Friday, June 19, 2026
29.8 C
Irinjālakuda

ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ജൂൺ 14 ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി പുല്ലൂര് സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഞായറാഴ്ച പത്തുമണി മുതൽ ഒരു മണിവരെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി സി. എസ്. എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ സന്തോഷ് കുമാർ എം ഉദ്ഘാടനം ചെയ്തു. രക്തദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും രക്തദാതാക്കളുടെ സുപ്രധാന പങ്ക് തിരിച്ചറിയുന്നതിനുമായി ഈ ദിനം കാരണമാകുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ സന്തോഷ് കുമാർ പങ്കുവച്ചു. പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ശ്രീ ആൻജോ ജോസ് സ്വാഗതവും ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ ശ്രീ മനോജ് നന്ദിയും പറഞ്ഞു. വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ രക്തം ദാനം ചെയ്ത് രക്തദാന ക്യാമ്പിൽ പങ്കാളികളായി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസിൽ ഡോക്ടർ ജോ ജോർജ്, ബ്ലഡ് ബാങ്ക് നേഴ്സ് സിസ്റ്റർ ഹയസിന്ത് സി. എസ്. എസ്., ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ സിസ്റ്റർ ഫ്ലവർലെറ്റ് സി. എസ്. എസ്., ബ്ലഡ് ബാങ്ക് കൗൺസിലർ അഖില ജെയ്സൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

Topics

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img