കോവിഡ് 19:ഇരിങ്ങാലക്കുടയിൽ ഇന്ന് 3 പേർക്ക് രോഗ സ്ഥിരീകരണം :താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഒരുങ്ങി:328 പേർ ക്വാറന്റൈയിനിൽ

84
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിൽ ഇന്ന്(ജൂൺ 8) 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നും വന്ന പടിയൂർ സ്വദേശിയായ 6 വയസുള്ള പെൺകുട്ടിക്കും, കുവൈറ്റിൽ നിന്നും വന്ന ഇരിങ്ങാലക്കുടയിലുള്ള 39 വയസുള്ള പുരുഷനും, കണ്ണൂരിൽ നിന്നും വന്ന 47 വയസ്സുള്ള പുരുഷനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഒരുങ്ങി.അടിയന്തിരമായി ചേർന്ന യോഗത്തിലാണ് തീരുമാനം.നിലവിൽ പത്തോളം പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.ഇരിങ്ങാലക്കുട നഗരസഭയിൽ ക്വാറന്റൈയിനിൽ 328 പേർ ഉണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.25 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു .ഇന്ന് പുതിയതായി 33 പേർക്കാണ് ക്വാറന്റൈയിൻ ഏർപ്പെടുത്തിയത്. ഹോം ക്വാറന്റൈയിനിൽ 193 പുരുഷന്മാരും 110 സ്ത്രീകളും ഉൾപ്പെടെ 303 പേരാണ് ഉള്ളത് . ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 14 പുരുഷന്മാരും 11 സ്ത്രീകളും ഉൾപ്പെടെ 25 പേരുണ്ട് .

Advertisement