26.5 C
Irinjālakuda
Wednesday, April 23, 2025
Home Blog Page 25

വേണുജിക്ക് കലാസാരഥി അവാർഡ്

കൂടിയാട്ടം ആചാര്യൻ വേണുജിയെ ജീവനകലയുടെ അന്തർദ്ദേശീയ കേന്ദ്രത്തിന്റെ കലാസാരഥി’ പുര

സ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. “ദി ആർട്ട് ഓഫ് ലിവിങ് അന്തർദ്ദേശീയ ആസ്ഥാനമായ

ബാംഗ്ലൂരു കേന്ദ്രമാക്കി ജനുവരി 26 മുതൽ നാലു ദിവസം നീണ്ടു നിൽക്കുന്ന ഭാവം – അഭിനയത്തിന്റെ

ഔന്നത്യം’ എന്ന ദേശീയ കലോത്സവത്തോടനുബന്ധിച്ച് ഇൻഡ്യയുടെ നാനഭാഗത്തു നിന്നും തിര

ഞ്ഞെടുത്ത് ഇരുപത്തിയെട്ട് പേരെയാണ് കലാസാരഥി പുരസ്കാരം നൽകി ആദരിക്കുന്നത്.

ശാസ്ത്രീയസംഗീതം, ശാസ്ത്രീയനൃത്തം, ഉപകരണസംഗീതം, സുകുമാരകലകൾ, നാടോടികലകൾ

എന്നീ മേഖലകളിൽ നിന്നും ജീവനകലയുടെ ഉപജ്ഞാതാവ് ഗുരുദേവ് രവിശങ്കറിന്റെ സാന്നി

ധ്യത്തിൽ ആണ് കലാപ്രവർത്തകർക്ക് ബഹുമതി നൽകി ആദരിക്കുക. പാരമ്പര്യ നാട്യകലയായ കൂടി

യാട്ടത്തിന്റെ പുനരുജ്ജീവനത്തിന് നൽകിയ സംഭാവനകളാണ് വേണുജിക്ക് ഈ പുരസ്കാരം നൽകുവാൻ പരിഗണിച്ചത്.

Advertisement

കല്ലേറ്റിങ്കര മേൽപാലത്തിന് മുൻപിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മംഗലൻ ജോഷിയുടെ മകൻ ജാക്സൺ (35) മരണപ്പെട്ടു

കല്ലേറ്റിങ്കര :മേൽപാലത്തിന് മുൻപിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മംഗലൻ ജോഷിയുടെ മകൻ ജാക്സൺ (35) മരണപ്പെട്ടു. ടയർ പഞ്ചറായി റോഡിന് നടുവിൽ അപകടകരമായി നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സറിന് പുറകിൽ ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്. ഞായറാഴ്ച്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്.കോൺക്രീറ്റ് മിക്സർ റോഡിൽ നിന്നും മാറ്റിയിടാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായിരുന്നില്ലെന്നും വാഹനത്തിൽ അപായ സൂചനകൾ നൽകിയിരുന്നില്ലെന്നും വിവരം ആളൂർ പോലീസിൽ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Advertisement

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :കേരള കർഷക സംഘം ഏരിയ പ്രവർത്തക കൺവെൻഷൻ കർഷക സംഘം ജില്ലാ കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു.38000 കർഷകരെ അംഗ ങ്ങളായി ചേർക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. ദൽഹി സമരവാർഷികമായി തൃശ്ശൂരിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ കർഷകരെ അണിനിരത്തുവാനും ട്രാക്ടർ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. ക്ഷീര കർഷകർക്ക് സബ്സീഡി അനുവദിക്കാത്ത ഇരിങ്ങാലക്കുട നഗരസഭയ്‌ക്കെതിരെ സമരം ആരംഭിക്കുവാൻ തീരുമാനിച്ചു.കേരളത്തിലെ ജനങ്ങൾക്ക്‌ റേഷൻ നൽകുവാൻ പുഴുക്കലരി നൽകാതെ പച്ചരി നൽകുന്ന കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നയം തിരുത്തണമെന്ന് കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു ടി. ജി. ശങ്കരനാരായണൻ, എം. ബി. രാജുമാസ്റ്റർ,ഹരിദാസ് പട്ടത്ത് എന്നിവർ പ്രസംഗിച്ചു. ടി. എസ്. സജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ. കെ. അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും ചിന്ത സുഭാഷ് നന്ദിയും പറഞ്ഞു.

Advertisement

കേരള സംസ്ഥാന അണ്ടർ 19 ബാസ്കറ്റ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജൂലിയക്ക് സ്വീകരണവും ആദരിക്കൽ ചടങ്ങും നടത്തി

മാപ്രാണം : കേരള സംസ്ഥാന അണ്ടർ 19 ബാസ്കറ്റ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലാ ടീമിൽ അംഗമായ മാപ്രാണം ദേശത്ത് ചാക്കോരി വീട്ടിൽ ജോൺസൻ ഷാലി ദമ്പതികളുടെ മകൾ ജൂലിയക്ക് (സെന്റ് മേരീസ് എച്ച് എസ് എസ് ഇരിങ്ങാലക്കുട ) ഒരുമ റെസിഡൻസ് അസോസിയേഷൻ, മാപ്രാണം സ്വീകരണവും ആദരിക്കൽ ചടങ്ങും നടത്തി. പ്രസ്തുത ചടങ്ങിൽ ഇരിങ്ങാലക്കുട മുപ്പത്തിയെട്ടാം വാർഡ് കൗൺസിലർ ലേഖ ഷാജൻ ജൂലിയക്ക് മൊമെന്റോ നൽകി.ഒരുമ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി . മോഹനൻ പൊന്നാട അണിയിച്ചു. പ്രസിഡന്റ്‌ ബാലകൃഷ്ണൻ, സെക്രട്ടറി .ജയപ്രകാശ്, ഖജാഞ്ചി . തിലകൻ എന്നിവർ പ്രസംഗിച്ചു.

Advertisement

കണ്ടംകുളത്തി പരേതനായ കെഎൽ ഫ്രാൻസിസ് ഭാര്യ സൂസൻ 97 നിര്യാതയായി

കണ്ടംകുളത്തി പരേതനായ കെഎൽ ഫ്രാൻസിസ് ഭാര്യ സൂസൻ 97 നിര്യാതയായി സംസ്കാരം 2 3 1 2023 തിങ്കൾ വൈകിട്ട് 5 30ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ: ജോൺ,ആലീസ്, ഹണി,സണ്ണി,റീന, പോൾ. മരുമക്കൾ: ബീന (മഞ്ഞില ചെന്നൈ), ഡോ: ജോർജ് (അറ്റ്ലാൻഡ് യു എസ്, എ )സി ജെ റോയ് (ചാലിശ്ശേരി കുറ്റൂക്കാരൻ മണലൂർ), സോണിയ( ആലപ്പാട്ട് പാലത്തിങ്കൽ തൃശൂർ), ജോജി തോമസ് (കരിപ്പാപറമ്പിൽ സിദ്ധാപ്പൂർ കൂർഗ് )സുമി ടീന (ചാലിശ്ശേരി കുറ്റൂക്കാരൻ മണലൂർ).

Advertisement

ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതത്വത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതത്വത്തിൽ ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ സ്പെഷ്യൽ സ്കൂളുകളിൽ നിന്നും 1000 ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തു. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പോൾ തോമസ് മാവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ ടോണി എനോക്കാരൻ, ജെയിംസ് വളപ്പില, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ, ഇരിങ്ങാലക്കുട ശ്രീ നാരായണ എജ്യുകേഷണൽ സൊസൈറ്റി പ്രസിഡന്റ് കെ. കെ. കൃഷ്ണാനന്ദബാബു ,ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് റോയ് ആലുക്കൽ , പ്രോഗ്രാം കൺവീനർ ബിജു ജോസ് കൂനൻ, ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എഡ്ജൂകേഷൻ വകുപ്പ് മേധാവി ഡോ. അരവിന്ദ എന്നിവർ ആശംസകൾ അർപ്പിച്ചു. സമാപന സമ്മേളനത്തിൽ തൃശൂർ ജില്ല പോലീസ് മേധാവി .ഐശ്വര്യ ഡോങ്ക്റെ IPS, പങ്കെടുത്ത 25 ഓളം സ്കൂളുകളെ ആദരിച്ചു.മേളയിൽ പടവരാട് ആശാഭവൻ സ്പെഷ്യൽ സ്കൂൾ ഓവർ ഓൾ കിരീടം നേടി.

Advertisement

കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി 6-ാം വാർഡ് മെമ്പർ വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി

കാട്ടൂർ :ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയി ഇന്ന് തിരഞ്ഞെടുക്കപ്പെട്ട 6-ാം വാർഡ് മെമ്പർ വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.ഇടത് പക്ഷ ധാരണ പ്രകാരം സിപിഐ യുടെ സി.സി സന്ദീപ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.എതിർ സ്ഥാനാർഥി ആയി മത്സരിച്ച മോളി പിയൂസിനേക്കാൾ 5 വോട്ട് ഭൂരിപക്ഷത്തിലാണ് കമറുദീൻ വിജയിച്ചത്.മോളി പിയൂസിന് 4 ഉം കമറുദീനു 9 ഉം വോട്ടുകൾ ലഭിച്ചു.ബിജെപി വോട്ട് അസാധുവായി.ഇരിങ്ങാലക്കുട ADA മിനി റിട്ടെനിംഗ് ഓഫീാസറുടെ ചുമതലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തികൾ നിയന്ത്രിച്ചു.പ്രസിഡന്റിന്റെ അഭാവത്തിൽ പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കുമാരി ടി.വി ലത സത്യവാചകം ചൊല്ലികൊടുത്തു.ഇടത് പക്ഷ നേതാക്കളും പാർട്ടി പ്രവർത്തകരും വാർഡിലെ പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Advertisement

കാട്ടൂർ ഗ്രാമപഞ്ചായത്തും കാട്ടൂർ സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനചാരണം നടത്തി

കാട്ടൂർ :ഗ്രാമപഞ്ചായത്തും കാട്ടൂർ സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനചാരണം 2023 സ്നേഹ സംഗമം നടത്തി. കൊരട്ടിപ്പറമ്പിൽ ഹാളിൽ നടന്ന വർണാഭമായ ചടങ്ങിൽ നീതു എം. പി. സ്വാഗതം പറയുകയും, തൃശൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷീല അജയഘോഷ് ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. വാർഡ് മെമ്പർ ടി. വി. ലത അധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർമാർ, ആശ വർക്കേഴ്സ്, പാലിയേറ്റീവ് വളണ്ടിയർമാർ, കിടപ്പു രോഗികളും കുടുംബങ്ങങ്ങളും, ആരോഗ്യ വകുപ്പ് ജീവനക്കാർ, എൻ. എസ്‌. എസ്‌. വളണ്ടിയർമാർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയൂണിന് ശേഷം പ്രശസ്ത കലാകാരൻ രാജേഷ് തംബുരു അവതരിപ്പിച്ച നേരംപോക്ക് കലാവിരുന്ന് അരങ്ങേറി, കൂടാതെ മറ്റ് കലാപരിപാടികളും ചടങ്ങിന് മോടി കൂട്ടി.

Advertisement

ജ്യോതിശാസ്ത്ര ഒളിമ്പ്യാട് സംഘാടകസമിതി രൂപീകരണ

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സഹകരണത്തോടെ സമേതത്തിന്റെ നേതൃത്വത്തിൽ ജനുവരി 28, 29 തീയതികളിൽ ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടക്കുന്ന ജ്യോതിശാസ്ത്ര ഒളിമ്പ്യാടിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇരിങ്ങാലക്കുട ഗേൾസ് എൽപി സ്കൂളിൽ വെച്ച് ചേരുകയുണ്ടായി. വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ഡോക്ടർ എം സി നിഷ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗവൺമെൻറ് ഗേൾസ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് പി ബി അസീന, പരിഷത്ത് മേഖലാ പ്രസിഡണ്ട് ദീപ ആൻറണി, മേഖലാ സെക്രട്ടറി ജെയ്മോൻ സണ്ണി, മേഖല ട്രഷറർ റഷീദ് കാറളം,ഉപജില്ല വിജ്ഞാനോത്സവം കോർഡിനേറ്റർ റജീന ടീച്ചർ, ജില്ലാ കമ്മിറ്റിയംഗം പ്രിയൻ ആലത്ത് തുടങ്ങീയവർ പങ്കെടുത്തു.

Advertisement

ഒന്നര ലക്ഷം വില വരുന്ന ലാബ് ഉപകരണം സ്വന്തമായി നിർമിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ

ഇരിങ്ങാലക്കുട : അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർഥികളുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇലക്ട്രോമാഗ്നറ്റിക്സ് ലാബിന് വേണ്ടി ആൻ്റിന ടേണിങ് ടേബിൾ സ്വന്തമായി വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ. ഒന്നര ലക്ഷം രൂപ വില വരുന്ന ലാബ് ഉപകരണമാണ് കോളേജിൻ്റെ ആർ ആൻഡ് ഡി പ്രോജക്ടിൻ്റെ ഭാഗമായി കുറഞ്ഞ ചെലവിൽ വിദ്യാർത്ഥികൾ നിർമിച്ചത്. ഇൻപുട്ട് ആംഗിളിന് അനുസരിച്ച് ഓട്ടോമാറ്റിക് ആയി തിരിയുന്ന രീതിയിൽ ആണ് ടേബിളിൻ്റെ രൂപകൽപ്പന. അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളായ വിമൽ കെ തോമസ്, റോമി ജയിംസ് പി, ജെയിൻ ജോസ്, അശ്വിൻ കെ എം എന്നിവരടങ്ങുന്ന ടീമാണ് ഈ ഉദ്യമത്തിന് പിന്നിൽ. എക്സ്പെരിമെൻ്റൽ സെറ്റ് അപ്പ് സ്വന്തമായി നിർമിക്കുന്നതിലൂടെ പാഠ്യ വിഷയത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കുമെന്ന് ഫാക്കൽറ്റി കോർഡിനേറ്റർ ഒ രാഹുൽ മനോഹർ പറഞ്ഞു. ലാബ് അസിസ്റ്റൻ്റ്മാരായ ടി എ അശ്വിൻ, ലിൻ്റോ ഡേവിസ്,ഇ ടി ജോയി, എന്നിവർ പ്രോജക്ടിന് സാങ്കേതിക പിന്തുണ നൽകി. എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. കാരൻ ബാബു എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Advertisement

ശ്രീ കൂടൽമാണിക്യം ഉത്സവം 2023 ദേവസ്വം ഓഫീസിൽ വച്ച് എല്ലാ സബ് കമ്മിറ്റി മെമ്പർമാരുടെയും യോഗം ചേർന്നു

ശ്രീ കൂടൽമാണിക്യം ഉത്സവം 2023, ദേവസ്വം ഓഫീസിൽ വച്ച് എല്ലാ സബ് കമ്മിറ്റി മെമ്പർമാരുടെയും യോഗം ചേർന്നു. ഇതു വരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. വിശദമായ ചർച്ചകൾ നടന്നു . പുറത്ത് സ്റ്റേജിന്റെ തറക്കല്ലിടൽ കർമ്മം ഫെബ്രുവരി ആദ്യവാരം നടത്തുവാൻ തീരുമാനിച്ചു. കൊട്ടിലാക്കപറമ്പിലെ എക്സിബിഷൻ സെന്ററിലേക്ക് കൂടുതൽ സ്റ്റോളുകൾ ഇടുവാനും എല്ലാവരെയും ക്ഷണിക്കുവാനും തീരുമാനിച്ചു. പരിപാടികൾ അവതരിപ്പിക്കാൻ അപ്ലിക്കേഷൻ സമർപ്പിച്ച പരമാവധി കലാകാരന്മാരെയും പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. ഉത്സവത്തിനോടനുബന്ധിച്ച് ഊട്ടുപുരയിൽ നടത്തുന്ന അന്നദാനത്തിലേക്ക് വിഷ രഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുവാൻ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. നൂറുകണക്കിന് ഭക്തജനങ്ങൾ യോഗത്തിൽ പങ്കെടുത്തു.

Advertisement

മുരിയാട് കര്‍ഷക സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ 15 വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല

മുരിയാട്: കോള്‍ പാടത്ത് മണ്ണെടുപ്പിലൂടെ രൂപപ്പെട്ട വലിയ കുഴികള്‍ ഇതുവരെ മൂടിയില്ല. വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. 2007 ഒക്ടോബറില്‍ 14ന് ജില്ലാ കളക്ടറേറ്റില്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കര്‍ഷകമുന്നേറ്റം മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. കൂടുതല്‍ സ്ഥലങ്ങളില്‍ ആളുകള്‍പാട്ടത്തിനെടുത്തും മറ്റും കൃഷി വ്യാപിച്ചെങ്കിലും മണലൂറ്റും കളിമണ്‍ ഖനനവും മൂലം കുളങ്ങളും ചതുപ്പുകളുമായി മാറിയ സ്ഥലങ്ങള്‍ ഇപ്പോഴും ഒന്നും ചെയ്യാതെ വെള്ളം കയറി കിടക്കുകയാണ്. കോന്തിപുലം റോഡിലൂടെ പോകുന്നവര്‍ പടിഞ്ഞാറുഭാഗത്തേക്ക് നോക്കിയാല്‍ ഇത് വ്യക്തമാകും.മണ്ണ്, മണല്‍ ലോബികള്‍ കുഴിച്ചെടുത്ത് വലിയ കുഴികളായ ഭാഗങ്ങള്‍ വലിയ ജലശ്രോതസ്സായി മാറ്റുകയും ചെറിയ ചെറിയ തുരുത്തുകള്‍ കേന്ദ്രീകരിച്ച് ഫലവ്യക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ വരുന്ന മേഖല എന്ന രൂപത്തില്‍ വലിയ വിനോദ സഞ്ചാരമേഖലയാക്കി മാറ്റിയെടുക്കാമെന്നായിരുന്നു കര്‍ഷകമുന്നേറ്റം മുന്നോട്ട് വെച്ചിരുന്നത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മീഷനും മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല ഉള്‍പ്പടെയുള്ളവരും ഈ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിക്കുകയും അത് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ചില നീക്കങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അത് നിലച്ചുപോയി. മുരിയാട് കായല്‍ മേഖലയില്‍ ഇനി പുനസ്ഥാപിക്കാന്‍ കഴിയാത്ത വിധം നശിച്ചുപോയ രണ്ടായിരത്തോളം ഏക്കര്‍ പാടശേഖരമുണ്ടെന്നാണ് കരുതുന്നത്. വിനോദസഞ്ചാരമേഖലയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വലിയ പ്രാധാന്യം നല്‍കുന്ന ഈ കാലത്ത് ഒന്നും ചെയ്യാനാകാതെ കിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി പ്രക്യതിദത്തമായ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഉണ്ടാക്കിയാല്‍ അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Advertisement

ജനഹൃദയങ്ങളിൽ ഇടം നേടി ആർദ്രം സ്വാന്തന പരിശീലന കേന്ദ്രം

ഇരിങ്ങാലക്കുട : “തണലായവർ തളരുമ്പോൾ തുണയാവാൻ മടിക്കരുത്” എന്ന സന്ദേശം പകർന്നു നൽകി പിആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവന പ്രവർത്തകർക്കുള്ള പരിശീലന പരിപാടി മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ സർക്കാർ ജനറൽ ആശുപത്രിയിലെ ജനകീയനായ മേജർ ഡോ : ടിവി സതീശൻ ഉദ്ഘാടനം ചെയ്തു. ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായിരുന്നു.രോഗം വരുന്നത് ദൈവത്തിന്റെ കോപമോ ശാപമോ അല്ലെന്നും ജീവിക്കുന്നതിന്റെ വിലയാണെന്നും. ജീവിതത്തിന്റെ സങ്കീർണ സാഹചര്യങ്ങളിൽ വർഷങ്ങളോളം സഹനത്തിന്റെയും വിധിയുടെയും മാറാപ്പുമായി ജീവിതത്തിൽ കിടപ്പിലായി രോഗികളെ പരിചരിക്കുവാൻ മുന്നോട്ടുവന്നവർ സമൂഹത്തിന് മാതൃകയാണെന്നും. രോഗി പരിചരണം ബന്ധുക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല സമൂഹത്തിന്റെ കൂടി ബാധ്യതയാണെന്നും. ചികിത്സയ്ക്ക് പരിമിതികൾ ഉണ്ട് സ്വാന്തന പരിചരണത്തിന് പരിമിതികളില്ല. കോവിഡ് പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും പാലിയേറ്റീവ് പ്രവർത്തനം നിലച്ചു പോകുവാൻ പാടില്ലെന്നുംഡോക്ടർ ചൂണ്ടിക്കാട്ടി. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ടത് നാടിന്റെ ആവശ്യമായി വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ പറഞ്ഞു.ഡോക്ടറും നഴ്സും ഫിസിയോതെറാപ്പിസ്റ്റും ഫാർമിസ്റ്റും മറ്റു പ്രൊഫഷനലുകളും നൽകുന്ന ശുശ്രൂഷ യോടൊപ്പം സന്നദ്ധ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ ദീർഘകാല രോഗികളുടെയും കുടുംബങ്ങളുടെയും ജീവിത ഗുണനില ഉറപ്പുവരുത്താൻ കഴിയണമെന്ന് ക്ലാസെടുത്ത റീജിനൽ കാൻസർ സെന്ററിലെ വിദഗ്ധനായഡോ : രാജീവ് അഭിപ്രായപ്പെട്ടു. പാലിയേറ്റീവ് പരിചരണത്തിന് അപരത്വമില്ല. യാതനയ്ക്കും വേദനയ്ക്കും ജാതിയും മതവും ഇല്ലെന്നുംഡോ : രാജീവ് പറഞ്ഞു.സഹാനുഭൂതിയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് സാന്ത്വന പരിചരണമെന്ന് തൃശ്ശൂർ പെയിൻ പാലിയേറ്റീവ് സൊസൈറ്റി ഡയറക്ടർ പ്രൊഫസർ എൻ എൻ ഗോകുൽദാസ് അഭിപ്രായപ്പെട്ടു. ഒരു പുഞ്ചിരി മധുരമൂറുന്ന ഒരു വാക്ക് ഒരു തലോടൽ ഇതെല്ലാം ഏതൊരു രോഗിയുടെയും അവകാശമാണെന്നും പ്രൊഫസർ പറഞ്ഞു.കിടപ്പു രോഗികളുടെ പരിചരണത്തിൽ നേഴ്സും ഫിസിയോതെറാപ്പിസ്റ്റും ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് നേഴ്സുമാരായ പി എസ് സിനി. മഞ്ജു നിക്സൺ. ഷെർലി എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. രോഗിയുടെ ശുശ്രൂഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡെമോൺസ്ട്രേഷൻനടത്തുകയും ചെയ്തു.ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം സെക്രട്ടറി ടി എൽ ജോർജ് നന്ദി രേഖപ്പെടുത്തി.

Advertisement

എസ് എൻ ബി എസ് സമാജം കാവടിപൂരമഹോത്സവത്തോടനുബദ്ധിച്ചുള്ള അലങ്കാരപന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു

എസ് എൻ ബി എസ് സമാജം കാവടിപൂരമഹോത്സവത്തോടനുബദ്ധിച്ചുള്ള അലങ്കാരപന്തലിന്റെ കാൽ നാട്ടു കർമ്മം പ്രസിഡണ്ട് . കിഷോർ കുമാർ നടുവളപ്പിൽ നിർവ്വഹിച്ചു സംസാരിച്ചു. സെക്രട്ടറി വേണു തോട്ടുങ്ങൽ , ട്രഷറർ ദിനേഷ്കുമാർ എളന്തോളി, ക്ഷേത്രം മേൽശാന്തി മണി ശാന്തി, എം കെ വിശ്വഭരൻ , പി കെ . പ്രസന്നൻ , കെ കെ ചന്ദ്രൻ , പ്രദീപ്തവര ങ്ങാട്ടിൽ, . ഷിജിൻ ടി വി , . രജിത്ത് രാജൻ, വിജു കൊറ്റിക്കൽ , ഗോപിമണിമാടത്തിൽ, സമാജം ഭരണസമിതി അംഗങ്ങൾ, മാതൃസംഘo ഭാരവാഹികൾ, എസ് എൻ വൈ എസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Advertisement

കുറ്റിക്കാട്ട് അക്കരക്കാരന്‍ കൊച്ചുവറീത് മകന്‍ റപ്പായി (86) നിര്യാതനായി

ഗാന്ധിഗ്രാം കുറ്റിക്കാട്ട് അക്കരക്കാരന്‍ കൊച്ചുവറീത് മകന്‍ റപ്പായി (86) നിര്യാതനായി . സംസ്‌കാരം ഇന്ന് (19) വൈകിട്ട് 5 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡല്‍ സെമിത്തേരിയില്‍. ഭാര്യ; ത്രേസ്യ, മക്കള്‍ ; ബീന,ബെന്നി,ഡെന്നി. മരുമക്കള്‍; ജോസഫ്, ജൂലി ,റിനി.

Advertisement

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും പഞ്ചകർമ്മ എം.ഡി യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ഡോ. ഇ. ജെ ശ്വേത

ഇരിങ്ങാലക്കുട: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും പഞ്ചകർമ്മ എം.ഡി യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ഇ. ജെ ശ്വേതയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദിച്ചു.തിരുവനന്ദപുരം ഗവ. ആയൂർവ്വേദ കോളേജിൽ നിന്നുമാണ് പഞ്ചകർമ്മ എം.ഡിയിൽ ശ്വേത ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കാറളം എടക്കാട്ട് പറമ്പിൽ ജയപ്രകാശന്റെയും അജിതയുടെയും മകളായ ശ്വേത ഭർത്താവായ ശരത്തിനൊപ്പം ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലാണ് താമസിക്കുന്നത്

Advertisement

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ നിർണയ ക്യാമ്പ് നഗരസഭ ടൗൺ ഹാളിൽ നടന്നു

ഇരിങ്ങാലക്കുട: നഗരസഭ ജനകീയാസൂത്രണം പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ നിർണയ ക്യാമ്പ് നഗരസഭ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയ്യർപേഴ്സൺ സോണിയഗിരി ഉദ്ഘാടനം നിർവഹിച്ചുവൈസ് ചെയർമാൻ ടി വി ചാർളി ,അധ്യക്ഷനായിരുന്നു ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുജാ സജീവ് കുമാർ, സി സി ഷിബിൻ ,അംബിക പള്ളിപ്പുറത്ത് ,അഡ്വക്കേറ്റ് ജിഷ ജോബി, കൗൺസിലർ മാരായ പി ടി ജോർജ്, അൽഫോൻസാ തോമസ്,ഐ സി ഡി എസ് സൂപ്പർവൈസർ സലോമി, പ്രോഗ്രാം കോഡിനേറ്റർ ബാസിത്, ഡോക്ടർ മുഹമ്മദ്, ഡോക്ടർ ഡാനിഷ് എന്നിവർ പങ്കെടുത്തു.

Advertisement

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനോടനുബന്ധിച്ചുളള കുട്ടംകുളത്തിന്റെ തകര്‍ന്ന മതില്‍ അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനോടനുബന്ധിച്ചുളള കുട്ടംകുളത്തിന്റെ തകര്‍ന്ന മതില്‍ അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളിയാണ് വിഷയം ഉന്നയിച്ചത്. മതില്‍ തകര്‍ന്ന് മൂന്നു വര്‍ഷം പിന്നിട്ടിട്ടും മതില്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചുവെന്ന പ്രഖ്യാപനമല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മതില്‍ തകര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപിച്ചിരുന്ന താല്‍ക്കാലിക കൈവരിയും, മുന്നറിയിപ്പ് ബോര്‍ഡും ഇപ്പോഴില്ല. ഇത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണന്ന് ചൂണ്ടിക്കാട്ടിയ ടി. വി. ചാര്‍ളി ക്ഷേത്രം റോഡിന്റെ് ബലക്ഷയത്തിനും കാരണമാകുന്നതായി പറഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ അടിയന്തിര ഇടപടല്‍ ഉണ്ടാകണമെന്നും ടി. വി. ചാര്‍ളി പറഞ്ഞു. മതില്‍ പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണന്നും അടിയന്തിര നടപടി വേണമെന്നും വാര്‍ഡു കൗണ്‍സിലര്‍ സ്മിത ക്യഷ്ണകുമാറും ആവശ്യപ്പെട്ടു. നഗരസഭ മൂന്നാം വാര്‍ഡില്‍ പ്രളയത്തില്‍ തകര്‍ന്ന കെ. എല്‍. ഡി. സി. ബണ്ട് റോഡും ഇതേ അവസ്ഥയിലാണന്നും ഇക്കാര്യത്തിലും നടപടി വേണമെന്നും വാര്‍ഡു കൗണ്‍സിലര്‍ പ്രവീണ്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അതിക്യതരുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യം വിശദീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രജത ജൂബിലി ആഘോഷ പരിപാടിയില്‍ തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ വിമര്‍ശിച്ചു. തങ്ങള്‍ക്ക്് ഇഷ്ടപ്പെട്ടവരെ മാത്രം സ്റ്റേജില്‍ കയറ്റുന്നതിനും പ്രസംഗിക്കാന്‍ അവസരം നല്‍കുന്നതിനുമാണ് സംഘാടകര്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ എന്ന രീതിയില്‍ ഇടപടലുണ്ടായില്ല. മുന്‍ ചെയര്‍മാനും, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും മാത്രം സ്റ്റേജില്‍ ഇടം പിടിച്ചപ്പോള്‍ അതേ പരിഗണന മറ്റുള്ളവര്‍ക്ക് ലഭിച്ചില്ല. താന്‍ ചെയര്‍പേഴ്‌സണോട് സംസാരിക്കാന്‍ അവസരം വേണമെന്ന് പറഞ്ഞിട്ടു പോലും നല്‍കിയില്ലെന്ന് സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. ഇനിയുള്ള പൊതു പരിപാടികള്‍ കൗണ്‍സില്‍ അറിഞ്ഞു വേണമെന്നും, അല്ലാത്തപക്ഷം സ്റ്റേജിലെത്തി പ്രതിഷേധിക്കുമെന്നും സന്തോഷ് ബോബന്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ട്രോഫികള്‍ സമ്മാനിച്ച് ഫോട്ടോ എടുത്ത ശേഷം പരിപാടി അവസാനിപ്പിക്കുന്ന സമയത്തു ആരും പ്രസംഗിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി വിശദീകരിച്ചു. ഇക്കാര്യത്തില്‍ പരിപാടിയില്‍ പങ്കെടുത്തിരുന്ന മന്ത്രിയുടെ തിരക്കു കൂടി പരിഗണിച്ചാണ് ട്രോഫികള്‍ വിതരണം ചെയ്ത് ഫോട്ടോ എടുക്കുന്നതിന് തീരുമാനിച്ചത്. സംയുക്ത നഗരസഭക്കു തൊട്ടു മുന്‍പുള്ള ചെയര്‍മാനെയും, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനുമാണ് സ്റ്റേജില്‍ അവസരം നല്‍കിയതെന്നും സോണിയ ഗിരി വിശദീകരിച്ചു. എഴൂുപത്തിയഞ്ചു ലക്ഷം രൂപയുടെ പുതുക്കിയ പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. മാലിന്യ സംസ്‌ക്യരണ പ്രോജക്ടുകള്‍ പുതുതായി ഏറ്റെടുക്കുന്നതിനും, ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കാത്ത പദ്ധതികള്‍ പുനര്‍ ക്രമീകരിക്കാനുമായിരുന്നു പദ്ധതി പുതുക്കിയത്. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Advertisement

സൗജന്യ ദന്ത പരിശോധന ക്യാമ്പ് കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തിൽ വച്ച് നടത്തി

കാറളം: ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം കാറളം മേഖല കമ്മിറ്റി തൃശ്ശൂർ ഗവൺമെൻറ് ദന്തൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തിൽ വച്ച് നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ കെ കെ ഷൈജു അധ്യക്ഷത വഹിച്ചു. ദന്തൽ കോളേജിലെ അസി. പ്രൊഫസറും ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറും ആയിട്ടുള്ള ഡോ. വിവേകിന്റെ നേതൃത്വത്തിൽപത്തോളം വരുന്ന ഡോക്ടർമാരുടെയും ടെക്നീഷ്യന്മാരുടേയും സംഘം ക്യാമ്പിന് നേതൃത്വം നൽകി. ദന്ത സംരക്ഷണത്തെ സംബന്ധിച്ച് ഡോക്ടർ വിവേക് ക്ലാസ് എടുത്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഏരിയ കോഡിനേറ്റർ പ്രദീപ് മേനോൻ, മെഡിക്കൽ ക്യാമ്പ് സബ് കമ്മിറ്റി കൺവീനർ അജിത്ത് കുമാർ, കാറളം പഞ്ചായത്ത് മെമ്പർ സുനിൽ മാലാന്ത്ര, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി ജോർജ് ടി എൽ, എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മേഖല കോർഡിനേറ്റർ ഐഎസ് ജ്യോതിഷ് സ്വാഗതവും അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisement

ഉപനിഷദ് ഒരു കർമശാസ്ത്രം:നന്ദാത്മജാനന്ദ

ഇരിങ്ങാലക്കുട: ഉപനിഷദ് സൂക്തങ്ങളെ കർമ്മശാസ്ത്രത്തിന്റെ തലത്തിലേക്ക് പരിവർത്തിപ്പിക്കുകയാണ് താ മറ്റുർ ശിവ ശങ്കൻ നായർ എന്ന ശിവേട്ടൻ നിച്ച് ഹിച്ചതെന്ന് പ്രബുദ്ധ . കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു . ഉപനിഷദ് ഉപാസകനായ . താ മറ്റുർ ശിവശങ്കരൻ നായർ അനുസ്മരണം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സ്വാമി ജി. ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രം ഹാളിൽ നടന്ന അനുസ്മരണ സമ്മേളത്തിൽ എം.പി.സുരേന്ദ്രൻ അധ്വ ക്ഷത വഹിച്ചു. ശിവശങ്കരൻ നായർ പരിത്യാഗിയായ ഒരു ആസ്വാന്മിക പ്രതിഭാസമായിരുന്നു. തന്റെ അഗാധമായ വിജ്ഞാന ബോധം, സാധാരണക്കാരായ മനുഷ്യർക്ക് പകരുകയാണ് ചെയ്തത്. ഫലം ഇച്ഛിക്കാ െത അദ്ദേഹം കർമ്മം ചെയ്തു. തന്റെ ജീവിതം മറ്റുള്ളവരുടെ സേവനത്തിന് നിയോഗിക്കപ്പെട്ടതാണെന്ന് അദ്ദേഹം കണ്ടെത്തി. ഇന്ത്യയുടെ സനാതന ധർമ്മത്തിന്റെ യഥാർത്ഥ് പ്രചാരകനായിരുന്നു ശിവേട്ടനെന്ന് സ്വാമിജി അനുസ്മരിച്ചു. ശി വേട്ടന്റെ കവിതകൾ ഹരി തോട്ടയ്ക്കാട്ട് ആലപിച്ചു. കടവല്ലൂർ അന്യോന്യത്തിൽ കടന്നിരുന്ന കോതമംഗലം വാസുദേവൻ നമ്പൂതിരിക്ക് ഉപഹാരം നൽകി. കോട്ടപ്പുറം മണികണ്ഠന്റെ ഉപനിഷദ് പാരായണവും സുരേഷ് ബാബു കിള്ളിക്കുറിശി മംഗലത്തിന്റെ ഭഗവദ് ഗീതാപാരായണവും നടന്നു. സുനിൽ മാതൃപ്പിള്ളി എ.വി.രാജേഷ് എന്നിവർ സംസാരിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe