24.9 C
Irinjālakuda
Thursday, January 23, 2025
Home Blog Page 576

മഴക്കാലപൂര്‍വ്വ ശുചീകരണം:ഡി.വൈ.എഫ്.ഐ താലൂക്ക് ആശുപത്രി ശുചീകരിച്ചു.

ഇരിങ്ങാലക്കുട:പടര്‍ന്ന് പിടിക്കാനിടയുള്ള പകര്‍ച്ചാവ്യാധികള്‍ക്കെതിരെ ജാഗ്രത സന്ദേശവുമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം താലൂക്ക് ആശുപത്രി ശുചീകരിച്ചുകൊണ്ട് ആരംഭിച്ചു. ‘ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍’ എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ച വ്യാധികള്‍ക്കെതിരെ, സമൂഹത്തെ പരിസര ശുചീകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ യൂണിറ്റ് തലം വരെ ഇത്തരം ‘പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സി.പി.ഐ.(എം) തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത്, പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് ജോ: സെക്രട്ടറി വി.എ.അനീഷ്, വൈസ് പ്രസിഡണ്ടുമാരായ എ.വി.പ്രസാദ്, ആര്‍.എല്‍.ജീവന്‍ലാല്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഐ.വി.സജിത്ത്, പി.കെ.മനുമോഹന്‍, നഗരസഭ കൗണ്‍സിലര്‍മാരായ സി.സി.ഷിബിന്‍, കെ.കെ.ശ്രീജിത്ത് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Advertisement

കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെയും, യൂത്ത് മൂവ് മെന്റിന്റെയും സംയുക്ത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വെള്ളാംങ്കല്ലൂര്‍:കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെയും, യൂത്ത് മൂവ് മെന്റിന്റെയും സംയുക്ത കണ്‍വെന്‍ഷന്‍ വെള്ളാംങ്കല്ലൂര്‍ പെന്‍ഷന്‍ ഭവനില്‍ യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ഇടയിലപുരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മഹിളാ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സുനിത സജീവന്‍ ഉദ്ഘാടനം ചെയ്തു. ആതുരശുശ്രൂഷ രംഗത്തേ എക്കാലത്തേയും മാതൃകയായ നിപ വൈറസ് ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞ് പോയ നഴ്‌സ് ലിനിയുടെ വേര്‍പ്പാടില്‍ യോഗം അനുശോചനം നടത്തി. കണ്‍വെന്‍ഷനില്‍ ഏരിയാ സെക്രട്ടറി എം സി .സുനന്ദകുമാര്‍, പി വി.സുരേഷ്, വത്സല ശശി, പി വി.ശ്രീനിവാസന്‍, ചിത്തിര എന്നിവര്‍ സംസാരിച്ചു. മഹിളാ ഫെഡറേഷന്‍ കണ്‍വീനറായി ആശാ ശ്രീനിവാസനേയും, യൂത്ത് മൂവ്‌മെന്റ് കണ്‍വീനറായി അജീഷ് നടുവത്രയേയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.പി എന്‍ സുരന്‍ സ്വാഗതവും, ശശി കോട്ടോളി നന്ദിയും പറഞ്ഞു.

 

Advertisement

ഇരിങ്ങാലക്കുട നഗരത്തിലെ കൊലപാതകം ശക്തമായ നടപടി വേണം ബിജെപി.

ഇരിങ്ങാലക്കുട യില്‍ ഗുണ്ടാ ആക്രമണത്തില്‍ വെട്ടേറ്റ് മരിച്ച കനാല്‍ ബേസ് സ്വദേശിയും കേരള സോള്‍വെന്റിലെ തൊഴിലാളിയുമായ വിജയനെ വെട്ടി കൊലപ്പെടുത്തകയും ഭാര്യയേയും കുടുംബത്തേയും ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത ക്രിമിനല്‍ സംഘത്തെ മുഴുവന്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആവശ്വപ്പെട്ടു.
സാധാരണക്കാരായ ജനങ്ങള്‍ക്ക് രാത്രി വീടുകളില്‍ കിടന്ന് സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഇരിങ്ങാലക്കുട മാറുന്നു എന്നുള്ളത് ഉല്‍കണ്ഠാജനകമാണെന്നും കൊലപാതകികളെ രക്ഷിക്കാന്‍ ചില രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും ‘ഇരിങ്ങാലക്കുടയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരായി ഇരിക്കണമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു .

 

Advertisement

മാപ്രാണത്ത് യുവജനങ്ങള്‍ക്കായി ‘സൗഹൃദം യുവജനസമിതി ‘.

മാപ്രാണം:മാപ്രാണത്ത് യുവജനങ്ങള്‍ക്കായി ‘സൗഹൃദം യുവജനസമിതി ‘ നിലവില്‍ വന്നു.മാപ്രാണം സൗഹൃദം യുവജനസമിതിയുടെ ഉദ്ഘടനപ്രവര്‍ത്തനത്തോടനുബന്ധിച്ചു 2018 ലെ S S L C പരിക്ഷക്കു A+ കിട്ടിയവരെ അനുമോദിക്കുകയും രാഷ്ട്രപതിയുടെ ജീവന്‍ രക്ഷ പഥക് ലഭിച്ച ശ്രീ എബിന്‍ ചാക്കോ യെ ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ 151 വിദ്യാര്‍ത്ഥികള്‍ക്ക് പഠനഉപകരണ സഹായ വിതരണവും നടത്തി യുവജനസമിതി പ്രസിഡന്റ്  ഷാന്റോ പള്ളിത്തറയുടെ അദ്യക്ഷതയില്‍, കെ. പി. സി. സി ജനറല്‍ സെക്രട്ടറി എം. പി ജാക്ക്‌സണ്‍ യോഗം ഉദ്ഘാടനം ചെയ്തു, മുഖ്യാതിഥി ഇരിഞ്ഞാലക്കുട ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിമ്മ്യ ഷിജു, മാപ്രാണം ഹോളി ക്രോസ്സ് റെക്ടര്‍ ഫാ. ഡോ. ജോജോ ആന്റണി തൊടുപറമ്പില്‍, ചാലക്കുടി സബ് ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്‍, മുനിസിപ്പല്‍ കൗണ്‍സിലേഴ്സ് ജിനി മാത്യു, ബിജി അജയന്‍ എന്നിവരും പങ്കെടുത്തു

 

Advertisement

പരേതനായ വാരിയത്തുപറമ്പില്‍ അച്ചുതന്‍ നായര്‍ ഭാര്യ കിഴക്കേമണിയില്‍ സരസ്വതി അമ്മ (89) നിര്യാതയായി

പരേതനായ വാരിയത്തുപറമ്പില്‍ അച്ചുതന്‍ നായര്‍ ഭാര്യ കിഴക്കേമണിയില്‍ സരസ്വതി അമ്മ (89) നിര്യാതയായി.മക്കള്‍ -രാധാകൃഷ്ണന്‍ (late),വിശ്വനാഥന്‍ നായര്‍ ,ലീല, രത്‌നാകരന്‍ ,മുരളീധരന്‍ ,വിജയല്ഷ്മി,ജയലക്ഷ്മി. മരുമക്കള്‍ -ലീല(late),പുഷ്പ,ചന്ദ്രശേഖരന്‍ പിള്ള ,ശോഭ ,ചന്ദ്രശേഖരന്‍ നായര്‍ ,സുജാത,സുരേഷ് കുമാര്‍

 

Advertisement

ഊരകം രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ സേവാ പ്രമുഖ് ആയിരുന്ന ഷൈനിന്റെ സ്മരണാര്‍ത്ഥം പുസ്തകവിതണവും ഉന്നത വിജയം കരസഥമാക്കിയവരെ അനുമോദിച്ചു

ഊരകം: ഊരകം രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ സേവാ പ്രമുഖ് ആയിരുന്ന ഷൈനിന്റെ സ്മരണാര്‍ത്ഥം പുസ്തകവിതണവും ഉന്നത വിജയം കരസഥമാക്കിയവരെ അനുമോദിച്ചു.ചടങ്ങില്‍ 120ഓളം കുട്ടികള്‍ക്ക് പുസ്തകവും Plus2full A+ നേടിയ ജോഫ് ജോര്‍ജ്ജ്, വിന്നി മരിയ.SSLC full A+ നേടിയ ഹരിപ്രസാദ്, ഹെന്ന റോസ്, മരിയ ബാബു ,സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവത്തില്‍ വന്ദേമാതര ഗാനാലാപന മത്സരത്തില്‍ A ഗ്രേഡ് നേടിയ കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണന്‍ ,
ജില്ലാ അത്‌ലറ്റിക്മീറ്റില്‍ വ്യക്തിഗത ചാമ്പ്യനായ അഭിഷേക്. E.S എന്നിവരെ അനുമോദിച്ചു.മുരിയാട് പഞ്ചായത്ത് 15ാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.കവിത ബിജു ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം സുരേന്ദ്രന്‍ അദ്ധ്യക്ഷതയും വഹിച്ചു.
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ യോഗപ്രമുഖും തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതന്‍ PRO ശ്രീ. രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണവും നടത്തി.

 

Advertisement

ആറാട്ടുപുഴ ആറാട്ട് ചിത്രത്തിന് ഇരിങ്ങാലക്കുട സ്വദേശി രോഹിത്ത് പ്രകാശിന് അംഗീകാരം

ചേർപ്പ് : 2018 പെരുവനം, ആറാട്ടുപുഴ പൂരത്തിനോട് അനുബന്ധിച്ച് പ്രൊഫഷണൽ വീഡിയോഗ്രാഫേഴ്സ് & ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ(PVPU) ചേർപ്പ് മേഖല നടത്തിയ “കൊടിയേറ്റം”ജനകീയ ഫോട്ടോഗ്രാഫി മത്സരത്തിൽ ആറാട്ടുപുഴ പൂരത്തിന്റെ ആറാട്ട് ചിത്രം പകർത്തിയ അരിപ്പാലം സ്വദേശി രോഹിത്ത് പ്രകാശിന് മൂന്നാം സ്ഥാനം. ചേർപ്പ് ഫെസ്റ്റിന്റെ സമാപന വേദിയിൽ കൃഷി മന്ത്രി വീ എസ് സുനിൽകുമാർ ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു.മത്സരത്തിനായി ലഭിച്ച ആയിരകണക്കിന് എൻഡ്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. വർഷങ്ങളായി പ്രൊഫണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിദ്ധ്യമായ രോഹിത്ത് പ്രകാശ് പൂര ചിത്രങ്ങശക്കാണ് പ്രമുഖ്യം നൽകിയിരിക്കുന്നത്. തികഞ്ഞ ഒരു ആന പ്രേമി കൂടിയായ ഇദ്ദേഹം ചെന്നെത്താത്ത പൂരപറമ്പുകൾ വിരളമാണ്. Rohith prakash Photography എന്ന പേജ് സന്ദർശിച്ചാൽ ഇദേഹത്തിന്റെ ചിത്രങ്ങൾ കാണാൻ സാധിക്കും .

Advertisement

ഇരിങ്ങാലക്കുടയില്‍ വീട് കയറി ആക്രമണം : ഒരാള്‍ കൊല്ലപ്പെട്ടു

ഇരിങ്ങാലക്കുട: വീട് കയറി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പറമ്പ് കനാല്‍ ബേസില്‍ മോന്ത ചാലില്‍ വിജയന്‍ (59 ) ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച്ച രാത്രി 10.30 തോടെയാണ് സംഭവം .ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസത്തുവെച്ച് വിജയന്റെ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നിരുന്നു. ചുണ്ണാമ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനു വഴിവെച്ചത്. തുറവന്‍കാട് പ്രദേശത്തുള്ള ചില യുവാക്കളാണ് സംഭവത്തിനു പിന്നിലുള്ളതായി കരുതുന്നത്. രാത്രി 10 മണിയോടെ വിജയന്റെ മകന്‍ വിനീതിനെ അന്വേഷിച്ച് മൂന്നു ബൈക്കുകളിലായാണ് ഒമ്പതംഗ സംഘം വീട്ടിലെത്തിയത്. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വിജയനെ വെട്ടിപരിക്കല്‍പ്പിച്ചത്.വിജയനെ വെട്ടുന്നത് തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബിക (52) യ്ക്കും വെട്ടേറ്റിട്ടുണ്ട്. ഭാര്യ മാതാവ് കൗസല്യ (83)ക്കും പരിക്കേറ്റിട്ടുണ്ട്. വിനീത് അപ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.വിനീതും സമീപത്തുള്ള വീട്ടുകാരും ഉണര്‍ന്ന് വരുന്നതിനു മുമ്പേ ഗുണ്ടാസംഘം സ്ഥലം വിട്ടിരുന്നു.വിജയന് കൈകാലുകളില്‍ ആഴത്തില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. സമീപവാസികളാണു ഓട്ടോറിക്ഷയില്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ അംബിക തീവ്രപരിചരണ വിഭാഗത്തിലാണ്.ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ് കമ്പനിയിലെ പ്ലാന്റ് അറ്റന്ററാണ് വിജയന്‍. മക്കള്‍: വിനു, അനീഷ്, വിനീത്. മരുമകള്‍: അനു. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട എസ്ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന്‍ പ്രതികള്‍ ഏകദേശം പിടിയിലായതായാണ് സൂചന.

Advertisement

കരുവന്നൂരിൽ വാഹനാപകടം : ഒരാളുടെ നില ഗുരുതരം

കരുവന്നൂർ: ചെറിയപാലം റേഷൻ കടയ്ക്ക് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു.ഞായറാഴ്ച്ച വൈകീട്ട് 4:30 തോടെയാണ് സംഭവം .തൃശൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറ് ഓടിച്ചിരുന്ന വൃദ്ധന് ശാരീരികാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പിറകിൽ വന്നിരുന്ന പിക്ക് അപ്പീലും എതിരെ വന്നിരുന്ന കാറിലും ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തേ തുടർന്ന് പിക് അപ്പ് മറിയുകയും റോഡിൽ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ ആറാട്ടുപുഴ വഴി തിരിച്ച് വീട്ടു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.5 പേർക്ക് പരിക്കേറ്റതിൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി സ്ത്രിയ്ക്ക് തലയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമാണ് .അപകടത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികൾ സ്വീകരിക്കുന്ന ഫോർമാലിറ്റീസ് പ്രതിഷേധത്തിനിടയാക്കി.

Advertisement

ഡിസംബര്‍ മാസത്തോടെ പാല്‍ ഉല്പാദന രംഗത്ത് കേരളം സ്വയംപര്യാപ്തത നേടും.  മന്തി  അഡ്വ.കെ.രാജൂ

ഇരിങ്ങാലക്കുട..കന്നുകാലി സമ്പത്ത് കേരളത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുമ്പോളും പാല്‍ ഉല്പാദന മേഖലയില്‍വമ്പിച്ച മുന്നേറ്റമാണ് കൈവരിച്ചുകൊണ്ടിരിക്കന്നതെന്നും ഈ വര്‍ഷവസാനത്തോടെ നമ്മുടെ സംസ്ഥാനം  പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുമെന്ന്  സംസ്ഥാന വനം പരിസ്ഥിതി മ്യഗസംരക്ഷമ വകുപ്പുമന്തി  അഡ്വ.കെ.രാജൂ. കേരള ഫീഡ്‌സ്  എംപ്ലോയിസ് യൂണിയന്‍ എ.ഐ.ടി.യു.സി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരി്ക്കുകയായിരുന്നു മന്തി. ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മയുളള കാലി തീറ്റ കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാഫീഡ്‌സ്  യു.ഡി.എഫ്്. ഭരണകാലത്ത്  53 കോടി രുപ നഷ്ടത്തിലായിരുന്നുവെന്ന്  മന്ത്രി വ്യക്തമാക്കി.  എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ലക്ഷ്യബോധത്തോടെയുളള പ്രവര്‍ത്തന ഫലമായി കേരളഫീഡ്‌സിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും നഷ്ടത്തില്‍ നിന്ന്  സ്ഥാപനത്തെ ലാഭത്തിലേക്ക് ഉയര്‍ത്തുവാനും കഴിഞ്ഞിട്ടുണ്ട്. ലാഭം മാത്രമല്ല  സര്‍ക്കാരിന്റെ നിലപാട്. ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വിലയില്‍ ഗുണമേന്മയുളള കാലിത്തീറ്റ ലഭിക്കണം.  അതിന് കേരളത്തിന് ആവശ്യമായമുഴുവന്‍ കാലിത്തീറ്റയും കേരളാഫീഡ്‌സില്‍  ഉല്പാദിപ്പിക്കുന്നതിനു് തുടക്കം കുറിച്ചതായി മന്ത്രി  പറഞ്ഞു. മാത്രമല്ല ഉല്പാദനങ്ങള്‍ വിറ്റഴിക്കുന്നതിനു് സ്റ്റാഫുകള്‍ക്കുളള പരിശീലനവും ആരംഭിച്ചതായി മന്ത്രി സൂചിപ്പിച്ചു.  സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡണ്ട് എ.എന്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.ബാബു രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. എ.ഐ.ടി.യു.സി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.  കേറലാഫീഡ്‌സ് ചെയര്‍മാന്‍ ഇന്ദുശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ.സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.  സി.പി..ൈ സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാര്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.മണി,   എന്‍്.ഡി.സുധാകരന്‍,  കെ.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.
Advertisement

ആര്‍.ഡി.ഒ ഓഫീസ് :  സര്‍ക്കാര്‍പൂര്‍ത്തിയാക്കിയത് മാതൃകാപരമായ നടപടികള്‍ –  ജോയിന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട – ഇരിങ്ങാലക്കുട ആസ്ഥാനമാക്കി റവന്യൂഡിവിഷന്‍ രൂപീകരിച്ചുകിട്ടാന്‍ ദശാബ്ദങ്ങളുടെ കാത്തിരിപ്പുണ്ടായെങ്കിലും പ്രഖ്യാപനശേഷം ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നത് റെക്കോര്‍ഡ് വേഗത്തിലും മാതൃകാപരമായ നടപടികളിലൂടേയുമെന്ന് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ കമ്മറ്റി അഭിപ്രായപ്പെട്ടു.2017-18 ലെ ബജറ്റ് നിര്‍ദ്ദേശമായാണ് ജില്ലയില്‍ രണ്ടാമതൊരു റവന്യൂ ഡിവിഷന്‍ പ്രഖ്യാപിക്കപ്പെട്ടത്.എന്നാല്‍ ആസ്ഥാനം പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. ജില്ലയിലെ പ്രഖ്യാപിക്കപ്പെട്ട രണ്ടാമത്തെ ജില്ലാ ഓഫീസുകളും കോടതികളും പോലീസ് സംവിധാനങ്ങളുമെല്ലാം ഇരിങ്ങാലക്കുടയിലായതിനാല്‍ സ്വാഭാവികമായും റവന്യുഡിവിഷനും ഇരിങ്ങാലക്കുടയില്‍ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.എന്നാല്‍ ജില്ലയിലെ മലയോര,തീരദേശമേഖലകള്‍ റവന്യൂഡിവിഷനുവേണ്ടി ശ്രമമാരംഭിച്ചത് ഡിവിഷന്‍ ആസ്ഥാനം പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചു. എന്നാല്‍ പണിപൂര്‍ത്തിയായ ഓഫീസ്‌കെട്ടിടവും തീരദേശ മലയോരമേഖലകളുടെ മധ്യഭാഗമെന്നതും ഇരിങ്ങാലക്കുടയെ തുണച്ചു.കഴിഞ്ഞ ഫെബ്രുവരി മാസം ആദ്യത്തില്‍ ജില്ലയിലെ രണ്ടാമത്തെ റവന്യു ഡിവിഷന്‍ ആസ്ഥാനം ഇരിങ്ങാലക്കുടയായി പ്രഖ്യാപിക്കപ്പെട്ടു.തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.
മാര്‍ച്ച് മാസത്തില്‍ തന്നെ ഡിവിഷന്റെ അധികാരപരിധി മുകുന്ദപുരം,ചാലക്കുടി,കൊടുങ്ങല്ലൂര്‍ താലൂക്കുകളാണെന്ന് നിശ്ചയിച്ചു ത്തരവിറക്കി.തൃശ്ശൂര്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ഡോ.എം.സി.റെജിനെ ആര്‍.ഡി.ഒ ആയി നിയമിച്ച് ഓഫീസ് രൂപീകരണം വേഗത്തിലാക്കി. ഇരുപത്തിനാല് തസ്തികകളും സൃഷിടിച്ചു.പതിവില്‍ നിന്നും വ്യത്യസ്ഥമായി രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരുടെ തസ്തികകള്‍ ഇരിങ്ങാലക്കുടയിലേക്ക് അനുവദിച്ചു.പ്രൊമോഷന്‍ തസ്തികകളിലെല്ലാം നിയമനം  വകുപ്പിന് പെട്ടെന്ന് നടത്താനായി.മാര്‍ച്ചുമാസത്തില്‍ കാലാവധി തീരുമായിരുന്ന എല്‍.ഡി.ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ റവന്യുഡിവിഷന്‍ ഓഫീസിലേക്കനുവദിച്ച ജൂനിയര്‍ ക്ലാര്‍ക്കുമാരുടെ നിയമനശുപാര്‍ശ നേടിയെടുക്കാനായത്‌ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ വിജയമായി. ഇവരുടെ നിയമനശുപാര്‍ശകള്‍ മെയ് 25 ന് ജില്ലാകളക്ടര്‍ അംഗീകരിച്ചതോടെ മുഴുവന്‍ ജീവനക്കാരേയും നിയമിച്ചാണ് റവന്യൂ ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനക്ഷമമാകുന്നത്‌.
മറ്റ് ഓഫീസുകളില്‍ നിന്നും ജീവനക്കാരെ ജോലിക്രമീകരണ വ്യവസ്ഥയില്‍ നിയമിച്ച് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്ന മുന്‍കാലരീതികള്‍ പിന്തുടരാത്തത് അഭിനന്ദനാര്‍ഹമാണെന്ന് റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷനും (കെ.ആര്‍.ഡി.എസ്.എ) അഭിപ്രായപ്പെട്ടു.മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജീല്ലയില്‍ ഓഫീസ് കെട്ടിടം മാത്രം അനുവദിച്ച മുപ്ലിയം പോലുള്ള വില്ലേജ് ഓഫീസുകളില്‍ തസ്തിക അനുവദിക്കുന്നതിനായി റവന്യുമന്ത്രിക്ക  നിവേദനം നല്‍കുമെന്നും ജില്ലയിലെ കല്ലൂര്‍-തൃക്കൂര്‍, പേരാമ്പ്ര-പോട്ട-ചാലക്കുടി പോലുള്ള ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് പുതിയതസ്തികകളോടെ പുതിയഓഫീസ് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍  മുമ്പാകെ അവതരിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Advertisement

മണ്‍സൂണ്‍കാല സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന

ഇരിങ്ങാലക്കുട സബ്ബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ മണ്‍സൂണ്‍ കാല പരിശോധന രാവിലെ 9.00 മണി മുതല്‍ ഉച്ചക്ക് 1.00 മണി വരെ മെയ് 30-ാം തിയ്യതി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളോജിന് അടുത്തുള്ള ടെസ്റ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്.ഏപ്രില്‍ ,മെയ് മാസങ്ങളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയ വാഹനങ്ങള്‍ കൊണ്ടു വരേണ്ടതില്ല.സ്‌കൂള്‍ അധികൃതര്‍ പരിശോധന സ്ഥലങ്ങളില്‍ വാഹന പരിശോധനക്ക് ഹാജരാകേണ്ടതാണ്.പരിശോധനക്ക് ശേഷം സേഫ്റ്റി സ്റ്റിക്കര്‍ പതിച്ചു നല്‍കുന്നതാണ്

 

Advertisement

കഞ്ചാവ് വലിക്കുന്ന ഉപകരണം സഹിതം യുവാവ് ഇരിങ്ങാലക്കുടയില്‍ പിടിയില്‍

ഇരിങ്ങാലക്കുട :പൊറുത്തിശ്ശേരിയില്‍ നിന്നും യുവാവിനെ കഞ്ചാവും, വലിക്കാന്‍ ഉപയോഗിക്കുന്ന ബോങ്ങ് എന്ന ഉപകരണം സഹിതം ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഓ വിനോദും സംഘവും പിടികൂടി. കോരഞ്ചേരി നഗറിലെ മേപ്പുറത്ത് വീട്ടില്‍ വിഷ്ണു പ്രസാദിനെയാണ് (19 ) ഉപകരണവും 30 ഗ്രാം കഞ്ചാവ് സഹിതം ഞായറാഴ്ച എക്‌സൈസ് പിടികൂടിയത്. ഇയാളുടെ സഹോദരന്‍ മുന്‍ കഞ്ചാവ് കേസിലെ പ്രതിയാണ്. ഇയാളുടെ പേരില്‍ മറ്റു ക്രിമിനല്‍ കേസുകളും കഞ്ചാവ് കേസും നിലവിലുണ്ട്.പ്രിവന്റീവ് ഓഫീസര്‍മാരായ പി ആര്‍ അനുകുമാര്‍, ടി എ ഷഫീക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി എം സ്മിബിന്‍, കെ എ ബാബു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പിങ്കീ മോഹന്‍ദാസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

 

Advertisement

വിവാഹിതരായ റിജോനും ഷാനിയായ്ക്കും മംഗളാശംസകള്‍

റിജോനും ഷാനിയായും വിവാഹിതരായി.ഊരകം സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം

Advertisement

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ അന്‍പത്തിനാലാം ചരമദിനം സമുചിതമായി ആചരിച്ചു.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹര്‍ലാല്‍ നെഹ്രുവിന്റെ അന്‍പത്തിനാലാം ചരമദിനം സമുചിതമായി ആചരിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശ്രീ വര്‍ഗ്ഗീസ് പുത്തനങ്ങാടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടിവി ചാര്‍ളി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജെയ്‌സണ്‍ കെ ജെ, മുര്‍ഷീദ്, ചന്ദ്രശേഖരന്‍, തോമസ് തൊകലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍:തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട:ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്ത്വത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ വച്ച് നടന്ന ചടങ്ങ് ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ശരത്ചന്ദ്രന്‍ ഇ അധ്യക്ഷനായിരുന്നു

Advertisement

വിഷന്‍ ഇരിങ്ങാലക്കുടയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് ഒരു ചുവട് കൂടി : ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എന്ന ജില്ലാ രൂപികരണത്തിന് ഇതി അധികം കാലതാമസമില്ലാതാക്കുന്ന നിര്‍ദ്ദിഷ്ഠ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28 ന് നടക്കുമ്പോള്‍ ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ഒരു ആര്‍ ഡി ഓ ലഭിയ്ക്കും എന്നത് മാത്രമല്ല ഇരിങ്ങാലക്കുട ജില്ലയായി മാറുന്നതിന്റെ ഒരു ചുവട് വെയ്പ്പ് കൂടിയാണ്.മുകുന്ദപുരം,ചാലക്കുടി,കൊടുങ്ങല്ലൂര്‍ എന്നി താലൂക്കുകളെ ഒന്നിപ്പിച്ച് ഇരിങ്ങാലക്കുട ആസ്ഥാനമാക്കി ജില്ല രൂപികരിക്കണമെന്ന എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്.2020 ല്‍ ഇരിങ്ങാലക്കുട എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ച് ഒരു വികസന രൂപരേഖ രൂപപെടുത്തുന്നതിനായി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ 2010 ല്‍ സംഘടിപ്പിച്ച വികസന ശില്‍പശാല മുന്നോട്ട് വച്ച 60 ഇന നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു ജില്ല രൂപികരിക്കുന്നതിന് മുന്നോടിയായി റവന്യൂ ഡിവിഷന്‍ അനുവദിക്കണമെന്നത്.അഡിഷണല്‍ ജില്ലാകോടതിയും ഫാമിലി കോടതിയുമുള്‍പ്പടെ പതിനൊന്ന് കോടതികളുള്‍പ്പെടുന്ന ജൂഡീഷ്യല്‍ സംവിധാനവും അസിസറ്റന്റ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള പോലീസ് സംവിധാനങ്ങളും ജില്ലാ റൂറല്‍ വനിതാപോലീസ് സേനയും,പോലീസ് ശ്വാന സേനയും ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ജില്ലാ പദവിയുടെ വക്കോളമെത്തിയ ഓഫീസ് സംവിധാനങ്ങളും നിലവില്‍ ഇരിങ്ങാലക്കുടയിലാണ്.ജില്ലാ റൂറല്‍ ട്രഷറി,താലൂക്ക് ജനറല്‍ ആശുപത്രി എന്നിവ ഇതിലുള്‍പ്പെടും.സ്പെഷ്യല്‍ സബ് ജയില്‍ നിര്‍മ്മാണം നടന്നുവരുന്നുണ്ട്.ജില്ലാ ആസ്ഥാനത്തിനായി പരിഗണിക്കപ്പെട്ടിരുന്ന ഇരിങ്ങാലക്കുട സമീപകാലത്തായി ഇരിങ്ങാലക്കുട ജില്ലയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്.പുതുതായി ജില്ലാ ഓഫിസുകള്‍ ആരംഭിക്കാനായി സ്ഥലസൗകര്യമന്വേഷിക്കേണ്ട പരിമിതിയും ഇരിങ്ങാലക്കുടക്കില്ല.സിവില്‍സ്റ്റേഷന്‍ കോംപൗണ്ടില്‍ ഏക്കര്‍കണക്കിന് വസ്തു ഇനിയും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്.റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയിലെന്ന മന്ത്രിസഭാതീരുമാനം വന്നതോടെ ജനജീവിതത്തെ ഇത്രമേല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു സര്‍ക്കാര്‍ ഓഫീസ് എന്നനിലയില്‍ പല പ്രയോജനങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്കു വേഗത്തില്‍ ലഭ്യമാകും. മേല്‍ പറഞ്ഞ താലൂക്ക് പരിധിയിലെ റവന്യുഫയലുകള്‍ ഇരിങ്ങാലക്കുട ഓഫീസിന് കൈമാറും. ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടുന്ന തൃശൂര്‍ ആര്‍.ഡി.ഒ ഓഫീസിന് ഇത് ആശ്വാസം പകരും. അതോടൊപ്പം കെട്ടിക്കിടക്കുന്ന ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. ഡെപ്പ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആര്‍.ഡി.ഒ ആയി നിയമിക്കപ്പെടും.സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അധികാരങ്ങളും ആര്‍.ഡി.ഒ യ്ക്കുണ്ട്.ആര്‍.ഡി.ഒ യക്കുപുറമേ 24 തസ്തികകളും ഈ ഓഫീസിനായി സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് റവന്യു ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരുടെ തസ്തികകള്‍ ഈ ഓഫീസിലുണ്ടാക്കും.സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായതിനാല്‍ ക്രിമിനല്‍ ജസ്റ്റീസ് അപേക്ഷകളില്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാനാകും. അതിര്‍ത്തി തര്‍ക്കം, പൊതുവഴി തടസ്സപ്പെടുത്തല്‍, കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവ മുഖേന ജീവനോ സ്വത്തിനോ ഭീഷണി നേരിടല്‍, വെള്ളമെടുക്കുന്നതിന് തടസ്സമുണ്ടാക്കല്‍ മുതലായവയിലെ സങ്കീര്‍ണ്ണമായ കേസുകളില്‍ ആര്‍.ഡി.ഒ തീരുമാനമെടുക്കും. പരിഹരിക്കപ്പെടാത്ത കേസുകളില്‍ ബലപ്രയോഗത്തിലൂടെ തീരുമാനം നടപ്പിലാക്കാന്‍ ആര്‍.ഡി.ഒ ക്ക് സാധിക്കും. മറ്റു ഭൂമിയില്ലാത്തവര്‍ക്ക് നിലമായിട്ടുള്ള സ്ഥലത്ത് വീടുവെക്കാന്‍ അനുമതി നല്‍കുന്ന ജില്ലാ അധികൃത സമിതി ചെയര്‍മാനും ആര്‍.ഡി.ഒ യാണ്. ഇത്തരം അപേക്ഷകളിലെ കാലതാമസം കുറക്കാന്‍ പുതിയ ഡിവിഷന്‍ രൂപീകരണത്തിലൂടെ സാധിക്കും. ഭൂവിനിയോഗനിയമം ( കെ.എല്‍.യു ) ഉത്തരവിലൂടെ റവന്യൂരേഖകളിലെ നിലമായ പ്രദേശങ്ങള്‍ 2008 നു മുന്‍പ് നികത്തപ്പെട്ടതാണെങ്കില്‍ ക്രമീകരണ ഉത്തരവ് ലഭിക്കാനായി അപേക്ഷ സമര്‍പ്പിക്കേണ്ടതും ആര്‍.ഡി.ഒ മുമ്പാകെയാണ്.റവന്യു കെട്ടിട നകുതിയുടെയും ആഡംബര നികുതിയുടെയും നിര്‍ണ്ണയത്തിലെ അപ്പീല്‍ പരിശോധിക്കുന്നത് ആര്‍.ഡി.ഒ യാണ്. പൊതുനിരത്തുകളിലും വഴികളിലുമുള്ള അനധികൃത പ്രവേശങ്ങള്‍ മറ്റ് ഏജന്‍സുയുണ്ടോയെന്ന് നോക്കാതെതന്നെ ഒഴിപ്പിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ ആര്‍.ഡി.ഒ വിന് അധികാരമുണ്ട്. ഭൂവുടമകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രതിഫലം കൂടാതെ സര്‍ക്കാരിന്റെ പേര്‍ക്ക് വിട്ടൊഴിയുന്ന ( ലാന്റ് റിലിങ്ക്വിഷ്മെന്റ് ) ഭൂമി സര്‍ക്കാരിന്റെ പേരില്‍ പുറമ്പോക്കാക്കികൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ആര്‍.ഡി.ഒ യാണ്. ഭൂമി വിട്ടൊഴിയല്‍ നടപടി ക്രമങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാനാകാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുനിര്‍മ്മാണമുള്‍പ്പടെയുള്ള നിരവധി വികസനപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിയുണ്ട്. പുതിയ റവന്യു ഡിവിഷന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരുമെന്ന് കരുതപ്പെടുന്നു.വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെയും അനന്തരാവകാശികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ അധികാരമുള്ള ട്രൈബ്യുണല്‍ അദ്ധ്യക്ഷന്‍ റവന്യു ഡിവിഷണല്‍ ഓഫീസറാണ്. അവശതയനുഭവിക്കുന്ന വൃദ്ധ ജനങ്ങള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും നീതിലഭിക്കുന്നില്ലെന്ന പരാതികള്‍ ജില്ലയിലേറെയുണ്ട്. കേസുകളുടെ ബാഹുല്ല്യം ചിലപ്പോഴെങ്കിലും നീതി വൈകിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. വൃദ്ധ ജനങ്ങളുടെ പരാതി പരിഹാരം വേഗത്തിലാക്കാന്‍ പുതിയ ട്രൈബ്യൂണലിലൂടെ സാധിക്കും. ജനനമരണങ്ങള്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യുന്നത് വിട്ടുപോയതായി പരാതിയുണ്ടെങ്കില്‍ ആയതിനു നിവൃത്തിതേടി സമീപിക്കേണ്ടതും റവന്യു ഡിവിഷണല്‍ ആഫീസറെയാണ്.അനധികൃതഭൂമി പരിവര്‍ത്തനത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് ആര്‍.ഡി.ഒ യാണ്. അനധികൃത നിലം നികത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ഓഫീസിന് സാധിക്കും.ഭൂമിയുടെ ന്യായവില സംബന്ധമായ പരാതികള്‍ പരിഹരിക്കേണ്ടതിനായി തൃശൂര്‍ ആര്‍ ഡി ഒ യെ സമീപിക്കേണ്ട ബൂദ്ധിമുട്ടുകളും ഇനി പഴങ്കഥയാകും.

 

 

Advertisement

സമര്‍പ്പിതര്‍ കാരുണ്യത്തിന്റെ പ്രകാശഗോപുരങ്ങള്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ റൂബിജൂബിലി വര്‍ഷത്തോട് അനുബന്ധിച്ചുള്ള സന്യാസിനിസമൂഹങ്ങളുടെ സുപ്പീരിയേഴ്സ് മീറ്റിങ്ങില്‍ സാമൂഹ്യരംഗത്ത് സമര്‍പ്പിതര്‍ കാരുണ്യത്തിന്റെ പ്രകാശഗോപുരങ്ങളാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് പ്രസ്താവിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ സന്യാസിനിസമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സിന്റേയും സന്യാസിനിഭവനങ്ങളുടെ സുപ്പീരിയേഴ്സിന്റെയും സമ്മേളനം രൂപതഭവനത്തില്‍ 2018 മെയ് 26-ാം തിയതി നടത്തപ്പെട്ടു. രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ”സമര്‍പ്പിതരും സാമൂഹികപ്രതിബദ്ധതയും” എന്ന വിഷയത്തെക്കുറിച്ച് റവ. ഫാ. വര്‍ഗ്ഗീസ് കരിപ്പേരി സംസാരിച്ചു. റൂബി ജൂബിലി വര്‍ഷത്തിന്റെ രൂപത കണ്‍വീനര്‍ റവ. ഫാ. ഡേവീസ് കിഴക്കുംതല റൂബിജൂബിലി വര്‍ഷം സംബന്ധിച്ചുള്ള രൂപതാപരിപാടികളെപ്പറ്റി വിശദീകരണം നല്കി. രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. വിവിധ സന്യാസിനീസമൂഹങ്ങളില്‍ സമര്‍പ്പിതജീവിതത്തിന്റെ കനകജൂബിലിയും രജതജൂബിലിയും ആഘോഷിക്കുന്നവരെയും ഈ വര്‍ഷം ആദ്യവ്രതവാഗ്ദാനം നടത്തിയവരെയും വിവിധ സേവനമേഖലകളിലെ നിസ്തുലസേവനത്തിന് അവാര്‍ഡ് ലഭിച്ചവരായ ബഹു. സിസ്റ്റര്‍ ഐറിന്‍ എഫ്.സി.സി. , ബഹു. സിസ്റ്റര്‍ റീത്ത ജോണ്‍ എഫ്.സി.സി. , ബഹു. ഡോ. സിസ്റ്റര്‍ മേഴ്സി റോസ് സി. എച്ച്. എഫ്. ബഹു. സിസ്റ്റര്‍ ജിസ്സ മരിയ സി. എച്ച്. എഫ്. എന്നിവരെ ഈ സമ്മേളനത്തില്‍ ആദരിക്കുകയും ഇരിങ്ങാലക്കുട രൂപത വികാരിജനറാളച്ചന്‍ മോണ്‍. ജോയ് പാല്യേക്കര അവരെ അനുമോദിച്ച് സംസാരിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട രൂപത മുഖ്യവികാരിജനറാളച്ചനായ മോണ്‍. ആന്റോ തച്ചില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമാപനസന്ദേശം നല്കി.

 

Advertisement

മൂര്‍ക്കനാട് വട്ടേക്കാട് ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തി

മൂര്‍ക്കനാട്-മൂര്‍ക്കനാട് വട്ടേക്കാട് ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തി.രാവിലെ 9 മണിയോടു കൂടിയാണ് യേശുദാസും ഭാര്യയും ക്ഷേത്രം സന്ദര്‍ശിച്ചത്.പെട്ടെന്നുള്ള സന്ദര്‍ശനമായതിനാല്‍ ജനക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല.വഴിപാടുകളും പൂജകള്‍ക്കും ശേഷം ഇരുവരും 11.30 ഓടെ യാത്രയായി

 

 

Advertisement

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എന്‍ സി സി കേഡറ്റുകളുടെ കൂട്ടയോട്ടം

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ 23-ാം കേരള ബറ്റാലിയന്‍ നടത്തുന്ന ദശദിന ക്യാമ്പില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സും എന്‍ സി സി കേഡറ്റുകളുടെ കൂട്ടയോട്ടവും നടത്തി.എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.ചടങ്ങിന് കമാന്റിംങ്ങ് ഓഫീസര്‍ കേണല്‍ വി ദിവാകരന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനു കുമാര്‍ കൗണ്‍സിലര്‍ ശ്രീജ സുരേഷ് ,എന്‍ സി സി ഓഫീസര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe