2023-2024 സാമ്പത്തിക വർഷത്തെ ആസൂത്രണ പ്രക്രിയയ്ക്ക് മുരിയാട് പഞ്ചായത്തിൽ തുടക്കമായി

27

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ 23-24 സാമ്പത്തിക വർഷത്തെആസൂത്രണ പ്രക്രിയയുടെ ആദ്യഘട്ടമായ വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. 13 വർക്കിംഗ് ഗ്രൂപ്പ് ചർച്ച നടത്തി, വികസന ആശയങ്ങളുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി.എല്ലാ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് വിവിധ 13 വർക്കിംഗ് ഗ്രൂപ്പുകളിലും പങ്കെടുത്തിട്ടുള്ളത്. വർക്കിംഗ്ഗ്രൂപ്പ്‌ യോഗം പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സമിതി ചെയർമാൻ കെ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിതാസുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ഭരണസമിതി അംഗം തോമസ്തോകലത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫസർ ബാലചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലതി, സി.ഡി.എസ് ചെയർപേഴ്സൺ സുനിത രവി, തുടങ്ങിയവർ സംസാരിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗത്തെ തുടർന്ന് അടുത്ത ആഴ്ച മുതൽ വികസന ഗ്രാമസഭകൾക്ക് തുടക്കമാകും.

Advertisement