26.9 C
Irinjālakuda
Thursday, January 23, 2025
Home Blog Page 579

പടിയൂര്‍ രാഷ്ട്രിയസംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിയ്ക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു

പടിയൂര്‍ : മാസങ്ങളായി പടിയൂര്‍ കേന്ദ്രികരിച്ച് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിയ്ക്കാന്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.ഇടത്പക്ഷ പ്രവര്‍ത്തവകരും ബി ജെ പി പ്രവര്‍ത്തകരും കഴിഞ്ഞ മാസങ്ങളിലായി നിരവധി തവണ പ്രദേശത്ത് ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം കെ  സുരേഷ് കുമാറിന്റെയും കാട്ടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ ബൈജുവിന്റെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം നടന്നത്.പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് പോലിസുമായി സഹകരിച്ച് മറ്റ് അനിഷ്ട സംഭവങ്ങള്‍ക്ക് ഇടം നല്‍കാതിരിക്കാന്‍ മുഴുവന്‍ കക്ഷികളും ഒറ്റകെട്ടായി തീരുമാനിച്ചു.സോഷ്യല്‍ മീഡിയില്‍ നടക്കുന്ന വെല്ലുവിളികളും പരസ്പരം കുറ്റാരോപണങ്ങളും അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തിരുമാനിച്ചു.സോഷ്യല്‍ മീഡീയിലെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്കെതിരെ പാര്‍ട്ടി പിന്തുണ ഇല്ലാതെ നേരീട്ട് പരാതി നല്‍കുന്നവര്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ബി ജെ പി യെ പ്രതിനിധികരിച്ച് ആനൂപ് മാമ്പ്ര,ബിനോയ് കോലന്ത്ര,ഷിബിരാജ് എന്നിവരും സി പി ഐ പ്രതിനിധികരിച്ച് കെ സി ബിജു,കെ പി കണ്ണന്‍,വിപിന്‍ ടി വി എന്നിവരും സി പി എം നെ പ്രതിനിധികരിച്ച് രാമനാഥന്‍ പി എ,സുതന്‍ ടി എസ്,സൗമിത്രന്‍ എന്നിവരും പങ്കെടുത്തു.

 

Advertisement

ഉയര്‍ന്ന് പറക്കാന്‍ ക്രൈസ്റ്റിന്റെ ജംപിങ്ങ് അക്കാഡമി

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ഭാവി താരങ്ങളെ കണ്ടെത്താനും 2020, 2024, വര്‍ഷങ്ങളിലെ ഒളിംപിക് മത്സരങ്ങളില്‍ ഇന്ത്യക്കായി പോള്‍ വാള്‍ട്ടിലും ഹൈ ജംപിലും മെഡല്‍ നേടണം എന്ന ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടിയാണ് മണ്‍മറഞ്ഞുപോയ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോസ് തെക്കന്‍ സി.എം.ഐ. കഴിഞ്ഞ വര്‍ഷം, കേരളത്തിലെതന്നെ ആദ്യത്തെ ഇന്റോര്‍ ജംപിങ്ങ് സൗകര്യം ഒരുക്കികൊണ്ടാണ് ക്രൈസ്റ്റ് ജംപിങ്ങ് അക്കാഡമി ആരംഭിച്ചത്. പോള്‍ വാള്‍ട്ടിലും ഹൈജംപിലും താല്പര്യമുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രൈസ്റ്റ്‌കോളേജിന്റെഹോസ്റ്റലുകളില്‍ താമസിച്ച് മികച്ച പരിശീലകന്റെ കീഴില്‍ ശാസ്ത്രീയമായ പരിശീലനം നേടുവാന്‍ അവസരമൊരിക്കിയിട്ടുണ്ട് മഹാരാഷ്ട്രയില്‍നിന്നും, ഹരിയാനയില്‍നിന്നും, കേരളത്തില്‍നിന്നുമുളള കുട്ടികള്‍ ഇന്റര്‍നാഷണല്‍ പോള്‍ വാള്‍ട്ട് താരമായ ജിഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തികൊണ്ടിരിക്കുന്നു. ഉയര്‍ന്ന് പറക്കാന്‍കഴിവുളള, എന്നാല്‍ സൗകര്യങ്ങളില്ലാത്ത ഇന്ത്യയുടെ ഭാവി താരങ്ങള്‍ക്ക് മങ്കാടികുന്നിലെ ക്രൈസ്റ്റിലെ ജംപിങ്ങ് അക്കാഡമിയിലേക്ക് സ്വാഗതം.

Advertisement

മുപ്പത്തിനാല് കവികളുടെ കവിതകളുടെ സമാഹാരം ‘കവിതാസംഗമം’ പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സൗഹൃദസംഘമായ സംഗമസാഹിതിയോടൊപ്പം സഞ്ചരിക്കുന്ന മുപ്പത്തിനാല് കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം ‘കവിതാസംഗമം’ സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ വെച്ച് പ്രശസ്ത കവി സെബാസ്റ്റ്യന്‍, 2016 സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ. സാവിത്രി ലക്ഷ്മണന് നല്‍കി പ്രകാശനം ചെയ്തു.ചടങ്ങിന്റെ ഉദ്ഘാടനം എടുത്തുകാരനും തീരകഥാകൃത്തും ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ പി കെ ഭരതന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.മുകന്ദപുരം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.കെ ഹരി പുസ്തകം പരിചയപ്പെടുത്തി. സനോജ് എം ആര്‍ സ്വാഗതവും, ജോജി ചന്ദ്രശേഖരന്‍, രാജേഷ് തബുരു എന്നിവര്‍ ആശംസയും, റഷീദ് കാറളം നന്ദിയും പറഞ്ഞു. രാജേഷ് തെക്കിനിയേടത്ത് ആമുഖപ്രഭാഷണം നടത്തി.പരിപാടിയില്‍ ഇരിങ്ങാലക്കുടയിലെ അമ്പത്തിനാലോളം എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും കവിതാ ആസ്വാദകരും പങ്കെടുത്തു.

Advertisement

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.

ഇരിങ്ങാലക്കുട :മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം ഇരിങ്ങാലക്കുയില്‍ സമുചിതമായി ആചരിച്ചു.കോണ്‍ഗ്രസ് മണ്ഡലം ഓഫീസായ രാജീവ്ഗാന്ധി മന്ദിരത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാര്‍ളിയുടെ അദ്ധ്യക്ഷയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫ. സാവിത്രി ടീച്ചര്‍, സോണിയ ഗിരി, ജോസഫ് ചാക്കോ, വിജയന്‍ എളയേടത്ത്, പി എ അബ്ദുള്‍ ബഷീര്‍, വിനോദ് തറയില്‍, സി എം ബാബു, ബെന്‍സി ഡേവിഡ്, അഡ്വ. പി ജെ തോമസ്, ടി ജി പ്രസന്നന്‍, എം എസ് ദാസന്‍, സി ആര്‍ ജയപാലന്‍, എ സി സുരേഷ് തുടങ്ങിയവര്‍ നേതത്വം നല്‍കി.

Advertisement

വി.കെ.രാജന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലാമാസിയ കല്ലേറ്റുംങ്കര വിജയികളായി

ആളൂര്‍ : എ ഐ വൈ എഫ് ആളൂര്‍ പഞ്ചായത്തിലെ പഞ്ഞപ്പിള്ളി (കേരളാ ഫീഡ്ഡസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വി.കെ.രാജന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്’ സംഘടിപ്പിച്ചു.എ ഐ വൈ എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍ ടൂര്‍ണമെന്റെ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കായുള്ള ക്യാഷ് പ്രൈസും ട്രോഫി യും എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് സനല്‍ കുമാര്‍ വിതരണം ചെയ്തു . റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസ്സും എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ശ്യം കുമാര്‍ വിതരണം ചെയ്തു .എ.എസ്.ബിനോയ്,വി.ആര്‍.രമേഷ്,സു ധീര്‍ദാസ്,അഖില്‍ ഐ.എസ്,അരുണ്‍.പി.ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ടൂണ്‍ണമെന്റില്‍ ലാമാസിയ കല്ലേറ്റുംങ്കര വിജയികളായി

Advertisement

കോലോത്തുംപടി സ്വദേശി ഇടിമിന്നലേറ്റു മരിച്ചു

ഇരിങ്ങാലക്കുട-കുടജ്രാദിയില്‍ കോലോത്തുംപടി വത്തേരിപ്പറമ്പില്‍ വീട്ടില്‍ അനില്‍ നായിക്കിന്റെ മകന്‍ വിഷ്ണു (24) ഇടിമിന്നലേറ്റു മരിച്ചു.കൂടെയുണ്ടായിരുന്ന സഹോദരന്‍ ശരത്തിന് നിസ്സാര പരുക്കേറ്റു.വിഷ്ണു,ശരത്,അമ്മാവന്‍ സുധീഷ് കണ്ണന്‍ എന്നിവര്‍ ശനിയാഴ്ചയാണ് കുടജ്രാദിയില്‍ എത്തിയത് .മലമുകളിലെ സര്‍വജ്ഞ പീഠത്തിലാണ് ഇവര്‍ ഉറങ്ങിയത്.വെളുപ്പിന് മൂന്നരയോടെയുണ്ടായിരുന്ന മിന്നലേറ്റാണ് വിഷ്ണു മരിച്ചത് .നാട്ടുക്കാരായ ജീപ്പ് ഡ്രൈവര്‍മാരാണ് ഇവരെ മലമുകളില്‍ നിന്നു താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചത്.കൊടുങ്ങല്ലൂര്‍ സായ് സര്‍വ്വീസ് സെന്ററിലെ ജീവനക്കാരാണ് വിഷ്ണു.അമ്മ- ഊര്‍മ്മിള

Advertisement

റംസാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി

കാട്ടുങ്ങച്ചിറ: മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി.ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ മദ്രസ ഹാളില്‍ യൂണിറ്റ് പ്രസിഡന്റ് പി എ നാസറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി അബ്ദുള്‍ ബഷീര്‍ ,ഇരിങ്ങാലക്കുട ജുമാ അത്ത് പ്രസിഡന്റ കെ.എ സൈരാജുദ്ദീന്‍ ,സെക്രട്ടറി പി.കെ അലി സാബ്രി, എം.എസ.്എസ് മുകുന്ദപുരം താലൂക്ക് സെക്രട്ടറി വി.കെ റാഫി എന്നിവര്‍ ആശംസകള്‍ നല്‍കി .യൂണിറ്റ് സെക്രട്ടറി പി.എ നസീര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എ.എ ഷേക്ക് ദാവൂദ് നന്ദിയും പറഞ്ഞു.കിറ്റ് വിതരണത്തിന് എം.എസ് അബ്ദുള്‍ ഗഫൂര്‍ ,കെ.എം അബ്ദുള്‍ ബഷീര്‍ ,എന്‍.എ ഗുലാം മുഹമ്മദ് ,പി എ ഷഫീക്ക് ,കെ എ അസറുദ്ദീന്‍ ,പി എന്‍ എര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Advertisement

തെറ്റയില്‍ അമ്പഴക്കാടന്‍ ലോനപ്പന്‍ ഭാര്യ അന്നമ്മ (85) നിര്യാതയായി

ഇരിങ്ങാലക്കുട : പരേതനായ തെറ്റയില്‍ അമ്പഴക്കാടന്‍ ലോനപ്പന്‍ ഭാര്യ അന്നമ്മ (85) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ :അന്തോണി,മേരി,പരേതനായ വിന്‍സെന്റ്,ജോയ്,ജെയ്സന്‍,റാണി,ബെന്നി മരുമക്കള്‍ : ഗ്ളാഡി,തോമസ്,ബേബി,മോളി,ലേഖ,അക്ഷയന്‍,ജാന്‍സി.

 

Advertisement

പടിയൂരിൽ RSS – BJP ക്രിമിനലുകളുടെ തേർവാഴ്ച്ച അവസാനിപ്പിക്കുക എ.ഐ.വൈ.എഫ്

പടിയൂര്‍:ആര്‍ എസ് എസ് -ബി ജെ പി ക്രിമിനലുകളുടെ തേര്‍വാഴ്ച്ച അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ്പടിയൂരില്‍ RSS – BJP ക്രിമിനലുകളുടെ തേര്‍വാഴ്ച്ചയാണ് ഇപ്പോള്‍ നടക്കുന്നത് .ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ വടിവാളും ഇരുമ്പ് ദണ്ഡുകളുമായാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. പരിക്കേറ്റ പ്രവര്‍ത്തകരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . എ.ഐ.വൈ.എഫ് പ്രവര്‍ത്തകരായ വാക്കാട്ട് വൈഷ്ണവ്, കാതിക്കോടത്ത് ഷിബിന്‍, ഡി.വൈ എഫ് ഐ പ്രവൃര്‍ത്തകനായ സുദേവ് എന്നിവരാണ് ആര്‍.എസ്.എസ് ക്രമിനലുകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.കഴിഞ്ഞ ഒരു വര്‍ഷ കാലമായി തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് പടിയൂരില്‍ BJP യും Rss . പടിയൂരില്‍ സമാധാനം നിലനിര്‍ത്താന്‍ BJP നേതൃത്വം ശ്രമിച്ചില്ല എങ്കില്‍ വലിയ രീതിയിലുള്ള പ്രക്ഷോപങ്ങളിലേക്ക് AlYF കടക്കുമെന്നും പ്രതികളെ പിടികൂടാന്‍ പോലീസ് ഉടന്‍ തയ്യാറക്കണം എന്നും എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിററിക്ക് വേണ്ടി പ്രസിഡന്റ് എ.എസ്.ബിനോയ് സെക്രട്ടറി വി.ആര്‍.രമേഷ് എന്നിവര്‍ ആവശ്യപെട്ടു.

 

Advertisement

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്തു.തൃശൂരിലേക്ക് പോയി തിരിച്ചു വരികയായിരുന്ന ഇ.എം. പ്രസന്നന്റെ കയ്യിലുണ്ടായിരുന്ന പതിനയ്യായിരം രൂപയും മോതിരവും കവര്‍ന്നെടുത്തു
.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടക്കുന്നത്.മകന്റെ ഭാര്യ പിതാവിനെ യാത്രയാക്കാന്‍ പോയി തിരിച്ചു വരുന്ന വഴി ബൈക്കില്‍ വന്ന യാത്രക്കാരന്‍ ഇരിങ്ങാലക്കുടയിലേക്കുള്ള വഴി ചോദിക്കുകയും തുടര്‍ന്ന് പ്രസന്നനെയും കൂടെ കൂട്ടി കണിമംഗലത്തെത്തിയപ്പോള്‍ ആളില്ലാത്ത റോഡിലേക്ക് തിരിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി 15000 രൂപയും ,കയ്യിലുണ്ടായിരുന്ന വിവാഹ മോതിരം കടിച്ചെടുക്കുകയും ചെയ്തു.നെടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Advertisement

തെരുവിലലയുന്നവര്‍ക്ക് കൈതാങ്ങായി ക്രൈസ്റ്റ് എഞ്ചി.കോളേജ് എന്‍.എസ് .എസ് യൂണിറ്റ്

ഇരിങ്ങാലക്കുട:തെരുവില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണം എന്ന പദ്ധതിയിലൂടെ തൃശൂര്‍ പട്ടാളം റോഡില്‍ ഉച്ചഭക്ഷണം നല്‍കുന്ന വടൂക്കര മദര്‍ ജനസേവ ചാരിറ്റബിള്‍ സൊസൈറ്റിക്ക് ഒരു കൈ താങ്ങായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ .തെരുവിലലയുന്നവര്‍ക്ക് ഭക്ഷണം നല്‍കുവാനുള്ള തുക സമാഹരിച്ചു നല്‍കി എന്‍ എസ് എസ് വളണ്ടിയേഴ്‌സ് മാതൃകയായി.വളണ്ടിയര്‍ സെക്രട്ടറിമാരായ അനു എം ,സീന ജോസ് എന്നിവര്‍ നേതൃത്വം നല്‍കി .സമൂഹ നന്മ ലക്ഷ്യം വച്ചുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ക്രൈസ്റ്റ് എന്‍ എസ് എസ് യൂണിറ്റ് ചെയ്തു വരുന്നുണ്ട് .ആവശ്യ ഘട്ടങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് സമീപിക്കുവാന്‍ ബ്ലഡ് ഡൊണേഷന്‍ ഫോറവും എന്‍ എസ് എസ് യൂണിറ്റിന്റെ നേത്യത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്.contact -9447723255 (എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍)

Advertisement

നവീകരിച്ച വനിതാ കാന്റീനും സൗത്ത് റീജിയണല്‍ വര്‍ക്ക് ഷോപ്പും ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിക്കുന്നതിനും ദാരിദ്ര ലഘുകരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സ്ത്രീകള്‍ മാത്രം അംഗങ്ങളായി പ്രവര്‍ത്തനം ആരംഭിച്ച എം കെ എസ് പി പദ്ധതിയുടെ ഭാഗമായി ത്യശൂര്‍ ജില്ലയില്‍ അനുവദിച്ച 2 വര്‍ക്ക് ഷോപ്പുകളില്‍ ഒന്നായി നിര്‍മ്മിച്ച സൗത്ത് റീജിയണല്‍ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ബ്ലോക്ക്  വനിതാ കാന്റീന്റെ ഉദ്ഘാടനവും 2018 മെയ് 18 (വെള്ളി ) ഉച്ചതിരിഞ്ഞ് 3 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംല അസീസിന്റെ അധ്യക്ഷതയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം മല്ലിക ചാത്തുക്കുട്ടി സ്വാഗതം ആശംസിച്ചു.കാട്ടൂര്‍ പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ ,മുരിയാട് പ്രസിഡന്റ് സരള വിക്രമന്‍ എന്നിവര്‍ മുഖ്യാതിഥികളായി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ,ബ്ലോക്ക് പഞ്ചായത്തംഗം അംബുജ രാജന്‍ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ഉണര്‍വ്വ് ലേബര്‍ ബാങ്ക് പ്രസിഡന്റ് ബിന്ദു മോഹനന്‍ നന്ദി ആശംസിച്ചു

Advertisement

DYFI പൊറത്തിശ്ശേരി മേഖല സമ്മേളനം സമാപിച്ചു.

മെയ് 12,13തിയ്യതികളിലായി നടന്ന പൊറത്തിശ്ശേരി മേഖല സമ്മേളനത്തിന് സമാപനം കുറിച്ചു.മെയ് 12 ന് വൈകീട്ട് 5 മണിക്ക് ശ്രീനാരായണ സെന്ററില്‍ നിന്നും DYFI മേഖല ജോയിന്റ് സെക്രട്ടറി എം.എസ് സഞ്ജയ് ക്യാപ്റ്റനായ കൊടിമര ജാഥയും പാറക്കാട് സെന്ററില്‍ നിന്നും മേഖല എക്‌സിക്യൂട്ടീവ് അംഗം ടി.എസ് സച്ചു ക്യാപ്റ്റനായ പതാക ജാഥയും പൊതുസമ്മേളന വേദിയായ ആസിഫ നഗറില്‍ (കണ്ടാരത്തറ മൈതാനം) സംഗമിച്ചു മേഖല പ്രസിഡന്റ് സി.ആര്‍ മനോജ് പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളനത്തിന്ന് തുടക്കം കുറിച്ചു.

മെയ് 13 ഞായര്‍ച്ച കാലത്ത് 9 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനം DYFI തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം പി.സി നിമിത ഉദ്ഘടാനം ചെയ്തു

പൊറത്തിശ്ശേരി മേഖലയില്‍ കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നത്തിനുള്ള കണ്ടാരം തറ മൈതാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ചു ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്നും 35 വാര്‍ഡില്‍ മികച്ച സൗകര്യങ്ങളോടെ ഹാള്‍ നിര്‍മിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.DYFI ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് ആര്‍.എല്‍ ശ്രീലാല്‍ ,ബ്ലോക്ക് സെക്രട്ടറി സി.ഡി സിജിത്ത് ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍.എല്‍ ജീവന്‍ലാല്‍ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ ഐ.വി സജിത്ത് ,എ.വി പ്രസാദ് എന്നിവര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തു.പ്രതിനിധി സമ്മേളനത്തിന്ന് ശേഷം മേഖലാസമ്മേളനത്തിന്ന് സമാപനം കുറിച്ച് കൊണ്ടുള്ള പൊതുസമ്മേളനം കണ്ടാരംതറ മൈതാനിയില്‍ DYFI പൊറത്തിശ്ശേരി മേഖല പ്രസിഡന്റ് സ: ആര്‍ മനോജിന്റെ അധ്യക്ഷതയില്‍ SFI ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് വിഷ്ണു പ്രഭാകരന്‍ ഉദ്ഘടാനം ചെയ്തു .DYFI ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍.എല്‍ ജീവന്‍ലാല്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.SSLC ,പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ+ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് DYFI നല്‍കിയ അനുമോദനം ഇരിഞ്ഞാലക്കുട പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി,നഗരസഭാ കൗണ്‍സിലര്‍ പ്രജിത സുനില്‍കുമാര്‍ , സിപിഎം പൊറത്തിശ്ശേരി Lc മെമ്പര്‍ പ്രഭാകരന്‍ വടാശ്ശേരി എന്നിവര്‍ നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.ബി ദിനേശ് ,ഐ.ആര്‍ ബൈജു എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിന്ന് സെക്രട്ടറി സി.യു അനീഷ് സ്വാഗതവും,ട്രെഷറര്‍ സഞ്ജയ് എം.എസ് നന്ദിയും രേഖപ്പെടുത്തി.

പുതിയ മേഖല ഭാരവാഹികള്‍

പ്രസിഡന്റ് : – ആര്‍ മനോജ്

സെക്രട്ടറി :- സി.യു അനീഷ്

ട്രെഷറര്‍ :- എം.എസ് സഞ്ജയ്

ജോ സെക്രട്ടറി :- ടി.എസ് സച്ചു

വൈസ് പ്രസിഡന്റ് – ശരത് എം.എസ്

 

Advertisement

പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു രാജി വെച്ചു

പടിയൂര്‍ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു രാജി വെച്ചു.ഇടത്പക്ഷ ധാരണ അനുസരിച്ച് രണ്ടര വര്‍ഷം പൂര്‍ത്തികരിച്ചതിനാലാണ് രാജി സമര്‍പ്പിച്ചത്.രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജികത്ത് സമര്‍പ്പിച്ചത്.സി പി ഐ യെ പ്രതിനിധികരിച്ചാണ് ബിജു പഞ്ചായത്ത് പ്രസിഡന്റ് ആയത്.അടുത്ത ഊഴം സി പി എം പ്രതിനിധിക്കാണ്.ജില്ലയില്‍ പദ്ധതി പണം 100 ശതമാനം ചിലവഴിക്കുകയും നികുതിപിരിവ് 100 ശതമാനം ആക്കുകയും പൂര്‍ത്തികരിക്കാത്ത വീടുകളുടെ പൂര്‍ത്തികരണത്തിനായി ലൈഫില്‍ ഉള്‍പെടുത്തി വീടുകളുടെ പൂര്‍ത്തികരണം 100 ശതമാനം ആക്കുകയും ചെയ്ത് ചരിത്രത്തില്‍ ഇടം നേടിയാണ് ബിജു രണ്ടര വര്‍ഷകാലത്തേ സേവനം പൂര്‍ത്തിയാക്കി സ്ഥാനം രാജി വെച്ചത്.കാക്കതിരുത്തി,മതിലകം,കോതറ,അരിപ്പാലം,എന്നിങ്ങെ നാല് പാലങ്ങളിലും സ്ട്രീറ്റ്‌ലൈറ്റ്,ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ കോതറ ലിഫ്റ്റ് ഇറിഗേഷന്‍,ജൈവമാലിന്യ സംസ്‌ക്കരണത്തിനായി റിംങ്ങ് കമ്പോസ്റ്റ്,ബയോഗ്യാസ് പ്ലാന്റ് ,എല്ലാ വിടുകളിലും കക്കൂസ്,ആശ്രയ അഗതി,പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതികള്‍ 100 ശതമാനം ഗുണമേന്‍മയോടെ നടപ്പിലാക്കി,ഗ്രാമീണ റോഡുകളുടെ ടാറംങ്ങ് ,കോണ്‍ക്രീറ്റംങ്ങ് എന്നി പദ്ധതികളും നടപ്പിലാക്കി ജില്ലയിലെ മികച്ച പഞ്ചായത്തെന്ന അംഗീകാരം പടിയൂര്‍ പഞ്ചായത്തിന് നേടി കൊടുത്താണ് ബിജു സ്ഥനം ഒഴിയുന്നത്.

Advertisement

എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനം യു ഡി എഫ് വഞ്ചനാദിനമായി ആചരിച്ചു.

ഇരിങ്ങാലക്കുട : എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനം വഞ്ചനാദിനമായി ആചരിച്ച് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ എസ് ഇ ബി ഓഫീസിലേക്കാണ് പ്രതിഷേധ പ്രകടനം നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി കെ കെ ശോഭനന്‍ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധര്‍ണ്ണ കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്സണ്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ കെ റിയാസുദ്ദീന്‍ കേരള കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ടി ഐ ആന്റണി, ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രസിഡണ്ട് ഡോ മാര്‍ട്ടിന്‍ പോള്‍, സി എം പി പ്രസിഡണ്ട് പി മനോജ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയാ ഗിരി തുടങ്ങിയവര്‍ സംസാരിച്ചു.ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാര്‍ളി സ്വാഗതവും വര്‍ഗ്ഗീസ് പുത്തനങ്ങാടി നന്ദിയും പറഞ്ഞു.യൂ ഡി എഫ് മണ്ഡലം ചെയര്‍മാന്‍മാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍ ഐ ആര്‍ ജെയിംസ്, ഷാറ്റോ കുര്യന്‍, ടി ആര്‍ ഷാജു, എ ആര്‍ ഹൈദ്രോ സ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

 

Advertisement

ഷണ്‍മുഖം കനാലിന് പുനര്‍ജന്മമേകാന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട : ഷണ്‍മുഖം കനാലിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പെടുത്തി എഴുകോടി രൂപ ചിലവഴിച്ചാണ് കനാല്‍ നവീകരിക്കുന്നത് .ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷണ്‍മുഖം കനാല്‍.കൊച്ചി ദിവാനായിരുന്ന ഷണ്‍മുഖന്‍ ചെട്ടിയാണ് ഇത് നിര്‍മ്മിച്ചത്.കനോലി കനാല്‍ വഴികൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുകള്‍ കൈമാറ്റം ചെയ്തിരുന്നത് ഈ ജലപാത വഴിയാണ്.പിന്നീട് കര ഗതാഗതം സുഖമമായതോടെ ജല ഗതാഗതം കുറയുകയും കനാലിന്റെ പ്രസക്തി നഷ്ടപെടുകയും ചെയ്തു.കായല്‍കയേറ്റവും മറ്റും മൂലം കനാല്‍ നശോന്‍ മുഖമാകുകയും ചെയ്തു.എറെ നാളത്തെ കാത്തിരിപ്പിനോടുവില്‍ സര്‍ക്കാര്‍ ഷണ്‍മുഖം കനാല്‍ സംരക്ഷണവുമായി മുന്നോട്ടുവന്നത്.കനാലിലെ മാലിന്യവും ചെളിയും നീക്കി ആഴം വര്‍ദ്ധിപ്പിക്കുകയും ഭിത്തി കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയും ചെയ്യുകയാണ് പദ്ധതി.രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തിയാണിത്.മുന്ന് കിലോ മീറ്ററോളം പണി പൂര്‍ത്തികരിച്ച് കെഎല്‍ഡിസി കനാലില്‍ നിന്ന് വെള്ളമെത്തിച്ചാല്‍ ഷണ്‍മുഖം കനാലിന്റെ ജലലഭ്യത ഉറപ്പു വരുത്താനും സാധിക്കും.കനാലിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതോടെ പടിയൂര്‍ പൂമഗലം പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വ് ലഭിക്കുമെന്ന് പടിയൂര്‍ പഞ്ചായത്തംഗം സുധന്‍ പറഞ്ഞു.കൂടാതെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

 

Advertisement

കല്യാണം മുടക്കുന്നുവെന്ന സംശയത്തില്‍ ഇരിങ്ങാലക്കുട നഗരമദ്ധ്യത്തില്‍ വീട് കയറി ആക്രമണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരമദ്ധ്യത്തില്‍ പഴയചന്തപ്പുര റോഡില്‍ പാറേക്കാടന്‍ വീട്ടില്‍ ജോബിയുടെ വീട്ടിലാണ് ആക്രമണം നടന്നത്.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30 തോടെയാണ് സംഭവം .വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചെടിചട്ടികളും മറ്റും തകര്‍ക്കുകയും ജോബിയുടെ കാറിന്റെ രണ്ട് ഗ്ലാസുകളും തകര്‍ക്കുകയായിരുന്നു.ഇദേഹത്തിന്റെ ബദ്ധു കൂടിയായ വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.ആക്രമണം കണ്ട് ഭയന്ന ജോബിയുടെ അമ്മ ആനീസിനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ വ്യക്തിയുടെ സഹോദരിയുടെ വിവാഹം മുടക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തുന്നത്.രണ്ട് മാസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വീട് കയറി ആക്രമണം നടത്തി വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ചതായും വീട്ടുക്കാര്‍ പറയുന്നു.ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

കെഎസ്ആര്‍ടിസി സബ് ഡിപ്പോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇരിങ്ങാലക്കുടയോടുള്ള വെല്ലുവിളി; തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: സബ് ഡിപ്പോയാക്കി ഉയര്‍ത്തി എ ടി ഒ യുടെ പുതിയ തസ്തി സൃഷ്ടിച്ച് എ ടി ഒ യെ നിയമിക്കുകയും ചെയ്തിരുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ തകര്‍ച്ചയിലേക്ക് നീക്കുന്നത് അതിന്റെ ഗുണം ഇരിങ്ങാലക്കുടക്കാര്‍ അനുഭവിക്കരുതെന്ന ഗൂഢ ലക്ഷ്യത്തോടെയാണെന്നും അത് ഇരിങ്ങാലക്കുടക്കാരോടുള്ള കടുത്ത വെല്ലുവിളിയാണെന്നും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍.കെഎസ്ആര്‍ടിസിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
കെ എസ് ആര്‍ ടി സി യുടെ തുടര്‍വികസനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഒരു കോടി രൂപ വകയിരുത്തി. ടൗണില്‍ നിന്നും കെ എസ് ആര്‍ ടി സി സ്റ്റേഷനിലേക്കുള്ള കെ എസ് ആര്‍ ടി സി റോഡ് പുനര്‍നിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നു.പുതിയ സര്‍വീസുകളും പുതിയ ബസുകളും ഇവിടേക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇരിങ്ങാലക്കുടയിലെ കെഎസ്ആര്‍ടിസി ഇപ്പോള്‍ തകര്‍ച്ചയിലാണ്. എ ടി ഒ യുടെ ഒഴിവ് അടിയന്തിരമായി നികത്തണമെന്നും ഇരിങ്ങാലക്കുടയിലെ കെ എസ് ആര്‍ ടി സി യുടെ തുടര്‍വികസനം സാധ്യമാക്കണമെന്നും തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ടി.കെ.വര്‍ഗീസ്, ബിജു ആന്റണി, പി.ടി.ജോര്‍ജ്, ജയിംസ് ആന്റണി, സിജോയ് തോമസ്, ശിവരാമന്‍ എടത്തിരിഞ്ഞി സംഗീത ഫ്രാന്‍സിസ്, ഷൈനി ജോജോ, അജിത സദാനന്ദന്‍, നോബിള്‍ പൊറത്തിശേരി, ഡേവിസ് തുളുവത്ത്, പോള്‍ ആനന്ദപുരം, ജോര്‍ജ് പട്ടത്ത്പറമ്പില്‍, സുശീലന്‍ പൊറത്തിശേരി, ബാബു പുളിയാനി എന്നിവര്‍ പ്രസംഗിച്ചു.

Advertisement

സെന്റ് ജോസഫ് കോളേജിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ ബിരുദാനന്തര ബിരുദ കോഴ്സുകളായ M Sc. Biotechnology, M Sc. Computer science, MSW, MA English, MA Journalism and Mass Communication പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.stjosephs.edu.in

Advertisement

കുഴിക്കാട്ടുകോണം കളപ്പുരയ്ക്കല്‍ കറപ്പന്‍ മകന്‍ ശങ്കരന്‍(85) നിര്യാതനായി.

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം കളപ്പുരയ്ക്കല്‍ കറപ്പന്‍ മകന്‍ ശങ്കരന്‍(85) നിര്യാതനായി.ഭാര്യ പരേതയായ സരോജിനി. മക്കള്‍ മണി, പ്രസന്ന (പരേതര്‍),രാജന്‍, ഗിരിജന്‍,ഓമന.മരുമക്കള്‍ ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍,രജനി,ഗിരിജ, ലോകനാഥന്‍.സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് സ്വവസതിയില്‍.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe