ഒന്നര ലക്ഷം വില വരുന്ന ലാബ് ഉപകരണം സ്വന്തമായി നിർമിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ

25

ഇരിങ്ങാലക്കുട : അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർഥികളുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇലക്ട്രോമാഗ്നറ്റിക്സ് ലാബിന് വേണ്ടി ആൻ്റിന ടേണിങ് ടേബിൾ സ്വന്തമായി വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ. ഒന്നര ലക്ഷം രൂപ വില വരുന്ന ലാബ് ഉപകരണമാണ് കോളേജിൻ്റെ ആർ ആൻഡ് ഡി പ്രോജക്ടിൻ്റെ ഭാഗമായി കുറഞ്ഞ ചെലവിൽ വിദ്യാർത്ഥികൾ നിർമിച്ചത്. ഇൻപുട്ട് ആംഗിളിന് അനുസരിച്ച് ഓട്ടോമാറ്റിക് ആയി തിരിയുന്ന രീതിയിൽ ആണ് ടേബിളിൻ്റെ രൂപകൽപ്പന. അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളായ വിമൽ കെ തോമസ്, റോമി ജയിംസ് പി, ജെയിൻ ജോസ്, അശ്വിൻ കെ എം എന്നിവരടങ്ങുന്ന ടീമാണ് ഈ ഉദ്യമത്തിന് പിന്നിൽ. എക്സ്പെരിമെൻ്റൽ സെറ്റ് അപ്പ് സ്വന്തമായി നിർമിക്കുന്നതിലൂടെ പാഠ്യ വിഷയത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കുമെന്ന് ഫാക്കൽറ്റി കോർഡിനേറ്റർ ഒ രാഹുൽ മനോഹർ പറഞ്ഞു. ലാബ് അസിസ്റ്റൻ്റ്മാരായ ടി എ അശ്വിൻ, ലിൻ്റോ ഡേവിസ്,ഇ ടി ജോയി, എന്നിവർ പ്രോജക്ടിന് സാങ്കേതിക പിന്തുണ നൽകി. എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. കാരൻ ബാബു എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Advertisement