Saturday, July 11, 2026
25.4 C
Irinjālakuda

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പ് അനുവദിച്ച 1.25 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട, ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു

ഇരിങ്ങാലക്കുട: പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ഹയർ സെക്കന്ററി വകുപ്പ് അനുവദിച്ച 1.25 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട, ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം . കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ ബഹു.ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പൊതുയോഗം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ലോക്സഭാ മണ്ഡലം എം.പി. ടി.എൻ. പ്രതാപൻ മുഖ്യാതിഥിയായിരുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പണിതീർത്ത പുതിയ കെട്ടിടം 665.89 ചതുരശ്ര മീറ്ററിൽ R C C ഫ്രെയിംഡ് സ്ട്രക്ച്ചറായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ രണ്ട് ഹയർ സെക്കൻഡറി ക്ലാസ്സ് മുറികളും ഒരു ലാബും , മൂന്ന് നിലകളിലായി മൂന്ന് ലാബുകളടങ്ങിയ പുതിയ ബ്ലോക്കുമാണ് പൂർത്തിയാക്കിയിരിക്കുന്നത് . ഈ രണ്ട് കെട്ടിടങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാസ്സേജും , വാഷ് ഏരിയയും , 12 ടോയ്ലറ്റുകളും സ്റ്റെയർ റൂമും വാട്ടർ സപ്ലൈ , ഇലക്ട്രിസിറ്റി സൗകര്യങ്ങളും ഉൾപ്പെടെയാണ് കെട്ടിടം പണി പൂർത്തിയാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്കൂളിന് നൽകുന്ന ലൈറ്റ് ബോർഡിന്റെ സമർപ്പണം കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ് നിർവഹിച്ചു. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ പി .ടി .ജോർജ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ .സുജ സഞ്ജീവ് കുമാർ, സി.സി. ഷിബിൻ, . അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി,വാർഡ്കൗൺസിലർ . ഒ.എസ്.അവിനാഷ് , തൃശ്ശൂർ ഡി.ഡി.ഇ. . ടി.വി.മദന മോഹൻ, പി.ടി.എ പ്രസിഡൻറ് .വി.എ.മനോജ് കുമാർ ഇരിങ്ങാലക്കുട എ.ഇ.ഒ എം.സി. നിഷ , ഇരിങ്ങാലക്കുട ബി.പി.സി. സി.കെ.രാധാകൃഷ്ണൻ വൈസ് പ്രിൻസിപ്പാൾ . ടി.എ.സീനത്ത്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ .കെ.ആർ. ഹേന , എൽ. പി. സ്കൂൾ എച്ച്.എം. . ഇ. ടി. ബീന , തൃശ്ശൂർ ഡയറ്റ് ലക്ചറർ .എം.ആർ.സനോജ്, കൈറ്റ് മാസ്റ്റർ ട്രെയിനർ .വി.സുഭാഷ് , ഒ.എസ്.എ. പ്രസിഡൻറ് . ഇ .എച്ച്.ദേവി , ഹയർസെക്കന്ററി അലുമിനി അസോസിയേഷൻ പ്രതിനിധി .കെ.എസ്.സൂരജ് , മുൻ പ്രിൻസിപ്പാൾ .എം. പ്യാരിജ എന്നിവർ പങ്കെടുത്തു . ഹയർ സെക്കൻഡറി പ്രിൻസിപ്പൽ . ബിന്ദു.പി. ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി .സി.എസ്. അബ്ദുൾ ഹക്ക് നന്ദിയും പറഞ്ഞു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img