ഇരിങ്ങാലക്കുട യില്‍ ഗുണ്ടാ ആക്രമണത്തില്‍ വെട്ടേറ്റ് മരിച്ച കനാല്‍ ബേസ് സ്വദേശിയും കേരള സോള്‍വെന്റിലെ തൊഴിലാളിയുമായ വിജയനെ വെട്ടി കൊലപ്പെടുത്തകയും ഭാര്യയേയും കുടുംബത്തേയും ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത ക്രിമിനല്‍ സംഘത്തെ മുഴുവന്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആവശ്വപ്പെട്ടു.
സാധാരണക്കാരായ ജനങ്ങള്‍ക്ക് രാത്രി വീടുകളില്‍ കിടന്ന് സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഇരിങ്ങാലക്കുട മാറുന്നു എന്നുള്ളത് ഉല്‍കണ്ഠാജനകമാണെന്നും കൊലപാതകികളെ രക്ഷിക്കാന്‍ ചില രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും ‘ഇരിങ്ങാലക്കുടയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരായി ഇരിക്കണമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു .
Advertisement