തവനിഷിന്റെ സവിഷ്കാര.ഭിന്നശേഷികുട്ടികളുടെ കലാസംഗമം

12

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടനയായ തവനിഷിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ കലാസംഗമം സവിഷ്കാര -2022 ഡിസംബർ 6 ചൊവ്വാഴ്ച 9 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു .ഭിന്നശേഷിരംഗത്തു ക്രൈസ്റ്റ് കോളേജിന്റെ സാമൂഹിക സേവന സംഘടനയായ തവനിഷ് ചെയുന്ന സമുന്നതമായ പ്രവർത്തിയാണ് സവിഷ്കാര .തൃശൂർ ,പാലക്കാട് ,എറണാകുളം ,മലപ്പുറം,ജില്ലകളിലെ ആയിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി രണ്ടു ദിവസം നീണ്ടുനിൽകുന്ന പരിപാടിയാണ് സവിഷ്കാര .കുട്ടികൾ സ്കൂളിൽനിന്നും പുറപ്പെടുന്നത് മുതൽ തിരിച്ചു പോകുന്നത് വരെയുള്ള എല്ലാവിധ ചിലവുകളും തവനിഷ് സംഘടനയാണ് വഹിക്കുന്നത് .ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ .ഫാ .ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടിവേഷണൽ സ്‌പീക്കറും കേരളത്തിലെ അറിയപ്പെടുന്ന ഡിസേബിൾഡ് ഡോക്ടറും ആയ ഡോ. ഫാത്തിമ അൽസ ഉൽഘാടനം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ ജേക്കബ് ഞെരിഞ്ഞാ മ്പിള്ളി അനുഗ്രഹപ്രഭാഷണവും, വൈസ് പ്രിൻസിപ്പൽ റവ. ഫാ ജോയ് പീണിക്കപറമ്പിൽ, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി ചന്ദ്രബാബു, ക്രൈസ്റ്റ് കോളേജ് യൂണിയൻ ചെയർപേഴ്സൺ അമീഷ എം. എം, ജെ സി ഐ ലേഡി ചെയർപേഴ്സൺ ശ്രീമതി നിഷീന നിസാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുൻപ് കരൾ മാറ്റൽ ശസ്ത്രക്രിയക്ക് വിധേയനായ ക്രൈസ്റ്റ് കോളേജ് പൂർവ്വവിദ്യാർത്ഥി ശ്രീ ദിലീപ് തവനിഷിന് സഹായധനം കൈമാറി. മുൻപ് ശ്രീ ദിലീപ് ന്റെ ചികിത്സക്ക് മുന്നിട്ട് ഇറങ്ങിയതിൽ തവനിഷ് മുൻപന്തിയിൽ ഉണ്ടായിരുന്നു. ക്രൈസ്റ്റ് കോളേജ് പൂർവ്വവിദ്യാർത്ഥി ശ്രീ. വി.വി റാൽഫി ചടങ്ങിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയോടെ ആണ് സദസ്സ് വരവേറ്റത്. തവനിഷ് വോളന്റിയർ ശ്രീ ആഷ്‌ലിൻ നന്ദി പറഞ്ഞു.

Advertisement