സി എല്‍ സി.യുടെ ആഭിമുഖ്യത്തില്‍ പ്രൊഫഷണല്‍ മെഗാ ഹൈ – ടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരം ഈ വര്‍ഷം ഡിസംബര്‍ 23ന്

19

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി എല്‍ സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍, ജൂനിയര്‍ സി എല്‍ സി യുടെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണല്‍ മെഗാ ഹൈ – ടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര ഈ വര്‍ഷം ഡിസംബര്‍ 23 ശനിയാഴ്ച നടക്കും.

കരോള്‍ മത്സരഘോഷയാത്ര ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്, ഠാണാ കൂടി രാത്രി 8 മണിക്ക് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ എത്തിച്ചേരും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഒന്നാം സമ്മാനം 77,777 രൂപയും ട്രോഫിയും,

രണ്ടാം സമ്മാനം 55,555 രൂപയും ട്രോഫിയും,

മൂന്നാം സമ്മാനം 44,444 രൂപയും ട്രോഫിയും,

ഏറ്റവും നല്ല ടാബ്ലോക്ക് 11, 111 രൂപയും,

മത്സരത്തില്‍ പങ്കെടുക്കുന്ന സമ്മാനര്‍ഹരല്ലാത്ത മറ്റ് ടീമുകള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ ബേക്കറി ഉല്‍പ്പന്ന വിപണ രംഗത്തെ പ്രശസ്ത സ്ഥാപനമായ ജോണ്‍ & കോ കമ്പനിയാണ് ഈ വര്‍ഷത്തെ കരോള്‍ മത്സരത്തിന്റെ മുഖ്യ പ്രായോജകര്‍.

ഈ ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് ഇടവകകളില്‍ നിന്നും സംഘടനകളില്‍ നിന്നും ടീമുകളെ ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

ഫ്രാന്‍സീസ് കോക്കാട്ട് ജനറല്‍ കണ്‍വീനറും, നെല്‍സന്‍ കെ.പി, അലന്‍ ജോഷി കണ്‍വീനേഴ്‌സായും, ജോയ് പി.ജെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും, ഷോബി കെ. പോള്‍ കോഡിനേറ്ററായും, ഡേവീസ് പടിഞ്ഞാറക്കാരന്‍, ജോസ് മാളിയേക്കല്‍, വിനു ആന്റണി എന്നിവര്‍ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായുള്ള വിപുലമായ കമ്മിറ്റിയാണ് രൂപികരിച്ചിട്ടുള്ളത്.

കരോള്‍ മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് സി എല്‍ സി ഭാരവാഹികളുമായി ബന്ധപ്പെടുക:

9847237046
9388490691

Advertisement