23.9 C
Irinjālakuda
Tuesday, January 21, 2025
Home Blog Page 588

ഇരിങ്ങാലക്കുടയിലെ ഗവ ; ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റ്യൂഷന് മുകളില്‍ തെങ്ങ് ഒടിഞ്ഞ് വീണു.

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അധിനതയില്‍ ഉള്ള
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഗവ: ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിയൂഷന് മുകളിലൂടെ തെങ്ങ് ഒടിഞ്ഞ് വീണു.ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം.ഇന്‍സ്റ്റിയൂഷന്റെ പടിഞ്ഞാറ് ഭാഗത്തായി ദ്രവിച്ച് നിന്നിരുന്ന തെങ്ങാണ് നടുഭാഗം ഒടിഞ്ഞ് കെട്ടിടത്തിന്റെ മുകളിലൂടെ വീണത്.വിദ്യാര്‍ത്ഥികള്‍ക്ക് അവധികാലമായതിനാല്‍ സംഭവസമയത്ത് ആരും തന്നേ ഉണ്ടായിരുന്നില്ല.കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.വിവരമറിഞ്ഞ് എത്തിയ ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്റെ നേതൃത്വത്തില്‍ തെങ്ങ് മുറിച്ച് മാറ്റി അറ്റകുറ്റപണികള്‍ക്കായുള്ള നടപടികള്‍ സ്വീകരിച്ചു.ജില്ലാപഞ്ചായത്തിന്റെ ഷിലോഡ്ജ് പ്രൊജറ്റ് വരാന്‍ പോകുന്നത് ഈ സ്ഥലത്താണ്.

Advertisement

ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗേള്‍സ് വെക്കേഷണല്‍ ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ സ്‌കൂള്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു.എടക്കുളം സ്വദേശി കാരേക്കാട്ട് പറമ്പില്‍ ശിവദാസന്റെ മകള്‍ ശിവപ്രിയ (17) ആണ് മരിച്ചത്.വീട്ടിലെ കിണറ്റില്‍ വെള്ളം കോരുന്നതിനിടെ കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു.കിണറ്റില്‍ നിന്നും കയറ്റി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.അമ്മ ബേബി.സഹോദരി ഗായത്രി.

Advertisement

കൂടൽമാണിക്യം ഉത്സവത്തിന് എത്തിയവരുടെ കാർ തകർത്തു.

ഇരിങ്ങാലക്കുട:കൂടൽമാണിക്യം ക്ഷേത്രോത്സവം കാണാനെത്തിയവരുടെ കാർ കല്ലുകൊണ്ട് ഇടിച്ച് തകർത്തു.മഹാത്മാഗാന്ധി റീഡിംഗ് റൂമിന് സമീപത്തതായി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറാണ് സാമൂഹ്യവിരുദ്ധർ തകർത്തത്.പഴയ മെട്രോ ആശുപത്രിക്ക് സമീപം മെഡിക്കൽ ഷോപ്പ് നടത്തുന്ന ജയരാജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകർക്കപ്പെട്ടത്.

ഈ വിഷയത്തിൽ എന്തെങ്കിലും അറിവ് ലഭിക്കുന്നവർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

Advertisement

ഭക്തിസന്ദ്രമായി കൊടിപ്പുറത്ത് വിളക്ക് : സംഗമേശ്വ തിടമ്പേന്തി മേഘാര്‍ജ്ജുനന്‍

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യ ക്ഷേത്രഉത്സവത്തില്‍ ശ്രീ കോവിലില്‍ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഭക്തിസന്ദ്രമായി. ശനിയാഴ്ച രാവിലെ മണ്ഡപനമസ്‌ക്കാരം ചെയ്ത് ശുദ്ധീകരിച്ച സ്ഥലത്ത് പത്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശ-കര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ നടന്നു. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ദേവനെ ശ്രീകോവിലില്‍ നിന്നും പുറത്തേയ്ക്ക് എഴുന്നള്ളിച്ച് മാത്യക്കല്‍ ദര്‍ശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ ഇരുത്തി. ഈ സമയത്ത് ഭക്തജനങ്ങള്‍ക്ക് ഭഗവാനെ വണങ്ങാന്‍ അവസരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഭഗവത് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് പുറത്തേയ്ക്ക് വന്ന് സ്വന്തം ആനയായ മേഘാര്‍ജ്ജുനന്റെ പുറത്തേറ്റി എഴുന്നള്ളിച്ചു. രണ്ടാനകളുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കി. അഞ്ചാം പ്രദക്ഷിണത്തില്‍ വിളക്കാചാരം ചടങ്ങ് നടക്കും. കുത്തുവിളക്കേന്തുന്നവര്‍ വിളക്ക് ദേവന് മുന്നില്‍ വയ്ക്കുകയും വാദ്യങ്ങള്‍ പ്രത്യേക താളത്തില്‍ മുഴക്കുകയും ചെയ്യുന്ന ചടങ്ങാണിത്. തുടര്‍ന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കെ നടപ്പുരയിലെത്തുന്നതോടെ ആദ്യ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയ്ക്ക് ശേഷം ആദ്യപഞ്ചാരിക്ക് കോലുയരും.പെരുവനം കുട്ടന്‍മാരാര്‍ മേളപ്രമാണം വഹിച്ചു. പതിനേഴ് ഗജവീരന്‍മാര്‍ വിളക്കെഴുന്നള്ളിപ്പില്‍ അണിനിരക്കും.ഞായറാഴ്ച്ച ആദ്യശീവേലി രാവിലെ 8.30 മുതല്‍ 11.30 വരെ നടക്കും.തിരുവമ്പാട് ചന്ദ്രശേഖരന്‍ തിടമ്പേറ്റും.

Advertisement

കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാളിന് കൊടികയറി

കരുവന്നൂര്‍ : കരുവന്നൂര്‍ പരിശുദ്ധമാതാവിന്റെ തിരുന്നാളിന് കൊടികയറി.ഫാ.ജോസ് വെതമറ്റില്‍ കെടിയേറ്റം നിര്‍വഹിച്ചു.ദേവാലയ വികാരി ഫാ.വില്‍സണ്‍ എലുവത്തിങ്കല്‍ സഹകാര്‍മ്മികത്വം വഹിച്ചു.മെയ് 5,6,7,13 ദിവസങ്ങളിലായാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.

Advertisement

കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിന് ആന എഴുന്നുള്ളിപ്പ് കനത്ത സുരക്ഷയില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിന് ആന എഴുന്നുള്ളിപ്പ് കനത്ത സുരക്ഷയില്‍. കൊട്ടിലായ്ക്കല്‍ പറമ്പിലാണ് ആനകള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് .ആനകള്‍ക്ക് വെള്ളം, വിശ്രമം തുടങ്ങിയവക്ക് ഇവിടെ സൗകര്യമുണ്ട്. ഈ വര്‍ഷം 17 ആനകളെയാണ് എഴുന്നുള്ളിപ്പിന് ഏര്‍പെടുത്തിയിരിക്കുന്നത്.ആനകളുടെ വിശ്രമം കണകിലെടുത്ത് ദേവസ്വം 23 ആനകളെയാണ് ഏര്‍പെടുത്തിയിരിക്കുന്നത്.വിദഗ്ദത്ത പരിശോധനയ്ക്ക് ശേഷം മാത്രമെ ആനകളെ എഴുന്നുള്ളിക്കാന്‍ അനുവദിക്കു.ജില്ലാ വെറ്റിനറി മേധാവിയായ എ.എസ്.വിജയകുമാറിന്റെ നേതൃത്വത്തില്‍ 20 അംഗം ഡോക്ടര്‍മാരുടെ സേവനം ഉല്‍സവത്തിന് ഉണ്ടാകും. കൂടാതെ മയക്കുവെടി വിദ്ധഗ്തരും ഉത്സവദിവസങ്ങളിലുണ്ടാവും.ഫിറ്റ്‌നസ് ലഭിക്കുന്ന ആനകള്‍ക്ക് പ്രത്യക ടാഗ് നല്‍കുകയും ചെയ്യുന്നുണ്ട്.കൂടാതെ എഴുന്നുള്ളിപ്പ് സമയത്ത് ആളുകളെ വടംകെട്ടി നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്.

Advertisement

കൂടല്‍മാണിക്യം ഉത്സവം; കലാപരിപാടികള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്ക് തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്‍ശന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് തമ്പാന്‍, അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വാദ്യസംഗീതസദസ്സ്, മോഹിനിയാട്ടം, ഹനുമദ്ദൂതാങ്കം കൂടിയാട്ടം എന്നിവ അരങ്ങേറി.

 

Advertisement

താണിശ്ശേരിയില്‍ ഗെയില്‍ പദ്ധതിയ്ക്കായി കൊണ്ട് വന്നിട്ട മണ്ണ് അപകട കെണിയൊരുക്കുന്നു

താണ്ണിശ്ശേരി : ഗെയില്‍ വാതക പദ്ധതിയ്ക്കായി കൊണ്ട് വന്നിട്ട ചെളിമണ്ണ് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്.താണ്ണിശ്ശേരി കല്ലട ബണ്ട് റോഡില്‍ ടണ്‍ കണക്കിന് ചെളി മണ്ണ് ആണ് അടിച്ച് കൂട്ടിയിരിക്കുന്നത്.സമീപത്തേ വീടുകളിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം ഈ മണ്ണിന് സമീപം കളിക്കുകയും കുട്ടികളിലൊരാള്‍ ചെളിയില്‍ താഴ്ന്ന് പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു.യാതൊരുവിധ സുരക്ഷാനടപടികളും സ്വീകരിക്കാതെയാണ് ഗെയില്‍ അധികൃതര്‍ ഇവിടെ ഇത്രയും അധികം ചെള്ളിമണ്ണ് അടിച്ച് കൂട്ടിയിരിക്കുന്നത്.എത്രയും വേഗം ഈ മണ്ണ് ഇവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement

തുറവന്‍കുന്ന് സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി

പുല്ലൂര്‍ : തുറവന്‍കുന്ന് സെന്റ് ജോസഫ് ദേവാലയത്തില്‍ വി.യൗസേപ്പിന്റെയും പരി.കന്യാകാമറിയത്തിന്റെയും വി.സെബ്യാസ്റ്റനോസിന്റെയും സംയുക്തതിരുന്നാളിന് കൊടിയേറി.ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വഹിച്ചു.ദേവാലയ വികാരി ഫാ.ഡേവീസ് കിഴക്കുംതല സഹകാര്‍മ്മികത്വം വഹിച്ചു.തിരുന്നാളിന് തുടക്കം കുറിച്ച് കൊണ്ടുള്ള നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്കും തുടക്കമായി.മെയ് 4 വരെ എല്ലാദിവസവും വൈകീട്ട് 5 മണിയക്ക് വി.കുര്‍ബാന,ലദീഞ്ഞ്,നൊവേന.പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.മെയ് 6 തിരുന്നാള്‍ദിനത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.വില്‍സണ്‍ മൂക്കനാംപറമ്പില്‍ കാര്‍മ്മികത്വം വഹിയ്ക്കും.ഫാ.ജോമി തോട്ടിയാന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.ഉച്ചകഴിഞ്ഞ് 4ന് തിരുന്നാള്‍ പ്രദക്ഷണം.തുടര്‍ന്ന് വൈകീട്ട് 7.30ന് ആലപ്പുഴ ബ്ലുഡയമണ്ട്‌സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.

Advertisement

കൂടല്‍മാണിക്യം കൊടിയേറ്റത്തിനുശേഷം നടന്ന കൊരമ്പ് മൃദംഗമേള നവ്യാനുഭൂതിയായി.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് കൊടിയേറ്റത്തിനുശേഷം കിഴക്കേ നടപ്പുരയില്‍ ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ മൃദംഗമേള അരങ്ങേറി.37 വര്‍ഷമായി കൊരമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ മൃദംഗമേള നടന്ന് വരുന്നു.കൊരമ്പ് സുബ്രഹ്മുണ്യന്‍ നമ്പൂതിരിയാണ് മൃദംഗമേളയ്ക്ക് ആരംഭം കുറിച്ചത്.5 വയസ്സുമുതല്‍ 67 വയസ്സുവരെയുള്ള 75 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥികളാണ് മൃദംഗമേളയില്‍ പങ്കെടുത്തത്.ഒരു മണിക്കൂറില്‍ അധികം നീണ്ട് നിന്ന് മൃദംഗമേളയ്ക്ക് കൊരമ്പ് വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

Advertisement

കൂടല്‍മാണിക്യത്തില്‍ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി ഒന്നാം ഉത്സവദിവസമായ കൊടിപുറത്ത് വിളക്ക് ദിവസം രാവിലെ കിഴക്കെനടപ്പുരയില്‍ സദ്ഗുരു ശ്രീ ത്യാഗരാജ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് കൂടല്‍മാണിക്യം ഉത്സവം കലാസാംസ്‌കാരിക പരിപാടികളുടെ ഔദ്യോദിക ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.ഉച്ചക്ക് ഒരുമണി വരെ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യന്റെ സമ്പ്രദായഭജന.വൈകീട്ട് 6 മണിക്ക് സംഗീത കലാനിധി രവികിരണ്‍ന്റെ ചിത്രവീണക്കച്ചേരി. തുടര്‍ന്ന് ഗുരു നിര്‍മലപ്പണിക്കര്‍ സംവിധാനം ചെയ്ത് നടനകൈശികി മോഹനിയാട്ടഗുരുകുലം അവതരിപ്പിക്കുന്ന ഭാരത സപ്തം. രാതി വിളക്കിനു ശേഷം ഹനൂമദ്ദൂതാങ്കം കൂടിയാട്ടം. പദ്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ കൂടിയാട്ടം അവതരിപ്പിക്കുന്നത് നടനകൈരളി ആണ്.

Advertisement

സിവില്‍ സര്‍വ്വീസ് 58 -ാം റാങ്ക് നേടി ഇരിങ്ങാലക്കുട സ്വദേശി അഭിമാനമായി

ഇരിങ്ങാലക്കുട : ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ അമ്പത്തെട്ടാം റാങ്ക് നേടി ഇരിങ്ങാലക്കുട സ്വദേശി ഹരി കല്ലിങ്കാട്ട് നാടിന് അഭിമാനമായി.കൊരുമ്പിശ്ശേരി കല്ലിക്കാട്ട് ഗോപിയുടേയും, ഇന്ദിരയുടേയും മകനാണ് ഹരി. അമ്പത്തെട്ടാം റാങ്ക് കരസ്ഥമാക്കിയ ഹരിയ്ക്ക് ഐ എ എസ് ഉറപ്പായിക്കഴിഞ്ഞു.ഇത്രയും ഉയര്‍ന്ന റാങ്ക് കിട്ടുന്ന ചുരുക്കം മലയാളികളില്‍ ഒരാളായി മാറുകയാണ് ഹരി.തന്റെ മൂന്നാമത്തേ പരിശ്രമത്തില്‍ തന്നേ ഇത്രയും ഉയര്‍ന്ന റാങ്ക് സിവില്‍ സര്‍വ്വീസില്‍ കിട്ടുന്നതിന് കാരണമായത് ആശ്രാന്തപരിശ്രമം മാത്രമാണെന്ന് ഹരി ഇരിങ്ങാലക്കുട ഡോട്ട് കോംമിനോട് പറഞ്ഞു.

 

Advertisement

ഉത്സവാണ്ടിന്റെ അവസാന ഉത്സവം ഇരിങ്ങാലക്കുടക്കു സ്വന്തം

മലര്‍നേദ്യം കഴിഞ്ഞു വാസനപ്പൂക്കളില്ലാതെ സര്‍വ്വാംഗഭൂഷിതനായി ശ്രീകൂടല്‍മാണിക്യന്‍.വില്വമംഗലം സ്വാമിയാരുടെ ചൈതന്യം ആവാഹിച്ച ശംഖിനെയുടച്ചു ഇനിയൊരിടത്തേക്കായി ആവാഹനം വേണ്ടെന്നു കല്പിച്ച സംഗമേശന്‍.ദാനം,ദയ,ദമം(സഹനം)എന്നിവയേക്കാള്‍ ഉപരിയായ ആരാധനയോ,ദീപാരാധനയോ ഇല്ലെന്നു ഉറപ്പു വരുത്തുകയും,ദാനദയദമാദികളാല്‍ സമീക്ഷകാരിയായി വര്‍ത്തിക്കുന്ന നന്ദീഗ്രാമതപസ്വീ.ഇരിങ്ങാലക്കുടയില്‍നിന്നു തുടങ്ങി രാപ്പാള്‍ പ്രദേശവും,ചാലക്കുടി കൂടപ്പുഴ വരെ നീണ്ടുകിടക്കുന്ന ക്ഷേത്രപഥത്തിന്റെ അധികാരി.ഉള്ളറിഞ്ഞ്,കനിവോടെ സേവനത്തിനായി ക്ഷേത്രപഥത്തെ സമര്‍പ്പിച്ച് ത്യാഗത്താല്‍ ഭുജിക്കുന്ന ഔപനിഷധന്‍(ഉപനിഷത്ത് സംസ്‌ക്കാരത്തോടെ ജീവിക്കുന്നവന്‍).ഇരിങ്ങാലക്കുടക്കും,അനുബന്ധ ഗ്രാമങ്ങള്‍ക്കും 6 ഋതുക്കളായിതീര്‍ന്ന ഇരിങ്ങാലക്കുട തേവര്‍.മേടമാസത്തില്‍- ഗ്രീഷ്മഋതുവില്‍ സൂര്യന്‍ ആദാനകാലയുക്തനായി നിന്നുകൊണ്ട് ആരോഗ്യത്തിനു ലംഘനം വരുത്തുന്ന സമയത്തു ക്ഷേത്രപഥങ്ങളുടെ ശിഖയായ കൊടിക്കൂറ ക്ഷേത്രത്തിന്റെ സുഷുമ്‌നാ കശേരുകയിലൂടെ(ക്ഷേത്ര കൊടിമരം)(നട്ടെല്ല്) ഉയര്‍ത്തി ഐശ്വര്യത്തിന്റേയും,സന്തോഷത്തിന്റേയും തലത്തിലെത്തിക്കുമ്പോള്‍ ഉത്സവത്തിനു കൊടിയേറ്റമായി.മനുഷ്യന്‍ സൌകര്യങ്ങളുടെ തലത്തില്‍നിന്നും സന്തോഷത്തിലേക്കു ആചാരാനുഷ്ടാനങ്ങളുടെ സഹായത്താല്‍ സംക്രമിപ്പിക്കുന്ന സമയക്രമത്തെ ഉത്സവമെന്നു പറയുന്നു.കായ(ശരീരം),വാക്ക്,മനസ്സുകളുടെ കൊടിയേറ്റം.കൂടല്‍മാണിക്യന്റെ ഉത്സവം അപ്രകാരം ജനത്തെ സൌകര്യത്തില്‍നിന്നും സന്തോഷത്തിലെത്തിക്കുവാന്‍ വര്‍ഷത്തിലൊരിക്കള്‍ പുറപ്പെടുന്നു.ഒരാണ്ട്‌നിറഞ്ഞുനില്‍ക്കുന്ന ആനന്ദം ജനത്തിനു.
കൊടികയറി കൊടിപ്പുറത്തുവിളക്കുകഴിഞ്ഞാല്‍ ഉത്സവാഘോഷം ഗ്രാമത്തിനു സ്വന്തമാകുന്നു.പടഹാദി ആഘോഷങ്ങളോടെ ഭഗവാന്‍ മാതൃക്കല്‍ എഴുന്നള്ളുന്നതു അസുലഭമായ അവസരമാണ്. 6 ഋതുക്കള്‍ക്കൂടിവരുന്ന ഒരാണ്ടില്‍ 10 ദിവസം സംഗമേശ്വരന്‍ ഹനൂമല്‍ സാന്നിദ്ധ്യത്തിനടുത്തായി സ്ഥാനമുറപ്പിക്കുന്നു.ഒരുജനതയുടെ ആഗ്രഹാഭിലാഷങ്ങളെ കണ്ടറിയാന്‍,അവരോടു സംവേദിക്കുവാന്‍, മാതൃക്കല്‍ സാന്നിദ്ധ്യത്തില്‍ നമസ്‌ക്കരിച്ചെഴുന്നേല്‍ക്കുന്നവര്‍ ദര്‍ശനാനുഗ്രഹം നന്മകളോടെ സ്വീകരിക്കുന്നു.
ശ്രീഭൂത ബലിക്കു ശേഷം പകല്‍ശീവേലി.ഇടന്തടയും വലന്തടയും ചെണ്ടക്കോലും,കൈത്തലവുമായി ചെണ്ടയില്‍ സമ്മേളിക്കുമ്പോഴാണു ആസ്വാദ്യമായ പഞ്ചാരിമേളമുണ്ടാകുന്നതു.ത്രിശ്ശൂര്‍,ത്രിപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്‍ എന്നീ സ്ഥലങ്ങളിലെ പ്രസിദ്ധമായ പഞ്ചാരിമേളം കൂടല്‍മാണിക്യന്റെ തിരു ഉത്സവത്തിലെ ചിട്ടപ്രകാരമുള്ള പഞ്ചാരിക്കൊപ്പമാണോ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല.ശ്രവണ മധുരമായ പഞ്ചാരി ശാന്തമായ അന്തരീക്ഷത്തില്‍ കാലപ്രമാണങ്ങളോടെക്കൊട്ടിക്കയറുമ്പോള്‍ ശബ്ദത്തിന്റെ സാമസുഗന്ധം അനുവാചകര്‍ക്കു സ്വന്തമാകുന്നു.

ശീവേലിക്കുശേഷം നടപ്പുരയില്‍ വന്നുചേരുന്ന ശീതങ്കന്‍തുള്ളല്‍ അമ്മൂമ്മമാര്‍ക്കും,മുത്തച്ഛന്മാര്‍ക്കും,പേരക്കുട്ടികളിലേക്കും കൌതുകത്തെ സന്നിവേശിപ്പിക്കുന്ന സമയമാണ്.ഗ്രീഷ്മത്തിലെ ചൂടില്‍ നിറഞ്ഞാസ്വദിച്ച മേളത്തിനു ശേഷം മയക്കത്താല്‍ കണ്‍ പീലികളടഞ്ഞുപോകുമ്പോള്‍ തുള്ളല്‍ക്കാരന്‍ ചൂണ്ടിപ്പറഞ്ഞു എഴുന്നേല്‍പ്പിക്കും,എന്നാലും കിഴക്കെ നടപ്പുരയിലെ ഇളംക്കാറ്റേറ്റു ശീതങ്കന്‍ത്തുള്ളലിനിടയില്‍ മയങ്ങുന്നതു ഭാഗ്യാനുഭവമായിക്കരുതണം

സന്ധ്യക്കു കിഴക്കെനടപ്പുരക്കടുത്തായി കൊമ്പ്പറ്റ്,കുഴല്‍പ്പറ്റ്,മദ്ദളപ്പറ്റ്,കേളി എന്നിവ പരമ്പരാഗത ശൈലിയില്‍ ആചരിക്കുമ്പോള്‍ ഗ്രാമ്യ സംസ്‌ക്കാരത്തിന്റെ ചാരുതക്കൊപ്പം അനുഷ്ടാനങ്ങളുടെ നിഷ്ടയും വ്യക്തമാകുന്നു.

രാത്രിവിളക്കില്‍ തീപന്തങ്ങളുടെ ശോഭയില്‍ തിളങ്ങുന്ന നെറ്റിപ്പട്ടവും,താമര അലുക്കുകള്‍തീര്‍ത്ത തിടമ്പും വഹിച്ചു നില്‍ല്കുന്ന ഗജവീരന്മാരുടെ കാഴ്ച്ച ഉത്സവത്തിനു മാത്രം ലഭ്യമായ കഴ്ച്ചയാണ്.നിരയില്‍ നിന്നും വക്രാകൃതിയിലേക്കു മാറി വരുമ്പോള്‍ നിലാവില്‍ തുടിച്ചുനില്‍ക്കുന്ന ചന്ദ്രബിംബം ഇറങ്ങിവന്നു രാത്രിവിളക്കുക്കണ്ടു ഊട്ടുപുരക്കടുത്ത് ചമയങ്ങള്‍ ഒരുക്കുന്നിടത്ത് കഥകളിക്കുള്ള ചേങ്ങിലയായി ചേക്കേറുന്നു.

തീപന്തങ്ങളുടെ എണ്ണമണം ഇല്ലാതാകുംമുന്‍പ് കേളിയും,പുറപ്പാടും തുടങ്ങിക്കാണും.വെള്ളകീറുന്നതുവരെ കല്ലുവഴിച്ചിട്ടയിലും തെക്കന്‍ ചിട്ടയിലും ശീലിച്ച കഥകളി ആചാര്യന്മാരുടെ നിറസാന്നിദ്ധ്യത്തില്‍ ആടിത്തിമിര്‍ക്കുന്നു.

നളചരിതത്തിലെ വരികള്‍ ചൊല്ലുന്നതിനിടയില്‍ മയങ്ങിപ്പോയ ഉണ്ണായി വാര്യരെ വിളിച്ചുണര്‍ത്തി നിര്‍മ്മാല്യത്തിനായി സംഗമേശന്‍ കൊണ്ടുപോകുന്നു.കുളിച്ചു ഈറനോടെ തൊഴുതു മടങ്ങുമ്പോള്‍ നളചരിതം നാലാം ദിവസത്തിലെ പദങ്ങള്‍ പ്രദക്ഷിണക്കല്ലില്‍ വീണുടയുന്നു.

കണ്ണുകാണാത്ത നമ്പൂതിരി പാഠകത്തിലൂടെ കളിയാക്കുന്നതും സംഗമേശ്വരന്റെ ചടുലമായ വാക്കുകളിലൂടെയാണ്.കുറത്തിയും കുറവനും ആടിക്കളിക്കുമ്പോള്‍ ഭഗവാന്‍ അതിലൂടെയും ഒന്നു മറഞ്ഞു നീണുന്നു.

ഇപ്രകാരം വലിയവിളക്കും,പള്ളീവേട്ടശീവേലിയും വലിയാലിന്‍ച്ചുവട്ടില്‍ പള്ളിവേട്ടയും കഴിഞ്ഞു തന്റെ ക്ഷേത്ര പഥത്തിലൂടെ സഞ്ചരിച്ചു ആറാട്ടുകഴിഞ്ഞു മടങ്ങിവരുമ്പോള്‍ അടുത്ത ആണ്ടിലെ ഉത്സവത്തിനായുള്ള കാത്തിരിപ്പാരംഭിക്കുകയായി.വിടപറഞ്ഞു ജനം വീണ്ടും തിരക്കിലേക്കിറങ്ങുന്നു.ഭഗവാനു കാവലായി ഇനി ഭീമാകാരനായ ഗന്ധര്‍വ്വന്‍ പാര്‍ക്കുന്ന വലിയാലും,ശാന്തവും ഗംഭീരവുമായ പ്രദക്ഷിണ വഴിയും,ഗംഗ അന്തര്‍വാഹിനിയായി വന്നുചേരുന്ന കുലീപിനി തീര്‍ഥവും,മീനൂട്ടു നേടി ഉന്മേഷം വീണ്ടെടുത്ത ദേവാംഗങ്ങളായ മീനുകളും,കഥകളിപ്പദങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്ന ദീര്‍ഘമായ തീര്‍ത്ഥക്കുളത്തിലെ പ്രദക്ഷിണവഴിയും,അംഗുലീയാംഗം കൂത്തിനായി കാത്തിരിക്കുന്നകൂത്തമ്പലവും,നെയ്യ്മണം മാറാത്ത കല്‍ വിളക്കുക്കളും നന്ദീഗ്രാമം പാദുകാപൂജിതമായ ഇരിങ്ങാലക്കുടയിലെ ശ്രൌത(ശാശ്വതമായ) ശാസ്ത്രം സംഗമേശനില്‍ ഭദ്രമായിരിക്കുന്നു. എന്നും എപ്പോഴും.

 

എഴുത്ത് : ഡോ.നാട്ടുവള്ളി ജയചന്ദ്രന്‍

Advertisement

സംഗമപുരിയെ ഉത്സവാഘോഷത്തിലേക്ക് ആനയിച്ച് ദീപങ്ങള്‍ മിഴി തുറന്നു

ഇരിങ്ങാലക്കുട: സംഗമപുരിയെ ഉത്സവാഘോഷത്തിന്റെ മതിവരാകാഴ്ചകളിലേക്കാവാഹിച്ച് ദീപങ്ങള്‍ മിഴി തുറന്നു. കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പി. നിര്‍വഹിച്ചു. കുട്ടംകുളത്തിന് സമീപം ബഹുനില പന്തലും തുടര്‍ന്ന് ക്ഷേത്രം വരെ റോഡിന് ഇരുവശത്തും കുറുകെയുമായി ദീപാലങ്കാരങ്ങളുമൊരുക്കിയിട്ടുണ്ട്. ഐ.സി.എല്‍. മാനേജിങ്ങ് ഡയറക്ടര്‍ അനില്‍കുമാര്‍, ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement

കൂടല്‍മാണിക്യം ഉത്സവത്തിന് കൊടികയറി : ശനിയാഴ്ച്ച കൊടിപ്പുറത്ത് വിളക്ക്

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. താന്ത്രികചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ രാത്രി 8 10നും 8.40നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്ഥത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു.കൊടിയേറ്റ ദിവസമായ 27 ന് കാലത്ത് 5.30 മുതല്‍ ക്ഷേത്ര മണ്ഡപത്തില്‍ മേളം, പാണി തുടങ്ങിയ അനുഷ്ഠാന വാദൃങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശപൂജ, പരികലശപൂജകള്‍ , കുംഭേശകര്‍ക്കരികലശപൂജ, അധിവാസഹോമം എന്നിവ നടന്നു.എതൃത്തപൂജയ്ക്കു ശേഷം കാലത്ത് 9 മുതല്‍ ബ്രഹ്മകലശങ്ങളും മറ്റും അഭിഷേകം ചെയ്ത് ഉച്ചപൂജ . സന്ധൃക്ക് കൊടിയേറ്റചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ച് വൈകീട്ട് ഏഴിന് ആചര്യവരണം നടന്നു. ക്ഷേത്രത്തിലെ ഉത്സവചടങ്ങുകള്‍ ഭംഗിയായി യഥാവിധി നടത്തുന്നതിന് യോഗ്യരായ ആചാര്യനെ വരിക്കുന്ന ചടങ്ങാണ് ഇത്. തുടര്‍ന്ന് കുളമണ്ണില്‍ മൂസ് കൂറയും പവിത്രവും ആചാര്യന് കൈമാറി. നഗരമണ്ണ്, തരണനെല്ലൂര്‍, അണിമംഗലം എന്നി തന്ത്രി കുടുംബങ്ങളിലെ അംഗങ്ങള്‍ക്കാണ് കൂറയും പവിത്രവും നല്‍കുക.ആദ്യകാലങ്ങളില്‍ ക്ഷേത്രാധികാരിയെന്ന നിലയില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രതിനിധി തച്ചുടയകൈമളാണ് കൂറയും പവിത്രയും നല്‍കിയിരുന്നത്.തുടര്‍ന്ന് കൊടിയേറ്റത്തിനുള്ള ക്രീയകള്‍ ആരംഭിച്ചു. പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച് പാണികൊട്ടി വാഹനത്തേയും മറ്റും ആവാഹിച്ച കൊടിക്കൂറ, കൂര്‍ച്ചം, മണി, മാല എന്നിവ കൊടിമരചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചശേഷം കൊടിമരം പൂജിക്കുകയും അതിനുശേഷം മംഗളധ്വനികളോടെ തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റ് നടത്തുകയും ചെയ്തു. തുടര്‍ന്ന് അത്താഴപൂജ നടന്നു. കൊടികയറ്റിയ ഉടന്‍ തന്നെ കൂത്തമ്പലത്തില്‍ നിന്നും മിഴാവൊലി ഉയര്‍ന്നു. ശനിയാഴ്ച്ച കൊടിപ്പുറത്ത് വിളക്ക് നടക്കും.ഉത്സവം irinjalakuda.com ല്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

Advertisement

ബസിടിച്ച് ഇലട്രിക് പോസ്റ്റ് തകര്‍ന്ന് വീണു : വൈദ്യൂതിയില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.

ഇരിങ്ങാലക്കുട : ബസ് ഇടിച്ച് ഇലട്രിക് പോസ്റ്റ് തകര്‍ന്നു.വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് നവരക്‌ന ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് അപകടം നടന്നത്.തൃശൂരില്‍ നിന്നും കൊടുങ്ങല്ലുരിലേയ്ക്ക് പോവുകയായിരുന്ന എം എസ് മേനോന്‍ ബസിനെ അപകടകരമാംവിധം ഓവര്‍ടെയ്ക് ചെയ്ത കയറിയ ബൈക്കാണ് അപകട കാരണം എന്ന് പറയുന്നു.നിയന്ത്രണം വിട്ട ബസ് റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഇലട്രിക് പോസ്റ്റ് ഒടിഞ്ഞ് തൂങ്ങി.കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിനെ തുടര്‍ന്ന് വൈദ്യൂതി ബദ്ധം പുനസ്ഥാപിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഇടിയില്‍ ചില്ല് തെറിച്ച് യാത്രക്കാര്‍ക്ക് നിസാരപരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്.

Advertisement

പുനര്‍നിര്‍മ്മാണം ആരംഭിച്ചു : കൂടല്‍മാണിക്യം ഉത്സവ അലങ്കാരം വെള്ളിയാഴ്ച്ച വൈകീട്ട് 6 ന് നടക്കും

ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച വൈകീട്ട് ഉണ്ടായ കനത്ത മഴയില്‍ കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ദീപാലങ്കാരം ഒടിഞ്ഞ് വീണത് പുനര്‍നിര്‍മ്മാണം ആരംഭിച്ചു.നേരത്തേ നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയക്ക് തന്നേ ചാലക്കുടി എം പി ഇന്നസെന്റ് ദീപാലങ്കാരം ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എക്‌സിബിഷന്‍ സെന്ററിന്റെ കാവടവും കാറ്റില്‍ തകര്‍ന്ന് വീണിരുന്നു.അലങ്കാര പന്തലിന്റെ ചില ഭാഗങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു.വഴിയരികില്‍ സ്ഥാപിച്ചിരുന്ന കമാനങ്ങളും ദീപാലങ്കാരവും കാറ്റത്ത് പറന്ന് പോയിരുന്നു.

Advertisement

വാഹനനിയമം പാലിച്ചവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കൂപ്പണ്‍ സമ്മാനം നല്‍കി റോഡ് സുരക്ഷാ വാരാചരണം

ഇരിങ്ങാലക്കുട : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ സി സി യൂണിറ്റും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി ബോധവല്‍ക്കരണവും സുരക്ഷാ പരിശോധനയും നടത്തി. ഏപ്രില്‍ 27 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാന്റ് പരിസരത്ത് വച്ചു നടന്ന ചടങ്ങില്‍ ഡി വൈ എസ് പി ഫേമസ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച മാതൃകാഡ്രൈവര്‍ക്കുള്ള ആദ്യപുരസ്‌കാരം ഓട്ടോ ഡ്രൈവര്‍ സുബ്രമണ്യന് ഇരിങ്ങാലക്കുട സി ഐസുരേഷ് കുമാര്‍ സമ്മാനിച്ചു. വാഹന പരിശോധനയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ സി ഐ ബിജുകുമാര്‍ നിര്‍വ്വഹിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സി ക്രിസ്റ്റി ആശംസകള്‍ നേര്‍ന്നു. പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ അസോസിയേറ്റ് എന്‍ സി സി ഓഫീസര്‍ ലഫ്റ്റനന്റ് ലിറ്റി ചാക്കോ സ്വാഗതവും സബ് ഇന്‍സ്‌പെക്ടര്‍ വി വി തോമസ് നന്ദിയും പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ച 10 നല്ല ഡ്രൈവര്‍മാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കൂപ്പണ്‍ വീതം സമ്മാനമായി നല്‍കി. മൂവാറ്റുപുഴയില്‍ നിന്ന് ബൈക്കിലെത്തിയ ജിയോ പീറ്റര്‍ മുതല്‍ കാര്‍ യാത്രികരും ഓട്ടോ ഡ്രൈവര്‍മാരും ബസ് ജീവനക്കാരും പരിശോധനയ്ക്കു വിധേയരായി. നിയമങ്ങള്‍ തെറ്റിച്ചു വന്നവരെ നിയമങ്ങളനുസരിക്കാന്‍ ബോധവല്‍ക്കരിച്ചും സുരക്ഷയ്ക്കു മുന്‍തൂക്കം നല്‍കിയവരെ മധുരം നല്‍കി അഭിനന്ദിച്ചും കേഡറ്റ്‌സ് സുരക്ഷാ ദിനാചരണം പൂര്‍ത്തിയാക്കി.

Advertisement

കനത്ത കാറ്റില്‍ ഇരിങ്ങാലക്കുടയില്‍ വന്‍ നാശനഷ്ടങ്ങള്‍

ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും വീശിയ കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞ് വൈദ്യുത കമ്പികളില്‍ വീണ് പൊട്ടിയിട്ടുണ്ട.കൃഷി നാശവും വ്യാപകമാണ്.കരുവന്നൂര്‍ ഇലട്രിക് പോസ്റ്റ് റോഡിലേയ്ക്ക് ചെരിഞ്ഞ് വീണു,കാട്ടുങ്ങച്ചിറയില്‍ വെളിയത്ത്പറമ്പില്‍ സുകുമാരന്‍ നായരുടെ വീടിന്റെ ട്രസ് മുഴുനായും പറന്ന് പോയി 100 മീറ്റര്‍ അകലെയുള്ള പൊറത്തുര്‍ തോട്ടുങ്ങല്‍ ഗ്രേസി ജോര്‍ജ്ജിന്റെ വീടിന് സമിപത്തുള്ള ഇലട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റടക്കം വീടിന് മുകളിലേയ്ക്ക് വീണു.വീട്ടുക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ പരിക്കേറ്റില്ല.സമീപത്ത് തന്നേയുള്ള പഴുങ്കാരന്‍ ഔസേപ്പിന്റെയും കറുത്തപറമ്പില്‍ രാമുവിന്റെയും വീടിന് മുകളിലേയ്ക്ക് തെങ്ങ് മറിഞ്ഞ് വീണു.അവിട്ടത്തൂര്‍ കണ്ണത്ത് വീട്ടില്‍ ജയന്റെ വീടിന് മുകളില്‍ പ്ലാവ് വീണ് വീട് ഭാഗിഗമായി തകര്‍ന്നു.അവിട്ടത്തൂര്‍ പടിഞ്ഞാങ്കര ചന്ദ്രികയമ്മയുടെ വീടിന് മുകളിലും തെങ്ങ് വീണ് വീട് ഭാഗിഗമായി തകര്‍ന്നിട്ടുണ്ട്.ഒട്ടനവധി കര്‍ഷകരുടെ വാഴകളും മറ്റും കാറ്റത്ത് ഒടിഞ്ഞ് വീണിട്ടുണ്ട്.പലയിടത്തായി വൈദ്യൂതി ലൈനില്‍ വീണ മരങ്ങള്‍ മുറിച്ച് നീക്കി വൈദ്യൂതബദ്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.

 

 

Advertisement

ഇലത്താളം കലാകാരൻ പൈപ്പോത്ത്‌ രാജൻ(65) അന്തരിച്ചു.

കോടന്നൂർ: ചേർപ്പ് പാലിയത്ത് കൃഷ്ണൻ നായരുടേയും പൈപ്പോത്ത് കുഞ്ചു കുട്ടിയമ്മയുടേയും മൂത്ത മകൻ നാരായണൻകുട്ടി (പൈപ്പോത്ത് രാജൻ -65) അന്തരിച്ചു. റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.
ആറാട്ടുപുഴ പൂരം, പെരുവനം പൂരം , തൃശ്ശൂർ പൂരം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവം ഉൾപ്പെടെ കേരളത്തിലെ നിരവധി ക്ഷേത്രോത്സവങ്ങളിലെ നിറസാന്നി ദ്ധ്യമായിരുന്നു.
പെരുവനം മേക്കാവ് ദേവസ്വം സുവർണ്ണ മുദ്ര, തൃപ്രയാർ ശ്രീരാമപാദസുവർണ്ണ മുദ്ര, ചേർപ്പ് ക്ഷേത്രം ഗൗരി ദേവീ പുരസ്ക്കാരം, തൃക്കൂരപ്പൻ പുരസ്ക്കാരം എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ചേർപ്പ് കാവടി സമാജം ആദരിച്ചിട്ടുണ്ട്.ഭാര്യ: കോടന്നൂർ മേലുവീട്ടിൽ ഭാരതി,മക്കൾ:
രാജീവ്, രോഹിണി,മരുമക്കൾ: ശ്യാമിലി , ഷൺമുഖൻ(മദ്രാസ് ) ,ശവസംസ്കാരം 27. 4. 2018 ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ.ഫോൺ: 8301984651

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe