21.9 C
Irinjālakuda
Tuesday, January 28, 2025
Home Blog Page 562

തൊമ്മാനയില്‍ റേഷന്‍ കടയില്‍ മിന്നല്‍ പരിശോധന കൃത്രിമം കണ്ടെത്തി

തൊമ്മാന : തൊമ്മാന യിലെ 135 നമ്പര്‍ റേഷന്‍ കടയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ റേഷന്‍സാധനങ്ങളും നല്‍കുന്നില്ലെന്നും ബില്ലുകള്‍ നല്‍കാറില്ലെന്ന പരാതിയിലാണ് ത്രിശ്ശൂര്‍ താലൂക്ക് സപ്ലേ സ്‌പെഷ്യല്‍ ഓഫീസര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ റേഷന്‍കടയില്‍ മിന്നല്‍ പരിശോധന നടത്തിയത്.പരിശോധനയില്‍ സ്‌റ്റോക്കില്‍ വ്യത്യാസം കണ്ടെത്തുകയും കടയുടമയുടെ ബാഗില്‍ നിന്നും നിരവധി ബില്ലുകള്‍ കണ്ടെത്തുകയും ചെയ്തു.റേഷന്‍ വാങ്ങാന്‍ എത്തുന്ന പ്രായമയവരെയാണ് പ്രധാനമായും കടയുടമ ബില്‍ നല്‍കാതെ ചൂഷണം ചെയ്തിരുന്നതായി നാട്ടുക്കാര്‍ ആരോപിച്ചു.മറ്റ് റേഷന്‍കടകളില്‍ നിന്നും എല്ലാ സാധനങ്ങളും ലഭിയ്ക്കുമ്പോള്‍ ഈ കടയില്‍ നിന്നും പച്ചരിയും മണ്ണെണ്ണയും മാത്രമാണ് ഉപഭേക്താക്കള്‍ക്ക് ലഭിച്ചിരുന്നതെന്നും മറ്റ് സാധനങ്ങള്‍ ഇല്ല എന്ന മറുപടിയാണ് നല്‍കിയിരുന്നതെന്നും പരാതിക്കാര്‍ പറയുന്നു.താലൂക്ക് സപ്ലേ ഇന്‍്‌പെക്ടര്‍മാരായ കൃഷ്ണദാസ്,ജയപ്രകാശ് എന്നിവരുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

 

Advertisement

മുപ്പത്തഞ്ച് പൂക്കളോടെ നിശാഗന്ധി പൂവിട്ടു

ആളൂര്‍-ആളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ചാതേലി ദേവസി ഭാര്യ കൊച്ചുത്രേസ്യയുടെ ഭവനത്തില്‍ 35 പൂക്കളോടെ നിശാഗന്ധി പുഷ്പിച്ചു

 

Advertisement

കരൂപ്പടന്ന ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു

കരൂപ്പടന്ന: കേരള സര്‍ക്കാര്‍ – കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനപക്ഷാചരണം 2018 ജൂണ്‍ 19- ജൂലൈ 7 വരെ നടത്തുന്നതിന്റെ ഭാഗമായി കരൂപ്പടന്ന ഗ്രാമീണ വായനശാലയില്‍ വായനാപക്ഷാചരണം കണ്ണന്‍ സിദ്ധാര്‍ത്ഥ് ഉദ്ഘാടനം ചെയ്തു.

 

Advertisement

ഗവ.മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ ‘ലഹരിക്കെതിരെ ഒരു ഗോള്‍’

ഇരിങ്ങാലക്കുട- ലോകത്തെ മുഴുവന്‍ ആവേശതിമിര്‍പ്പിലാക്കികൊണ്ടിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ത്ഥവും ,ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിന്റെയും ഭാഗമായി ഗവ.മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍,ഇരിങ്ങാലക്കുടയുടെ എന്‍ എസ് എസ് യൂണിറ്റ് തണല്‍ ,ഇരിങ്ങാലക്കുട എക്‌സൈസ് വകുപ്പിന്റെയും (വിമുക്തി മിഷന്‍ ) ,ഇരിങ്ങാലക്കുട നഗരസഭയുടെയും പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ എസ് എസ് കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ ‘ലഹരിക്കെതിരെ ഒരു ഗോള്‍ ‘ എന്ന മത്സരം അയ്യങ്കാവ് മൈതാനത്ത് വച്ച് തൃശ്ശൂര്‍ അസി.എക്‌സൈസ് കമ്മീഷണര്‍ ഷാജി എസ് .രാജന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ കലാ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരുന്നു.നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,കൗണ്‍സിലര്‍മാരായ സോണിയ ഗിരി ,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സി രമണന്‍ ,സിബിന്‍ ,സംഗീത ഫ്രാന്‍സിസ് ,എന്‍ എസ് എസ് കോര്‍ഡിനേറ്ററായ മഞ്ജു ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

Advertisement

എയ്ഞ്ചലിന് ജന്മദിനാശംസകള്‍

എയ്ഞ്ചലിന് ജന്മദിനാശംസകള്‍ .ഡോ.ജോബി ജോണിന്റെയും സ്വപ്ന ജോബിയുടെയും മകളാണ്‌

Advertisement

സെന്റ് ജോസഫ്‌സില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകള്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത് .കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ ക്യാമ്പ് ഉദ്ഘാടനനം ചെയ്തു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ ) ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് എം ബാലഗോപാല്‍ സന്നിഹിതരായിരുന്നു.നിരവധി വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പില്‍ പങ്കെടുത്തു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ ,ഡോ.ബിനു ടി വി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി

Advertisement

ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷത്തിന്റെ ഭാഗമായി എഴുത്ത് പെട്ടി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷത്തിന്റെ ഭാഗമായി എഴുത്ത് പെട്ടി ഉദ്ഘാടനം ചെയ്തു ഈ എഴുത്ത് പെട്ടിയിലൂടെ കുട്ടികള്‍ വായിച്ച പുസതകത്തിന്റെ അസ്വാദന കുറിപ്പ് എഴുതി പെട്ടിയില്‍ നിക്ഷേപിയ്ക്കുകയും എറ്റവും നല്ല കുറിപ്പിന് സമ്മാനം നല്‍കുകയും ചെയ്യും . പദ്ധതിയുടെ ഉദ്ഘാടനം ജില്ല ലെബ്രററി കൗണ്‍സില്‍ അംഗം ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയതു.പ്രധാനധ്യാപക ടി.വി.രമണി അധ്യക്ഷത വഹിക്കുകയും, സ്റ്റാഫ് സെക്രട്ടറി സി.എസ്.അബ്ദുള്‍ ഹഖ,് ഡാലി ഡേവിസ് തോട്ടത്തില്‍ എന്നിവര്‍ സംസാരിക്കുകയും ചെയ്തു

 

Advertisement

‘മനസിന്റെ ആരോഗ്യത്തിന് യോഗ’:ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍

ഇരിങ്ങാലക്കുട: 2018 ജൂണ്‍ 21 അന്തര്‍ദേശീയ യോഗദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ജീവനക്കാര്‍ യോഗ പരിശീലനത്തില്‍.വ്യാഴാഴ്ച്ച യോഗദിനത്തില്‍ ഉച്ചക്ക് 1 മണിക്ക് കോ-ഓപ്പറേറ്റീവ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ യോഗ ദിന പരിപാടികള്‍ ആരംഭിക്കും.യോഗാചാര്യന്‍ ഷിബു യോഗക്ക് നേതൃത്വം നല്‍കും .കൂടാതെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നയിക്കുന്നതും .
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, മറ്റു ആശുപത്രി ജീവനക്കാര്‍ പങ്കെടുക്കുന്നതുമായിരിക്കും.

Advertisement

മുരിയാട് പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി, ഒരു മുറം പൂക്കള്‍ പദ്ധതി തുടങ്ങി

മുരിയാട്: മുരിയാട് പഞ്ചായത്തില്‍ പുല്ലൂര്‍ മേഖലയില്‍ പതിനാലാം വാര്‍ഡില്‍ ജൈവ പച്ചക്കറി വ്യാപനത്തിനായി സംസ്ഥാന ഗവണ്‍മെന്റിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി, ഒരു മുറം പൂക്കള്‍ പദ്ധതിയുടെ വിത്ത് വിതരണവും തൈ നടീല്‍കര്‍മ്മവും പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് നിര്‍വഹിച്ചു സി ഡി എസ് അംഗം മണി സജയന്റ നേതൃത്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ ബീന രാജേഷ്, അബിത ബിജു സിജി ചുക്കത്ത്, പങ്കജം ഗോപി , സജി സന്തോഷ്,എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement

എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.

എടതിരിഞ്ഞി: എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.എസ്.സുധന്‍ ഉദ്ഘാടനം ചെയ്തു.മാനേജര്‍ ശ്രീ.ഭരതന്‍ കണ്ടേങ്കാട്ടില്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍, ശ്രീ.പി.ജി. സാജന്‍ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെ.ആര്‍.സുമേഷ് ക്ലാസ്സ് നയിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. സുനന്ദ ഉണ്ണികൃഷ്ണന്‍, പി.ടി.എ.പ്രസിഡന്റ് ശ്രീ .എ.എസ്.ഗിരീഷ്, മാതൃസംഘം പ്രസിഡന്റ് ശ്രീമതി സൗമ്യ രഘു, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി സുമ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ശ്രീമതി സി.പി. സ്മിത നന്ദി പറഞ്ഞു.

 

Advertisement

ലഹരിക്കെതിരെ പെണ്‍കരുത്ത് : അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരക ആനി റിബു ഞാറ്റുവേല മഹോത്സവത്തിലെ മിന്നും താരം.

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരകയും പരിശീലകയും ബ്ലോഗറുമായ പതിനേഴ്കാരി ആനി റിബു ജോഷി വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവ വേദിയിലെ മിന്നും താരമായി മാറി.ബുധനാഴ്ച്ച നടന്ന എന്‍ എസ് എസ് വളണ്ടിയര്‍മാരുടെയും കോഡിനേറ്റര്‍മാരുടെയും സംഗമം അക്ഷരാര്‍ത്ഥത്തില്‍ ലഹരിവിരുദ്ധ പ്രചരണ വേദിയായി മാറുകയായിരുന്നു.സംഗമം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ വി എ ഉദ്ഘാടനം ചെയ്തു.ഫാ.ആന്റോ ആലപ്പാടന്‍ അദ്ധ്യക്ഷനായിരുന്നു.കലാഭവന്‍ ജോഷി മുഖ്യാത്ഥിയായിരുന്നു.അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരക ആനി റിബു ജോഷി മുഖ്യപ്രഭാഷണം നടത്തി.ജോസ് കൊറിയന്‍,ഹസിത ഡി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ക്യാപെയ്ന്‍ വിശദീകരിച്ചു.സുധീര്‍ മാസ്റ്റര്‍ സ്വാഗതവും എ നരേന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.നാട്ടറിവ് മൂലയില്‍ പാഷന്‍ ഫ്രൂട്ടിന്റെ മൂല്യവര്‍ദ്ധിത ഉത്പന്ന പരിശീലനവും നടന്നു.അറിവരങ്ങില്‍ രാധിക സനോജിന്റെ ‘ മായിച്ചും വരച്ചും ‘,അരുണ്‍ ഗാന്ധിഗ്രാംമിന്റെ’ മടിച്ചി’ എന്നി പുസ്തകങ്ങളുടെ ചര്‍ച്ച സിമിത ലെനീഷ് നയിച്ചു.വ്യാഴാഴ്ച്ച രാവിലെ 9.30ന് മാലിന്യസംസ്‌ക്കരണവും തദ്ദേശ്യ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിന്റെ സഹകരണത്തോടെ നടക്കുന്ന ശില്‍പശാല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.സഹകരണ ബാങ്ക് പ്രസിഡന്റ്മാരെ ചടങ്ങില്‍ ആദരിക്കും.എം പി ജാക്‌സണ്‍,യു പ്രദീപ് മേനോന്‍,അനൂപ് കിഷോര്‍,ഫാ.ജോണ്‍ പാലിയേക്കര തുടങ്ങിയവര്‍ പങ്കെടുക്കും.രാവിലെ 6.30 ന് യോഗ പ്രദര്‍ശനവും ഉച്ചതിരിഞ്ഞ് കുരുത്തോല കളരിയും ചക്ക ഉത്പന്ന പരിശീലനവും നടക്കും.

Advertisement

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ യോഗവാരത്തിനു തുടക്കമായി

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിoഗ്, ഇരിഞ്ഞാലക്കുട എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന യോഗവാരത്തിനു തുടക്കമായി. പഞ്ചഗവ്യ മെഡിക്കല്‍ പ്രാക്ടീഷ്ണര്‍ ബേബിലാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാറി വരുന്ന ജീവിതചര്യയ്ക്ക് അനുസരിച്ച് യോഗ അഭ്യസിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് വളണ്ടിയേര്‍സിനു രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന യോഗ പരിശീലനം നല്‍കി. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അദ്ധ്യക്ഷം വഹിച്ചു. എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ നിതിന്‍.കെ. എസ് സ്വാഗതമര്‍പ്പിച്ച ചടങ്ങില്‍ ജോയന്റ് ഡയറക്ടര്‍ ഫാ: ജോയ് പയ്യപിള്ളി, പ്രിന്‍സിപ്പല്‍ ഡോ: സജീവ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് കോ – ഓര്‍ഡിനേറ്റര്‍ മൊഹമ്മദ് ആഷിഖ് നന്ദി പറഞ്ഞു.

 

Advertisement

ലയണ്‍സ് ക്ലബ് ഒഫ് ഇരിഞ്ഞാലക്കുട ഡയമണ്ട്‌സ് നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് സൈക്കിളും ,100% വിജയം നേടിയതിനു സ്‌കൂളിനെ ആദരിക്കയും ചെയ്തു

ഇരിഞ്ഞാലക്കുട: ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ലയണ്‍സ് ക്ലബ് ഒഫ് ഇരിഞ്ഞാലക്കുട ഡയമണ്ട്‌സ് നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് സൈക്കിളും .100% വിജയം നേടിയതിനു സ്‌കൂളിനെ ആദരിക്കയും ചെയ്തു. ലയണ്‍സ് പ്രസിഡണ്ട് ജിത ബിനോയ് കുഞ്ഞിലിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്റ്റ്രസ്സ് മാരായ രമണി പ്യാരിജ ഹേന ലയണ്‍സ് ട്രഷറര്‍ ഷൈനി ഷാജു . വിമല മോഹനന്‍ , വാസന്തി ചന്ദ്രന്‍ , സരിത ജൈസണ്‍ , സുജാത മുകുന്ദന്‍ .ലൂസി ജോയ് ,സൗമ്യ സംഗീത് , വിന്‍ഷ വിനു , സൗമ്യ നിഷ് തുടങ്ങിയവര്‍ സംസാരിച്ചു

 

Advertisement

നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണത്തിന് തുടക്കമായി

നടവരമ്പ് :വായനാ പക്ഷാചരണത്തിന് തുടക്കമായി. നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണത്തിന് കവിയും, ഗാനരചയിതാവുമായ ബാബു കോടശ്ശേരി മാസ്റ്ററും കൂട്ടികളും ചേര്‍ന്ന് ‘ വായിച്ചു വളരുക ,ചിന്തിച്ച് വിവേകം നേടുക ‘ അക്ഷരങ്ങളെ പൂജിയ്ക്കുക, പുസ്തകങ്ങളെ സ്‌നേഹിക്കുക എന്ന പി.എന്‍ പണിക്കരുടെ സന്ദേശം അന്വര്‍ത്ഥമാക്കും വിധം ദീപം തെളിയിച്ചും പുസ്തകങ്ങളില്‍പുക്കള്‍ വര്‍ഷിച്ചും തുടക്കം കുറിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് സി.പി. സജി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എം.ആര്‍ ജയസൂനം, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വൃദ്ധയുടെ മാലമോഷ്ടിക്കാന്‍ ശ്രമം അമ്മയും മകളും പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ വൈകീട്ട് 5.30 തോടെയാണ് സംഭവം.ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അനാവശ്യ തിരക്ക് സൃഷ്ടിച്ച് വൃദ്ധയുടെ മാല പൊട്ടിച്ച രണ്ട് അന്യസംസ്ഥാന സ്ത്രികള്‍ പിടിയിലായി.പൊറുത്തിശ്ശേരി സ്വദേശി തറയില്‍ സുലേചനയുടെ മാലയാണ് പൊട്ടിച്ചത്.പേരകുട്ടിയുമായി ബസില്‍ കയറുന്നതിനിടെയാണ് സുലോചനയുടെ മാല കവരുന്നത്.മാല നഷ്ടപെട്ടതറിഞ്ഞ് ബഹളം വച്ചപ്പോള്‍ മാല ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുക്കാര്‍ ഇരുവരെയും പിടികൂടിയത്.ആന്ധ്ര വിരാട്‌പേട്ട് സ്വദേശികളായ രാധ (60),മകള്‍ യമുന (34) എന്നിവരാണ് പിടിയിലായത്.ഇരുവരും നല്ല വസ്ത്രങ്ങള്‍ ധരിച്ചാണ് യാത്രചെയ്തിരുന്നത്.ഇരിങ്ങാലക്കുട റൂറല്‍ വനിതാ സ്റ്റേഷന്‍ എസ് ഐ എന്‍ ഡി അന്നയുടെ നേതൃത്വത്തില്‍ പോലിസെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.

Advertisement

2018 ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ച് ഇരിഞ്ഞാലക്കുടയിലെ സാഹിത്യകാരന്‍മാരെ ആദരിക്കല്‍ എന്ന ചടങ്ങില്‍ അമ്മയും മക്കളും ആദരവ് ഏറ്റ് വാങ്ങി ശ്രദ്ധേയരായി.

ഇരിഞ്ഞാലക്കുട: 2018 ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ച് വിഷന്‍ ഇരിഞ്ഞാലക്കുട സംഘടിപ്പിച്ച ഇരിഞ്ഞാലക്കുടയിലെ സാഹിത്യകാരന്‍മാരെ ആദരിക്കല്‍ എന്ന ചടങ്ങില്‍ ഒരു കുടുംബത്തില്‍ നിന്നും അമ്മയും മക്കളും ആദരവ് ഏറ്റ് വാങ്ങി ശ്രദ്ധേയരാകുന്നു.
ഇരിഞ്ഞാലക്കുടയില്‍ ഐഡിയഷോറും നടത്തിവരുന്ന കല്ലൂപറമ്പില്‍ ശ്രീ ഷെറിന്‍ അഹമ്മദിന്റെ സാഹിതൃ കുടുംബമാണ് അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാരൃയും ഇരിഞ്ഞാലക്കുടയിലെ എഴുത്തുകാരുടെ പ്രശസ്ത സംഘടനയായ സംഗമസാഹിതിയിലെ അംഗവും LSGD എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരിയുമായ സൂഫി കവയിത്രി ശ്രീമതി റെജില ഷെറിന്‍,
നാഷണല്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയായ അര്‍ഷക് ആലിം അഹമ്മദ്, ഡോണ്‍ബോസ്‌കോ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ അമന്‍ അഹമ്മദ് എന്നിവരാണ് ഇന്ന് ചടങ്ങില്‍ ആദരവ് ഏറ്റ് വാങ്ങിയ ഒരേ കുടുംബത്തിലെ അംഗങ്ങള്‍.
അര്‍ഷക്,അമന്‍ എന്നിവര്‍ ഒന്നിച്ചെഴുതിയ ‘കള്ളിച്ചെടിയും മഷിത്തണ്ടും പിന്നെ തുപ്പലാംകൊത്തികളും’ എന്ന ചെറുകഥാ സമാഹാരത്തിന് 2016_17ലെ സംസ്ഥാന സാഹിതൃ പന്തിരുകുലം അവാര്‍ഡ് ലഭിക്കുകയുണ്ടായി.
സ്വന്തം മുത്തശ്ശിയുടെ സ്‌കൂള്‍ ജീവിതം ചരിത്രമാക്കി മാറ്റിയതിനാണ് കുരുന്നുകളെ    വിഷന്‍18  ഏഴാമത് ഞാറ്റുവേല മഹോല്‍സവത്തില്‍ ആദരിച്ചത്.
സൂഫി കവയിത്രിയായ റെജില ഷെറിന്റെ ‘നിലാവിനെ പ്രണയിച്ച പാട്ടുകാരന്‍’ എന്ന കൃതിക്ക് 2018 ലെ അബ്ദുള്‍കലാം ഫൗണ്ടേഷന്റെ മികച്ച കയ്യെഴുത്ത്പ്രതിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.കൂടാതെ സംഗമസാഹിതി എന്ന സംഘടനയിലൂടെ നിരവധി സൂഫി കവിതകള്‍ക്ക് ജന്മം കൊടുക്കുകയും സംഗമസാഹിതിയുടെ കവിതാസമാഹാരത്തില്‍ ടിയാരിയുടെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. റെജില ഷെറിന്റെ ഉടന്‍ പുറത്തിറങ്ങുന്ന സൂഫികവിതാ സമാഹാരത്തിന് ഇപ്പോഴേ ആരാധകര്‍ ഏറെയാണ്.വേറിട്ട ശൈലികൊണ്ട് ഹൃദയങ്ങളെ കീഴടക്കിയ സംഗമസാഹിതിയിലെ കവയിത്രിയെ വിഷന്‍18ആദരിക്കയുണ്ടായി.

 

Advertisement

മുകുന്ദപുരം താലൂക്ക് വായനാപക്ഷാചരണം ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :പഠനാത്മക വിദ്യഭ്യാസത്തോടൊപ്പം സൗന്ദര്യാത്മക വിദ്യാഭ്യാസവും അനിവാര്യമാണെന്നും സൗന്ദര്യാത്മക വിദ്യാഭ്യാസം ലഭിക്കുന്നത് വായനയിലൂടെയാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. മുകുന്ദപുരം താലൂക്ക് വായനാപക്ഷാചരണം ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദവസരത്തില്‍; ശ്രീമതി.ബേബി ടീച്ചര്‍ എഴുതിയ ‘കുടമണി കെട്ടിയ ആട്ടിന്‍ കുട്ടികള്‍’ എന്ന നോവലിന്റെ പ്രകാശനം മാസ്റ്റര്‍ ശ്രീവല്ലഭന് നല്‍കിക്കൊണ്ട് ശ്രീ.വൈശാഖന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.എ.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.സി.കെ.രവി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.ടി.കെ.ഭരതന്‍ വായാനാ സന്ദേശം നല്‍കി. കെ.മായ, ബാലകൃഷ്ണന്‍ അഞ്ചത്ത്, റവ.ഫാ. ആന്റു ആലപ്പാടന്‍, കെ.കെ.ബാബു, ബേബി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഖാദര്‍ പട്ടേപ്പാടം സ്വാഗതവും കെ.ജി.സുനിത നന്ദിയും പറഞ്ഞു.

 

 

Advertisement

മഹാത്മാഗാന്ധി റീഡിങ് റൂം & ലൈബ്രറിയുടെയും ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌കൂളില്‍ വായനാദിനം ആഘോഷിച്ചു

മഹാത്മാഗാന്ധി റീഡിങ് റൂം & ലൈബ്രറിയുടെയും ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌കൂളില്‍  വായനാദിനം ആഘോഷിച്ചു. വായനാദിനം ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോയുടെ അധ്യക്ഷതയില്‍ ലൈബ്രറി സെക്രട്ടറി അഡ്വ. അജയകുമാര്‍ കെ ജി ഉദ്ഘാടനം ചെയ്തു. കാര്‍ട്ടൂണിസ്‌റ് മോഹന്‍ദാസ് കാര്‍ട്ടൂണ്‍ രചനകള്‍ നടത്തി. സോണിയ ഗിരി മുഖ്യപ്രഭാഷണവും അയ്യപ്പന്‍ പണിക്കവീട്ടില്‍, ഗ്രീഷ്മ, ആശ പി സി, ഹെഡ്മിസ്ട്രസ് ആനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും പെന്‍സിലുകളും വിതരണം ചെയ്തു.

 

Advertisement

കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി വായനാപക്ഷാചരണം നടത്തി

കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി നടത്തിയ വായനാ പക്ഷാചരണ ഉല്‍ഘാടനം കാരുമാത്ര വിജയന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. സുധീഷ് അമ്മ വീട് മുഖ്യ പ്രഭാഷണം നടത്തി.എസ് എം സി ചെയര്‍മാന്‍ ഷറഫുദ്ദീന്‍ അദ്ധ്യക്ഷം വഹിച്ചു.പ്രധാനാദ്ധ്യപിക മെര്‍ലിന്‍ ജോസഫ്, വായനശാല പ്രതിനിധി ഷാഹുല്‍ ഹമീദ്,അദ്ധ്യാപകരായ മഞ്ജു വി എന്‍, മേഘ്‌ന പി കെ, രജനി കെ ബി എന്നിവര്‍ സംസാരിച്ചു

 

Advertisement

എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി സ്‌കൂളിലെ വായനാ വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു

എടക്കുളം: എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി സ്‌കൂളിലെ വായനാ വാരാഘോഷ പരിപാടികള്‍ സാഹിത്യകാരനായ രാജേഷ് തെക്കിനിയേടത്ത് ഉദ്ഘാടനം ചെയ്തു.എസ്.എന്‍.ജി എസ് എസ് ലൈബ്രറി സെക്രട്ടറി  കെ.വി.ജി ന രാജദാസ് അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എന്‍.ജി.എസ്.എസ്.ലൈബ്രറിയില്‍ സൗജന്യ മെമ്പര്‍ഷിപ്പ് നല്‍കി. സാഹിത്യകാരന്മാരുടെ ജീവചരിത്രപ്രദര്‍ശനം, സാഹിത്യ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ദീപ ആന്റണി , കെ.കെ.വത്സലന്‍, പി.എ.ശര്‍മ്മിള ,ഷൈല നാഥന്‍ എന്നിവര്‍ സംസാരിച്ചു.

.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe