റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ, ഉദ്ഘാടനം 16ന്

69

ഇരിങ്ങാലക്കുട: റൂറൽ ജില്ലാ പൊലീസിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.നിലവിൽ അയ്യന്തോളിലെ തൃശൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമാണ് കാട്ടുങ്ങച്ചിറയിലെ പൊലീസ് സ്റ്റേഷൻവളപ്പിലേക്ക് മാറ്റുന്നത്. 6 കോടിയോളം രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ അടക്കം 4 നിലകളിലായി 18,000 ചതുരശ്ര അടിയിലുള്ള പുതിയ ആസ്ഥാന മന്ദിരം നിർമിച്ചത്. പൊലീസിന്റെ റൂറൽ ജില്ലയിൽ ഇരിങ്ങാലക്കുട, ചാലക്കുടി,കൊടുങ്ങല്ലൂർ സബ് ഡിവിഷനുകളാണ് ഉൾപ്പെടുന്നത്. റൂറൽ ജില്ലാ പൊലീസ്മേധാവിയുടെ ഒാഫിസിന് പുറമെ അഡീഷനൽ എസ്പി, ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, സ്പെഷൽ ബ്രാ‍ഞ്ച് ഡിവൈഎസ്പി എന്നിവരുടെ ഒാഫിസുകളും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ മിനിസ്റ്റീരിയൽ വിങ്ങിലുള്ള ഉദ്യോഗസ്ഥരുടെ ഒാഫിസുകളും പുതിയ മന്ദിരത്തിലുണ്ടാകും. നിലിൽ റൂറൽ വനിതാ പൊലീസ് സ്റ്റേഷൻ, സൈബർ സ്റ്റേഷൻ, കെ 9 പൊലീസ് ഡോഗ് സ്വകോഡ് എന്നിവ ഇരിങ്ങാലക്കുടയിലുണ്ട്. തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നിന്ന് കാട്ടുങ്ങച്ചിറ ഡിവൈസ്പി ഒാഫിസിന് മുൻപിലൂടെ പ്രവേശനത്തിനും പൊലീസ് ക്വോർട്ടേഴ്സുകൾക്ക് സമീപത്ത് കൂടെ തിരിച്ച് റോഡിലേക്ക് പുറത്തേക്കും റോഡ് നിർമിക്കും.

Advertisement