രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഗൈഡ് പ്രകാശനം ചെയ്തു

48
Advertisement

ഇരിങ്ങാലക്കുട: 15 മത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഗൈഡ് പ്രകാശനം ചെയ്തു. മാസ് മൂവീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പട്ടണത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഇന്‍സൈഡ് – ഔട്ട്‌സൈഡ് ഹോം ഗ്യാലറി മാനേജിംഗ് ഡയറക്ടര്‍ വേണുഗോപാല്‍മേനോന്‍ ഫെസ്റ്റിവല്‍ ഗൈഡിന്റെ പ്രകാശനം നിര്‍വഹിച്ചു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.കെ. ചന്ദ്രന്‍ ഗൈഡ് ഏറ്റുവാങ്ങി. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ എം എസ് അനില്‍കുമാര്‍ ഫെസ്റ്റിവല്‍ ബാഗ് പുറത്തിറക്കി. ക്രൈസ്റ്റ് കോളേജിലെ ഫിലിം ക്ലബ് പ്രസിഡണ്ട് അഭിരാം, സെക്രട്ടറി ആര്‍ഷ നമ്പിയത്ത് എന്നിവര്‍ ബാഗുകള്‍ എറ്റുവാങ്ങി. മാസ് മൂവീസ് പ്രൊപ്രൈറ്റര്‍ പോള്‍സണ്‍, ഫിലിം സൊസൈറ്റി വൈസ് – പ്രസിഡണ്ട് മനീഷ് അരീക്കാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്‍ സ്വാഗതവും ട്രഷറര്‍ ടി. ജി. സച്ചിത്ത് നന്ദിയും പറഞ്ഞു.സൊസൈറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.എസ്. വസന്തന്‍, എം എസ് ദാസന്‍, ബാബു താരാപ്പറമ്പില്‍ ,ഫിലിം ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.