കെ.പി.എം.എസ്. ശാഖാ വാര്‍ഷികം.

94
Advertisement

മുരിയാട്: കേരള പുലയര്‍ മഹാസഭാ വെള്ളിലംകുന്ന് ശാഖാ വാര്‍ഷികം പ്രത്യേകം തയ്യാറാക്കിയ മാണിക്യമുത്തന്‍ നഗറില്‍ നടന്നു. ശാഖാ പ്രസിഡണ്ട് കുമാരി മിന്നു പവിത്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്. റെജികുമാര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ പി എ. അജയഘോഷ്, പി എന്‍ സുരന്‍, ജില്ലാ പ്രസിഡണ്ട് വി.ബാബു, അസിസ്റ്റന്റ് സെക്രട്ടറി കെ.സി. സുധീര്‍, കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി വിജയ ഷണ്‍മുഖന്‍, എന്നിവര്‍ സംസാരിച്ചു.മഹാസഭയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ‘ഫെബ്രുവരി 27ന് ചാത്തന്‍ മാസ്റ്റര്‍ സ്മരണ കുടീരത്തില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും 28ന് തൃശൂരില്‍ വെച്ച് നടക്കുന്ന ഉല്‍ഘാടന സമ്മേളനവും ചരിത്ര വിജയമാക്കുവാന്‍ ശാഖാ സമ്മേളനം തീരുമാനിച്ചു. ഭാരവാഹികളായി ഗിരിജ മോഹന്‍ പ്രസിഡണ്ട്. ടി വി. പവിത്രന്‍ വൈസ് പ്രസിഡണ്ട്, മിന്നു പവിത്രന്‍ സെക്രട്ടറി, പി.എം.ബാലന്‍ അസിസ്റ്റന്റ് സെക്രട്ടറി, രാധിക കണ്ണന്‍ ഖജാന്‍ജിയായി പതിനോന്നംഗ കമ്മിറ്റിയെ സമ്മേളനം ഐക്യകണ്‌ഠേ നേ തിരഞ്ഞെടുത്തു. ഗിരിജ മോഹന്‍ സ്വാഗതവും, ഉഷാ ബാബു നന്ദിയും പറഞ്ഞു.

Advertisement