ശ്രീ കൂടൽമാണിക്യം ഉത്സവം 2023 ദേവസ്വം ഓഫീസിൽ വച്ച് എല്ലാ സബ് കമ്മിറ്റി മെമ്പർമാരുടെയും യോഗം ചേർന്നു

54

ശ്രീ കൂടൽമാണിക്യം ഉത്സവം 2023, ദേവസ്വം ഓഫീസിൽ വച്ച് എല്ലാ സബ് കമ്മിറ്റി മെമ്പർമാരുടെയും യോഗം ചേർന്നു. ഇതു വരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. വിശദമായ ചർച്ചകൾ നടന്നു . പുറത്ത് സ്റ്റേജിന്റെ തറക്കല്ലിടൽ കർമ്മം ഫെബ്രുവരി ആദ്യവാരം നടത്തുവാൻ തീരുമാനിച്ചു. കൊട്ടിലാക്കപറമ്പിലെ എക്സിബിഷൻ സെന്ററിലേക്ക് കൂടുതൽ സ്റ്റോളുകൾ ഇടുവാനും എല്ലാവരെയും ക്ഷണിക്കുവാനും തീരുമാനിച്ചു. പരിപാടികൾ അവതരിപ്പിക്കാൻ അപ്ലിക്കേഷൻ സമർപ്പിച്ച പരമാവധി കലാകാരന്മാരെയും പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. ഉത്സവത്തിനോടനുബന്ധിച്ച് ഊട്ടുപുരയിൽ നടത്തുന്ന അന്നദാനത്തിലേക്ക് വിഷ രഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുവാൻ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. നൂറുകണക്കിന് ഭക്തജനങ്ങൾ യോഗത്തിൽ പങ്കെടുത്തു.

Advertisement