മാപ്രാണം തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു.

103

മാപ്രാണം: തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു . തൈവളപ്പിൽ കൊച്ചാപ്പു ശശിധരനാണ് 73 വയസ്ക്കാരനാണ് മരിച്ചത്. മകൻ നിധിൻ വാതിൽ ചവുട്ടിപൊളിച്ച് അദ്ഭുകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച പുലർച്ചേയാണ് സംഭവം. കുടുംബ വഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് കരുതുന്നു. കിടന്ന് ഉറങ്ങുകയായിരുന്ന നിധിന്റെ റൂമിലേയ്ക്ക് പുറത്ത് നിന്ന് ശശിധരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഉറക്കമുണർന്ന നിധീഷ് ഉടൻ വാതിൽ തുറന്ന് രക്ഷപെടുകയായിരുന്നു. തുടർന്ന് കാണാതായ ശശിധരനെ നാട്ടുക്കാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ശാലിനിയാണ് ശശിധരന്റെ ഭാര്യ .

Advertisement