ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവർ ഓൾ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഇത് വിജയമധുരം

25

ഇരിങ്ങാലക്കുട : നാല് ദിവസം നീണ്ടുനിന്ന ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗ ത്തിൽ ഓവർ ഓൾ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഇത് വിജയമധുരം. കഴിഞ്ഞ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തി പരിചയമേളകളിലും ഒന്നാം സ്ഥാനം നേടി ഇപ്പോൾ കലോത്സവത്തിലും കിരീടം നേടുകയും ചെയ്ത ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ വിദ്യാ ക്ഷേത്രം മികവിന്റെ വിജയ ഗാഥ പാടുന്നു.ഞങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച് വിജയഭേരി മുഴക്കുന്ന വിദ്യാർത്ഥികൾ വലിയ ആഹ്ലാദത്തിമിർപ്പിലാണ്. പ്രധാനാധ്യാപിക സിസ്റ്റർ മേബിൾ,പി ടി എ പ്രസിഡൻറ് ജയ്സൺ കരപറമ്പിൽ,അധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ശിശുദിനാഘോഷം കൊണ്ടാടുന്നതിനിടയിലാണ് വിജയമധുരം പങ്കിടുന്നത്. പങ്കെടുത്ത മിക്കയിനങ്ങളിലും ഒന്നാം സ്ഥാനവും എ ഗ്രേഡ് നേടി ജില്ലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതിൽ വിദ്യാർത്ഥികൾ ആഹ്ലാദ തിമിർപ്പിലാണ്.ഇവർക്കുള്ള ഉപഹാരം പിടിഎ പ്രസിഡണ്ടും ഹെഡ് മിസ്ട്രസ്സും ചേർന്ന് വിതരണം ചെയ്തു.

Advertisement