ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 28ന്

303
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം 2019 ജൂണ്‍ 28-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട്7.00 മണിക്ക് ഇരിങ്ങാലക്കുട MCP ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോസഫ് ജോണ്‍ നിര്‍വ്വഹിക്കും.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിരാലംബരും, നിര്‍ദ്ധനരുമായ ഡയാലിസിസ് രോഗികള്‍ക്കായി സംഘടിപ്പിക്കുന്ന ഡയാലിസിസ് 2020 പദ്ധതി മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യും. ആദരണ സമ്മേളനം സിനിമാതാരവും മുന്‍ എം.പിയുമായ ടി.വി.ഇന്നസെന്റ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഭദ്രദീപം തെളിയിക്കും. ലയണ്‍സ് ജോയിന്റ് കാബിനറ്റ് സെക്രട്ടറി അഡ്വ. കെ.ജി
അജയകുമാര്‍, റീജിയണല്‍ ചെയര്‍മാന്‍ ജോഷി മുണ്ടക്കല്‍, സോണ്‍ ചെയര്‍മാന്‍ എ.വി.സുരേഷ്, കെ.കെ.സജിതന്‍, ആന്റോ സി.ജെ., ഇന്ദുകല അജയകുമാര്‍, ശ്രീജസുരേഷ്, ഷാജന്‍ ചക്കാലക്കല്‍, സുരേഷ് കോവിലകം, നളിന്‍ ബാബു, ഷാജു കണ്ടംകുളത്തി, എന്‍.സതീശന്‍ എന്നിവര്‍ സംസാരിക്കും.2019-2020 വര്‍ഷത്തെ ഭാരവാഹികള്‍ ഷാജന്‍ ചക്കാലക്കല്‍ (പ്രസിഡണ്ട്),ജോണ്‍സന്‍ അവറാന്‍(വൈസ്.പ്രസിഡണ്ട്) സുരേഷ് കോവിലകം (സെക്രട്ടറി),ടി.എ ജോണ്‍(ജോ.സെക്രട്ടറി),നളിന്‍ ബാബു എസ്. മേനോന്‍ (ട്രഷറര്‍) ഷാജന്‍ ചക്കാലക്കല്‍, സുരേഷ് കോവിലകം, നളിന്‍ ബാബു എസ്.മേനോന്‍, ആന്റോസി.ജെ, ഷാജു കണ്ടംകുളത്തി, എന്‍. സതീശന്‍, അഡ്വ. കെ.ജി.അജയകുമാര്‍,ബാബു
കൂവ്വക്കാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement