യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി ഫ്ലാഷ് മോബുമായി എൻഎസ്എസ് വിദ്യാർത്ഥികൾ

78

ഇരിങ്ങാലക്കുട: യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നാഷണൽ എച്ച് എസ് എസ് ലെ എൻ എസ് എസ് യൂണിറ്റിനെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത് . യുദ്ധമല്ല കൂടിയാലോചനയിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എന്ന സന്ദേശവും ആയിട്ടാണ് നൃത്തശില്പം അവതരിപ്പിച്ചത്.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഒ എസ് ശ്രീജിത്ത്, എൻഎസ്എസ് വിദ്യാർത്ഥികളായ അശ്വിൻ, ഗോപി വി, ലക്ഷ്മി വിജയൻ ,പാർവ്വതി ശ്രീനിവാസൻ, മാനസ കെ ആർ ,ദിവ്യ എൻഎസ്, ലക്ഷ്മി പ്രിയ, ശ്രീലക്ഷ്മി അമ്മാലൂർ എന്നിവർ നേതൃത്വം നൽകി.

Advertisement