ബിജെപി മുരിയാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ജനകീയ ധര്‍ണ നടത്തി.

341
Advertisement

മുരിയാട്-  ബിജെപി മുരിയാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ജനകീയ ധര്‍ണ നടത്തി.
തുടരെ തുടരെ ഡാമുകള്‍ തുറന്നു വിട്ട് ജനങ്ങളെ പ്രളയ ദുരന്തത്തില്‍ മുക്കിയ ഭരണാധികാരികള്‍ ദുരതിശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവേച്ചനം കാണിക്കുന്നു എന്നു ആരോപിച്ചു കൊണ്ടാണ് ബിജെപി ജനകീയ ധര്‍ണ നടത്തിയത്. കേന്ദ്ര സഹായമായി കിട്ടിയ ഫണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വന്നു ചേര്‍ന്ന പണത്തിന്നും പ്രതേക ഒരു എകൗണ്ടില്‍ ഉള്‍പ്പെടുത്തി തുക ചിലവഴിക്കണം എന്നും ഡാമുകള്‍ ഒന്നിച്ചു തുറന്നു വിട്ടതിന്റെ കാരണം സംസ്ഥാനത്തിനു പുറത്തുള്ള അന്വേഷണ കമ്മീഷനെ വെച്ചു അന്വേഷണം നടത്തണം എന്നും ബിജെപി ജില്ല ജനറല്‍ സെക്രട്ടറി KP ജോര്‍ജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. ജയന്‍ മണ്ണാളത്ത് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ല സെക്രട്ടറി കൃഷ്ണകുമാര്‍,ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വേണു മാസ്റ്റര്‍, പാറയില്‍ ഉണ്ണികൃഷ്ണന്‍, മണ്ഡലം ട്രഷറര്‍ ഗിരീശന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍, മണ്ഡലം പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് സന്ദീപ്, കവിത ബിജു, മഹേഷ് ആനന്ദപുരം, രാജേഷ് TR,രവി പുളിച്ചോട്, രഞ്ചിത്ത് മുരിയാട്, ഉണ്ണികൃഷ്ണന്‍ ഊരകം എന്നിവര്‍ സംസാരിച്ചു.

 

Advertisement