അയ്യപ്പഭക്തന്മാർക്കായി മണ്ഡലക്കാലത്ത് കൂടൽമാണിക്യം ദേവസ്വം താൽക്കാലിക ഇടത്താവളം ഒരുക്കുന്നു

41
Advertisement

ഇരിങ്ങാലക്കുട : അയ്യപ്പഭക്തന്മാർക്കായി മണ്ഡലക്കാലത്ത് കൂടൽമാണിക്യം ദേവസ്വം താൽക്കാലിക ഇടത്താവളം ഒരുക്കുന്നു.വൃശ്ചികം1(2022 നവംബർ 17) മുതൽ അയ്യപ്പഭക്തന്മാർക്ക് വിരി വെക്കുന്നതിനും വിശ്രമിക്കുന്നതിനും കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പ്രത്യേക വിശ്രമ കേന്ദ്രം സജ്ജമാക്കുന്നു.മുൻകൂട്ടി അറിയിക്കുന്ന അയ്യപ്പ ഭക്തന്മാർക്ക് ഭക്ഷണസൗകര്യവും ഏർപ്പെടുത്തുന്നതാണ്.ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ മഹാദേവ ക്ഷേത്രം (ആലുവ ), കേച്ചേരിക്ക് അടുത്തുള്ള ആളൂർക്കാവ് ഭഗവതി ക്ഷേത്രം( തൃശ്ശൂർ), പോട്ട പാമ്പാപോട്ട ക്ഷേത്രം, ( ചാലക്കുടി), എളനാട് ഭഗവതി ക്ഷേത്രം( ചേലക്കര) തുടങ്ങിയ കൂടൽമാണിക്യം ദേവസ്വം കീഴടങ്ങളിലും മണ്ഡലകാല വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്.മണ്ഡലക്കാലം അവസാനിക്കുന്നത് വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

Advertisement