ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ ജീവനക്കരുടെ പുതിയ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു.ആശുപത്രിയിലെ 90 ശതമാനം ജീവനക്കാരും അംഗങ്ങളായുള്ള ഇരിങ്ങാലക്കുട കോപറേറ്റീവ് ഹോസ്പിറ്റല്‍ എംപ്ലോയ്‌സ് ഫെഡറേഷന്റെ ഉദ്ഘാടനം ആശുപത്രി പ്രസിഡന്റ് എം പി ജാക്‌സണ്‍ നിര്‍വഹിച്ചു.സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത കെ പി ദീലിപ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജെയ്്‌സണ്‍ പാറേകാടന്‍ സ്വാഗതവും എക്‌സിക്യൂട്ടിവ് മെമ്പര്‍ ജി മധു നന്ദിയും പറഞ്ഞു.ആശുപത്രി വൈസ് പ്രസിഡന്റ് ഇ ബാലകൃഷ്ണന്‍,ജനറല്‍ മനേജര്‍ കെ ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
Advertisement