തൊമ്മാനയില്‍ റേഷന്‍ കടയില്‍ മിന്നല്‍ പരിശോധന കൃത്രിമം കണ്ടെത്തി

2645

തൊമ്മാന : തൊമ്മാന യിലെ 135 നമ്പര്‍ റേഷന്‍ കടയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ റേഷന്‍സാധനങ്ങളും നല്‍കുന്നില്ലെന്നും ബില്ലുകള്‍ നല്‍കാറില്ലെന്ന പരാതിയിലാണ് ത്രിശ്ശൂര്‍ താലൂക്ക് സപ്ലേ സ്‌പെഷ്യല്‍ ഓഫീസര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ റേഷന്‍കടയില്‍ മിന്നല്‍ പരിശോധന നടത്തിയത്.പരിശോധനയില്‍ സ്‌റ്റോക്കില്‍ വ്യത്യാസം കണ്ടെത്തുകയും കടയുടമയുടെ ബാഗില്‍ നിന്നും നിരവധി ബില്ലുകള്‍ കണ്ടെത്തുകയും ചെയ്തു.റേഷന്‍ വാങ്ങാന്‍ എത്തുന്ന പ്രായമയവരെയാണ് പ്രധാനമായും കടയുടമ ബില്‍ നല്‍കാതെ ചൂഷണം ചെയ്തിരുന്നതായി നാട്ടുക്കാര്‍ ആരോപിച്ചു.മറ്റ് റേഷന്‍കടകളില്‍ നിന്നും എല്ലാ സാധനങ്ങളും ലഭിയ്ക്കുമ്പോള്‍ ഈ കടയില്‍ നിന്നും പച്ചരിയും മണ്ണെണ്ണയും മാത്രമാണ് ഉപഭേക്താക്കള്‍ക്ക് ലഭിച്ചിരുന്നതെന്നും മറ്റ് സാധനങ്ങള്‍ ഇല്ല എന്ന മറുപടിയാണ് നല്‍കിയിരുന്നതെന്നും പരാതിക്കാര്‍ പറയുന്നു.താലൂക്ക് സപ്ലേ ഇന്‍്‌പെക്ടര്‍മാരായ കൃഷ്ണദാസ്,ജയപ്രകാശ് എന്നിവരുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

 

Advertisement