ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ബീച്ച് ഹാക്കത്തോണ്‍ സംഘടിപ്പിച്ചു

369
Advertisement

ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്ഫെസ്റ്റായ ‘ട്ടെക്ലെറ്റിക്‌സ് 2019’ന്റെ ഭാഗമായി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ‘കമ്മ്യൂണിറ്റി ഓഫ് ഡെവലപ്പേഴ്സ് ‘ ന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ആദ്യത്തെ ബീച്ച് ഹാക്കത്തോണ്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് മുനക്കല്‍ ബീച്ചില്‍ വച്ച് നടന്നു. ഫെബ്രുവരി 14 -ാം തീയതി 4 മണിക്കു ആരംഭിച്ച മത്സരം ഫെബ്രുവരി 15 -്ാം തീയതി 4 മണി വരെ നടന്നു. കേരളത്തിലെ പല കോളേജുകളില്‍ നിന്നായി 20-ഓളം ടീമുകള്‍ പങ്കെടുത്തു. സമാപന ചടങ്ങിന്റെ ഉദ്ഘാടനം കയ്പമംഗലം എം എല്‍ എ. ടൈസണ്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കോളേജിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, അഴീക്കോട് ഡി .എം.സി മാനേജര്‍ മുഹമ്മദ്, കമ്പ്യൂട്ടര്‍ സയന്‍സ് എച്ച് . ഒ .ഡി നിഖില്‍ സാമുവേല്‍ എന്നിവര്‍ പങ്കെടുത്തു. അമല്‍ ജ്യോതി കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് എം .എല്‍ .എ ടൈസണ്‍ മാസ്റ്റര്‍ ഒരു ലക്ഷം വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കി.

 

Advertisement