വെള്ളാംങ്കല്ലൂര്‍:കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെയും, യൂത്ത് മൂവ് മെന്റിന്റെയും സംയുക്ത കണ്‍വെന്‍ഷന്‍ വെള്ളാംങ്കല്ലൂര്‍ പെന്‍ഷന്‍ ഭവനില്‍ യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ഇടയിലപുരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മഹിളാ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സുനിത സജീവന്‍ ഉദ്ഘാടനം ചെയ്തു. ആതുരശുശ്രൂഷ രംഗത്തേ എക്കാലത്തേയും മാതൃകയായ നിപ വൈറസ് ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞ് പോയ നഴ്‌സ് ലിനിയുടെ വേര്‍പ്പാടില്‍ യോഗം അനുശോചനം നടത്തി. കണ്‍വെന്‍ഷനില്‍ ഏരിയാ സെക്രട്ടറി എം സി .സുനന്ദകുമാര്‍, പി വി.സുരേഷ്, വത്സല ശശി, പി വി.ശ്രീനിവാസന്‍, ചിത്തിര എന്നിവര്‍ സംസാരിച്ചു. മഹിളാ ഫെഡറേഷന്‍ കണ്‍വീനറായി ആശാ ശ്രീനിവാസനേയും, യൂത്ത് മൂവ്‌മെന്റ് കണ്‍വീനറായി അജീഷ് നടുവത്രയേയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.പി എന്‍ സുരന്‍ സ്വാഗതവും, ശശി കോട്ടോളി നന്ദിയും പറഞ്ഞു.
Advertisement