31.9 C
Irinjālakuda
Wednesday, April 23, 2025
Home Blog Page 30

തേറാട്ടിൽ ജോർജ് മകൻ ധീരജ് (44) അന്തരിച്ചു

കാട്ടൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡണ്ടും മുൻ പഞ്ചായത്ത് അംഗവുമായ തേറാട്ടിൽ ജോർജ് മകൻ ധീരജ് (44) അന്തരിച്ചു അമ്മ: മേരി. ഭാര്യ: ജിഫ്ന. മക്കൾ: കൃപ മരിയ ,ക്രിസ് മാരിയോ, ക്രിസ്റ്റ്യാനോ, കാരിസ് മരിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കരാഞ്ചിറ സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.

Advertisement

കരുവന്നൂരില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ചേര്‍പ്പ് : കരുവന്നൂരില്‍ വ്യാജ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. തേലപ്പിള്ളി പുതുമനക്കര വീട്ടില്‍ ഫാസില്‍ അഷ്‌റഫ്(38) ആണ് അറസ്റ്റിലായത്. കരുവന്നൂര്‍ രാജ കമ്പനിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹിജാമ എന്ന പേരില്‍ കപ്പ് തെറാപ്പി ചികിത്സാ കേന്ദ്രമായിരുന്ന ഇസ്ര വെല്‍നസ് സെന്ററില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപനത്തിന് യാതൊരുവിധ ലൈസന്‍സോ ചികിത്സ നടത്തുന്നതിനുള്ള അനുമതിയോ ഉണ്ടായിരുന്നില്ല. സ്ഥാപനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് പ്രദര്‍ശിപ്പിച്ചിരുന്നത്.ചികിത്സക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് ചേര്‍പ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. .ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ.ഡോ.കെ.എന്‍.സതീഷ് കുമാര്‍ ,ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മരുന്നുകള്‍ നിര്‍മിച്ചത് വീട്ടിലാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അഷ്‌റഫിനെ അറസ്റ്റ് ചെയ്തത്.ഇതരസംസ്ഥാനങ്ങളില്‍ നിന്നും രോഗികള്‍ ചികില്‍സയ്‌ക്കെത്തിയിരുന്നു. രോഗികള്‍ക്ക് നല്‍കിയിരുന്ന മരുന്നുകള്‍ കണ്ടെടുത്തു.

Advertisement

പൂങ്കുന്നം ജയകുമാർ വധം, കുറ്റക്കാരല്ലെന്ന് കണ്ട് പ്രതികളെ വെറുതെ വിട്ടയച്ചു

ഇരിങ്ങാലക്കുട :2017 വർഷത്തിൽ പൂങ്കുന്നം ഹരിനഗറിൽ ഫുട്‌ബോൾ ഗ്രൗണ്ടിനടുത്ത് വെച്ചുണ്ടായ തർക്കത്തിൽ പരിക്ക് പറ്റിയ കാർത്ഥിക്കിന്‌ നഷ്ട്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ടു കൂട്ടുക്കാർ ചേർന്ന് കൊല്ലപ്പെട്ട ജയകുമാറിനെ ചോദ്യം ചെയ്തുവെന്നും തുടർന്നുണ്ടായ മല്പിടുത്തത്തിൽ ജയകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ചതിൽ വാരിയെല്ല് പൊട്ടി രക്തം വാർന്ന് കുഴഞ്ഞു വീണ ജയകുമാറിനെ പിന്നീട് പ്രതികൾ ചേർന്ന് വീടിനു സമീപം ഉപേക്ഷിച്ചു പോയി എന്നും അവശ നിലയിലായ ജയകുമാർ പിന്നീട് തൃശൂർ ജനറൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു എന്നാണ് പ്രോസി ക്യൂഷ്യൻ കേസ്.ഒന്നാം പ്രതി പൂങ്കുന്നം ഹരിനഗർ പ്ലക്കോട്ട് പറമ്പിൽ പ്രസാദ്, കാട്ടൂക്കാരൻ സജി, കാച്ചപ്പള്ളി അനു, പുത്തൻവീട്ടിൽ ബിജോയ്‌ എന്നിവർക്കെതിരെ തൃശൂർ വെസ്റ്റ് പോലീസ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുറ്റ കൃത്യത്തിന് ശേഷം നാലാം പ്രതിയുടെ സഹായത്തോടെ ശേഷം പ്രതികൾ ഗുരുവായൂരിലെത്തി ഒളിവിൽ താമസിച്ചു വരവേ പോലീസ് സംഘo പിന്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. വിചാരണ മദ്ധ്യേ പ്രതികളെ ഒളിവിൽ പാർപ്പിക്കുവാൻ സഹായം ചെയ്ത ജിജിത് എന്ന സാക്ഷി കേസിൽ കൂറുമാറിയിരുന്നു. കൂറു മാറിയ സാക്ഷി ജിജിത്തിനെതിരെ കള്ള സാക്ഷി പറഞ്ഞതിന് നടപടി സ്വീകരിക്കുവാൻ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ എസ് രാജീവ് ഉത്തരവായിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള കുറ്റം പ്രോസിക്യൂഷൻ നടപടികളിൽ സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വിട്ടയച്ചും കോടതി വിധി പ്രസ്ഥാവിച്ചിട്ടുള്ളതാണ്.1,2 പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് പി എസ് ഈശ്വരൻ ശേഷം പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് പി ആർ ആനന്ദൻ, അഡ്വക്കേറ്റ് എ ദേവദാസ്, അഡ്വക്കേറ്റ് വി പി പ്രജീഷ് എന്നിവർ ഹാജരായി.

Advertisement

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് നടത്തിയ സമര പ്രചാരണ വാഹന ജാഥക്ക് സമാപനം

ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി നയിച്ച സമര പ്രചാരണ വാഹന ജാഥയുടെ സമാപനം ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കെ പി സി സി നിർവാഹക സമിതി അംഗം എം. പി ജാക്സൺ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, ബ്ലോക്ക് ഭാരവാഹികളായ എൽ ഡി ആന്റോ, എം ആർ ഷാജു സുജ സഞ്ജീവ്കുമാർ, വിജയൻ ഇളയേടത്ത്, ബൈജു വി എം, പോൾ കരുമാലിക്കൽ, കെ കെ ചന്ദ്രൻ, പി എ ചന്ദ്രശേഖരൻ, സിജു യോഹന്നാൻ, ജോസ് മാമ്പിള്ളി, എ സി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement

കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ബോക്സിങ് കിരീടം നേടി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: തെഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന 2022-23 പുരുഷ വിഭാഗം ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി..4 സ്വർണവും , 2 വെള്ളിയും, 2 വെങ്കലവും ഉൾപ്പടെ 28 പോയിൻ്റുകൾ നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. ക്രൈസ്റ്റ് കോളേജിൻ്റെ 3 കുട്ടികൾക്ക് ഓൾ ഇന്ത്യ ബോക്‌സിങ് മൽസരത്തിൽ പങ്കെടുക്കുന്ന സർവകലാശാല ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.

Advertisement

2023-2024 സാമ്പത്തിക വർഷത്തെ ആസൂത്രണ പ്രക്രിയയ്ക്ക് മുരിയാട് പഞ്ചായത്തിൽ തുടക്കമായി

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ 23-24 സാമ്പത്തിക വർഷത്തെആസൂത്രണ പ്രക്രിയയുടെ ആദ്യഘട്ടമായ വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. 13 വർക്കിംഗ് ഗ്രൂപ്പ് ചർച്ച നടത്തി, വികസന ആശയങ്ങളുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി.എല്ലാ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് വിവിധ 13 വർക്കിംഗ് ഗ്രൂപ്പുകളിലും പങ്കെടുത്തിട്ടുള്ളത്. വർക്കിംഗ്ഗ്രൂപ്പ്‌ യോഗം പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സമിതി ചെയർമാൻ കെ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിതാസുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ഭരണസമിതി അംഗം തോമസ്തോകലത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫസർ ബാലചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലതി, സി.ഡി.എസ് ചെയർപേഴ്സൺ സുനിത രവി, തുടങ്ങിയവർ സംസാരിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗത്തെ തുടർന്ന് അടുത്ത ആഴ്ച മുതൽ വികസന ഗ്രാമസഭകൾക്ക് തുടക്കമാകും.

Advertisement

AlKSഅഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായി സംഘാടക സമിതി ചെയർമാൻ എ വി.അജയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു

ഇരിങ്ങാലക്കുട: AlKSഅഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായി കാറളം കർഷക സംഘം സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇനങ്ങളിൽ കായിക മത്സരം സംഘാടക സമിതി ചെയർമാൻ എ വി.അജയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.കർഷക സംഘം മേഖല പ്രസിഡൻ്റ് കെ.കെ.ഷൈജു അദ്ധ്യക്ഷത വഹിച്ചു.പി.വി.ഹരിദാസ്, വി.എൻ.ഉണ്ണികൃഷ്ണൻ, ചിന്ത സുഭാഷ്, പി.ജെ.ജിത്തു, പി.മുരുകൻ എന്നിവർ സംസരിച്ചു ഞാറ് നടിൽ, ഓലമെടച്ചിൽ, വല്ലം നിർമ്മാണം; കളി പന്ത് നിർമ്മാണം. എന്നി ഇനങ്ങളിൽ മത്സരം നടന്നു.

Advertisement

ക്രിസ്തുമസ് ആഘോഷ സമ്മാനപദ്ധതിയുടെ പ്രകാശനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : ലജന്‍സ് ഓഫ് ചന്തക്കുന്നിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് ചന്തക്കുന്ന് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന-ക്രിസ്തുമസ് ആഘോഷ-ഡയാലിസിസ് സഹായ വിതരണ സമ്മാനപദ്ധതിയുടെ പ്രകാശനം സാമൂഹ്യ-ജിവകാരുണ്യ പ്രവര്‍ത്തക വത്സ ജോണ്‍ കണ്ടംകുളത്തി, പുത്തന്‍ചിറ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ സൈഗണ്‍ തയ്യിലിന് കൈമാറി നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. ജോ.കണ്‍വീനര്‍ ഫാന്റം പല്ലിശ്ശേരി, ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ.എച്ച്. മയൂഫ്, നവീന്‍ ബേബി, എം.എസ് ഷിബിന്‍, നിതീഷ് കാട്ടില്‍, രഞ്ചി അക്കരക്കാരന്‍, അഗീഷ് ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

വേൾഡ് കപ്പ് സ്പെഷൽ ചെരിപ്പുകളുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ഇംപ്രിൻ്റ്സ്

ഇരിങ്ങാലക്കുട: ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് സ്പെഷൽ ചെരിപ്പുകൾ രംഗത്തിറക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന ചെറുകിട ചെരുപ്പ് നിർമാണ യൂണിറ്റായ ‘ഇമ്പ്രിൻ്റ്‌സ് ‘. അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ മുൻ നിര ടീമുകൾക്കായി രൂപകൽപ്പന ചെയ്ത ചെരുപ്പുകൾക്ക് ആണ് ആവശ്യക്കാർ ഏറെയുള്ളത് . വിദ്യാർഥികളിൽ സംരംഭകത്വ ആഭിമുഖ്യം വളർത്താനുള്ള പ്രായോഗിക മാർഗം എന്ന നിലയിലാണ് കോളേജിനുള്ളിൽ ഒരു ചെറുകിട വ്യവസായം എന്ന ആശയം നടപ്പാക്കിയത്. അധ്യാപക വിദ്യാർത്ഥി സംയുക്ത സംരംഭമായാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കോളേജിൽ നിന്ന് നേരിട്ടും തൃശൂർ ജില്ലയിലെ വിവിധ ഫൂട് വെയർ ഔട്ട്‌ലെറ്റുകളിൽ നിന്നും ഇമ്പ്രിൻ്റ്‌സിൽ നിർമിക്കുന്ന ചെരിപ്പുകൾ വാങ്ങാവുന്നതാണ്.

Advertisement

പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 100000/-രൂപ പിഴയും വിധിച്ചു

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 100000/-രൂപ പിഴയും വിധിച്ചു.എടവിലങ്ങു സ്വദേശി കുന്നത്തു വീട്ടിൽ മാമൻ മകൻ 41വയസ്സ് സുമേഷിനാണു ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം 10 വർഷം തടവും 50000 രൂപ പിഴയും പോക്സോ നിയമ പ്രകാരം 10 വർഷം കഠിന തടവും 50000/-രൂപ പിഴയും ആണ് വിധിച്ചത്.പിഴ അടക്കാത്ത പക്ഷം വീണ്ടും 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 5 1/2 വയസ്സുള്ള ബാലനാണു പീഡനത്തിന് ഇരയായത്. പിഴ തുക അതിജീവിതനു നൽകാനും കോടതി വിധിച്ചു.വലപ്പാട് എസ് ഐ ആയിരുന്ന പി കെ .പത്മരാജൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ജിഷ ജോയ്, രജനി എന്നീ പോലീസ് ഓഫീസർ മാർ പ്രോസിക്യു ഷനെ സഹായിച്ചു.കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ഹാജരായി

Advertisement

സമേതം ജില്ലാതല വിദ്യാഭ്യാസ സെമിനാറും ഉപജില്ലാതല ശില്‍പ്പശാലയും നടത്തി

ഇരിങ്ങാലക്കുട: സമേതം – തൃശ്ശൂർ ജില്ലാ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രചരണാര്‍ഥം ജില്ലാതല സെമിനാറും ശിൽപ്പശാലയും‍ നടത്തി. ഇരിങ്ങാലക്കുട ഉപജില്ലാ പ്രദേശത്തെ ജനപ്രതിനിധികൾ, വിദ്യാലയങ്ങളിൽനിന്നുള്ള പി.ടി. എ.-എം.പി.ടി.എ. പ്രസിഡണ്ടുമാർ, പ്രധാനാധ്യാപകർ, തെരഞ്ഞെക്കെപ്പെട്ട വിദ്യാഭ്യാസപ്രവർത്തകർ എന്നിവർ പരിപാടിയില്‍ പങ്കാളികളായി.ജില്ലാപഞ്ചായത്ത് മുൻകൈയ്യെടുത്തുകൊണ്ട് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ വിവിധ വികസന വകുപ്പുകളെ ബന്ധിപ്പിച്ചുകൊണ്ട് ജില്ലാ ആസൂത്രണസമിതി നടപ്പിലാക്കുന്ന തനത് സംയോജിത വിദ്യാഭ്യാസ പദ്ധതിയായായ സമേതത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായാണ് ഈ വിദ്യാഭ്യാസ കൂട്ടായ്മ സംഘടിപ്പിച്ചത്.സമേതം വിദ്യാഭ്യാസ പരിപടിയുടെ വിശദാംശങ്ങൾ ചർച്ചചെയ്ത ശിൽപ്പശാലയിൽ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയർന്നുവന്നു. ഇരിങ്ങാലക്കുട ഉപജില്ലാതല സമേതം-ശിൽപ്പശാലയുടെ ഭാഗമായാണ് ജില്ലയിലെ 12 സെമിനാറുകളിലൊന്നായ ഭാഷയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ നടന്നത്. ഒപ്പം ഉപജില്ലയിലെ ശിൽപ്പശാലയും സംഘടിപ്പിക്കപ്പെട്ടു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നടക്കുന്ന ജനകീയ ചർച്ചകളിൽ ഭാഷാ സമീപനത്തെ കുറിച്ച് ഒട്ടേറെ നിർദ്ദേശങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. സമേതം പദ്ധതികളുടെ ഭാഗമായി ഭാഷയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സെമിനാറില്‍ പ്രഭാഷണം നടത്തിയ പ്രഗത്ഭ അധ്യാപകനും പ്രഭാഷകനുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചു.തുടർന്ന് ജില്ലാ ആസൂത്രണ സമിതിയുടെ പദ്ധതിയായ ‘സമേതം’ പരിപാടിയെ കുറിച്ചുള്ള വിശദീകരണം നടന്നു. സമേതം പദ്ധതിയുടെ ജില്ലാ കോർ ഗ്രൂപ്പ് അംഗമായ ടി.എസ്. സജീവൻ പദ്ധതി വിശദീകരണത്തിന് നേതൃത്വം നല്‍കി.പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽട്ടി സനോജ്, ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ഡോ.എം.സി. നിഷ, എച്ച്.എം. ഫോറം കൺവീനർ റാണി എന്നിവർ പ്രസംഗിച്ചു.

Advertisement

ദേശിയ കുക്കീസ് കുക്കീസ് ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് ( ഓട്ടണോമസ് ) ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുക്കീസ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തപ്പെട്ടു

ഇരിങ്ങാലക്കുട : ദേശിയ കുക്കിസ് ദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ( ഓട്ടണോമസ് ) ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുക്കീസ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തപ്പെട്ടു. മുപ്പതോളം വരുന്ന വിവിധതരം കുക്കീസ് തയ്യാറാക്കി പ്രദർശിപ്പിക്കുകയുണ്ടായി. അതോടൊപ്പം പ്രദർശന ഹാളിൽ ഈ വർഷത്തെ ക്രിസ്മസിന് അനുബന്ധിച്ചുള്ള കേക്ക് മാറിനേഷൻ ചടങ്ങ് ഫ്രാൻസിലെ റെന്റ്സ് യൂണിവേഴ്സിറ്റിയിലെ ചിമ്മിക് ഇൻസ്റ്റിറ്റ്യൂട്ടിലെ കെമിസ്ട്രി പ്രൊഫസർ പിയർ ടിക്സ്ന്ഫ്ന്റെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജേക്കബ്‌ ഞെരിഞ്ഞംപിള്ളി പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് സി എം ഐയും സെൽഫ് ഫിനാൻസിങ് കോഡിനേറ്റർ ഡോ. ടി വിവേകാനന്ദനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച മുപ്പതോളം പാചക വിധി പുസ്തക രൂപം ഡോ. ടി. വിവേകാനന്ദൻ ലൈബ്രറിയൻ ഫാ. സിബി ഫ്രാൻസീസിന് കൈമാറി പ്രകാശനം ചെയ്തു. ഹോട്ടൽ മാനേജ്‍മെന്റ് വിഭാഗം അധ്യാപകരായ പയസ് ജോസഫ്, ജെന്നി തോമസ്, അജിത്ത് മാണി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിവിധ പരിപാടികളുടെ ഏകോപനത്തിനു രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഐശ്വര്യ ആനന്ദ് നേതൃത്വം നൽകി.

Advertisement

മനുഷ്യ സ്നേഹത്തിന്റെ പ്രകാശം പരത്തിയ ധന്യ ടീച്ചറെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു

ഇരിങ്ങാലക്കുട: അസുഖബാധിതനായ പിതാവിനെ ശുശ്രൂഷിക്കാനായി അമ്മയും മെഡിക്കൽ കോളേജിലായപ്പോൾ ഒറ്റപ്പെട്ട തൻ്റെ ക്ലാസ്സിലെ കുട്ടിയെ വിദ്യാർത്ഥിയായ മകനൊപ്പം വീട്ടിലേക്ക് കൂട്ടി മാതൃകയായ വെള്ളാങ്ങല്ലൂർ ഗവൺമെൻ്റ് യു.പി.സ്കൂളിലെ അദ്ധ്യാപിക ധന്യയെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു. ജെ.സി.ഐ. പ്രസിഡന്റ് മേ ജോ ജോൺ സണുംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷും ചേർന്ന് പൊന്നാട ചാർത്തി. സെക്രട്ടറി ഷൈജോ ജോസ് ട്രഷറർ സാന്റോ വിസമയ മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി അഡ്വ. ഹോബി ജോളി ജീസൻ പി.ജെ. വർഡ് മെമ്പർമാരായ വർഷ പ്രവീൺ, ഷംസു വെളുത്തേരി ,മുൻ മെമ്പർ എം.കെ.മോഹനൻ, എം.കെ.ബിജു, തിലകൻ മാസ്റ്റർ, പ്രധാനാദ്ധ്യാപിക ഷീബ, അസി.സെക്രട്ടറി സുജൻ പൂപ്പത്തി തുടങ്ങിയവർ പ്രസംഗിച്ചു കുട്ടിയുടെ കുടുംബത്തിന് താല്കാലികമായി താമസിക്കുവാൻ വാടക വീട് കണ്ടെത്തുന്നതിനും, ലൈഫ് പദ്ധതി വഴി സ്വന്തമായി വീടൊരുക്കുന്നതിനും, കുട്ടിയുടെ പിതാവിന് ചികിത്സാ സഹായവും എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Advertisement

റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ, ഉദ്ഘാടനം 16ന്

ഇരിങ്ങാലക്കുട: റൂറൽ ജില്ലാ പൊലീസിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.നിലവിൽ അയ്യന്തോളിലെ തൃശൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമാണ് കാട്ടുങ്ങച്ചിറയിലെ പൊലീസ് സ്റ്റേഷൻവളപ്പിലേക്ക് മാറ്റുന്നത്. 6 കോടിയോളം രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ അടക്കം 4 നിലകളിലായി 18,000 ചതുരശ്ര അടിയിലുള്ള പുതിയ ആസ്ഥാന മന്ദിരം നിർമിച്ചത്. പൊലീസിന്റെ റൂറൽ ജില്ലയിൽ ഇരിങ്ങാലക്കുട, ചാലക്കുടി,കൊടുങ്ങല്ലൂർ സബ് ഡിവിഷനുകളാണ് ഉൾപ്പെടുന്നത്. റൂറൽ ജില്ലാ പൊലീസ്മേധാവിയുടെ ഒാഫിസിന് പുറമെ അഡീഷനൽ എസ്പി, ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, സ്പെഷൽ ബ്രാ‍ഞ്ച് ഡിവൈഎസ്പി എന്നിവരുടെ ഒാഫിസുകളും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ മിനിസ്റ്റീരിയൽ വിങ്ങിലുള്ള ഉദ്യോഗസ്ഥരുടെ ഒാഫിസുകളും പുതിയ മന്ദിരത്തിലുണ്ടാകും. നിലിൽ റൂറൽ വനിതാ പൊലീസ് സ്റ്റേഷൻ, സൈബർ സ്റ്റേഷൻ, കെ 9 പൊലീസ് ഡോഗ് സ്വകോഡ് എന്നിവ ഇരിങ്ങാലക്കുടയിലുണ്ട്. തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നിന്ന് കാട്ടുങ്ങച്ചിറ ഡിവൈസ്പി ഒാഫിസിന് മുൻപിലൂടെ പ്രവേശനത്തിനും പൊലീസ് ക്വോർട്ടേഴ്സുകൾക്ക് സമീപത്ത് കൂടെ തിരിച്ച് റോഡിലേക്ക് പുറത്തേക്കും റോഡ് നിർമിക്കും.

Advertisement

സ്ക്കൂളുകളിൽ നടത്തി വരുന്ന ലഹരിക്ക് എതിരെ 1000 ഗോൾ പദ്ധതി 500 ഗോളുകൾ പിന്നിടുന്നു

ഇരിങ്ങാലക്കുട: ഐ എം എ യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെയും സൈക്കിൾ ക്ലബ് ന്റെയും സ്പ്രെഡിങ് സ്‌മൈൽസ്ന്റെയും സഹകരണത്തോടെ സ്ക്കൂളുകളിൽ നടത്തി വരുന്ന ലഹരിക്ക് എതിരെ 1000 ഗോൾ പദ്ധതി 500 ഗോളുകൾ പിന്നിടുന്നു. ഇരിങ്ങാലക്കുട സെ : മേരീസ് സ്കൂൾ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് മിൻസി തോമസ് ലഹരിക്ക് എതിരെ 500 -ാം മത് ഗോൾ അടിച്ചു. സ്ക്കൂൾ വിദ്യാർത്ഥികൾ ലഹരിക്ക് എതിരെ പ്രതിജ്ഞയെടുത്തു. ഡോ.ജോം ജേക്കബ് നെല്ലിശ്ശേരി ലഹരിക്ക് എതിരെ ബോധവത്കരണ ക്ലാസ് നയിച്ചു. റോയ് ജോസ് ആലുക്കൽ ,ജോൺ നിധിൻ തോമാസ് , ബിജോയ് പോൾ, സിജോ ജോണി,മിഡ്‌ലി റോയ്, മനോജ് ഐബൻ, സി.പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisement

പതിമൂന്നു വർഷത്തിനു ശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ

മാള: യുപിയിലെ ഗല്ലിയിൽ തൃശൂർ റൂറൽ പോലീസിന്റെ മിന്നൽ ഓപ്പറേഷൻ അന്വേഷണ സംഘത്തിന് റൂറൽ എസ്. പി.യുടെ അഭിനന്ദനം മാള 2009 ൽ കൊമ്പിടിഞ്ഞുമാക്കലിൽ യു പി. സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പതിമൂന്നു വർഷത്തിനു ശേഷം പിടിയിലായി. ഉത്തർപ്രദേശ് സഹരണപൂർ ജില്ലയിലെ ചിൽക്കാന സ്വദേശി ഷാനവാസിനെയാണ് (36 വയസ്സ്)തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്‌ഗ്രേയുടെ . നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ് മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്. 2009 ജൂൺ ആറാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. കടം വാങ്ങിയ അറുന്നൂറു രൂപ തിരികെ കൊടുക്കാത്ത ദേഷ്യത്തിൽ ഷാനവാസ് സുഹൃത്ത് ഷോക്കിൻ എന്നയാളെ മരവടി കൊണ്ട് അടിക്കുന്നത് തടയാൻ ചെന്നതായിരുന്നു കൊല്ലപ്പെട്ട നദീം . തന്നെ തടയാൻ ശ്രമിച്ച ദേഷ്യത്തിൽ ഷാനവാസ് തൊട്ടടുത്ത പണിസ്ഥലത്തു നിന്നും സ്ക്രൂ ഡ്രൈവർ എടുത്തു കൊണ്ട് വന്ന് നദീമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തു കൊണ്ട് സംഭവ സ്ഥലത്ത് കുഴഞ്ഞു വീണ നദീം ആശുപത്രിയിൽ വച്ച് മരിച്ചു. അന്ന് പോലീസ് പിടിയിലായ ശേഷം റിമാന്റിൽ പോയ ഇയാൾ ജാമ്യം ലഭിച്ച ശേഷം മുങ്ങുകയായിരുന്നു. പതിമൂന്നു വർഷത്തിനു ശേഷമാണ് പോലീസിന്റെ നിരന്തരമുള്ള അന്വേഷണ ഫലമായി വീണ്ടും പിടിയിലായത്. ഫർണിച്ചർ വർക്കുകൾ മാത്രം നടത്തുന്ന സഹരൻ പൂർ കലാസിയ റോഡിലെ സ്ഥാപനത്തിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. നിറയെ ഫർണിച്ചർ സ്ഥാപനങ്ങളും കടകളും ജനങ്ങളടം തിങ്ങി നിറഞ്ഞ സ്ഥലത്ത് വച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് സാഹസികമായാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. യുപിയിലെത്തിയ കേരള പോലീസ് സംഘം ഇയാളുടെ ഗല്ലിയില്ലായ കലാസിയ റോഡിലെ ഫർണിച്ചർ നിർമ്മാണ മേഖലയിലാണ് ഇയാൾ ഒളിവിൽ താമസിച്ച താമസിച്ചു ജോലി ചെയ്യുന്നതെന്നു കണ്ടെത്തി. തുടർന്ന് സഹരൻപൂർ സ്റ്റേഷനിലെ പോലീസുകാരനേയും കൂട്ടി നാട്ടിൽ പ്രതിയെ പിടിക്കാൻ പോകുന്ന ലാഘവത്തോടെ ബൈക്കുകളിൽ പോയാണ് പ്രതിയെ പിടികൂടിയത്.. ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന നിലയിലുള്ള ആൾക്കൂട്ടത്തിൽ നിന്ന് ഏറെ ശ്രമകരമായിട്ടാണ് അക്ഷരാർത്ഥത്തിൽ അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ ദിവസങ്ങൾക്ക് മുൻപാണ് ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. ബാബു കെ.തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ നാലംഘ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്.ഐ. എൻ.പി.ഫ്രാൻസിസ് , സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , ജിബിൻ ജോസഫ് , ടി.വി.വിമൽ എന്നിവരരാണ് അന്വേഷണ സംഘത്തിലുള്ളത്.

Advertisement

തവനിഷിന്റെ സവിഷ്കാര.ഭിന്നശേഷികുട്ടികളുടെ കലാസംഗമം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടനയായ തവനിഷിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ കലാസംഗമം സവിഷ്കാര -2022 ഡിസംബർ 6 ചൊവ്വാഴ്ച 9 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു .ഭിന്നശേഷിരംഗത്തു ക്രൈസ്റ്റ് കോളേജിന്റെ സാമൂഹിക സേവന സംഘടനയായ തവനിഷ് ചെയുന്ന സമുന്നതമായ പ്രവർത്തിയാണ് സവിഷ്കാര .തൃശൂർ ,പാലക്കാട് ,എറണാകുളം ,മലപ്പുറം,ജില്ലകളിലെ ആയിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി രണ്ടു ദിവസം നീണ്ടുനിൽകുന്ന പരിപാടിയാണ് സവിഷ്കാര .കുട്ടികൾ സ്കൂളിൽനിന്നും പുറപ്പെടുന്നത് മുതൽ തിരിച്ചു പോകുന്നത് വരെയുള്ള എല്ലാവിധ ചിലവുകളും തവനിഷ് സംഘടനയാണ് വഹിക്കുന്നത് .ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ .ഫാ .ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടിവേഷണൽ സ്‌പീക്കറും കേരളത്തിലെ അറിയപ്പെടുന്ന ഡിസേബിൾഡ് ഡോക്ടറും ആയ ഡോ. ഫാത്തിമ അൽസ ഉൽഘാടനം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ ജേക്കബ് ഞെരിഞ്ഞാ മ്പിള്ളി അനുഗ്രഹപ്രഭാഷണവും, വൈസ് പ്രിൻസിപ്പൽ റവ. ഫാ ജോയ് പീണിക്കപറമ്പിൽ, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി ചന്ദ്രബാബു, ക്രൈസ്റ്റ് കോളേജ് യൂണിയൻ ചെയർപേഴ്സൺ അമീഷ എം. എം, ജെ സി ഐ ലേഡി ചെയർപേഴ്സൺ ശ്രീമതി നിഷീന നിസാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുൻപ് കരൾ മാറ്റൽ ശസ്ത്രക്രിയക്ക് വിധേയനായ ക്രൈസ്റ്റ് കോളേജ് പൂർവ്വവിദ്യാർത്ഥി ശ്രീ ദിലീപ് തവനിഷിന് സഹായധനം കൈമാറി. മുൻപ് ശ്രീ ദിലീപ് ന്റെ ചികിത്സക്ക് മുന്നിട്ട് ഇറങ്ങിയതിൽ തവനിഷ് മുൻപന്തിയിൽ ഉണ്ടായിരുന്നു. ക്രൈസ്റ്റ് കോളേജ് പൂർവ്വവിദ്യാർത്ഥി ശ്രീ. വി.വി റാൽഫി ചടങ്ങിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയോടെ ആണ് സദസ്സ് വരവേറ്റത്. തവനിഷ് വോളന്റിയർ ശ്രീ ആഷ്‌ലിൻ നന്ദി പറഞ്ഞു.

Advertisement

കാട്ടൂരിൽ സി പി എം പ്രവർത്തകനെ ലഹരി മാഹിയ കുത്തി പരിക്കേൽപിച്ചു

കാട്ടൂർ: സി പി എം പ്രവർത്തകനെ ലഹരി മാഹിയ കുത്തി പരിക്കേൽപിച്ചു.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് സി പി ഐ എം കാട്ടൂർ ബസാർ ബ്രാഞ്ച് അംഗം കെ എ അൻവറിനെയാണ് കാട്ടൂർ സ്വദേശി സഹൽ ഉൾപ്പെടെയുള്ള രണ്ടംഘ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം. അൻവറിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Advertisement

ഡോൺ ബോസ്കോ സ്ക്കൂളിൽ ഡയമണ്ട് ജൂബിലി സ്പോർട്സ് ഡേ സമാപിച്ചു

ഇരിങ്ങാലക്കുട :ഡോൺ ബോസ്കോ സ്ക്കൂളിൽ ഡയമണ്ട് ജൂബിലി സ്പോർട്സ് ഡേ സമാപനം സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം ഉൽഘാടനം ചെയ്തു മാനേജർ ഫാ. ഇമ്മാനുവൽ വട്ട കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഫാ. സന്തോഷ് മണികൊമ്പിൽ ഫാ. മനു പീടികയിൽ ഫാ.ജോയ്സൺ താഴത്തട്ട് ഫാ.ജോയ്സൺ മുളവരിക്കൽ ടെൽസൺ കോട്ടോളി ഷാജു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisement

ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി

ഇരിങ്ങാലക്കുട :സമഗ്ര ശിക്ഷാ കേരള ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ മുനിസിപ്പാലിറ്റി തലത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി.സമൂഹത്തിൽ ഭിന്നശേഷിക്കാർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉൻമൂലനം ചെയ്ത് അവരെ സാധാരണ ജീവിതത്തിലേയ്ക്ക് നയിക്കുക, അവരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികൾ ഉറപ്പു വരുത്തുന്നതിനും അവർക്കൊപ്പം നിൽക്കാൻ സമൂഹത്തെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിന് ഉണ്ട്. ജി ജി എച്ച് എസ് ഇരിങ്ങാലക്കുട യിലെ എൻ എസ് എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ ജി ജി എച്ച് എസ് ഇരിങ്ങാലക്കുട യിൽ നിന്ന് ആരംഭിച്ച് അയ്യങ്കാവ് മൈതാനം വഴി മുനിസിപ്പൽ ഓഫീസിൻ്റെ മുമ്പിലൂടെ കടന്ന് ജി ജി എച്ച് എസ് ഇരിങ്ങാലക്കുടയിൽ അവസാനിച്ചു. ഘോഷയാത്ര ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ :.ജിഷാ ജോബി ഭിന്നശേഷി ദിനാ ചരണ സന്ദേശം നൽകി പരിപാടി ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ടി വി ചാർളി, പ്രതിപക്ഷ നേതാവ് കെ ആർ വിജയ, കൗൺസിലർമാരായ മായ അജയൻ, അംബിളി ജയൻ, സ്മിത കൃഷ്ണകുമാർ, സവിത സുബാഷ് ,സനി സി എം , ജയാനന്ദൻ ടി കെ , സതി സുബ്രഹ്മണ്യൻ, ഫെനി എബിൻ, അംബിക പള്ളി പുറം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റോസ്മിൻ മഞ്ഞളി തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു .

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe