വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു

455

ഇരിങ്ങാലക്കുട-എസ്. എന്‍ .ഡി .പി യോഗം മുകുന്ദപുരം യൂണിയനില്‍ നടത്തുന്ന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സി വി ബിബിന്‍ നിര്‍വ്വഹിച്ചു.യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി.പായിപ്രഭമനന്‍ ക്ലാസ്സുകള്‍ക്ക നേതൃത്വം നല്‍കി .യൂണിയന്‍ കൗണ്‍സിലര്‍ വി ആര്‍ പ്രഭാകരന്‍ ,വനിതാസംഘം പ്രസിഡന്റ് സജിത അനില്‍ കുമാര്‍ ,സെക്രട്ടറി സുലഭമനോജ് ,മാലിനി പ്രേംകുമാര്‍ ,രമപ്രതീപ് ,വാസന്തി ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു

Advertisement