കാട്ടൂര്‍ ഗവ. സ്‌കൂള്‍ 85 ാം വാര്‍ഷികവും പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും സംഘടിപ്പിച്ചു

384

കാട്ടൂര്‍ ഗവ.സ്‌കൂളിന്റെ 85 ാം വാര്‍ഷികവും പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും സംഘടിപ്പിച്ചു. എസ് എസ് എല്‍ എസി 2000 കാലഘട്ടത്തിലെ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തിലാണ് സംഗമം നടത്തിയത് . പഴയതലമുറക്ക് തങ്ങള്‍ പഠിച്ചിറങ്ങിയ സ്‌കൂളിനെ ഒരു നോക്ക് കാണുവാനും പഴയകാല ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുവരുവാനും സംഗമം അവസരമൊരുക്കി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് അദ്ധ്യക്ഷത വഹിച്ച ചട
ങ്ങില്‍ കാട്ടൂര്‍ ആരോഗ്യവിഭാഗം ചെയര്‍പേഴ്‌സണ്‍ ഷീജ പവിത്രന്‍, കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് , റിട്ട.അദ്ധ്യാപകന്‍ ആന്‍ഡ്രൂസ് മാസ്റ്റര്‍ , വാര്‍ഡ് മെമ്പര്‍ എം ജെ റാഫി , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് സൈനുല്‍ ആയിദിന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. റിട്ടയേര്‍ഡ് അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങായ ഗുരുവന്ദനം ഷീന്‍ കിരണ്‍ (അവള്‍ക്കൊപ്പം ഫെയിം ) റഫീഖ് എന്നിവര്‍ നിര്‍വ്വഹിച്ചു. സ്‌കൂളിലെ 1942- 1960 കാലഘട്ടത്തിലെ വിദ്യാര്‍ത്ഥികളെയും പിരിഞ്ഞുപോയ അദ്ധ്യാപകരെയും പൊന്നാടയണിയിച്ചു ആദരിക്കുകയുണ്ടായി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മരിയ കെ പോള്‍ സ്വാഗതവും , പി ടി എ പ്രസിഡന്റ് ശങ്കരന്‍ കെ എസ് നന്ദിയും പറഞ്ഞു. പൊതുയോഗത്തിനു ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥി കമ്മിറ്റിയിലേക്ക് ഭാരവാഹികളെ തിരഞ്ഞുടുത്തു

Advertisement