കുരുത്തോലയേന്തി ഓശാന തിരുന്നാള്‍ ആചരിച്ച് ഇരിങ്ങാലക്കുടയിലെ വിശ്വാസികള്‍

ഇരിങ്ങാലക്കുട : ഈസ്റ്ററിന്റെ ആഗമനമറിയിച്ച് ക്രൈസ്തവര്‍ ഞായറാഴ്ച ഓശാന ആചരിച്ചു.യേശുദേവന്റെ ജറുസലേം പട്ടണത്തിലേക്കുള്ള വരവിനെ അനുസ്മരിക്കുന്നതാണ് ഓശാന തിരുന്നാള്‍.കഴുതപ്പുറത്ത് എഴുന്നള്ളിയ യേശുവിനെ വസ്ത്രങ്ങള്‍ വിരിച്ചും ഒലിവ് ഇലകള്‍ വീശിയും ജറുസലേം നിവാസികള്‍ വരവേറ്റതിന്റെ അനുസ്മരണമാണ് കുരുത്തോല ഏന്തിയുള്ള ഓശാന ആചരണം. ഇതോടെ അമ്പത് നോമ്പിന്റെ സമാപനം കുറിക്കുന്ന വിശുദ്ധ വാരാചരണത്തിനും തുടക്കമാവും.ഞായറാഴ്ച രാവിലെ ദേവാലയങ്ങളില്‍ ഓശാന തിരുകര്‍മങ്ങളും കുരുത്തോല പ്രദക്ഷിണവും നടന്നു.സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് ബിഷപ് പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനായിരുന്നു.കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ സഹകാര്‍മ്മികത്വം വഹിച്ചു.

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img