കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി 6-ാം വാർഡ് മെമ്പർ വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി

24

കാട്ടൂർ :ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയി ഇന്ന് തിരഞ്ഞെടുക്കപ്പെട്ട 6-ാം വാർഡ് മെമ്പർ വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.ഇടത് പക്ഷ ധാരണ പ്രകാരം സിപിഐ യുടെ സി.സി സന്ദീപ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.എതിർ സ്ഥാനാർഥി ആയി മത്സരിച്ച മോളി പിയൂസിനേക്കാൾ 5 വോട്ട് ഭൂരിപക്ഷത്തിലാണ് കമറുദീൻ വിജയിച്ചത്.മോളി പിയൂസിന് 4 ഉം കമറുദീനു 9 ഉം വോട്ടുകൾ ലഭിച്ചു.ബിജെപി വോട്ട് അസാധുവായി.ഇരിങ്ങാലക്കുട ADA മിനി റിട്ടെനിംഗ് ഓഫീാസറുടെ ചുമതലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തികൾ നിയന്ത്രിച്ചു.പ്രസിഡന്റിന്റെ അഭാവത്തിൽ പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കുമാരി ടി.വി ലത സത്യവാചകം ചൊല്ലികൊടുത്തു.ഇടത് പക്ഷ നേതാക്കളും പാർട്ടി പ്രവർത്തകരും വാർഡിലെ പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Advertisement