കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ തോമസ് ഉണ്ണിയാടൻ അനുശോചിച്ചു

53
Advertisement

ഇരിങ്ങാലക്കുട: മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുശോചിച്ചു. ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ ജനമൈത്രി പോലീസ് സംവിധാനം ആദ്യമായി നടപ്പിലാക്കാൻ പ്രതിപക്ഷ എം എൽ എ ആയിട്ടും ഇരിങ്ങാലക്കുടയെ തെരഞ്ഞെടുത്തതും അതു വൻ വിജയമായപ്പോൾ നിയമസഭയിലടക്കം ഇക്കാര്യത്തിൽ അഭിനന്ദിച്ചതും ഓർക്കുകയാണ്.തനിമ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുകയും ഇതിനു പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്തതും ഇത്തരുണത്തിൽ ഓർക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും ഉണ്ണിയാടൻ പറഞ്ഞു.

Advertisement