പുല്ലൂര്‍ നാടകരാവ് – നാടകോത്സവത്തിന് തിരക്കേറുന്നു….

13

ഇരിങ്ങാലക്കുട : പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവിന്റെ മൂന്നാം ദിവസത്തില്‍ നടന്ന സമ്മേളനം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം ടിനി ടോം മുഖ്യാതിഥിയായിരുന്നു. കലാഭവന്‍ മണി സ്മാരക പുരസ്‌കാരം നാടന്‍പാട്ട് കലാകാരി പ്രസീദ ചാലക്കുടിക്ക് നല്‍കി. ചമയം പ്രസിഡണ്ട് എ. എന്‍ . രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു . അതില്‍ വര്‍ഗ്ഗീസ് അനുസ്മരണം ചമയം ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന്‍ നടത്തി . കലാഭവന്‍ നൗഷാദ്, പി.കെ. കിട്ടന്‍ ,ബിജു ജയാനന്ദന്‍ , ടി.ജെ. സുനില്‍ കുമാര്‍ , കിഷോര്‍ പള്ളിപ്പാട്ട് എന്നിവര്‍ പങ്കെടുത്തു . വൈഗ കെ. സജീവ് കുച്ചുപ്പുടി അവതരിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് നാടകംഅരങ്ങേറി.

Advertisement