മുരിയാട് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന പടുതാ കുളം മത്സ്യ കൃഷി ഒന്നാം വാര്‍ഡില്‍ തുടക്കമായി

30

മുരിയാട് :ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന പടുതാ കുളം മത്സ്യ കൃഷി ഒന്നാം വാര്‍ഡില്‍ തുടക്കമായി.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ഫിഷറീസ് ഉദ്യോഗസ്ഥന്‍ അനില്‍,രണ്ടാം വാര്‍ഡ് മെമ്പര്‍ നിജി വത്സന്‍,17-ാം വാര്‍ഡ് മെമ്പര്‍ നിത അര്‍ജുനന്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ സ്വാഗതവും ജോണ്‍ താഴേക്കാടന്‍ നന്ദിയും പറഞ്ഞു.

Advertisement