മുകുന്ദപുരം താലൂക്ക് വായനാപക്ഷാചരണം ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു

490
Advertisement

ഇരിങ്ങാലക്കുട :പഠനാത്മക വിദ്യഭ്യാസത്തോടൊപ്പം സൗന്ദര്യാത്മക വിദ്യാഭ്യാസവും അനിവാര്യമാണെന്നും സൗന്ദര്യാത്മക വിദ്യാഭ്യാസം ലഭിക്കുന്നത് വായനയിലൂടെയാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. മുകുന്ദപുരം താലൂക്ക് വായനാപക്ഷാചരണം ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദവസരത്തില്‍; ശ്രീമതി.ബേബി ടീച്ചര്‍ എഴുതിയ ‘കുടമണി കെട്ടിയ ആട്ടിന്‍ കുട്ടികള്‍’ എന്ന നോവലിന്റെ പ്രകാശനം മാസ്റ്റര്‍ ശ്രീവല്ലഭന് നല്‍കിക്കൊണ്ട് ശ്രീ.വൈശാഖന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.എ.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.സി.കെ.രവി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.ടി.കെ.ഭരതന്‍ വായാനാ സന്ദേശം നല്‍കി. കെ.മായ, ബാലകൃഷ്ണന്‍ അഞ്ചത്ത്, റവ.ഫാ. ആന്റു ആലപ്പാടന്‍, കെ.കെ.ബാബു, ബേബി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഖാദര്‍ പട്ടേപ്പാടം സ്വാഗതവും കെ.ജി.സുനിത നന്ദിയും പറഞ്ഞു.

 

 

Advertisement