ ,ഡോ.പി.ആര്‍.മഞ്ജു ‘ശാസ്ത്രീയമായ വാഴ കൃഷി ‘ എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു.ചടങ്ങിനെത്തിയ മുഴുവന്‍ കര്‍ഷകര്‍ക്കും വിവിധയിനം പച്ചക്കറിത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തു.

 

Advertisement

ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമര്‍പ്പണവും

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല സമര്‍പ്പണവും ആഘോഷിച്ചു. രാവിലെ ഗണപതിഹവനവും തുടര്‍ന്ന് കലശപൂജ, പഞ്ചവിംശതി , കലശാഭിഷേകം ഉച്ചപൂജ എന്നിവ നടന്നു. പ്രതിഷ്ഠാദിനാഘോഷം സമാജം പ്രസിഡണ്ട് ഭാരത കണ്ടെങ്കാട്ടില്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സ്വയംഭൂ ശാന്തി പൊങ്കാല അടുപ്പില്‍ തീ കൊളുത്തി തുടര്‍ന്ന് ദീപാരാധന, പൊങ്കാല സമര്‍പ്പണം, അത്താഴപൂജ, നട അടക്കല്‍ എന്നിവയും നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്ര സന്നിധിയിലെത്തിച്ചേര്‍ന്നു.

Advertisement

ഭഗത് സിംഗ് രക്തസാക്ഷി ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഭഗത് സിംഗ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി നടത്തിയ ടൂവീലര്‍ റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍.എല്‍ ശ്രീലാല്‍ ബ്ലോക്ക് സെക്രട്ടറി സി ഡി സിജിത്ത്, പി.സി.നിമിത, വി.എ.അനീഷ്, ആര്‍.എല്‍.ജീവന്‍ലാല്‍, പി.കെ.മനുമോഹന്‍. എന്നിവര്‍ നേതൃത്വം നല്‍കി

Advertisement

ചിറമ്മല്‍ എടത്തിരുത്തിക്കാരന്‍ കുഞ്ഞുവറീത് മകന്‍ ദേവസ്സിക്കുട്ടി(വയസ്സ് 88) നിര്യാതനായി

ചിറമ്മല്‍ എടത്തിരുത്തിക്കാരന്‍ കുഞ്ഞുവറീത് മകന്‍ ദേവസ്സിക്കുട്ടി(വയസ്സ് 88) നിര്യാതനായി.മക്കള്‍ :ആനി,ജോഷി,ജോണി,ജോസ്,ജെസ്റ്റിന്‍ &ജോബി.മരുമക്കള്‍:തോമസ്,ജോളി,റിന്‍സി,ജിജി

Advertisement

ശ്രീശാസ്താ പുരസ്ക്കാരം സമർപ്പിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ആറാട്ടുപുഴ സമിതിയുടെ ദീർഘനാളത്തെ ട്രഷറർ ആയിരുന്ന കുന്നത്ത് രാമചന്ദ്രന് സമർപ്പിച്ചു. തങ്കപ്പതക്കവും കീർത്തി മുദ്രയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം . 
ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്ക്കാരം.
സ്മൃതി എസ് മേനോന്റെ പ്രാർത്ഥനയോടെയാണ് യോഗ നടപടികൾ ആരംഭിച്ചു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. മധു സ്വാഗതവും ദേവസ്വം ഓഫീസർ എം. സുരേഷ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ലോഹിദാക്ഷൻ യോഗം ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചു. കുന്നത്ത് രാമചന്ദ്രന്റെ സഹധർമ്മിണി വിശാലം രാമചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.
എം.രാജേന്ദ്രൻ പുരസ്ക്കാര ജേതാവിനെ അനുസ്മരിച്ച് പ്രസംഗിച്ചു. തിരുവഞ്ചിക്കുളം അസി. കമ്മീഷണർ വിദ്യാസാഗർ, സമിതി ഓഡിറ്റർ അഡ്വ. കെ.സുജേഷ് എന്നിവർ ആശംസകളർപ്പിച്ചു. കുന്നത്ത് രാമചന്ദ്രൻ സ്മാരക ചികിത്സാ സഹായം അയ്യ വേലായുധന് സമിതി സെക്രട്ടറി എ.ജി. ഗോപി സമർപ്പിച്ചു.
വിശാലം രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.
Advertisement

ആറാട്ടുപുഴ പൂരം കൊടിയേറി 

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ  രാത്രി 8.30 ന് കൊടിയേറ്റം നടന്നു. . തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി , ചിറ്റിശ്ശേരി കപ്ളിങ്ങാട്ട് കൃഷ്ണൻ നമ്പൂതിരി , ചോരഞ്ചേടത്ത് പുരുഷോത്തമൻ നമ്പൂതിരി, ഓട്ടൂർ മേക്കാട്ട് ജയൻ നമ്പൂതിരി, വിനോദ് നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.
വൈകീട്ട് 4ന് ശാസ്താവിന് ദ്രവ്യം സമർപ്പിച്ച് പ്രാർത്ഥിച്ചിട്ടാണ് ദേശത്തെ ആചാരിയുടെ നേതൃത്വത്തിൽ ദേശക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക്  ലക്ഷണമൊത്ത കവുങ്ങ് മുറിക്കാൻ പോയത്. അവിടെ നിന്നും അത്യുത്സാഹപൂർവ്വം ആർപ്പും കുരവയുമായി കൊണ്ടുവന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കിയത്. ശാസ്താവിന്റെ നിലപാടു തറക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെൽപറ നിറച്ചതിനു ശേഷമാണ് കവുങ്ങ് ചെത്തിമിനുക്കിയത്. ക്ഷേത്രനടപ്പുരയിൽ വെച്ച് ഒന്നിടവിട്ട് ആലിലകളും മാവിലകളും 7 സ്ഥാനങ്ങളിൽ ചാർത്തി കൊടിമരം അലങ്കരിച്ചു. അലങ്കരിച്ച കൊടിമരം 8.30 ന് ദേശക്കാരാണ് ഉയർത്തിയത്.തുടർന്ന് ക്ഷേത്രം ഊരാളന്മാർ ഭർഭപ്പുല്ല് കൊടിമരത്തിൽ ബന്ധിപ്പിച്ചു.
വാദ്യഘോഷങ്ങളൊന്നുമില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരന്റെ പുറത്ത് ഊരാളൻ കുടുംബാംഗം മാടമ്പ് ഹരിദാസൻ നമ്പൂതിരിയെ കയറ്റി കുത്തു വിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ ആനയിച്ചു..  പൂരം പുറപ്പാട് ഉദ്ഘോഷിച്ച് കൊണ്ട് താളമേളങ്ങൾ ഉറങ്ങിക്കിടക്കുന്ന ആറാട്ടുപുഴയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അടിയന്തിരം മാരാർ ശംഖധ്വനി മുഴക്കി. തൃപുട താളത്തിൽ വാദ്യഘോഷങ്ങളോടെ ആർപ്പും കുരവയുമായി പുരുഷാരം ക്ഷേത്രത്തിലേക്ക് മടങ്ങി. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ദേശക്കാരുടേയും  കലാ സ്നേഹികളുടേയും മനസ്സിൽ പൂരാവേശം തുടി കൊട്ടി ഉണരുന്ന മുഹൂർത്തമായിരുന്നു ഇത്
തൃപുട മേളം ക്ഷേത്രനടപ്പുരയിൽ കലാശിച്ച്  ബലിക്കല്ലിനു സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിദ്ധ്യത്തിൽ 2 നാളികേരം ഉടച്ചു വെച്ചു. തുടർന്ന് അടിയന്തിരം മാരാർ കിഴക്കോട്ട് തിരിഞ്ഞ്  ശാസ്താവിനെ തൊഴുത്  “ക്ഷേത്രം ഊരാളന്മാർ മുഖമണ്ഡപത്തിൽ എഴുന്നെള്ളിയിട്ടില്ലേ ” എന്നും “സമുദായം നമ്പൂതിരിമാർ വാതിൽമാടത്തിൽ എത്തിയിട്ടില്ലേ ” എന്നും 3 തവണ ചോദിച്ചു.. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് “ആറാട്ടുപുഴ ശാസ്താവിന്റ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ ” എന്നും അതിനു ശേഷം പടിഞ്ഞാട്ട് തിരിഞ്ഞ് ഇതു തന്നെ 3 തവണ കൂടി ചോദിച്ചു.. 3 പ്രാവശ്യം ശംഖു വിളിച്ച് വലംതലയിൽ പൂരം കൊട്ടിവെച്ചതോടുകൂടി കൊടിയേറ്റ ചടങ്ങുകൾ പര്യവസാനിച്ചു..
 തിരുവായുധം സമർപ്പിച്ചു.
മതിൽക്കെട്ടിനുപുറത്ത് ആൽത്തറയ്ക്കു സമീപം തിരുവായുധ സമർപ്പണം എന്ന ചടങ്ങായിരുന്നു പിന്നീട്. ആറാട്ടുപുഴ കളരിക്കൽ ബാലകൃഷ്ണകുറിപ്പിന്റെ ചുമതലയിലാണ് തിരുവായുധം സമർപ്പിച്ചത് .കരിമ്പനദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത് . ദണ്ഡോളം നീളമുള്ളതാണ് വില്ല്. ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാൺ ഉണ്ടാക്കിയിട്ടുള്ളത് .വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയും ആണ് ‘തിരുവായുധം’ .പൊൻകാവിതേച്ച് മനോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത് . ശാസ്താവ് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടി ആയി തിരുവായുധം ഉണ്ടായിരിക്കും
.ഈ സമയം ക്ഷേത്രത്തിനകത്ത് നവകം ,ശ്രീഭൂതബലി തുടങ്ങിയ താന്ത്രികച്ചടങ്ങുകൾ ആരംഭിച്ചു. .
കൊടിക്കുത്തുവരെ എല്ലാ ദിവസവും ശ്രീഭൂതബലി ,കേളി ,കൊമ്പുപറ്റ് , കുഴൽപറ്റ് ,സന്ധ്യവേല എന്നിവയും ഉണ്ടായിരിക്കും.
Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe