26.9 C
Irinjālakuda
Sunday, January 19, 2025
Home Blog Page 602

അന്ത്യത്താഴ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹാ

അന്ത്യത്താഴ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹാ.ഇരിഞ്ഞാലക്കുട കത്ത്രീഡലില്‍ അഭിവന്ദ്യ പിതാവ് മാര്‍ പോളി കണ്ണൂക്കാടന്‍ പെസഹാ ദിനാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സ്‌നേഹത്തിന്റെയും വിനയത്തിന്റെയും മാതൃക പകര്‍ന്നു നല്‍കാനായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെയും പെസഹ ഭക്ഷിച്ചതിന്റെയും ഓര്‍മ പുതുക്കുന്ന തിരുക്കര്‍മങ്ങള്‍ ദേവായങ്ങളില്‍ നടന്നു. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തെ അനുസ്മരിക്കുന്ന വായനകളും പ്രാര്‍ത്ഥനകളും നടന്നു…

 

 

Advertisement

ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ പുതിയ സംഘടന നിലവില്‍ വന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ ജീവനക്കരുടെ പുതിയ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു.ആശുപത്രിയിലെ 90 ശതമാനം ജീവനക്കാരും അംഗങ്ങളായുള്ള ഇരിങ്ങാലക്കുട കോപറേറ്റീവ് ഹോസ്പിറ്റല്‍ എംപ്ലോയ്‌സ് ഫെഡറേഷന്റെ ഉദ്ഘാടനം ആശുപത്രി പ്രസിഡന്റ് എം പി ജാക്‌സണ്‍ നിര്‍വഹിച്ചു.സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത കെ പി ദീലിപ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജെയ്്‌സണ്‍ പാറേകാടന്‍ സ്വാഗതവും എക്‌സിക്യൂട്ടിവ് മെമ്പര്‍ ജി മധു നന്ദിയും പറഞ്ഞു.ആശുപത്രി വൈസ് പ്രസിഡന്റ് ഇ ബാലകൃഷ്ണന്‍,ജനറല്‍ മനേജര്‍ കെ ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Advertisement

മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് ബെന്‍സി ഡേവിസിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പ്രൊഫ. സാവിത്രി ലക്ഷമണന്‍ മുഖ്യപ്രഭാഷണം നടത്തി.മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു.ഡി സി സി ജനറല്‍ സെക്രട്ടറി സോണിയ ഗിരി,ബെറ്റി ജോസ്,ആനി,ഖദീജ,സിന്ധു അജയന്‍,നീതു,ഹാജീറ എന്നിവര്‍ സംസാരിച്ചു.

Advertisement

പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് മിഖായല്‍ ഭാര്യ മേരി (86) നിര്യാതയായി.

താണിശ്ശേരി : പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് മിഖായല്‍ ഭാര്യ മേരി (86) നിര്യാതയായി.സംസ്‌ക്കാരം വ്യാഴാഴ്ച്ച വൈകീട്ട് 4ന് താണിശേരി ഡോളേഴ്‌സ് ദേവാലയത്തില്‍.മക്കള്‍ ജോസ്,ജേക്കബ്ബ്,വര്‍ഗ്ഗീസ്,വിന്‍സെന്റ്,പോള്‍സണ്‍,സണ്ണി,ആന്റു.മരുമക്കള്‍ ബേബി,ബേബി,ബെന്‍സി,വിന്‍സി,രാജി,ലൗലി,സൗമ്യ.

Advertisement

കുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍ ബിജെപി ഉപവാസ സമരം

പടിയൂര്‍ : പഞ്ചായത്തിലെ സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കുക,കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് പടിയൂര്‍ പഞ്ചായത്താഫീസിന് മുന്നില്‍ ബി ജെ പി പഞ്ചായത്ത് മെമ്പര്‍മാരായ ബിനോയ് കോലന്ത്ര,സജി ഷൈജുകുമാര്‍ ഏകദിന ഉപവാസ സമരം ആരംഭിച്ചു.ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍,വേണുമാസ്റ്റര്‍ കെ സി,ആര്‍ എസ് എസ്,ജില്ലാ ബൗദ്ധിക് പ്രമുഖ് ഇ പി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,മനോജ് വാലുപറമ്പില്‍,കെ പി വിഷ്ണു,അഖിലേഷ് വിശ്വനാഥന്‍,ബിജു വര്‍ഗ്ഗീസ്,സിനി രവിന്ദ്രന്‍,ശരത്ത് കോപുള്ളി പറമ്പില്‍,സജി പള്ളത്ത് അനുപ് മാമ്പ്ര,ശ്രീജിത്ത് മണ്ണായി എന്നിവര്‍ സംസാരിച്ചു.

Advertisement

ദൈവീകതയിലേക്കുള്ള രൂപാന്തരീകരണമാകട്ടെ ഈസ്റ്റര്‍.

‘ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു’ (1കൊറി.15:4). ആദിമ ക്രൈസ്തവസഭയുടെ ഉത്ഥാനത്തിലുള്ള ഈ വിശ്വാസമാണ് സഭയുടെ പ്രവര്‍ത്തനമേഖലകളായ ദൈവാരാധന, പ്രബോധനം, സഭാപ്രവര്‍ത്തനങ്ങള്‍, സുവിശേഷപ്രഘോഷണം, സാമൂഹിക പ്രതിബന്ധത എന്നിവയുടെ അടിത്തറ.
ഉത്ഥാനത്തെക്കുറിച്ച് സുവിശേഷകന്മാര്‍ നല്‍കുന്ന  വിവരണങ്ങളെ മൂന്ന് തലങ്ങളിലായി കാണാവുന്നതാണ്.
ഒന്നാമത്തെ തലം: കല്ലറയിങ്കല്‍ പോയ സ്ത്രീകളുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും. ഉത്ഥാനത്തിലുള്ള വിശ്വാസം സാധൂകരിക്കുന്ന ഈശോയുടെ ശൂന്യമായ കല്ലറയുമായി ബന്ധപ്പെട്ട സംഭവങ്ങളാണിവ. ഉഥാന പുലരിയില്‍ മഗ്ദലന മറിയവും മറ്റു സ്ത്രീകളും സുഗന്ധക്കൂട്ടുമായി യേശുവിന്റെ ദേഹം അഭിഷേകം ചെയ്യുന്നതിനായി വരുന്നതുതന്നെ ദൈവീക മായ ഒരു വെളിപ്പെടുത്തലിന്റെ ആവിഷ്‌കാരമായി കാണാവുന്നതാണ്. ദൂതന്‍ കല്ലറയുടെ മുന്നില്‍ നിന്ന് കല്ലുരുട്ടി മാറ്റുന്നത് ഈശോയ്ക്ക് പുറത്തു വരാനായിരുന്നില്ല. മറിച്ച്, അവര്‍ അന്വേഷിക്കുന്ന ക്രൂശിക്കപ്പെട്ട ഈശോ അവിടെയില്ല എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്താനാണ്. ‘ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല. താന്‍ അരുളിച്ചെയ്തതുപോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു’. ഈ സാക്ഷ്യവും ഈശോയുടെ ഉത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസത്തിന് വലിയ മുതല്‍ക്കൂട്ടാണ്.
ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷപ്പെടലുകളാണ് രണ്ടാമത്തെ തലം. ഭയത്തോടും വലിയ സന്തോഷത്തോടുംകൂടെ ശിഷ്യരെ വിവരം അറിയിക്കുവാന്‍ കല്ലറയിങ്കല്‍ പോയ സ്ത്രീകള്‍ വഴിയില്‍വച്ച് യേശുവിനെ കണ്ടുമുട്ടി എന്ന് വി. മത്തായി രേഖപ്പെടുത്തുന്നു. വി. പൗലോസ് 1കൊറി.15:5-ല്‍ പറയുന്നു- ‘അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ട് പേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കും പ്രത്യക്ഷനായി. പിന്നീട് യാക്കോബിനും മറ്റെല്ലാ അപ്പസ്‌തോലര്‍ക്കും കാണപ്പെട്ടു. ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്ന് പ്രത്യക്ഷനായി’. ലൂക്കായടെ സുവിശേഷത്തിില്‍ കാണുന്ന എമ്മാവൂസ് യാത്രയും യോഹന്നാന്‍ സുവിശേഷത്തില്‍ വിവരിക്കുന്ന തോമാശ്ലീഹായ്ക്കുള്ള പ്രത്യക്ഷപ്പെടലും തിബേരിയൂസ് കടല്‍ തീരത്തുള്ള ഈശോയുടെ സാന്നിധ്യവും ഈശോയുടെ ഉത്ഥാനത്തിന്റെ സ്ഥിരീകരണങ്ങളാണ്. 1കൊറി.15:14-ല്‍ ഈ ബോധ്യമാണ് അപ്പസ്‌തോലന്‍ വിവരിക്കുന്നത്. ‘ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്, നിങ്ങളുടെ വിശ്വാസവും’.
മൂന്നാമത്തെ തലം ശിഷ്യര്‍ക്കുള്ള പ്രേഷിതദൗത്യമാണ്. ‘യുഗാന്ത്യംവരെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടായിരിക്കും. എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുക’ (അപ്പ. പ്രവ..1/8).  ‘പരിശുദ്ധാത്മാവ് നിങ്ങളില്‍ വന്നു വസിക്കുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും’ (അപ്പ. പ്രവ..1/8).  ഈ ബോധ്യമാണ് ക്രൈസ്തവജീവിതത്തില്‍ നമ്മെ നയിക്കുന്നത്.
‘സുവിശേഷത്തിന്റെ ആനന്ദം ‘ എന്ന തന്റെ ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറയുന്നുണ്ട്.  ‘ ചില ക്രൈസ്തവരുടെ ജീവിതം ഉയിര്‍പ്പുതിരുനാള്‍ ഇല്ലാത്ത നോമ്പുകാലം പോലെയാണ്. ഉയിര്‍പ്പുതിരുനാള്‍ സന്തോഷത്തിന്റെ തിരുനാളാണ്. ഉതിര്‍പ്പുതിരുനാള്‍ സ്‌നേഹത്തിന്റെ തിരുനാളാണ്. ഈശോയുടെ ഉത്ഥാനത്തില്‍ നിന്ന് നമുക്ക് ഓടിയൊളിക്കാതിരിക്കാം. ഒരിക്കലും പ്രത്യാശ കൈവെടിയരുത്’. ഉത്ഥാനത്തിന്റെ സന്തോഷം അനുഭവിക്കാനാകാത്തത് സുവിശേഷത്തിന്റെ പൊരുള്‍ അനുഭവിക്കാനാകാത്തതുകൊണ്ടാണ്.
ഇന്നത്തെ ലോകത്തില്‍ ദൈവത്തെ സ്‌നേഹിക്കുന്നതിലേക്കാളേറെ ദൈവമാകുവാനാണ് ആഗ്രഹം. മനുഷ്യനെ സ്‌നേഹിക്കുന്നതിലേറെ അവനെ ഉപയോഗവസ്തുവായി കരുതാനാണ് ആഗ്രഹം. ലൗകികതയില്‍ നിന്നും ദൈവികതയിലേക്കുള്ള ഒരു രൂപാന്തരീകരണമുണ്ടാകുവാന്‍ ഈ ഉയിര്‍പ്പുതിരുനാള്‍ ഇടയാക്കട്ടെ. നമുക്ക് ഈശോയുടെ മിഴികളിലേക്ക് നോക്കി, മൊഴികളില്‍ ആശ്രയിച്ച്, അവിടുത്തെ വഴികളില്‍ ചരിക്കാം. ഉയിര്‍പ്പുതിരുനാളിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു.
Advertisement

നവീകരിച്ച ഊരകം പള്ളി ആശീര്‍വദിച്ചു

പല്ലൂര്‍: നവീകരിച്ച ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ആശീര്‍വാദവും പുനര്‍ കൂദാശാകര്‍മവും മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.തുടര്‍ന്ന് ദിവ്യബലി, നൊവേന, വണക്കമാസ പ്രാര്‍ഥന എന്നിവ നടന്നു. വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്, ഫാ.അനൂപ് കോലങ്കണ്ണി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Advertisement

കൂടല്‍മാണിക്യം തിരുവുത്സവം ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ : തത്സമയം www.irinjalakuda.com ല്‍

ഇരിങ്ങാലക്കുട : ലോകത്തിലെ ഏക ഭരതക്ഷേത്രമായ ശ്രികൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രില്‍ 27ന് കൊടികയറി മെയ് 7ന് ചാലക്കുടി കൂടപ്പുഴയില്‍ ആറാട്ടോട് കൂടി സമാപിയ്ക്കുന്നു.2018 കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ബുക്ക്‌ലെറ്റ് ദേവസ്വം ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ ക്ഷേത്രം തന്ത്രി എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് പ്രസിഡന്റ് വി ആര്‍ സുകുമാരന്‍ നല്‍കി പ്രസിദ്ധികരിച്ചു.തിരുവുത്സവത്തോട് അനുബ്ദ്ധിച്ച് ഏപ്രില്‍ 24 ന് ശുദ്ധിക്രിയകള്‍ ആരംഭിയ്ക്കും. അന്ന് തന്നേ കലവറ നിറയ്ക്കലും നടക്കും.ഏപ്രില്‍ 26ന് ഉത്സവം എക്‌സിബിഷന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.ഏപ്രില്‍ 27ന് 8.10നും 8.40 മദ്ധ്യേ കൊടിയേറ്റം തുടര്‍ന്ന് കിഴക്കേ ഗോപുരത്തിന് സമീപം ദീപാലങ്കാരം ഉദ്ഘാടനം എം പി ഇന്നസെന്റ് നിര്‍വഹിയ്ക്കും.ഏപ്രില്‍ 28ന് കൊടിപുറത്ത് വിളക്ക് അന്നാണ് ഭഗവാന്‍ ആദ്യമായി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ നിന്നും പുറത്തിറങ്ങുന്നത്.വൈകീട്ട് 4.30ന് സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിയ്ക്കും.കൊടിപുറത്ത് വിളക്ക് മുതല്‍ പള്ളിവേട്ട ശീവേലി കൂടി പതിവായി രണ്ടുനേരവും 17 ഗജവീരന്മാരോടും പദ്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടും കൂടി എഴുന്നുള്ളിപ്പ് നടക്കും. ഇത്തവണ പഞ്ചാരിമേളം പ്രമാണം പദ്മശ്രീ പെരുവനം കുട്ടന്‍മാരാരും പഞ്ചവാദ്യം പ്രമാണം ചോറ്റാനിക്കര സുബീഷ് നാരായണമാരാരുമാണ്.ഏപ്രില്‍ 28 മുതല്‍ മെയ് 5 വരെ രാത്രി നിത്യവും 9:30 മുതല്‍ വിളക്ക്, പഞ്ചാരിമേളം. ഏപ്രില്‍ 29 മുതല്‍ മെയ് 6 വരെ നിത്യവും പകല്‍ 8:30 മുതല്‍ ശീവേലി, പഞ്ചാരിമേളം. ഏപ്രില്‍ 28 മുതല്‍ മെയ് 5 വരെ നിത്യവും വൈകീട്ട് ക്ഷേത്ര കിഴക്കേനടപ്പുരയില്‍ മദ്ദളപ്പയറ്റ് , കൊമ്പ്പറ്റ്, കുഴല്‍പറ്റ്. പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടം തുടര്‍ന്ന് പാഠകം. ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ ശീവേലിക്ക് ശേഷം കിഴക്കേനടപ്പുരയില്‍ ഓട്ടന്‍തുള്ളല്‍ .മെയ് 6 ഞായര്‍ രാത്രി 8:15 പള്ളിവേട്ടക്ക് എഴുന്നെള്ളിപ്പ് . 9 മണിക്ക് ആല്‍ത്തറയില്‍ പള്ളിവേട്ട, തുടര്‍ന്ന് പഞ്ചവാദ്യവും 11 മണിക്ക് പാണ്ടിമേളവും 12 മണിക്ക് അകത്തേക്ക് എഴുന്നെള്ളിപ്പും. മെയ് 7 തിങ്കളാഴ്ച രാവിലെ 8:30 ന് പള്ളിനീരാട്ടിനു എഴുന്നെള്ളിപ്പ്. ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ ഉച്ചക്ക് 1 മണിക്ക് ആറാട്ട്. വൈകുനേരം 5 മണിക്ക് തിരുച്ചെഴുന്നെള്ളിപ്പ്. രാത്രി 9 മുതല്‍ ആല്‍ത്തറയില്‍നിന്നും പഞ്ചവാദ്യവും തുടര്‍ന്ന് 12 മണിക്ക്പാണ്ടിമേളവും അകത്തേക്ക് എഴുന്നെള്ളിപ്പും.ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യം തിരുവുത്സവത്തേ സൗത്ത്ഇന്ത്യയിലെ പ്രധാന ഉത്സവമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൂടല്‍മാണിക്യം ദേവ്‌സ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു.ഏഴു ദിവസങ്ങളിലും രാത്രി വിളക്കിന് ശേഷം പുലരുംവരെ ഒരുക്കുന്ന കഥകളിയില്‍ പ്രാദേശികരായ കലാകാരന്മാരെക്കൂടാതെ കേരളത്തിലെ പ്രശസ്തരായ കലാമണ്ഡലം ഗോപിയടക്കമുള്ള മറ്റു കലാകാരന്മാരും ഉള്‍പ്പെടുന്നതരത്തില്‍ 150 ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്നുവെന്നത് ഈ വര്‍ഷത്തെ ഉത്സവത്തിന്റെ പ്രധാന പ്രത്യേകത. കലാനിലയം ഇത്തവണ ഉത്സവകഥകളികളില്‍ പങ്കെടുക്കുന്നില്ല പകരം ദേവസ്വം നേരിട്ടാണ് ഉത്സവ കഥകളികള്‍ നടത്തുന്നത്. സുഭദ്രഹരണം, ദക്ഷയാഗം. നളചരിതം ഒന്നാംദിവസം, സന്താനഗോപാലം ബാലിവിജയം. കിര്‍മ്മീരവധം, നരകാസുരവധം. കുചേലവൃത്തം, തോരണയുദ്ധം. രാവണോത്ഭവം, കിരാതം. ശ്രീരാമപട്ടാഭിഷേകം എന്നി കഥകളികള്‍ ഉത്സവത്തോട് അനുബദ്ധിച്ച് അരങ്ങേറും.കലകളുടെ കേളികേന്ദ്രമായ കൂടല്‍മാണിക്യം തിരുവുത്സവത്തിന് ഇത്തവണ ലോകപ്രശസ്ത കലാകരന്‍മാരായ വിദ്വാന്‍ വിജയ് ശിവ, ബോംബെ ജയശ്രീ, ജയകൃഷ്ണന്‍ ചെന്നൈ, ശ്രീവത്സം ജെ മേനോന്‍ എന്നിവരുടെ കര്‍ണാടക സംഗീതക്കച്ചേരി, ശര്‍മിള ബിശ്വാസിന്റെ ഒഡിസി , അനുപമ കൈലാഷിന്റെ വിലാസിനി നാട്യം, പദ്മഭൂഷണ്‍ സി വി ചന്ദ്രശേഖറിന്റെയും മീര ശ്രീനാരായണന്റെയും ഭരതനാട്യം , വിദുഷി അദിതി കൈങ്കിണി ഉപാദ്യായിയുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി, ഗൗരി ദിവാകറിന്റെ കഥക്, ഡോ. കലാമണ്ഡലം രജിത രവിയുടെ മോഹിനിയാട്ടം, ചിത്രവീണ എന്‍ രവികിരണിന്റെ വാദ്യസംഗീത സദസ്സ് എന്നിവയും പ്രധാന സ്റ്റേജില്‍ വിവിധ സമയങ്ങളിലായി അരങ്ങേറും.കൂടാതെ പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും ഉള്‍പ്പെടുത്തിയുണ്ട്.പത്രസമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജേഷ് തമ്പാന്‍, ഭരതന്‍ കണ്ടെങ്കാട്ടില്‍, കെ.ജി സുരേഷ്, എ വി ഷൈന്‍, കെ കെ പ്രേമരാജന്‍, എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാട് , അഡ്മിനിസ്ട്രസ്റ്റര്‍ എ.എം സുമ , എന്നിവര്‍ സംബന്ധിച്ചു.കൂടല്‍മാണിക്യം തിരുവുത്സവം മുഴുവനായും www.irinjalakuda.com തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

Advertisement

ആറാട്ടുപുഴ പൂരം മാര്‍ച്ച് 29 ന്

Advertisement

ബജറ്റ് ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ യു. ഡി. എഫ്. അംഗം സോണിയ ഗിരി നടത്തിയ പരാമര്‍ശം പ്രതിഷേധത്തിനിടയാക്കി.

ഇരിങ്ങാലക്കുട : ബജറ്റ് ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ യു. ഡി. എഫ്. അംഗം സോണിയ ഗിരി നടത്തിയ പരാമര്‍ശം എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. യു. ഡി. എഫ്. ഭരണ സമിതിയുടെ കാലഘട്ടത്തില്‍ രണ്ടും മൂന്നും ചെയര്‍മാന്മാരെ അധികാരത്തിലെത്തിക്കുന്നത് അഴിമതി പഠിപ്പിക്കാനാണെന്ന സി. പി. ഐ. അംഗം എം. സി. രമണന്‍ നടത്തിയ പരാമര്‍ശത്തിന് സോണിയ ഗിരി നടത്തിയ മറുപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്. നഗരസഭയുടെ ചരിത്രത്തില്‍ ഒരു വര്‍ഷക്കാലം മാത്രം അധികാരത്തിലിരുന്ന സി. പി. ഐ. അന്ന് രണ്ട് ചെയര്‍മാന്മാരെ സ്യഷ്ടിച്ചുവെന്ന് സോണിയ ഗിരി ചൂണ്ടിക്കാട്ടി. ഇതോടെ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയാന്‍ സോണിയ ഗിരിയെ ചുമതലപ്പെടുത്തിയിട്ടോണ്ടെയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എല്‍. ഡിയ. എഫ്, ബി. ജെ. പി. അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. എന്നാല്‍ താന്‍ ബജറ്റിന്റെ മറുപടി പ്രസംഗമല്ല നടത്തിയതെന്നും ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ തന്നെ പേര് എടുത്ത് വിമര്‍ശനം നടത്തിയതിനുള്ള മറുപടിയാണ് നല്‍കിയതെന്നായിരുന്നു സോണിയ ഗിരിയുടെ വിശദീകരണം. വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു, യു. ഡി. എഫ്. അംഗം കുരിയന്‍ ജോസഫ് എന്നിവര്‍ നടത്തിയ നീക്കം കൂടുതല്‍ പ്രതിഷേധത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ പിന്മാറിയത്.

Advertisement

തെരിവുവിളക്കുകള്‍ മാറ്റുന്നതില്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട: തെരിവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതില്‍ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന്റെ ചേംബറിലെത്തി പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രതിപക്ഷനേതാവ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ചെയര്‍പേഴ്സന്റെ ചേംബറിലെത്തിയത്. ഒന്ന് മുതല്‍ പത്തുവരേയും 41 മുതല്‍ 30 വരേയും ഡിവിഷനുകളാണ് ആദ്യഘട്ടത്തില്‍ തെരിവുവിളക്ക് മാറ്റി സ്ഥാപിക്കാന്‍ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വത്സല ശശിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും ചെയര്‍പേഴ്സനും ചേര്‍ന്ന് ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നെന്ന് ശിവകുമാര്‍ ആരോപിച്ചു. ഇതനുവദിക്കാന്‍ സാധിക്കില്ലെന്നും നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ ലൈറ്റ് മാറ്റി സ്ഥാപിച്ചാല്‍ മതിയെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേസമയം ചെയര്‍പേഴ്സന്റെ ചേംബറിലുണ്ടായിരുന്ന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗ്ഗീസുമായി ഈ വിഷയത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് വിഷയം പിന്നിട് ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന ചെയര്‍പേഴ്സന്റെ ഉറപ്പില്‍ പ്രതിപക്ഷാംഗങ്ങള്‍ തിരിച്ചുപോയി.

Advertisement

ഇരിങ്ങാലക്കുട ബഡ്ജറ്റ് : വികസന പ്രതീക്ഷ നല്‍കുന്നതെന്ന്-യുഡിഎഫ് : തനിയാവര്‍ത്തനമെന്ന്-എല്‍ഡിഎഫ് : ഭരണസമിതിയുടെ കെടുംകാര്യസ്ഥത വെളിവാക്കുന്നതെന്ന്-ബിജെപി

ഇരിങ്ങാലക്കുട: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയ നാടിന്റെ വികസനത്തിനു ഗുണകരമായ ബജറ്റാണെന്നു ഭരണപക്ഷമായ യുഡിഎഫ് കൗണ്‍സിലര്‍മാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ബജറ്റുകളുടെ ഒരു തനിയാവര്‍ത്തനം മാത്രമാണ് ഈ വര്‍ഷത്തെ ബജറ്റെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. മുന്‍ വര്‍ഷത്തെ ബജറ്റിലെ ആവര്‍ത്തന വിരസത ഭരണസമിതിയുടെ കെടുംകാര്യസ്ഥത തെളിയിക്കുന്നതാണെന്നും ബജറ്റില്‍ ദേഭഗതികള്‍ ആവശ്യമാണെന്നും ബിജെപി കൗണ്‍സിലര്‍മാര്‍. ഇന്നലെ നടന്ന ബജറ്റ് ചര്‍ച്ചയിലാണ് കൗണ്‍സിലര്‍മാര്‍ ബജറ്റിനെ കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റിലെ പദ്ധതികള്‍ പ്രബല്യത്തില്‍ വരുത്തിയാല്‍ നഗരസഭയില്‍ വികസനങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍ നിശിതമായ വിമര്‍ശനമാണു പ്രതിപക്ഷമായ എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയത്. കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പടുത്തിയ പല പദ്ധതികളും നടപ്പിലാക്കിയിട്ടില്ലെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നിരവധി പ്രഖ്യാപനങ്ങള്‍ പുസ്തകത്തില്‍ ഒതുങ്ങിയ ബജറ്റാണിതെന്നും സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന ചാത്തന്‍മാസ്റ്ററുടെ പേരുപോലും ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ മാപ്പ് പറയണമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പൊറത്തിശേരി മേഖലയിലെ വെറ്റിനറി ഓഫീസും വില്ലേജ് ഓഫീസും സോണല്‍ ഓഫീസും കൃഷി ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ ഏറെ ശോചനീയാവസ്ഥയിലാണ.് ഇതിന്റെ പുനര്‍നിര്‍മാണത്തിനാവശ്യമായ തുക നീക്കിവെക്കണം. പ്രിയദര്‍ശിനി ഹാളില്‍ ശല്യമായിരിക്കുന്ന പ്രാവുകളെ തുരുത്താനുള്ള നടപടി ഇതുവരെയും സ്വീകരിച്ചിട്ടില്ല. അറവുശാല നവീകരണം, ചാത്തന്‍മാസ്റ്റര്‍ ഹാള്‍ നവീകരണം, ട്രഞ്ചിംഗ് ഗ്രൗണ്ട് പുനരുദ്ധാരണം എന്നിവയെല്ലാം കുറച്ചു വര്‍ഷങ്ങളായി ബജറ്റില്‍ മാത്രം ഒതുങ്ങിയ അവസ്ഥയാണ്. വൃദ്ധജനങ്ങള്‍ക്കായി ആസാദ്റോഡ് നിര്‍മിച്ച പകല്‍വീടില്‍ തെരുവുനായ്ക്കള്‍ താമസമാക്കിയ സ്ഥിതിയാണ്. വനിതകള്‍ക്കായി സ്ഥാപിച്ച വനിതാ വ്യവസായ കേന്ദ്രത്തില്‍ തയ്യല്‍ മെഷീന്‍ തുരുമ്പുപിടിക്കുകയാണ്. വേനല്‍ കടുത്തതോതോടെ കുടിവെള്ളക്ഷാമം നേരിടാനുള്ള യാതൊരു പദ്ധതികളും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. നഗരസഭക്കു മാത്രമായി ഒരു കുടിവെള്ളപദ്ധതി വേണം. കിയോസ്‌ക് പദ്ധതി ആര്‍ക്കും ഉപകാരമില്ലാത്ത അവസ്ഥയിലാണ്. ഇതിനായി സ്ഥാപിച്ച ടാങ്കുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ക്രിമിറ്റോറിയത്തിനു സ്ഥലം വാങ്ങുവാന്‍ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും നാലര ഏക്കര്‍ സ്ഥലം നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ ക്രിമിറ്റോറിയം നിര്‍മാണത്തിനായി ഫണ്ട് നീക്കിവെച്ചിരിക്കുന്നത് വിരോധാഭാസമാണ്. കാര്‍ഷിക മേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്ന തുക കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശിച്ചു. കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടണം. ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കുവാന്‍ തുക വകയിരുത്തണം. 41 വാര്‍ഡുകളില്‍നിന്നും മാലിന്യം എടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഈവനിംഗ് മാര്‍ക്കറ്റിലെ മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹനീയമാണ്. ഇതിനുള്ള പരിഹാരം ഉണ്ടാക്കണം. ഈവനിംഗ് മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യാന്‍ 15 ലക്ഷം രൂപ ചെലവഴിച്ചതായി കാണുന്നുണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടില്ല. സര്‍വേ പൂര്‍ത്തീകരിച്ച വഴിയോര കച്ചവടക്കാരെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി പുനരധിവസിപ്പിക്കണം. മാലിന്യസംസ്‌കരണത്തിനു പ്രാധാന്യം നല്‍കാത്തതിനാലാണു ട്രഞ്ചിംഗ് ഗ്രൗണ്ടിനും അറവുശാലക്കും ഈ ദുര്‍ഗതി വരാനുണ്ടായ കാരണം. ബൈപാസ് റോഡിലെ കുപ്പിക്കഴുത്ത് നീക്കി ഗതാഗതസൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി തയാറാക്കണം. തെരുവുവിളക്കുകള്‍ കത്തിക്കുന്നതില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുനിസിപ്പല്‍ മൈതാനത്ത് എല്‍ഇഡി ലൈറ്റ് കത്തിക്കാമെന്നുള്ള കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും പ്രഭാത സവാരിക്കാര്‍ വടിയും ടോര്‍ച്ചുമായി നടക്കേണ്ട അവസ്ഥായിലാണെന്നും ആരോപിച്ചു. ബജറ്റ് പുസ്തകത്തിലെ കവര്‍ചിത്രമായ കസ്തൂര്‍ബാ വനിതാ ഷോപ്പിംഗ് കോംപ്ലക്സില്‍ ഒരു വനിതയ്ക്കുപോലും തൊഴില്‍ നല്‍കിയിട്ടില്ലെന്നുള്ളത് ഏറെ ഖേദകരമാണ്. കഴിഞ്ഞവര്‍ഷം 50 ശതമാനം മാത്രം പദ്ധതി പണം ചെലവഴിക്കുകയും ഈ വര്‍ഷം വികസന സെമിനാര്‍ പോലും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ബജറ്റില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട ബിജെപി കൗണ്‍സിലര്‍മാര്‍ ജനറല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ക്രമിറ്റേറിയം നിര്‍മിക്കണമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ക്രിമിറ്റോറിയം നിര്‍മിക്കാന്‍ സ്ഥലം നല്‍കാന്‍ തയാറായിട്ടുപോലും ഭരണസമിതി ഇക്കാര്യത്തിനായി യോഗം പോലും ചേരാത്തതു ഭരണസമിതിയുടെ താല്പര്യക്കുറവാണ് വ്യക്തമാക്കുന്നതെന്നും ആരോപിച്ചു.

Advertisement

തിരുവുത്സവം : കൂടല്‍മാണിക്യം ദേവസ്വം ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവ നടത്തിപ്പ് സംബ്ദ്ധിച്ച് കൂടല്‍മാണിക്യം ദേവസ്വം ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു. ദേവസ്വം ഓഫീസില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനകളിലെ ജനപ്രതിനിധികള്‍ പങ്കെടുത്തു. ഉത്സവ നടത്തിപ്പുമായി ദേവസ്വം ഇതുവരെ ചെയ്ത കാര്യങ്ങള്‍ ചെയര്‍മാന്‍ യു പ്രദീപ്മേനോന്‍ വിശദീകരിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ്കുമാര്‍, ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി ജി ശങ്കരനാരായണന്‍, എന്‍.കെ ഉദയ പ്രകാശ് ,ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാന്‍, എന്‍. പി പരമേശ്വര നമ്പൂതിരിപ്പാട് ,കെ.കെ. പ്രേമരാജന്‍, സുരേഷ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എ എം സുമ, നഗരസഭയിലെ കൗണ്‍സിലര്‍മാര്‍, കാട്ടൂര്‍ ,കാറളം, പടിയൂര്‍ പൂമംഗലം ,മുരിയാട് പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

Advertisement

വൈദ്യൂതി മുടങ്ങും

പടിയൂര്‍ : 11 കെ വി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ പടിയൂര്‍ പോത്താനി,മണികണ്ഠമന്ദിരം,കല്ലംത്തറ,എടത്തിരിഞ്ഞി,എച്ച് ഡി പി സമാജം സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ 28-03-2013 ബുധനാഴ്ച്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റ്ന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

Advertisement

ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്തയാളുടെ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനേയും ഭര്‍ത്യമാതാവിനേയും ശിക്ഷിച്ചു.

ഇരിങ്ങാലക്കുട : ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്തയാളുടെ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനേയും ഭര്‍ത്യമാതാവിനേയും 5 വര്‍ഷം കഠിനതടവിനും 60,000 രുപ പിഴയൊടുക്കുവാനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി.ഗോപകുമാര്‍ ശിക്ഷിച്ചു. മേലൂര്‍ വില്ലേജില്‍ കുന്നപ്പിളലി തട്ടാംവ്ളകത്ത് വീട്ടില്‍ മനോഹരന്റെ ഭാര്യ വത്സല(40) ആത്മഹത്യ കേസിലാണ് ഭര്‍ത്താവ് മനോഹരന്‍, മാതാവ് തങ്ക എന്നിവരെ ആത്മഹത്യ പ്രേരണയ്ക്ക് 5 വര്‍ഷം കഠിന തടവിനും 30,000രുപ വീതം പിഴയൊടുക്കുവ്നും സ്ത്രീപീഢനത്തിന് 2 വര്‍ഷം കഠിന തടവിനും 10,000രുപ വീതം പിഴയൊടുക്കുവാനും ശിക്ഷിച്ചത്. ആദ്യ വിവാഹം നിലവിലിരിക്കെ രണ്ടാം വിവാഹം ചെയ്തതിന് മനോഹരനെ 3 വര്‍ഷം കഠിന തടവിനും 20,000രുപ പിഴയൊടുക്കുവാനും ശിക്ഷിചച്ചിട്ടുണ്ട്. മനോഹരന്റെ ആദ്യ വിവാഹം നിലവിലിരിക്കെ അത് മറച്ചു വച്ചാണ് മരണപ്പെട്ട വത്സലയെ വിവാഹം കഴിച്ചത്. എന്നാല്‍ വത്സലയെ വേലക്കാരി എന്ന നിലയില്‍ നാട്ടില്‍ പ്രചരിപ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്യു. മാത്രമല്ല മനോഹരന്‍ മൂന്നാം വിവാഹത്തിന് ശ്രമിച്ചപ്പോഴാണ് മനം നൊന്ത് വത്സല വിശം കഴിച്ച് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യുഷന്‍ കേസ്. പ്രോസിക്യുഷനു വേണ്ടി അഡീഷ്ണല്‍ പബ്ളിക് പ്രോസിക്യുട്ടര്‍ പി.ജെ..ജോബി ഹാജാരായി
Advertisement

യുത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡണ്ടിനെ ഗുണ്ട നേതാവ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

കാട്ടൂര്‍ : യുത്ത് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം പ്രസിഡണ്ട് കിരണ്‍ ഒറ്റാലി കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുണ്ട നേതാവ് ആക്രമിച്ചതില്‍ കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിററി ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തില്‍ തലയ്ക്കും ശരീരത്തിലും കാര്യമായ പരിക്കു പറ്റിയ കിരണ്‍ ഒറ്റാലി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനമേറ്റ് അവശനിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന കിരണ്‍ ഒറ്റാലിയെ ഞായറാഴ്ച രാത്രിയില്‍ ഒരു ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തുകയുണ്ടായി. കാട്ടൂര്‍ കോണഗ്രസ് മണ്ഡലം ഓഫീസില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ബ്ലോക്ക് പ്രസിഡണ്ട് വര്‍ഗീസ് പുത്തനങ്ങാടി വൈസ് പ്രസിഡണ്ട് ബിബിന്‍ തുടിയത്ത് ,എം.എ.അഷറഫ്, കെ.കെ.സതീശന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ധീരജ് തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുണമെന്ന് യോഗം ആവശ്യപ്പെട്ടു.

Advertisement

മുരിയാട് പഞ്ചായത്തില്‍ 30.58 (കോടി) ബഡ്ജറ്റ് അവതരിപ്പിച്ചു.

മുരിയാട് : ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് നവകേരള മിഷന്റെ ഭാഗമായിള്ള ലൈഫ്മിഷനും, ഹരിത കേരള മിഷനും പ്രാധാനം കൊടുത്ത് കൊണ്ട് ഭവനത്തിനും,കുടിവെള്ളത്തിനും, കൃഷിക്കും,ശുചിത്വത്തിനും മുന്‍ഗണന കൊടുത്തുകൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത് 30,58, 72444രൂപ (30.58കോടി) ആകെ വരവും 29,96,20370 രൂപ (29-96 കോടി) മൊത്തം ചിലവും നീക്കിയിരിപ്പ് 62,52074 രൂപയും ( 62.52ലക്ഷം )പ്രതിക്ഷിക്കുന്നു. ലൈഫ്മിഷന്‍ പി എം എ വൈ ഭവന പദ്ധതികള്‍ക്ക് സംയുക്ത വിഹിതമായി 3,93,76000 ( 3.93 കോടി) രൂപ വകയിരിത്തിയിട്ടുണ്ട് കുടിവെള്ളത്തിന് 42,80000 ( 42.80 ലക്ഷം) രൂപയും ഉത്പാദന മേഖലയിലെ കൃഷി അടിസ്ഥാന സൗകര്യo, വികസനം എന്നിവക്ക് 63,75000 (63.75 ലക്ഷം) രൂപയും ആനന്ദപുരം പി എച്ച്‌സിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് ഒരു ഡോക്ടറുടെ സേവനത്തിനും ഫണ്ട് മാറ്റി വെച്ചിട്ടുണ്ട് . ബഡ്ജറ്റ് ഐക്യകണ്oനേ അംഗികരിച്ചു.

Advertisement

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റയാള്‍ നാടകവുമായി ജോഷി ആന്റണി

ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റയാള്‍ നാടകത്തില്‍ വേഷമിടുകയാണ് ചേലൂര്‍ സ്വദേശി ജോഷി ആന്റണി. ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഈ ഒറ്റയാന്‍ നാടകം രണ്ടു വര്‍ഷത്തിനുള്ളില്‍ നൂറു വേദികള്‍ പിന്നിടുകയാണ്. ജോഷി ആന്റണിയാണ് ആന പാപ്പാനായി രംഗത്തെത്തുന്നത്. ആനയും പാപ്പാനും തമ്മിലുള്ള ഇടമുറിയാത്ത സ്നേഹബന്ധമാണ് ഇതിലെ സാരാംശം. പാപ്പാനെ ആരെങ്കിലും ദ്രോഹിച്ചാല്‍ ആനക്കു സങ്കടമുണ്ടാകുന്നതും ഉത്സവത്തിനിടയിലുണ്ടാകുന്ന ആന വിശേഷങ്ങളും ഈ നാടകത്തില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. മോതിരത്തിനായി ആനവാല്‍ മുറിക്കുമ്പോള്‍ പാപ്പാന് വിഷമം ഉണ്ടാകാതിരിക്കാന്‍ വേദന സഹിച്ച് കണ്ണീരൊഴുക്കി ശാന്തനായി നില്‍ക്കുന്ന രംഗം ഏവരുടെയും മനസലിയിപ്പിക്കും. പ്രകൃതിയെ ദുരുപയോഗിക്കുന്നതുമൂലം വരുംനാളുകളില്‍ മുനുഷ്യനുണ്ടാകുന്ന ദുരന്തം വ്യക്തമാക്കുന്നതിലൂടെ പരിസ്ഥിതി സ്നേഹത്തെകുറിച്ചുള്ള സന്ദേശവും ഇതിലൂടെ പകര്‍ന്നു നല്‍കുന്നുണ്ട്. 50 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണു ഈ നാടകം. രണ്ടു വര്‍ഷം മുമ്പ് ജൂലൈ മൂന്നിന് പാലയൂര്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വച്ച് ആദ്യമായി അവതരിപ്പിച്ച നാടകം 29 ന് നൂറാം വേദി പിന്നിടുകയാണ്. ഇത്രയും നാളത്തെ നാടകാഭിനയത്തില്‍നിന്നും ലഭിച്ച വരുമാനം ജീവകാര്യുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണു ജോഷി. കാക്കത്തിരുത്തി വലൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തില്‍വെച്ചാണ് നാടകം നൂറാമത് അവതരിപ്പിക്കുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവ വേളയിലുള്ള ആനയെഴുന്നള്ളിപ്പും ആന വിവരണങ്ങളും ഈ നാടകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചേലൂര്‍ പോത്താനി സെന്ററില്‍ ഓട്ടോറിക്ഷ ഡ്രൈവറാണു ജോഷി ആന്റണി. പാട്ടത്തിനെടുത്ത് വാഴ, കൊള്ളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പുല്ലൂര്‍ ചമയം നാടകവേദിയുടെ ‘രാവുണ്ണി’ എന്ന നാടകത്തില്‍ കുഞ്ഞമ്പൂ എന്ന കഥാപാത്രം തുടങ്ങി നിരവധി നാടകത്തില്‍ വേഷമിട്ടിട്ടുണ്ട്. നാടകത്തില്‍നിന്നും സമാഹരിച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടതിരിഞ്ഞി ലൈഫ്ഗാര്‍ഡിനു കൈമാറി. പ്രസിഡന്റ് ചെന്താമരാക്ഷന്‍ തുക ഏറ്റുവാങ്ങി.

Advertisement

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍ത്തിയാക്കിയ റിസര്‍ച്ച് കോംപ്ലക്‌സ്- ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ റിസര്‍ച്ച് ബ്ലോക്ക്- പ്രവര്‍ത്തനത്തിനൊരുങ്ങി. ഇന്ന് രാവിലെ (27.3.2018) 10 മണിയ്ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. സുരേഷ്ദാസ് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്‌സ് നിര്‍മ്മിക്കപ്പെടുന്നത്. സെന്‍ട്രലൈസ്ഡായ ലബോറട്ടറി സംവിധാനങ്ങളുള്ളതാണ് ഈ സെന്റര്‍. പ്രിന്‍സിപ്പല്‍ ഡോ. സി. ക്രിസ്റ്റി, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ആനി കുര്യാക്കോസ്, മാനേജര്‍ ഡോ. സി. രഞ്ജന, കോഴിക്കോട് സര്‍വ്വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം. നാസര്‍, ഡോ. എസ്. ശ്രീകുമാര്‍, കൌണ്‍സിലര്‍ ശ്രീ റോക്കി ആളൂക്കാരന്‍, ഡോ. ആശ തോമസ്, സൊ. എന്‍. ആര്‍. മംഗളാംബാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ പിതൃസഹോദരന്‍ കുഞ്ഞുവറീത് നിര്യാതനായി.

ഇരിങ്ങാലക്കുട : ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ പിതൃസഹോദരനും റിട്ട.പിഡ്യുഡി എഞ്ചിനിയറുമായ പുല്ലൂര്‍ ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍(കൊടിവളപ്പില്‍) ദേവസി മകന്‍ കുഞ്ഞുവറീത്(96) നിര്യാതനായി.സംസ്‌ക്കാരം 28-03-2018 ബുധനാഴ്ച്ച രാവിലെ 10.30 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ദേവാലയസെമിത്തേരിയില്‍.ഭാര്യ ത്രേസ്യ (പരേത).മക്കള്‍ സി.ദീപ്തി സി എം എസി (റിട്ട.ഹെഡ്മിസ്ട്രസ് എല്‍ എഫ് സ്‌കൂള്‍ ഇരിങ്ങാലക്കുട),സി.വെര്‍ജിന്‍ സി എം സി (റിട്ട.പ്രിന്‍സിപ്പാള്‍ കാര്‍മല്‍ കോളേജ് മാള),റോസിലി കെ കെ(റിട്ട.ടീച്ചര്‍),ഡേവീസ് കെ കെ (റിട്ട. അദ്ധ്യാപകന്‍),കൊച്ചുത്രേസ്യ കെ കെ (റിട്ട.ടീച്ചര്‍),വര്‍ഗ്ഗീസ് കെ കെ(എം ആര്‍ എഫ് ലിമിറ്റഡ്).മരുമക്കള്‍ ഫ്രാന്‍സീസ് ടി ആര്‍),റീന യു എ,സീമ കല്ലിങ്ങല്‍ (എം എ സി ടി കോര്‍ട്ട് ഇരിങ്ങാലക്കുട).ph : 9388804620

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe